Novel

കാണാചരട്: ഭാഗം 63

രചന: അഫ്‌ന

കണ്ണടയ്ക്കു മുൻപിൽ നിൽക്കുമ്പോയും നന്ദന്റെ ഹൃദയം വിങ്ങി തുടങ്ങി. തന്റെ പ്രതിരൂപം തന്നെ പരിഹസിക്കുന്ന പോലെ….ഇത് തന്നെ കൊണ്ടു സാധിക്കില്ലെന്ന് ഉറക്കെ വിളിച്ചു കൂവുന്നു, പക്ഷെ അത് ചെവി കൊള്ളാൻ കഴിയില്ല…..

നേരിട്ടേ പറ്റു ഇനിയും വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ല. പീലികൾ നനയുന്നത് അവനറിഞ്ഞെങ്കിലും കണ്ടില്ലെന്ന് നടിച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു നോക്കി. “ഇങ്ങനെ കഷ്ടപ്പെട്ടു ചിരിയുടെ മുഖമൂടി ധരിക്കണോ ഏട്ടാ “പുറകിൽ നിന്നുള്ള വിഷ്ണുവിന്റെ ശബ്ദം കെട്ട് നിറഞ്ഞ കണ്ണ് അവൻ തിരിഞ്ഞു നോക്കി.

“ആർക്കു വേണ്ടിയാ ഇതൊക്കെ, ഏട്ടന് എപ്പോ ഒരു മാറ്റം ആഗ്രഹിക്കുന്നോ അപ്പോൾ പോരെ, അല്ലാതെ ഇങ്ങനെ ഒരു കോമാളിയെ പോലെ സ്വയം ധരിക്കണോ “അവന്റെ ശബ്ദം ഇടറുന്നത് നന്ദൻ അറിഞ്ഞു. ഉറക്ക കുറവ് അവന്റെ മുഖത്തു തെളിഞ്ഞു കാണാം…തന്റെ ഓരോ ദുശീലങ്ങളും തനിക്ക് ചുറ്റുമുള്ളവരെയും ബാധിക്കുന്നുണ്ടെന്ന് അവന് വ്യക്തമായി.. “ഞാൻ ഇപ്പോ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് വിഷ്ണു,..

എത്രയാ ഇങ്ങനെ എല്ലാവർക്കും വേദനയുണ്ടാക്കി കഴിയും. പെട്ടെന്നില്ലെങ്കിലും പതിയെ ശരിയാകും. ഒരു ചെറിയ പ്രതീക്ഷയുണ്ട് എവിടെയൊക്കെയോ “അവൻ പുറത്തേക്ക് നോക്കി പറഞ്ഞു. “എന്നാലും ഏട്ടാ ഒന്നൂടെ ആലോചിച്ചു പോരെ, എടുത്തു ചാടി തീരുമാനം എടുത്തിട്ട് പിന്നെ കേദിക്കേണ്ട അവസ്ഥ വരരുത് “വിഷ്ണു ശാസനയോടെ നോക്കി.

“എടുത്തു ചാടി എടുത്ത തീരുമാനം അല്ല ടാ,ഒരുപാട് ചിന്തിച്ചു……ഇന്ന് കാണാൻ പോകുന്നവൾ ആരായാലും എന്റെ എല്ലാ കാര്യങ്ങളും തുറന്നു പറയും, എല്ലാം അറിഞ്ഞിട്ടും ഈ ബന്ധത്തിന് സമ്മതം ആണെങ്കിൽ എനിക്ക് കൂടുതൽ ചിന്തിക്കേണ്ട ആവിശ്യം ഇല്ല “അവൻ വാർഡ്രോബിൽ നിന്ന് തന്റെ അയൺ ചെയ്ത ഷർട്ട് എടുത്തു.

“ആദിയോട് കൂടെ സംസാരിച്ചിട്ട് പോരെ, ആദി ഇതറിഞ്ഞാൽ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ” “ഇല്ല, അതുകൊണ്ട് തന്നെയാ ഒന്നും വേണ്ടെന്ന് പറഞ്ഞത്.ഇപ്പോ സന്തോഷിച്ചു തുടങ്ങിയതെ ഒള്ളു അതിനിടക്ക് ഇതും കൂടെ വേണ്ട.”അവൻ ബട്ടൺസ് ഓരോന്നായി ഇട്ടു. “എന്നാലും ഏട്ടാ

“വിഷ്ണു ദയനീയമായി അവനെ നോക്കി. “എനിക്കൊരു ധൈര്യത്തിനു നീയും കൂടെ വാ,…” “ഞാൻ ഇല്ല, ഏട്ടനെ പോലെ മനക്കരുത്ത് എനിക്കില്ല “അവൻ തല താഴ്ത്തി…. നന്ദൻ അവനെ നോക്കി അടുത്തേക്ക് ചെന്നു. “നീ എന്നെയോർത്ത് ഇങ്ങനെ ആധി കയറ്റേണ്ട, എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു ആണല്ലെടോ….. ഇതൊക്കെ രണ്ടു ദിവസം കഴിഞ്ഞാൽ ശരിയാവും.” നന്ദൻ അവനെ നോക്കി പുഞ്ചിരിച്ചു.

“Are you sure “വിഷ്ണു സംശയത്തോടെ അവനെ നോക്കി. “അതേടാ…. നീ പോയി വേഗം റെഡിയാവ്. ഞാൻ താഴെ ഉണ്ടാവും “നന്ദൻ അവനെ പുറത്തേക്ക് ആക്കി…. വിഷ്ണു പോകുന്നേരം അവനെ ഒന്നുടെ നോക്കി. ഭാവ വിത്യാസം ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷം തിരിച്ചു മുറിയിലേക്ക് നടന്നു. വിഷ്ണുവിന്റെ ഡോർ അടഞ്ഞതും ഇത്രയും നേരം പുഞ്ചിരിച്ച മുഖത്തെ പുഞ്ചിരി മാഞ്ഞു….

അവൻ അടഞ്ഞു കിടക്കുന്ന അക്കിയുടെ മുറിയിലേക്ക് അറിയാതെ നോക്കി. എന്തിനോ വേണ്ടി ആ മിഴികൾ വീണ്ടും ഈറനണിഞ്ഞു… ഇനിയും അങ്ങനെ നിന്നാൽ ചിലപ്പോൾ തനിക്ക് തന്നെ നഷ്ടപ്പെടുമെന്ന് തോന്നി അവന്, നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റി അവൻ തിരിച്ചു മുറിയിലേക്ക് കയറി….. നന്ദനെ നേരിടേണ്ടി വരുമെന്ന ടെൻഷനിൽ അക്കി കോളേജിലേക്ക് പോകാൻ ഒരുങ്ങി കഴിഞ്ഞിട്ടും മുറിയിൽ തന്നെ ഇരുന്നു…..

ആ മുഖത്തെ നിസ്സഹായത കാണാൻ അവളെ കൊണ്ട് കഴിയില്ലായിരുന്നു. ഒരുപാട് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു, പക്ഷെ കഴിയുന്നില്ല…. നന്ദേട്ടൻ എനിക്ക് എന്റെ ആദിയേട്ടനെ പോലെ തന്നെയാ.അതിനപ്പുറത്തേക്ക് ചിന്തിക്കുന്നത് തന്നെ തെറ്റാണ്. ഏട്ടൻ തന്നോട് ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല,

ആ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാൻ കഴിയില്ല. പറഞ്ഞാലും മരിക്കുവോളം ആ വേദന പേറി ജീവിച്ചു തീർക്കേണ്ടി വരും. ഇന്നത്തെ ദിവസം വിഷ്ണുവേട്ടനെ പോലെ തനിക്കും അഗീകരിക്കാൻ പറ്റുന്നില്ല. പക്ഷെ……… അതിനൊരു ഉത്തരം തന്റെ പക്കൽ ഇല്ല. അക്കി നിലത്തു ഇരുന്നു മുഖം പൊത്തി കരയാൻ തുടങ്ങി…… താഴെ വിക്കി ഹോൺ അടിക്കുന്ന ശബ്ദം കെട്ട് അക്കി ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു….

കതകിന്റെ വിടവിലൂടെ നന്ദന്റെ മുറിയിലേക്ക് നോക്കി. തുറന്നിട്ടില്ലെന്ന് കണ്ടു അവൾ വേഗം താഴെക്ക് ഇറങ്ങി. “വാ വേഗം പോകാം “അക്കി ധൃതിയിൽ വിക്കിയുടെ അടുത്തേക്ക് ഓടി. “നിനക്ക് ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും വേണ്ടേ,” “ഇന്ന് കാന്റീനിൽ നിന്ന് ആവാം ” അവൾ staircase ലേക്ക് പാളി നോക്കി കൊണ്ടു പറഞ്ഞു. “എങ്കിൽ ഞാൻ എന്റെ പ്രോട്ടീൻ ഷേക്ക്‌ കുടിച്ചു വരാം…

അത് കാന്റീനിൽ കിട്ടില്ലല്ലോ “അവൻ ഇളിച്ചു കൊണ്ടു അകത്തേക്ക് ഓടി.അക്കി പുറകിൽ നിന്ന് വിളിച്ചെങ്കിലും അവൻ ചെവി കൊടുത്തില്ല. “ഒന്ന് വേഗം വാടാ, നേരം പോകുന്നു “അവളുടെ വേവലാതി കണ്ടു വാ കഴുകി കൊണ്ടു വിക്കി അവളെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. “നീ എന്താ ഇങ്ങനെ നോക്കുന്നെ ” “എത്രയും വൈകുന്നോ അത്രയും നല്ലത് എന്ന് പറയുന്ന നിനക്ക് പെട്ടെന്ന് എന്താ ഇങ്ങനെ ഒരു മാറ്റം എന്ന് നോക്കിയതാ ”

“അതൊക്കെയുണ്ട്, നീ വേഗം വാ “വാ തുടക്കുന്ന വിക്കിയുടെ ഷർട്ട് വലിച്ചു. “അടങ്ങ് കുരിപ്പേ….. ഞാൻ എന്റെ ഏട്ടനെ കണ്ടോട്ടെ. ഇന്ന് പെണ്ണ് കാണാൻ പോകുവല്ലേ കുറച്ചു ടിപ്സ് ഒക്കെ പറഞ്ഞു കൊടുക്കാൻ ഉള്ളതാ” പറഞ്ഞു തീർന്നതും നന്ദനും വിഷ്ണുവും ഒരുമിച്ചു താഴെക്ക് ഇറങ്ങി വരുന്നുണ്ട്.നന്ദൻ ഒരു കോഫി ബ്രൗൺ ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം.

വിഷ്ണു ലൈറ്റ് ഗ്രീൻ ഓവർ size ടീഷർട്ടും പാന്റും..അക്കി ബാഗിൽ പിടി മുറുക്കി അവരെ നോക്കാതെ തിരിഞ്ഞു. നന്ദന്റെ കണ്ണുകൾ അറിയാതെ തിരിഞ്ഞു നിൽക്കുന്നവളിൽ ചെന്നു. പക്ഷെ സ്വയം ശാസിച്ചു അവയെ നിയന്ത്രിച്ചു. “ഇന്ന് ചുള്ളനായല്ലോ ഏട്ടാ “വിക്കി അവന്റെ മുടി ഒന്നു ഒതുക്കി കൊടുത്തു കൊണ്ടു പറഞ്ഞു. “ഞാൻ ഉള്ളത് കൊണ്ടു, അല്ലെങ്കിൽ ഇപ്പോ ആ നെഞ്ചിൻ കൂട് വരെ കാണുന്ന ആ ഷർട്ടും ഇട്ടു ഇറങ്ങാൻ നിൽക്കുവാണ്.”വിഷ്ണു

“ആ ബെസ്റ്റ് “വിക്കി ചിരിച്ചു. “നിങ്ങൾക്ക് പോകാൻ ടൈം ആയില്ലേ “നന്ദൻ രണ്ടു പേരെയും നോക്കി. പക്ഷെ അക്കി തിരിഞ്ഞു നോക്കാൻ മുതിർന്നില്ല. “ഞങ്ങൾ ഇറങ്ങുവാണ്…. എന്റെ ഏട്ടന് ഒരു all the best പറഞ്ഞിട്ട് പോകാമെന്നു കരുതി നിന്നതാ. എന്തായാലും പൊളിച്ചിട്ട് വാ “വിക്കി ഒരു hug കൊടുത്തു നടന്നു അക്കി വേഗം അവന് പുറകെ തല താഴ്ത്തി നടന്നു. “അക്കി “പെട്ടന്ന് അവളോ വിഷ്ണുവോ പോലും വിചാരിക്കാതെയുള്ള നന്ദന്റെ വിളിയിൽ ഇരുവരും ഞെട്ടി.

അക്കി വേണോ വേണ്ടയോ എന്ന മട്ടിൽ അവനെ തിരിഞ്ഞു. ആ കണ്ണുകളിൽ ഇപ്പോ പണ്ടത്തെ പോലെ അടി കൂടുന്ന ആ ഏട്ടനെ പോലെയേ അവൾക്ക് തോന്നിയുള്ളു. “എന്താ ഏട്ടാ “പഴയ ഓർമയിൽ ചോദിച്ചു. “ഒരു all the best പറഞ്ഞിട്ട് പോടീ, അതിന് വല്ല ചിലവും ഉണ്ടോ “ചിരിയോടെ അവൻ പറയുന്നത് കെട്ട് അറിയാതെ അവളിലും ചിരി വിരിഞ്ഞു. “ഞാൻ മറന്നു പോയി, all the best ഏട്ടാ”അക്കി നേർത്ത പുഞ്ചിരിയിൽ അവന് കൈ കൊടുത്തു.

ഭാവ വിത്യാസം ഇല്ലാതെ അവൻ തിരിച്ചും കൊടുത്തു. “എന്നാ പൊക്കോ, വൈകണ്ട “അവൻ പറഞ്ഞതും അവൾ ബൈക്കിന്റെ അടുത്തേക്ക് ഓടി. അത് കണ്ണിൽ നിന്ന് മറയുവോളം അവൻ നോക്കി നിന്നു….. അവന്റെ ഉള്ളം നീറുന്നുണ്ട്. പക്ഷെ പുറത്തു കാണിക്കാൻ വയ്യ. ഉള്ളിന്റെ ഉള്ളിൽ വല്ലാതെ വേദനിക്കുന്നുണ്ട്, സഹിക്കുക അല്ലാതെ വേറെ മാർഗം ഇല്ല. “നമുക്ക് ഇറങ്ങിയാലോ മോനെ “പുറകിൽ നിന്ന് ഇറങ്ങി വരുന്ന അച്ഛനെയും അമ്മയെയും വൈഷ്ണവിയെയും കണ്ടുഅവൻ അതേയെന്ന രീതിയിൽ തലയാട്ടി.

“എന്റെ കുഞ്ഞിനെ കാണാൻ ഇപ്പോ രാജകുമാരനെ പോലുണ്ട് “രേവതി കവിളിൽ പിടിച്ചു. “ഇത് വിക്കി കേൾക്കേണ്ട,”വിഷ്ണു “നീ മിണ്ടാതെ നിന്നാൽ മതി “അവർ ശാസനയോടെ പറഞ്ഞു കാറിൽ കയറി. അൽപ്പ സമയത്തെ യാത്രയ്ക്കു ശേഷം അവരുടെ വാഹനം ഒരു വലിയ വീടിന് മുൻപിൽ വന്നു നിർത്തി.. തട്ടുകൾ ഇല്ലാതെ ഒരു പഴയ traditional മോഡലിൽ ഒരു തീവണ്ടി പോലെ നീണ്ടു കിടക്കുന്ന അതിമനോഹരമായ ഒരു വീട്.

ഈ നഗരത്തിൽ ഇങ്ങനെ ഒരു വീട് ആദ്യമായാണ് കാണുന്നതെന്ന് അവനോർത്തു. വൈഷ്ണവി വേഗം അവിടെ നിന്ന് കുറച്ചു ഫോട്ടോസ് ഒക്കെ വിഷ്ണുവിനെ കൊണ്ടു എടുപ്പിച്ചു… നന്ദൻ വീടിന് ചുറ്റും കണ്ണോടിച്ചു. ചുറ്റും പഴ വർഗ്ഗങ്ങൾ കൊണ്ടു സമൃദമായ അന്തരീക്ഷം. അവിടുത്തെ വായുവിന് പോലും വല്ലാത്തൊരു സുഗന്ധം പോലെ തോന്നി. “ആരിത്……വരൂ…വരൂ……. കാണാത്തത് കൊണ്ടു വരില്ലെന്ന് കരുതി

“തന്റെ അച്ഛന്റെ പ്രായം തോന്നിക്കുന്ന ഒരാൾ സിറ്റ് ഔട്ടിലേക്ക് വന്നു. “ട്രാഫിക്കിൽ പെട്ട് പോയി,ഒരുപാട് വൈകിയോ ഞങ്ങൾ “അച്ഛൻ “ഇല്ലഡോ,..അകത്തേക്ക് ഇരിക്കാം, വരൂ “അയാൾ എല്ലാവരെയും അകത്തേക്ക് കയറ്റി ഇരുത്തി. അകത്തേക്ക് കയറിയപ്പോൾ ഒരുപാട് വർഷം പുറകിലേക്ക് പോയൊരു ഫീൽ ആയിരുന്നു….കയറുമ്പോൾ നാലു തൂണുകൾക്കിടയിൽ സമൃദമായ നടുമുറ്റം…

ഇറങ്ങാനായി നിരനിരയായി സ്റ്റെപ്പുകൾ….നടുക്കായി ഒരു കുഞ്ഞു തുളസി തറ. നന്ദൻ അറിയാതെ അങ്ങോട്ട് നടന്നു… അവന് ആ അന്തരീക്ഷം വളരെ ഇഷ്ട്ടപ്പേട്ടിരുന്നു. പ്രതേകിച്ചു ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളിൽ ആകുമ്പോൾ അതിന്റെ ഭംഗി ഇരട്ടിക്കും. അവന് ഒരു നിമിഷം തന്റെ ക്യാമറ ഓർമ വന്നു….. ആദിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ അവനെ മറന്നു പോയി….അവൻ അറിയാതെ ഓർത്തു പോയി.

“സൂക്ഷിച്ച് ” നന്ദൻ നേരെ നോക്കാതെ നടുമുറ്റത്തേക്ക് കാൽ എടുത്തു വെക്കാൻ തുനിഞ്ഞതും പുറകിൽ നിന്ന് ആരുടെയോ ശബ്ദം കെട്ട് അവൻ സ്വബോധം വേണ്ടെടുത്തു തിരിഞ്ഞു നോക്കി….. ലവണ്ടർ നിറത്തിലുള്ള ഫുൾ സ്ലീവ് അനാർക്കലി ഗൗണും ദുപ്പട്ട ഒരു സൈഡിൽ നിവർത്തി ഇട്ടു തനിക്ക് നേരെ പുഞ്ചിരിച്ചു വരുന്നവളെ മനസിലാവാതെ അവൻ നോക്കി നിന്നു. മുഖത്തു ചമയങ്ങൾ ഒന്നും തന്നെയില്ല, ഒരു കുഞ്ഞു പൊട്ടുണ്ട്,

കാതിൽ ഒരു ചിമ്മിക്കിയും……. മുടി വെട്ടിയൊതുക്കി നിവർത്തി ഇട്ട്. ഈ ബാംഗ്ലൂർ നഗരത്തിൽ ഇങ്ങനെയുള്ള വേഷത്തിൽ പെൺകുട്ടികൾ ഉണ്ടോ എന്ന് അവൻ ചിന്തിക്കാതിരുന്നില്ല. “ഇയാളുടെ പോക്ക് കണ്ടപ്പോൾ സ്ലിപ് ആയി പോകും എന്ന് തോന്നി….”അവൾ ചിരിയോടെ പറഞ്ഞു. അപ്പോഴും അവന്റെ മുഖത്തു അമ്പരപ്പ് ആയിരുന്നു. “എന്നെ മനസ്സിലായില്ല അല്ലെ, ഞാൻ മൗനി, പറഞ്ഞു വരുമ്പോൾ ഇയാൾ കാണാൻ വന്ന പെണ്ണായിട്ട് വരും ”

അവന് നേരെ കൈ നീട്ടി വളരെ സൗഹൃദത്തിൽ തന്നെ സംസാരിച്ചു. ഇപ്പോ നന്ദന് അവൾക്ക് മുൻപിൽ നിൽക്കുന്നതിൽ ഒരു ബുദ്ധിമുട്ട് തോന്നി….അവൻ ചിരിക്കാൻ ശ്രമിച്ചു വേഗം അവിടുന്ന് പോകാൻ ഒരുങ്ങി. “ഇയാൾക്ക് മാര്യേജിനോട് വല്ല താല്പര്യം ഒന്നും ഇല്ല അല്ലെ “അവൾ അവനെ പാളി നോക്കി., എങ്ങനെ മനസിലായി എന്നർത്ഥത്തിൽ ഉറ്റു നോക്കി. “നോക്കൊന്നും വേണ്ട അങ്കിൾ എല്ലാം പറഞ്ഞിരുന്നു….”

“എല്ലാം എന്ന് വെച്ചാൽ “പെട്ടെന്ന് അവൻ കൗതുകത്തോടെ നോക്കി. “ഓഹോ അപ്പൊ സംസാരിക്കാൻ ഒക്കെ അറിയാം അല്ലെ, ഞാൻ കരുതി ഇനി വല്ല ഊമയും ആണെന്ന്. ഇങ്ങനെ ഒന്നും പറഞ്ഞ ഓർമയും ഇല്ല “അവൾ കുസൃതിയോടെ ചുണ്ട് കൊട്ടി. ഇത് കേട്ടതും നന്ദൻ അവളെ കനപ്പിച്ചോന്ന് നോക്കി, അതോടെ മൗനി സൈലന്റ് ആയി. “അച്ഛൻ എന്തൊക്കെയാ എന്നെ കുറിച്ച് പറഞ്ഞേ ” “എന്തൊക്കെയാണെന്ന് ചോദിക്കുമ്പോൾ, ഇയാളുടെ പാസ്റ്റ് എല്ലാം. Drugs, love failure, നാടുവിടൽ, പോലീസ് കേസ്…..etc…

“അവൾ താടിയിൽ ഉഴിഞ്ഞു ഓർത്തെടുത്തു. അത് പറയുമ്പോൾ പോലും അതിന്റെ ഒരു നീരസവും അവളുടെ മുഖത്ത് ഇല്ലെന്നോർത്ത് അവന് അത്ഭുതം തോന്നി. “ഇതെല്ലാം കേട്ടിട്ടും നിനക്ക് പ്രോബ്ലം ഒന്നും ഇല്ലേ ” “ഇല്ല “നിസാരമായി തന്നെ അവൾ പറഞ്ഞു നിർത്തി. “ഇല്ലെന്നോ, എന്ത്കൊണ്ട് ” “കാരണം ഞാൻ ഒരു അദ്ധ്യാപിക ആയത് കൊണ്ടു….പിള്ളേർ വികൃതി കാണിച്ചാൽ നമ്മളല്ലേ അവരെ ഉപദേശിച്ചു മാറ്റിയെടുക്കേണ്ടേ..” “മനസിലായില്ല ” “ഞാൻ ലെക്ചർ ആണ്,

ഇവിടെ അടുത്തുള്ള യൂണിവേഴ്സിറ്റിയിൽ. നന്ദനെ എനിക്ക് നേരത്തെ പരിചയമുണ്ട്,..” “പരിചയം? എങ്ങനെ?” “തന്റെ കോളേജിൽ തന്നെയാ ഞാനും പഠിച്ചേ, അതേ ബാച്ച്….. അന്ന് ചെറിയൊരു ക്രഷ് ഒക്കെ ഉണ്ടായിരുന്നു. അപ്പോയാ പ്രിയയുമായുള്ള റിലേഷൻ അറിഞ്ഞത്. പിന്നെ അതൊക്കെ വിട്ടു….”അവൾ അത് പറയുമ്പോൾ മുഖം മാറുന്നത് നന്ദൻ ശ്രദ്ധിച്ചു. പക്ഷെ അവൻ അതിന് മറുപടി ഇല്ലായിരുന്നു….

കെട്ട് നിൽക്കാനേ കഴിഞ്ഞോള്ളു. “ആഹാ നിങ്ങൾ ഇവിടെ നിൽക്കുവായിരുന്നോ “അവളുടെ അമ്മ കയ്യിൽ ട്രായലും പിടിച്ചു അടുക്കളയിൽ നിന്ന് അങ്ങോട്ട് വന്നു…. “ഞാൻ ചുമ്മാ “അവൾ ചമ്മിയ കൊണ്ടു അമ്മയെ നോക്കി. “എന്റെ കുഞ്ഞേ ഈ പെണ്ണിന് സംസാരിക്കുന്ന കാര്യത്തിൽ ഒരു ബെല്ലും ബ്രേക്കും ഇല്ല… തുടങ്ങിയാൽ നിൽക്കില്ല. ആദ്യത്തെ പെണ്ണുകാണൽ ആണെന്ന ഒരു ചമ്മലും ഇല്ല താനും “അമ്മ ചിരിയോടെ ട്രയൽ അവളുടെ കയ്യിൽ വെച്ചു കൊടുത്തു.

നന്ദൻ മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു വേഗം ഹാളിലേക്ക് നടന്നു. മൗനി അവളുടെ അമ്മയുടെ ശകാരവും കെട്ട് അവന് പുറകിൽ വന്നു. “മോന് ഈ വീടൊക്കെ ഇഷ്ട്ടപ്പെട്ടെന്ന് തോന്നുന്നു “അവളുടെ അച്ഛൻ ചിരിയോടെ ചോദിച്ചു. “മ്മ് “അതിന് അവനൊന്നു മൂളി. വിഷ്ണുവും വീടും അന്തരീക്ഷവും വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു. അവനും ഇപ്പോഴാണ് പുറത്തു നിന്ന് അകത്തേക്ക് കയറിയത്.

സംസാരിച്ചു തീർന്നപ്പോയെക്കും മൗനിയും അമ്മയും പുറകെ വന്നിരുന്നു. അവളെ കണ്ടതും എല്ലാവരുടെയും മുഖം വിടർന്നു… വൈഷ്ണവിയ്ക്കു ചെറിയ കുശുമ്പ് വന്നെങ്കിലും തന്റെ ഏട്ടത്തി എന്ന സ്ഥാനം ഓർക്കേ അത് പാടെ മാഞ്ഞു. “ഇതാണ് എന്റെ മൂത്ത മകൾ മൗനി, ഇവിടെ യൂണിവേഴ്സിറ്റിയിൽ ലാക്ചർ ആയി വർക്ക്‌ ചെയ്യുവാണ്….”അയാൾ അവളെ തന്റെ അടുത്തേക്ക് ഇരുത്തി കൊണ്ടു പറഞ്ഞു..

“പക്ഷെ ഇങ്ങനെ ഒരു മകളെ മുൻപ് കണ്ടിട്ടില്ലല്ലോ “രേവതി “നിങ്ങൾ കണ്ടത് എന്റെ ഇളയ മകൾ മോക്ഷിയെയാണ്,അവൾ ഇപ്പോ ഇവിടെ ഇല്ല… മൗനി ഡിഗ്രി കഴിഞ്ഞു പുറത്തു പഠിക്കാൻ പോയി.പഠനം പൂർത്തിയാക്കി ഈ അടുത്തു വന്നിട്ടെ ഒള്ളു., ഇവളെ അധികം ആർക്കും കണ്ടു പരിചയം ഇല്ല. ” “അതായിരിക്കും. Function നൊന്നും ഈ കുട്ടിയെ കണ്ടിട്ടില്ല. അതാ ഞാൻ ചോദിച്ചേ “രേവതി “അത് സാരമില്ല…..”

എല്ലവരും ചായ കുടിച്ചു പരസ്പരം സംസാരിച്ചു പക്ഷെ നന്ദൻ ഒഴിച്ച്…. “കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാം “അവളുടെ അമ്മ “ഞങ്ങൾ സംസാരിച്ചു കഴിഞ്ഞല്ലോ “മൗനി പറഞ്ഞു. ഇത് കെട്ട് എപ്പോ എന്ന ഭാവത്തിൽ ആയിരുന്നു ബാക്കിയുള്ളവർ, ഏറ്റവും കൂടുതൽ അമ്പരപ്പ് വിഷ്ണുവിൽ ആയിരുന്നു. ആണോ ഏട്ടാ എന്ന ഭാവം ആയിരുന്നു അവനിൽ. “ഇതൊക്കെ എപ്പോ “വൈഷ്ണവി

“അത് ഞാൻ നടുമുറ്റത്ത് നിൽക്കുമ്പോൾ ജസ്റ്റ്‌ casual talk “അവൻ ആരെയും നോക്കാതെ വേഗം പറഞ്ഞു നിർത്തി. “മോന്റെ മുഖം കണ്ടാൽ എന്തോ കുറ്റം ചെയ്ത പോലുണ്ടല്ലോ,… ഞങ്ങൾ തമാശയ്ക്കു ചോദിച്ചതല്ലേ ” “അത് ഞാൻ ക്ലിയർ ചെയ്യാമെന്ന് കരുതി “അവൻ ചമ്മിയ പോലെ ചിരിച്ചു. “എങ്കിൽ ഞങ്ങൾ ഇറങ്ങുവാ ദാസ്, വിവരം വീട്ടിൽ എത്തിയിട്ട് വിളിച്ചു പറയാം “അവന്റെ അച്ഛൻ എണീറ്റു.

“അങ്ങനെയെങ്കിൽ അങ്ങനെ “അയാൾ തലയാട്ടി. എല്ലാവരും ഇറങ്ങി…. മൗനി അവർക്കൊപ്പം നടന്നു. രേവതിയ്ക്കും വൈഷ്ണവിയ്ക്കും മൗനിയേ ബോധിച്ചിട്ടുണ്ട്….. അവരെല്ലാം പോകാം നേരം യാത്ര പറഞ്ഞു. വിഷ്ണു മടിച്ചാണെങ്കിലും യാത്ര പറഞ്ഞു. നന്ദൻ ഡ്രൈവിംഗ് സീറ്റിൽ ആയതു കൊണ്ടു യാത്ര പറയാൻ പോയതും ഇല്ല മൗനിയ്ക്കു അവനെ ശരിക്കും കാണാൻ സാധിച്ചില്ല…..എങ്കിലും ഒരു പ്രതീക്ഷയോടെ അവരുടെ കാർ ഗെറ്റ് ഇറങ്ങി പോകുന്നത് നോക്കി നിന്നു….

“എന്താണ് എന്റെ കൊച്ചിന് ഒരു ചിരി “പുറകിൽ നിന്ന് അച്ഛന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു. “നന്ദന് എന്നെ ഇഷ്ട്ടമാകുവായിരിക്കും അല്ലെ അച്ഛാ “അവൾ പ്രതീക്ഷയോടെ ചോദിച്ചു. “ആകുമെടാ…… ഇത്രയും നാൾ അവനെ ഓർത്തു കഴിക്കുക അല്ലായിരുന്നോ നീ….ദൈവം കാണാതിരിക്കില്ല എന്റെ കൊച്ചിന്റെ മനസ്സ് “അയാൾ വത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി. ചിരിക്കുമ്പോയും അവളുടെ കൺ കോണിൽ നീർ മണി ഉരുണ്ടു കൂടി….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button