Novel

കാണാചരട്: ഭാഗം 64

രചന: അഫ്‌ന

അവരുടെ ഓരോ കോപ്പിലെ ചോദ്യം,ആ ചിരവ എടുത്തു അടിച്ചു കൊല്ലാനാ തോന്നിയെ പിന്നെ വേണ്ടെന്ന് വെച്ചതാ “വീടിനു പുറകിലേ തെങ്ങിൻ തോപ്പിൽ ഇരുന്നു ഉള്ളിലെ കലി പറഞ്ഞു തീർക്കുവാണ് മുക്ത. അത് കേൾക്കാൻ ബാക്കിയുള്ളവരും. എന്നാൽ ഗായത്രിയുടെ മുഖത്തു ടെൻഷൻ മാത്രമാണ്.ഇതിനെല്ലാ കണക്കവർ ചോദിച്ചിരിക്കും.

അവൾക്ക് വീണ്ടും ആദി കൂടി. “എനിക്ക് ഇതിന്റെ ഈ മോന്ത കാണുമ്പോഴാ കലി കയറി വരുന്നേ, എപ്പോ നോക്കിയാലും ഇങ്ങനെ പേടിച്ചു വിറച്ചു കൊണ്ടു “ദീക്ഷിത് തനിക്ക് മുൻപിൽ നിൽക്കുന്നവളെ കൂർപ്പിച്ചി നോക്കി. “നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല. എന്തെകിലും കാരണം കൊണ്ടു മാര്യേജ് മുടങ്ങിയില്ലെങ്കിൽ ഇതിന്റെ പകരം അവർ ചോദിച്ചിരിക്കും.

നിങ്ങൾ ഉള്ളത് കൊണ്ടാണ് മുത്തശ്ശിയെയും എന്നെയും ഇങ്ങനെ വെറുതെ വിടുന്നത്, ഇല്ലെങ്കിൽ…..”അവൾ മുഴുവനാക്കാതെ നിർത്തി. “കല്യാണം നടക്കില്ലെന്നു ദീക്ഷത് വാക്ക് തന്നിട്ടുണ്ടെങ്കിൽ അത് നടക്കില്ലെന്നു തന്നെയാണ്… വീണ്ടും അത് തന്നെ പറഞ്ഞു കൊണ്ടിരിക്കേണ്ട. ഞാൻ മനസ്സിൽ ഒന്ന് കണ്ടിട്ടുണ്ട്,അതുപോലെ നിങ്ങൾ നിന്നാൽ മതി ” “പക്ഷെ ഇതുവരെ അതെന്താണെന്ന് നീ പറഞ്ഞില്ലല്ലോ “ആദി

“നാളെയല്ലേ മാര്യേജ്, അപ്പോൾ പറയാം. നമുക്ക് ചുറ്റും കണ്ണുകളാ എന്തെങ്കിലും കിട്ടിയാൽ അതവിടെ ഫ്ലോപ്പ് ആവും “ദീക്ഷിത് മുകളിൽ നിന്ന് തങ്ങളെ നോക്കുന്ന കിരണിനെയും അവന്റെ അച്ഛനെയും ഇടക്കണ്ണിട്ട് നോക്കി. “നിങ്ങൾക്ക് ഞാൻ കാരണം ബുദ്ധിമുട്ട് ആയില്ലേ “അവൾ മൂവരെയും നിസ്സഹായതയോടെ നോക്കി.

“അങ്ങനെ ഞങ്ങൾ ആരെങ്കിലും പറഞ്ഞോ,? എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചു ഇരുട്ടാകുന്നത് ശരിയല്ല “മുക്ത “ഇവിടെ നിന്ന് രക്ഷപെട്ടാൽ മാത്രം മതി, പിന്നെ ഞാൻ ഒന്നിനും വരില്ല വേറെ വഴി ഇല്ലാത്തത് കൊണ്ടാ ” ഗായത്രി കുറ്റബോധത്തിൽ തല താഴ്ത്തി. “അതൊക്കെ പിന്നീടുള്ള കാര്യം അല്ലെ, എന്തായാലും വേഗം കുളിച്ചു ഫ്രഷ് ആവാൻ നോക്ക്. ഇപ്പോ മെഹന്ദി ആര്ടിസ്റ് വരും “മുക്ത പൊടി തട്ടി വരമ്പത്തു നിന്ന് എണീറ്റു.

“ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ ചേച്ചി,” “ഉണ്ട്, അവറ്റകൾ ഇട്ടു കുളമാക്കുന്നതിനേക്കാൾ ഭേദം ഇതാണ്. ഓർമ്മിക്കാൻ കുറച്ചു ഫോട്ടോസ് കിട്ടുമല്ലോ ” “നീ ഇവളോട് തർക്കിച്ചു ജയിക്കാൻ നോക്കണ്ട ഗായത്രി, വിട്ടു തരില്ല…..”ആദി ചിരിയോടെ പറഞ്ഞു. ഉച്ചയോടടുപ്പിച്ചു മെഹന്ദി ആര്ടിസ്റ് വന്നു, വളരെ ഭംഗിയായി തന്നെ അവളുടെ ഇരു കൈകളും മെഹന്ദി അണിയിച്ചു………

മണിക്കൂറുകളുടെ പണി ആയത് ഗായത്രിയ്ക്കു വിശക്കാൻ തുടങ്ങിയിരുന്നു. മുക്തയ്ക്കു മുഖം കണ്ടപ്പോൾ തന്നെ തോന്നി. അതുകൊണ്ട് മുക്ത തന്നെ അവൾക്കുള്ള ഫുഡ്‌ എടുത്തു അടുത്തു വന്നിരുന്നു., കാര്യം മനസിലാവാതെ ഗായത്രി അവളെ തന്നെ ഉറ്റു നോക്കി. “നോക്കി നിൽക്കാതെ വാ തുറക്ക് പെണ്ണെ “ചിരിയോടെയുള്ള അവൾ പറയുന്നത് കെട്ട് കണ്ണും മിഴിച്ചു ഗായത്രി നിന്നു. “ചേച്ചി എന്താ പറഞ്ഞേ ”

“വാ തുറക്കാൻ, എന്തേ നീ കേട്ടില്ലേ “അവൾ മുഖത്തെ ചിരി മാറ്റി ഗൗരവത്തിൽ ചോദിച്ചു. “അതല്ല, ഞാൻ ഒരു എംപ്ലോയീ അല്ലെ, അങ്ങനെയുള്ള എനിക്ക് ഇതൊക്കെ ” “ഇവളെ കൊണ്ടു ഞാൻ തോറ്റു, ഇത് ഓഫീസ് അല്ലല്ലോ, അവിടെ ഞാൻ സ്ട്രിക്ട് ആണ്, അതെന്റെ പ്രകൃതം അങ്ങനെയാ….പക്ഷെ പുറത്തും അങ്ങനെ പെരുമാറും എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.”അതും പറഞ്ഞു വാ പൊളിച്ചു നിൽക്കുന്നവളുടെ വായിൽ ചോറ് വെച്ചു കൊടുത്തു….

ഗായത്രി വേറെ വഴി ഇല്ലാതെ അത് കഴിക്കാൻ തുടങ്ങി. “ഇങ്ങനെ പോയാൽ ഇവളുടെ അവസാനം, നമ്മുടെ ലൂക്കയുടെയും പ്രീതിയുടെയും കൈ കൊണ്ടു ആയിരിക്കും “ആദി ഇത് കണ്ടു ചിരിയോടെ പറഞ്ഞു. “ചതിക്കല്ലേ, ഇതൊന്നും ഗ്രൂപ്പിൽ പോയി വിളമ്പിയേക്കരുത്, പിന്നെ എന്നെ വെച്ചേക്കില്ല രണ്ടും “മുക്ത കെഞ്ചി. “ആലോചിക്കാം, “ആദി പല്ലിളിച്ചു. “ആലോചിക്കാമെന്നോ? “മുക്ത കണ്ണുരുട്ടി.

അപ്പോയെക്കും അവളുടെ ഫോൺ റിങ് ചെയ്തു., ഡിസ്പ്ലേയിൽ പ്രീതി എന്ന് കണ്ടതും മുക്ത ആദി നോക്കി പല്ല് കടിച്ചു, “ഗായത്രി ഞാൻ ഇപ്പോ വരാം, ഒരഞ്ചു മിനിറ്റ് “മുക്ത അതും പറഞ്ഞു ആദിയുടെ ചെവിയ്ക്ക് പിടിച്ചു മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി. ഗായത്രിയ്ക്കു ചവച്ചു കഴിഞ്ഞതിന് ശേഷമാണ് മുളക് കടിച്ച കാര്യം ഓർമ വന്നത്., വേറെ നിവർത്തി ഇല്ലാതെ അത് വേഗം ഇറക്കി.,… മുറിയിൽ ആണെങ്കിൽ വേറെ ആരും ഇല്ല.

മുക്തയും ആദിയും പുറത്തു ഫോണിലാണ്. പിന്നെ ഉള്ളത് ദീക്ഷിതാണ്., അവനാണെങ്കിൽ ഫോണിൽ റീൽസ് കണ്ടിരിക്കുവാണ്. വിളിച്ചാൽ വായിൽ ഉള്ളത് കേൾക്കുമോ എന്ന് പേടിച്ചു ലവള് എരിവും വലിച്ചു ഇരുന്നു. നാവും വയറും നീറി പുകയുന്നുണ്ട്,… കണ്ണിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങി. കൈ ആണെങ്കിൽ ശരിയ്ക്ക് ഉണങ്ങിയിട്ടില്ല, കാലിലും ഇട്ടിട്ടുണ്ട്. മുക്ത വരുവോളം പിടിച്ചു നിൽക്കാമെന്ന് കരുതി അടക്കി പിടിച്ചു എരിവ് വലിച്ചു കൊണ്ടിരുന്നു.

അപ്പോഴാണ് തനിക്കു നേരെ നീണ്ടു വന്ന ഗ്ലാസ്‌ അവൾ ശ്രദ്ധിക്കുന്നത്. നേരെ നോക്കുമ്പോൾ ദീക്ഷിതും.ഗായത്രി ഇപ്പോ കേൾക്കും മട്ടിൽ ദയനീയമായി അവനെ നോക്കി. “നിനക്ക് വായിൽ നാവില്ലേ, ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം. അല്ലാതെ മനസ്സിൽ ഉള്ളത് കണ്ടെത്താനുള്ള സെൻസർ ഒന്നും എനിക്കില്ല “അതും പറഞ്ഞു അവൻ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി.

ഗായത്രി പിടിക്കാൻ കഴിയാതെ അവളുടെ ഇരു കയ്യിലേക്കും നോക്കിയ ശേഷം അവനെ നോക്കി. “മനസ്സിലായി, നിന്നോട് വാങ്ങാനല്ല പറഞ്ഞേ കുടിക്കാനാ,”അതും പറഞ്ഞു അവളുടെ ചുണ്ടോട് ചേർത്ത് ഗ്ലാസ്‌ പിടിച്ചു കൊടുത്തു. ഗായത്രി ചമ്മലോടെ വെള്ളം വേഗം വലിച്ചു കുടിച്ചു. അത് തികയാത്ത പോലെ അവൾ ഒന്നൂടെ അവനെ നോക്കി. “ഇനിയും വേണോ “അവന്റെ ചോദ്യതിന് വേണമെന്ന രീതിയിൽ തലയാട്ടി.ദീക്ഷത് ജങ്കിൽ നിന്ന് വെള്ളം വീണ്ടും ഒഴിച്ച് കൊടുത്തു.

ഇതൊക്കെ കണ്ടു കൊണ്ടാണ് ആദിയും മുക്തയും വരുന്നത്….. “ആഹാ ഇത് കൊള്ളാലോ “ആദി “ഞാൻ വെള്ളമാണ് കൊടുത്തത് അല്ലാതെ കിഡ്നി അല്ല “അതും പറഞ്ഞു ചെക്കൻ പോയി. “ഇതിന്റെ മേൽ വല്ല ചെകുത്താനും കുടിയിരിക്കുന്നുണ്ടോ? ഓരോ നേരം ഓരോ മുഖം “ആദി ചിന്തിച്ചു അവൻ പോകുന്ന വഴിയേ പറഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“എന്താ നന്ദാ നിന്റെ അഭിപ്രായം ” രാത്രി ഹാളിൽ ഇരുന്നു എല്ലാവരും ഫുഡ്‌ കഴിക്കുമ്പോഴാണ് അഭിയുടെ അച്ഛന്റെ ചോദ്യം. “എനിക്ക് സമ്മതമാണ് അങ്കിൾ,”നന്ദൻ കഷ്ടപ്പെട്ടു കൊണ്ടാണെങ്കിൽ പോലും അത് പറഞ്ഞു മുഴുവനാക്കി. ഇത് കെട്ട് കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം അക്കിയുടെ നെറുകിൽ കയറി, ചുമക്കാൻ തുടങ്ങി…. അതികം ആലോചിക്കാതെ നന്ദൻ തന്റെ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി.

അക്കി വേണോ വേണ്ടയോ എന്നറിയാതെ അവനെയും ഗ്ലാസിലേക്കും മാറി മാറി നോക്കി. “നീ എന്താ ഗ്ലാസ്‌ കണ്ടിട്ടില്ലേ,… അതിന്റെ ഭംഗി ആസ്വാദിക്കാതെ അത് കുടിക്കാൻ നോക്ക് “വിക്കി തലയ്ക്കു കൊട്ടി കൊടുത്തു കൊണ്ടു പറഞ്ഞു. വിഷ്ണു വിശ്വസിക്കാൻ കഴിയാതെ അവനെ തന്നെ നോക്കുവാണ്. സങ്കടം ഇല്ല എന്നാൽ സന്തോഷവും ഇല്ല. മുൻപ് കണ്ടിരുന്ന പ്രസരിപ്പും നഷ്ടപെട്ടിരിക്കുന്നു.

ഇതെല്ലാം പ്രണയം എന്നൊരു വികാരം കാരണമാണെന്ന് അവനോർത്തു. പ്രണയം കൊണ്ടു ഇങ്ങനെയൊക്കെ ഒരാളെ മാറ്റിയെടുക്കാൻ സാധിക്കുമോ എന്നവൻ ഓർത്തു…. “നീ ആലോചിച്ചു എടുത്ത തീരുമാനം തന്നെ അല്ലെ,വിളിച്ചു പറഞ്ഞതിന് ശേഷം വേണ്ടെന്ന് പറയരുത് “രേവതി “ആലോചിച്ചു തന്നെയാണ്.വിളിച്ചു പറഞ്ഞോളൂ “നന്ദൻ അത്രയും പറഞ്ഞു ഭക്ഷണം കഴിച്ചെണീറ്റു. “നല്ല ഐശ്വര്യമുള്ള കുട്ടി, ഇപ്പൊയത്തെ മക്കളെ പോലെ അഹങ്കാരം ഒന്നും ഇല്ല. എല്ലാവരോടും മാന്യമായ സംസാരം…..

ഇവന്റെ എല്ലാം അറിഞ്ഞിട്ടും ആ കുട്ടിയ്ക്ക് സമ്മതമാണെന്ന് കേട്ടപ്പോൾ തന്നെ എനിക്ക് ബോധിച്ചു. ഇങ്ങനെയുള്ള കുട്ടികളെ ഈ കാലത്ത് കിട്ടാൻ കഷ്ടമാണ് “രേവതി സന്തോഷത്തിൽ പറഞ്ഞു. “അമ്മ പറഞ്ഞത് ശരിയാ, കോളേജ് ലാക്ചർ ആണെന്ന ഒരു ജാഡയും ഇല്ല. വളരെ കൂളായി എല്ലാവരോടും സംസാരിക്കുന്നെ. കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു “വൈഷ്ണവി “ചേച്ചിയ്ക്കു ഇഷ്ടപ്പെട്ടെങ്കിൽ ഒരു സംഭവം ആയിരിക്കണമല്ലോ,

അല്ലെ ഏട്ടാ “വിക്കി വിഷ്ണുവിനെ നോക്കി. “മ്മ് “അതിന് അവൻ മൂളി കൈ കഴുകാൻ എണീറ്റു. പക്ഷെ അക്കിയ്ക്ക് മൗനിയേ ഇങ്ങനെ എല്ലാവരും പുകഴ്ത്തി പറയുന്നത് ഇഷ്ട്ടപ്പെട്ടില്ല… ഉള്ളിൽ എന്താണ് അലട്ടുന്നത് എന്ന് പോലും അറിയാതെ അവൾ മുഖം വീർപ്പിച്ചു കൈ കഴുകി ആരെയും നോക്കാതെ മുകളിലേക്ക് കയറി. എന്നാൽ……

മൗനി വീട്ടിൽ വീട്ടിൽ സന്തോഷം കൊണ്ടു തുള്ളി ചാടുവാണ്.അവൾ അച്ഛന്റെ കൈ പിടിച്ചു വട്ടം കറങ്ങാൻ തുടങ്ങി. “അമ്മ അറിഞ്ഞോ, നന്ദേട്ടന് വിവാഹത്തിന് സമ്മതം ആണെന്ന്…”അതും പറഞ്ഞു അമ്മയേയും പിടിച്ചു കറക്കാൻ തുടങ്ങി. അവര് തന്റെ മകളുടെ മുഖത്തു വിരിഞ്ഞ സന്തോഷം നോക്കി ഇരിക്കുവാണ്. ഒരുപാട് നാളായി അവനെയും ഓർത്തു നീറി കഴിയുന്നു.

ഓരോ നല്ല ആലോചനകൾ വരുമ്പോഴും അതിൽ നിന്ന് ഒഴിഞ്ഞു മാറി.അവൻ ഒരിക്കൽ തന്റെ പ്രണയം തിരിച്ചറിയും എന്ന വിശ്വാസത്തിൽ… ദൈവം ഇന്ന് എന്റെ കുഞ്ഞിന്റെ സങ്കടം കണ്ടിരിക്കുന്നു. അവൾ ആഗ്രഹിച്ച പുരുഷനെ തന്നെ അവൾക്ക് കൊടുത്തിരിക്കുന്നു. ആ അച്ഛമ്മമാരുടെയും മനസ്സ് നിറഞ്ഞു. അറിയാതെ അവളുടെ ചിരി കാണെ അവരുടെ കണ്ണുകൾ കലങ്ങി എങ്കിലും ചുണ്ടിൽ നിന്ന് ചിരി മായാതെ കിടപ്പുണ്ട്….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button