Kerala
കോട്ടയം നാട്ടകത്ത് ജീപ്പ് ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നാട്ടകം പോളിടെക്‌നിക്കിന് സമീപത്താണ് അപകടമുണ്ടായത്. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ച ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ജീപ്പ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് വന്ന കണ്ടെയ്‌നർ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.
ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇതിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.