തോറ്റുപോയവര്‍ക്കിടയിലെ പോരാളി; ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

തോറ്റുപോയവര്‍ക്കിടയിലെ പോരാളി; ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
2024ലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ഫൈനലില്‍ ഇടം നേടാനാകാതെ തോറ്റു പോയ ടീമില്‍ തിളങ്ങി നിന്ന താരം. അതെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. അദ്ദേഹത്തെയാണ് ഐ സി സി സ്റ്റാര്‍ ഓഫ് ദി ക്രിക്കറ്ററായി തിരഞ്ഞെടുത്തത്. വെറും 13 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ അഭിമാനമായ ബുംറ ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയിരുന്നു. 2018 ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 45 മത്സരങ്ങളില്‍ നിന്ന് 86 ഇന്നിങ്സുകളില്‍ നിന്നായി 205 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2.76 ഇക്കോണമിയില്‍ 19.4 എന്ന മികച്ച ആവറേജിലാണ് താരം പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യ തോറ്റ് അമ്പിയ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ആസ്‌ത്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലും മിന്നും പ്രകടനം കാഴ്ചവെച്ച ബുംറ ആസ്‌ത്രേലിയന്‍ പരമ്പരയില്‍ നിന്ന് മാത്രം 32 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പരമ്പരയില്‍ ഇന്ത്യ ജയിച്ച പെര്‍ത്ത് ടെസ്റ്റില്‍ നിര്‍ണായക പ്രകടനത്തോടപ്പം ഇന്ത്യയെ നയിക്കുകയും ചെയ്തു. നിലവില്‍ ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചെങ്കിലും പരിക്ക് മൂലം വിശ്രമത്തിലാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ബുംമ്ര. രോഹിത്തിന് ശേഷം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി ബുംമ്രയെ എണ്ണുന്നവരുമുണ്ട്.

Share this story