പറയേണ്ട ദിവസം നാളെ കഴിഞ്ഞ് വരുമെന്ന് കെ സുധാകരൻ; നേതൃമാറ്റ തീരുമാനം നീളുന്നു

കെപിസിസി പ്രസിഡന്റ് മാറ്റ ചർച്ചകളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരണവുമായി കെ സുധാകരൻ. പറയേണ്ട ദിവസം നാളെ കഴിഞ്ഞ് വരുമെന്ന് സുധാകരൻ പ്രതികരിച്ചു. ഭക്ഷണം കഴിച്ചോ മക്കളെ എന്ന് മാധ്യമപ്രവർത്തകരോട് കുശലാന്വേഷണം പറഞ്ഞു കൊണ്ട് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും സുധാകരൻ ശ്രമിച്ചു
സുധാകരൻ പിടിവാശി തുടരുന്നതോടെ നേതൃമാറ്റത്തിൽ തീരുമാനമെടുക്കാനാകാതെ ഹൈക്കമാൻഡും വെട്ടിലായി. മുതിർന്ന നേതാക്കളെ വിട്ട് സുധാകരനെ അനുനയിപ്പിക്കാനുള്ള ആലോചനയിലാണ് നേതൃത്വം. കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നതും ഗൗരവത്തോടെ പാർട്ടി കാണുന്നുണ്ട്
അതേസമയം മുതിർന്ന നേതാക്കൾ പക്വത കാണിക്കണമെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ രംഗത്തുവന്നു. യൂത്ത് കോൺഗ്രസ് എല്ലാക്കാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് പാർട്ടിക്ക് നല്ലതെന്ന സ്പിരിറ്റിൽ കോൺഗ്രസ് എടുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.