കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ് കെ എസ് യു നടത്തിയ ഗൂഢാലോചന; പങ്കില്ലെന്ന് എസ് എഫ് ഐ

കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ് കെ എസ് യു നടത്തിയ ഗൂഢാലോചന; പങ്കില്ലെന്ന് എസ് എഫ് ഐ
കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ് എഫ് ഐ. കേസിൽ എസ് എഫ്‌ഐക്ക് പങ്കില്ല. കെ എസ് യു നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് കെ എസ് യു നേതാവാണ്. കെ എസ് യു പ്രവർത്തകൻ ആദിൽ ഒളിവിലാണ്. റെയ്ഡിന് പിന്നാലെ കെ എസ് യു നേതാക്കൾ ഒളിവിൽ, പോയെന്നും എസ് എഫ് ഐ ആരോപിച്ചു പോലീസ് പ്രതിയെന്ന് പറയുന്ന അഭിരാജ് നിരപരാധിയാണ്. അഭിരാജ് ഒരു ലഹരിയും ഉപയോഗിക്കാറില്ല. പോലീസ് മുൻവിധിയോടെ സംസാരിച്ചെന്നും എസ് എഫ് ഐ ഏരിയ സെക്രട്ടറി പറഞ്ഞു. കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് അഭിരാജും പ്രതികരിച്ചു. റെയ്ഡ് നടക്കുമ്പോൾ താൻ പുറത്തായിരുന്നു തന്റെ മുറിയിൽ പരിശോധന നടന്നത് അറിഞ്ഞില്ല. ഹോസ്റ്റലിലേക്ക് താൻ എത്തിയപ്പോൾ പോലീസ് കഞ്ചാവുമായി നിൽക്കുകയായിരുന്നു. എന്റെ മുറിയിൽ നിന്ന് കണ്ടെത്തിയെന്നാമ് പോലീസ് പറഞ്ഞതെന്നും അഭിരാജ് പറഞ്ഞു.

Tags

Share this story