Kerala
കളമശ്ശേരി പോളി ഹോസ്റ്റൽ ലഹരിവേട്ട: ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥി പിടിയിൽ

കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പൂർവ വിദ്യാർഥി പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക് എന്ന പൂർവ വിദ്യാർഥിയാണ് പിടിയിലായത്. റെയ്ഡിനിടെ അറസ്റ്റിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് ആഷികിനെതിരായ തെളിവുകൾ ലഭിച്ചത്.
കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയോളം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിന്റെ(21) മുറിയിൽ നിന്ന് 1.909 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഉപയോഗത്തിനും വിൽപ്പനക്കും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാമത്തെ എഫ് ഐ ആറിൽ ഹരിപ്പാട് സ്വദേശി ആദിത്യൻ(21), കരുനാഗപ്പള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് പ്രതികൾ. ചെറിയ അളവിലാണ് ഇവരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. ഇതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.