ജസ്റ്റിസ് കെവി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം, ചീഫ് ജസ്റ്റിസിന് 3.38കോടി; സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെവി വിശ്വനാഥനാണ് ഏറ്റവും കൂടുതൽ സ്വത്ത്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്
സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ സുപ്രീം കോടതി പുറത്തുവിട്ടത്. ഏപ്രിൽ ഒന്നിലെ ഫുൾ കോർട്ട് തീരുമാനപ്രകാരമാണ് വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കോടതി അറിയിച്ചു
ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ബിവി നാഗരത്ന, ദീപാങ്കർ ദത്ത, അഹ്സനുദ്ദീൻ അമാനുല്ല, മനോജ് മിശ്ര, അരവിന്ദ് കുമാർ, പ്രശാന്ത് കുമാർ മിശ്ര, സതീഷ് ചന്ദ്ര ശർമ, പ്രസന്ന ബാലചന്ദ്ര വരാലെ, എൻ കോടീശ്വർ സിംഗ്, ആർ മഹാദേവൻ, ജോയ്മല്യ ബഗ്ചി എന്നിവരുടെ സ്വത്ത് വിവരങ്ങളാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്.