കാണാചരട്: ഭാഗം 65
Aug 18, 2024, 22:36 IST

രചന: അഫ്‌ന
"മുക്ത എന്ന് വരുമെന്നാ പറഞ്ഞേ, "ബാഗ് പാക്ക് ചെയ്യുന്നതിനിടെ പ്രീതി തിരക്കി. "നാളെ എത്തുമെന്നാ പറഞ്ഞേ, നാളെയല്ലേ മാര്യേജ് അത് കഴിഞ്ഞാൽ അന്ന് തന്നെ തിരിക്കും.... ചിലപ്പോൾ ഗായത്രിയും ഉണ്ടാവും എന്നൊരു ന്യൂസ് കൂടെ ഉണ്ട് " "ഗായത്രിയോ? അപ്പോ മാര്യേജ് മുടക്കാൻ തന്നെ തീരുമാനിച്ചോ അവര്. അടുത്ത പുലിവാല് ഒപ്പിക്കാൻ ആണ് ഇത് "പ്രീതി പിറുപിറുത്തു. "നിനക്ക് അറിയുന്നതല്ലേ മുക്തയേ, അവളുടെ സാഹചര്യത്തിൽ കൂടെയാണ് ഇപ്പോ ആ കുട്ടിയും കടന്നു പോകുന്നത്. മുക്ത അതൊരിക്കലും കണ്ടു നിൽക്കില്ല എന്ന് നിനക്കും എനിക്കും നന്നായി അറിയാം... ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതാ "ലൂക്ക അവളെ ഹെല്പ് ചെയ്തു കൊണ്ടു പറഞ്ഞു. "അറിയാം, അതാ ക്ലാസ്സ് എടുത്തു വിട്ടേ, എന്നിട്ടും മാറ്റം ഇല്ലെങ്കിൽ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഇനി വരുന്നിടത്തു വെച്ചു കാണാം..... നമ്മളൊക്കെ ഉണ്ടല്ലോ " "ഞാനും കൂടെ വരട്ടെ നിന്റെ കൂടെ ബാംഗ്ലൂർക്ക്, ഇവിടെ നിങ്ങൾ രണ്ടു പേരും ഇല്ലാതെ ബോർ അടിക്കും " "എടാ ഞാൻ എന്റെ ക്ലൈന്റിനേ കാണാൻ ആണ് പോകുന്നെ...." "സാധാരണ ഇങ്ങോട്ട് അല്ലെ അവർ വരേണ്ടേ " "ആണ്,...birde ന് നടക്കാൻ ബുദ്ധിമുട്ടുണ്ട്. രണ്ടു കാലിനും ശേഷിയില്ല....അതുകൊണ്ട് ഞാൻ തന്നെയാ അങ്ങോട്ട് വരാമെന്ന് പറഞ്ഞേ......ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമല്ലേ"പ്രീതി ചിരിച്ചു. "Love മാര്യേജ് ആണോ " "മ്മ്,ഈ കാലത്ത് ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടല്ലേ? ആദ്യം എനിക്ക് true love ൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു....." "എന്നിട്ട് ഇപ്പോയോ?"ലൂക്ക കുസൃതിയോടെ അവളെ നോക്കി. "ആദിയെ കണ്ടതോടെ ആ ചിന്ത മാറി. അവന് മുക്തയേ missuse ചെയ്യാൻ പല അവസരങ്ങളും കിട്ടിയുണ്ട്. കാരണം അന്ന് നമ്മുടെ മുക്ത അല്ലായിരുന്നു കൂടെ അവൻ പറഞ്ഞ പോലെ ഒരു പാവം പെൺകുട്ടി അവന്റെ വാമി. കരയാൻ മാത്രം പഠിച്ചവൾ..... എന്നാൽ ഇപ്പോ അവൾ പഴയ മുക്ത ആയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആദിയുടെ അധ്വാനവും പ്രണയവും ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്....."പ്രീതിയുടെ വാക്കുകൾ ഉറച്ചതായിരുന്നു. "നിനക്കും വേണ്ടെടി ഇങ്ങനെ ഒരു കൂട്ട്, എത്ര കാലം ഇങ്ങനെ തനിച്ചു "ലൂക്ക മുൻപിൽ നിൽക്കുന്നവളെ നോക്കി. അത് പറയുമ്പോൾ അവളുടെ മുഖം മാറി..... "ആഗ്രഹം......അതുണ്ടല്ലോ ലൂക്ക. എപ്പോഴും തനിച്ചു ജീവിക്കാൻ ആയിരുന്നു ഇഷ്ടം.ആരെയും കൂടെ കൂട്ടാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇപ്പോ അങ്ങനെ അല്ല..... വിഷ്ണുവിനെ പോലെ ഒരാളെ എങ്ങനെ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതമാണ്. ഞങ്ങൾ രണ്ടു പേരും രണ്ടു ദിശകളാണ്....."അവളുടെ വാക്കുകൾ പുഞ്ചിരിയോടെ നോക്കി ഇരുന്നു അവൻ. ഇങ്ങനെയൊക്കെ ഒരു മനുഷ്യന് മാറാൻ കഴിയുമോ എന്നവൻ ആലോചിച്ചു. "നീ ഇത് ഏത് ലോകത്താടാ "പ്രീതി വിരൽ നൊടിക്കുമ്പോഴാ അവൻ ചിന്തയിൽ നിന്നുണർന്നത്. "ഞാൻ നിന്റെ കൂടെ വരുന്ന കാര്യം ആലോചിച്ചു പോയതാ,...പോകുമ്പോൾ നമുക്ക് അക്കിയെയും വിക്കിയെയും നന്ദനെയും വിഷ്ണുവിനെയും ഒക്കെ കാണാമല്ലോ "ലൂക്ക പുരിക ഉയർത്തി കൊണ്ടു അവളെ നോക്കി. "ഇനി ഞാൻ പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി... വേഗം പോയി പാക്ക് ചെയ്തോ, ഈവെനിംഗ് ആണ് ഫ്ലൈറ്റ്." "എനിക്ക് കുറേ ഒന്നും എടുക്കാൻ ഇല്ല. നീ എന്തായാലും ആന്റിയേ കാണാൻ പോകില്ലേ,അപ്പൊ എടുക്കാം എന്റേത് " "നേരം വൈകുവോ " "നീ അല്ല ഞാൻ.... എനിക്ക് രണ്ടു ജോക്കിയും ഷർട്ടും പാന്റും മാത്രം മതി" "ഞാൻ ഒന്നും പറഞ്ഞില്ലേ,.....ഈ ലാഗേജ് ഒക്കെ ഒന്ന് കാറിൽ വെക്കാൻ സഹായിച്ചേ "പ്രീതി തന്റെ സാധനങ്ങൾ എടുത്തു പോകുന്നതിനിടയിൽ പറഞ്ഞു. "നീ അവിടെ സ്ഥിര താമസത്തിനു പോകുവാണോ,? കുറച്ചൊന്നും അല്ലല്ലോ ഇത് " "അതറിയണമെങ്കിൽ മോൻ ഒന്ന് പെൺ ആയി നോക്ക്. അപ്പൊ മനസിലാവും ഇത് കൂടുതലാണോ കുറവാണോ എന്ന് "അവൾ പുച്ഛിച്ചു കൊണ്ടു താഴെക്ക് നടന്നു. "അപ്പൊ ഇത് കുറവാണെന്നാണോ കുരിപ്പ് പറഞ്ഞു വരുന്നത്. 😱 "ലൂക്ക വാ പൊളിച്ചു മുൻപിൽ നിരത്തി വെച്ചിരുന്ന പെട്ടിയിലേക്ക് നോക്കി. പോകാനുള്ളതെല്ലാം കയറ്റി രണ്ട് പേരും നേരെ പോയത് മുക്തയുടെ വീട്ടിലേക്കാണ്...... അകത്തു കയറുമ്പോൾ ആരെയും കാണാൻ സാധിച്ചില്ല..... "ആന്റി ഇതെവിടെ പോയി,ഇവിടെ ഇല്ലേ "പ്രീതി ചുറ്റും നോക്കി. "പോകുന്നതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ....ഞാൻ സെർവെന്റിനോട് ചോദിച്ചു നോക്കട്ടെ " ലൂക്ക അടുക്കളയിലേക്ക് നടന്നു. എല്ലാവരും ഓരോ പണിയിലാണ്. "ആന്റി,....." അവന്റെ ശബ്ദം കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി. "അമ്മ എവിടെക്കാ പോയേ?അകത്തൊന്നും കണ്ടില്ല" "മേഡം പുറത്തു പോയതാ, വേറെ ഒന്നും പറഞ്ഞില്ല " "ആരാ കൂടെ പോയേ " "ഡ്രൈവർ രവിയുണ്ട് " "ശരി "അവൻ തിരിച്ചു നടന്നു ഫോൺ കയ്യിലെടുത്തു അമ്മയുടെ ഫോണിലേക്ക് അടിച്ചു, അൽപ്പ സമയത്തിന് ശേഷം കാൾ കണക്ട് ആയി. "Hlo, അമ്മാ " "ആഹ് മോനെ പറയ്, എന്താ വിളിച്ചേ " "ഇതെവിടെക്ക് പോയതാ, പറഞ്ഞിട്ട് പോകണം എന്ന് പറഞ്ഞത് അല്ലെ " അവൻ ഗൗരവത്തിൽ പറഞ്ഞു. "ഇവിടെ അടുത്ത് ഷോപ്പിലേക്ക് വന്നതാ മോനെ, കുറച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. പിന്നെ രവിയും ഉണ്ടല്ലോ കൂടെ " "ഒറ്റയ്ക്ക് നിർത്തി പോകരുതെന്ന് പറഞ്ഞോണം. വീൽ ചെയറിൽ ആണെന്ന് ഓർമ വേണം...."ലൂക്ക പരിഭ്രാന്തിയോടെ പറഞ്ഞു. "നീയും മുക്തയേ പോലെ തുടങ്ങിയോ? ദൈവത്തെ ഓർത്തു ഇത് അവളോട് പോയി പറയല്ലേ മോനെ, പിന്നെ എന്നെ വെച്ചേക്കില്ല..... ഞാൻ ഇപ്പോ എത്തും " "മ്മ് പറയുന്നില്ല. വേഗം വരണം കേട്ടോ "അവൻ ശാകരിച്ചു. "Aa ദേ on the way ആണ് " "പിന്നെ അമ്മാ.... ഞാൻ പ്രീതിയുടെ കൂടെ ബാംഗ്ലൂർ വരെ പോകാൻ ചെറിയ പ്ലാൻ ഉണ്ട്, അമ്മയ്ക്ക് ഞാൻ പോകുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ" "എനിക്ക് എന്ത് പ്രശ്നം,മോൻ പോയിട്ട് വാ.... എല്ലാവരും പോയിട്ട് നീ മാത്രം ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. ഇപ്പോ പഴയ പോലെ അല്ലല്ലോ എല്ലാം കലങ്ങി തെളിഞ്ഞില്ലേ.... മോൻ പോയിട്ട് വാ. " അവർ ചിരിയോടെ പറഞ്ഞു. "ഉറപ്പല്ലേ " "ആ ഉറപ്പ്..... ഈവെനിംഗ് അല്ലെ പ്രീതിയുടെ ഫ്ലൈറ്റ്, വേഗം പോകാൻ നോക്ക്. ഇനി ക്യാഷിനു ആവിശ്യം വല്ലതും ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട " "ഏഹ് അതിന്റെ ആവിശ്യം ഇല്ല അമ്മാ, എന്റെ അടുത്തുണ്ട്. ഞാൻ പോയിട്ടു വരാം, " "ശരി, സൂക്ഷിച്ചു പോകണം "അത്രയും പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു. ലൂക്ക നെടുവീർപ്പിട്ട് കൊണ്ടു പ്രീതിയേ നോക്കി. "ആന്റി എന്ത് പറഞ്ഞു " "പോയിട്ടു വരാൻ, കുഴപ്പം ഒന്നും ഇല്ലെന്ന് " "എങ്കിൽ വേഗം പാക്ക് ചെയ്തു വാ. ഞാൻ പുറത്തുണ്ടാവും...." ലൂക്ക വേഗം അവന്റെ അത്യാവശ്യ സാധനങ്ങൾ എല്ലാം എടുത്തു പെട്ടിയിലാക്കി വേഗം താഴെക്ക് ഓടി ഇറങ്ങി....അപ്പോയെക്കും പ്രീതിയുടെ ഡ്രൈവർ എത്തിയിരുന്നു. അവൻ കയറിയ പാടെ കാർ എയർ പൊട്ടിലേക്ക് എടുത്തു. procedures എല്ലാം കഴിഞ്ഞു രണ്ടു പേരും ഫ്ലൈറ്റിൽ കയറി..... ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്. നീണ്ട യാത്രയ്ക്ക് ശേഷം രണ്ടു പേരും ബാംഗ്ലൂർ എയർ പൊട്ടിൽ എത്തി ചേർന്നു..... ലൂക്ക പ്രീതിയുടെ ലഗേജ് കൂടെ എടുത്തു ടാക്സി ഏരിയയിലേക്ക് നടന്നു. പ്രീതി ക്ലൈന്റുമായി ഫോൺ കാളിലാണ്. അവൻ ഹെഡ് ഫോണിൽ പാട്ടും വെച്ചു ഗേറ്റപ്പിൽ പോകുമ്പോയാണ് ഏതോ ഒരുത്തി അവനെ ഇടിച്ചു ഒറ്റ പോക്ക്... അവന്റെ ഹെഡ് സെറ്റ് നിലത്തേക്ക് വീണു. പോരാത്തതിന് ആ പെൺകുട്ടിയുടെ ദുപ്പട്ട അവന്റെ ബാഗിന്റെ ഇടയിൽ കുടുങ്ങി എല്ലാം അതും നിലത്തേക്ക് വീണു..... എല്ലാം കൂടെ ആയപ്പോൾ ചെക്കന്റെ കണ്ട്രോൾ പോയി. അവൻ നിലത്തേക്ക് വീണു കിടക്കുന്ന തന്റെ ഹെഡ് സെറ്റിലേക്കും ബാഗുകളിലേക്കും മാറി മാറി നോക്കി.ഷാൾ കുടുങ്ങിയത് കൊണ്ടു ഓടിയവൾ അവിടെ സ്റ്റക്ക് ആയി നിൽപ്പുണ്ട്. അവളും നഖവും കടിച്ചു മുൻപിൽ നിൽക്കുന്നവനെ ദയനീയമായി നോക്കി. "സോറി,....ഞാൻ പെട്ടന്ന്..... കണ്ടില്ല " "നേരെയായോ "അവൻ കണ്ണുരുട്ടി. "എന്ത് " "സോറി പറഞ്ഞപ്പോൾ എല്ലാം വെച്ചിടത്തേക്ക് തന്നെ കയറി ഇരുന്നോ 😡" "ഞാൻ ശ്രദ്ധിച്ചില്ല, അതിനല്ലേ സോറി പറഞ്ഞേ....."അവൾ വീണ്ടും ദയനീയമായി പറഞ്ഞു. "എനിക്ക് നിന്റെ സോറി ഒന്നും വേണ്ട, മര്യാദക്ക് ഇതെടുത്തു നേരെ വെക്ക് " "നേരെ പറയാൻ ഇയാൾക്ക് അറിയില്ലേ,..ഞാൻ തന്റെ ജോലിക്കാരി ഒന്നും അല്ല. കുറച്ചു മാന്യമായി പറയാം"അവളുടെ മുഖം മാറി. "എനിക്ക് ഇത്ര മാന്യമായി സംസാരിക്കാനേ അറിയൂ. തത്കാലം ഇതെടുക്കാൻ സഹായിച്ചിട്ട് പൊക്കോ "അവന്റെ സംസാരം ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ആ മുഖം കണ്ടാൽ അറിയാം. എങ്കിലും അവൻ അത് മൈൻഡ് ചെയ്യാതെ ഹെഡ് സെറ്റ് എടുത്തു തലയിൽ വെച്ചു. അവൾ ബാഗ് എടുക്കാൻ കുനിഞ്ഞതേ ഓർമ ഒള്ളു. അതവിടുന്ന് അനക്കാൻ കൂടെ പറ്റുന്നില്ല..... "ഇതിൽ ആനയെ വല്ലതും ആണോ കുത്തി കയറ്റിയിരിക്കുന്നെ "അവൾ ആത്മഗതിച്ചു. അവളുടെ മുഖത്തെ നവരസങ്ങൾ കണ്ടു അവൻ ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കി പിടിച്ചു. "അണിഞ്ഞൊരുങ്ങി നടന്നാൽ മാത്രം പോരാ, ഇത്തിരി സ്റ്റാമിന കൂടെ വേണം. ഞാൻ തന്നെ എടുത്തോളാം "അവൻ പുച്ഛിച്ചു കൊണ്ടു അവളെ മാറ്റി അതെടുത്തു. അതിന് മറുപടി പറയാൻ നാവ് തരിച്ചെങ്കിലും എയർ പൊട്ടാണെന്ന് ഓർമ അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. "ചേച്ചി "പുറകിൽ നിന്ന് ആരോ അവളെ പുണർന്നത് കണ്ടു ലൂക്കയും ആരാണെന്ന അർത്ഥത്തിൽ നോക്കി. "ഞാൻ എവിടെയൊക്കെ നോക്കി, ചേച്ചി എവിടെ പോയതാ " "ഒരു ചെറിയ പണി കിട്ടി, ചേച്ചി അതിൽ പെട്ട് പോയതാ "അവൾ അടുത്ത് നിൽക്കുന്നവനേ മൊത്തത്തിൽ നോക്കി കൊണ്ടു പറഞ്ഞു. അത് കേൾക്കാൻ താല്പര്യം ഇല്ലാതെ ലൂക്ക പോകാൻ തുടങ്ങി. "ലൂക്ക "പ്രീതി വിളിച്ചതും അവൻ അവിടെ നിന്നു.. പ്രീതി അവന്റെ അടുത്തേക്ക് വരുമ്പോഴാണ് അപ്പുറത്ത് നിൽക്കുന്നവളിൽ അവളുടെ നോട്ടം ചെന്നെത്തിയത്.... അവളുടെ നോട്ടവും തന്നിൽ ആണെന്ന് അവൾക്ക് മനസ്സിലായി. "മോക്ഷി"പ്രീതി മന്ത്രിച്ചു. "പോകാം "എന്തോ ചിന്തയിൽ നിൽക്കുന്ന പ്രീതിയേ തട്ടി വിളിച്ചു കൊണ്ടു ലൂക്ക ചോദിച്ചു. "മ്മ് "മുൻപിൽ നിൽക്കുന്നവളെ നോക്കാതെ അവൾ വേഗം നടന്നു. "Hlo പ്രീതി....... നമ്മളെ ഒക്കെ ഇത്ര പെട്ടന്ന് മറന്നോ "പുറകിൽ നിന്ന് അവളുടെ ശബ്ദം ഉയർന്നതും. പ്രീതിയുടെ മുഖം വലിഞ്ഞു മുറുകുന്നത് ലൂക്ക പരിഭ്രാന്തിയോടെ അറിഞ്ഞു. "അത്ര പെട്ടന്ന് മറക്കാൻ പറ്റുമോ മോക്ഷി നിന്നെ,... നിനക്കും അങ്ങനെ ആയിരിക്കുമല്ലോ അല്ലെ "പ്രീതി പുച്ഛത്തോടെ അവളെ നോക്കി. ഏതോ ഓർമയിൽ അവളുടെ കൈ കവിളിൽ ചെന്നു നിന്നു. "ആരാ മോക്ഷി ഇത് "അവളുടെ ചേച്ചി മുന്പിലെക്ക് വന്നു. "പറഞ്ഞു കൊടുക്ക് മോക്ഷി,....നീ പറയുന്നതാണ് അതിന്റെ ശരി " "ഇതെന്റെ കൂടെ പഠിച്ചവളാ... പ്രീതിക "മോക്ഷി താല്പര്യം ഇല്ലാതെ പറഞ്ഞു നിർത്തി. "ഞാൻ ഇവളുടെ ചേച്ചി മൗനി.... മനസിലായില്ല അതാ ചോദിച്ചേ.ബാംഗ്ലൂർ ആണോ താമസിക്കുന്നെ "മൗനി ചിരിയോടെ തിരക്കി. "ഏയ് അല്ല. ഞങ്ങൾ ഹൈദരാബാദ് ആണ്. ഇവിടെ ഒരു വർക്കിന്റെ ആവിശ്യത്തിന് വന്നതാ.,.."പ്രീതി മോക്ഷിയെ നോക്കാതെ മൗനിയോട് പറഞ്ഞു. "ഞങ്ങൾ ഇറങ്ങട്ടെ, പോയിട്ടു കുറച്ചു പണിയുണ്ട്. ഒന്നും വിചാരിക്കരുത് "പ്രീതി വാച്ചിലെക്ക് നോക്കി മൗനിയോട് പറഞ്ഞു. "അതിനെന്താ, പിന്നൊരിക്കൽ കാണാം. ബൈ "മൗനി. "ബൈ "പ്രീതി മോക്ഷിയെ നോക്കാതെ വേഗം നടന്നു. കാര്യം ഒന്നും മനസിലാവാതെ ലൂക്ക വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന മോക്ഷിയെയും പ്രീതിയെയും നോക്കി നിൽക്കുവാണ്. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഹാളിൽ എൻഗേജ്മെന്റ് സംസാരം തുടങ്ങി കഴിഞ്ഞിരുന്നു. നന്ദൻ താഴെ ഉണ്ടെങ്കിലും ഫോണിൽ ആണ് ശ്രദ്ധ.... വിഷ്ണു നന്ദൻ ഒക്കെ ആണെന്ന വിശ്വാസത്തിൽ എല്ലാവരോടൊപ്പം സംസാരത്തിൽ കൂടി.. വിക്കിയും വൈഷ്ണവിയും ഡെക്കറേഷൻ ideas നോക്കുന്ന തിരക്കിലാണ്.... അക്കി മാത്രം ഒന്നിലും കൂടാതെ മുറിയിൽ ഇരുന്നു... വിക്കി വിളിച്ചപ്പോൾ സുഖമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. "എൻഗേജ്മെന്റ് എത്രയും പെട്ടന്ന് വേണം... അവർക്കും അത് തന്നെയാണ് വേണ്ടത് "നന്ദന്റെ അച്ഛൻ. "ആദിയേട്ടനെ വിളിക്കണ്ടേ അങ്കിൾ " വിഷ്ണു "അവനോട് പറഞ്ഞിരുന്നു.. വരാമെന്നാ പറഞ്ഞേ "ആദിയുടെ അച്ഛൻ. "എന്തിനാ വിളിച്ചു പറഞ്ഞേ, അവനു ഇവുടുത്തെ കാര്യം അന്വേഷിക്കാൻ നേരം ഇല്ലല്ലോ..... ഇപ്പോ ആ വാമികയേ മാത്രം മതിയല്ലോ "അമ്മ ഹേമലത അമർഷത്തിൽ പുലമ്പി. ഇത് ഇഷ്ട്ടപ്പെട്ടാതെ വിക്കിയും വിഷ്ണുവും നന്ദനും പരസ്പരം മുഖത്തോട് മുഖം നോക്കി അത് കേൾക്കാത്ത പോലെ തങ്ങളുടെ ജോലിയിൽ മുഴുകി..... "എല്ലാവരും അവളുടെ വശമാണല്ലോ, എനിക്ക് മനസ്സിലാകുന്നുണ്ട് നിങ്ങളുടെ ഉള്ളിലിരിപ്പ് "അവർ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.... പക്ഷേ ആരുടെ ഭാഗത്തു നിന്നും മറുപടി ഇല്ല. അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന ചിന്തയേ ഇല്ലാത്ത പോലെ.... "ഇനി നിങ്ങൾ നോക്ക്, എനിക്ക് ഒന്ന് മയങ്ങണം "നന്ദൻ നിലത്തു നിന്ന് എണീറ്റ് കോട്ട് വാ ഇട്ടു കൊണ്ടു പറഞ്ഞു. "ഇത്ര പെട്ടെന്നൊ? കളർ പോലും ഇതുവരെ ഉറപ്പിച്ചില്ലല്ലോ ഏട്ടാ " വൈഷ്ണവി അവനെ നിരാശയോടെ നോക്കി. "അതൊക്കെ നിങ്ങൾ തീരുമാനിച്ചാൽ മതി,എനിക്ക് ഇതിനെ കുറിച്ചൊന്നും ഐഡിയ ഇല്ല. ഞാൻ കിടക്കുവാ "അവൻ അതും പറഞ്ഞു മുകളിലേക്ക് കയറി. ഇതുവരെ മുഖത്തണിഞ്ഞ ചിരിയുടെ മുഖം മൂടി തനിയെ അഴഞ്ഞു തുടങ്ങി. ഇരുട്ടിലേക്ക് മറയുന്നതിനനുസരിച് മനസ്സും വല്ലാതെ പിടയ്ക്കാൻ തുടങ്ങി... മുറിയിൽ കയറാൻ നേരം അവൻ അറിയാതെ അപ്പുറത്തുള്ള അക്കിയുടെ മുറിയിലേക്ക് നോക്കി. അടഞ്ഞു കിടക്കുവാണ്..... രണ്ടു ദിവസമായി തന്നോട് പഴയ അടുപ്പവും സംസാരവും ഇല്ലെന്നോർത്തു അവൻ. കാരണം അറിയില്ല എങ്കിലും ഈ അകൽച്ച നല്ലതാണെന്നു ആരോ പറയുന്നുണ്ട് പക്ഷേ ഹൃദയം അനുവദിക്കുന്നില്ല.....അവന് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി... തുറന്ന ഡോർ അടച്ചു തന്റെ പ്രിയപ്പെട്ട ഇടത്തേക്ക് നടന്നു ടെറസിന് മുകളിലേക്ക്....... അക്കിയും ടെറസിന് മുകളിൽ ഇരിക്കുവാണ്...കുറച്ചു ദിവസമായി മനസ്സ് അസ്വസ്ഥമാണ്.കാരണം അറിയില്ല എങ്കിലും ഒന്ന് ചിരിക്കാൻ പോലും വയ്യ..... അവൾ കൈകൾ കൂട്ടി തിരുമ്മി മുഖം കാൽ മുട്ടിനു മുകളിൽ ചേർത്ത് വെച്ചു തന്നെ നോക്കി നിൽക്കുന്ന നക്ഷത്രങ്ങളെ കണ്ണിമ വെട്ടാതെ നോക്കി. "നീ എന്താ ഈ നേരത്ത് ഇവിടെ " പുറകിൽ നിന്ന് നന്ദന്റെ ചോദ്യം കേട്ട് എന്തോ കണ്ടു പേടിച്ച പോലെ പുറകിലേക്ക് നീങ്ങി.... "എന്തേ, എന്നെ കണ്ടു പേടിച്ചോ "അവൻ അവളുടെ വിയർത്ത മുഖം കണ്ടു ചിരിയോടെ ചോദിച്ചു. "ഇല്ല,"അവനെ നോക്കാതെ മുഖം തുടച്ചു... നന്ദൻ അതിന് ഒന്ന് മൂളി കുറച്ചു അപ്പുറത്ത് വന്നിരുന്നു. അക്കിയ്ക്ക് അവനെ അഭിമുഖീകരിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കണ്ണുകൾ ഒരിടത്ത് ഉറയ്ക്കാത്ത പോലെ അലഞ്ഞു കൊണ്ടിരുന്നു. "അക്കിയ്ക്ക് എന്നോട് എന്തെങ്കിലും അകൽച്ച ഉണ്ടോ "പെട്ടന്നുള്ള നന്ദന്റെ ചോദ്യം കേട്ട് അക്കി കാര്യം മനസിലാവാതെ അവനെ നോക്കി. "ഏട്ടൻ എന്താ ചോദിച്ചേ " "അത് രണ്ടു ദിവസമായി അക്കി എന്നോട് പഴയ പോലെ മിണ്ടിയിട്ട്, ഞാൻ ഇനി അറിയാതെ മോശമായി പെരുമാറിയോ എന്നറിയാൻ ചോദിച്ചതാ "അവൻ നേർത്ത പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു. അക്കിയ്ക്ക് അതിന് ഉത്തരം ഇല്ലായിരുന്നു, ശരിയാണ് ഞാൻ ഏട്ടന്റെ മുൻപിൽ പോയിട്ട് തന്നെ രണ്ടു മൂന്ന് ദിവസമായി.... നേരിടാൻ ശേഷി ഇല്ലാത്തത് കൊണ്ടാണ്... അവളോർത്തു. "അക്കി ഒന്നും പറഞ്ഞില്ല " "അങ്ങനെ ഒന്നും ഇല്ല, അതൊക്കെ ഏട്ടന്റെ തോന്നലാ "അവൾ കള്ളം പിടിക്കപ്പെടാതിരിക്കാൻ നന്നേ കഷ്ടപ്പെട്ടു. "ആയിരിക്കും.... എന്തോ എനിക്കങ്ങനെ തോന്നി. അതാ ചോദിച്ചേ......" "ഏട്ടൻ കിടക്കുന്നില്ലേ " "മ്മ്, കിടക്കണം. നീയോ?" "പോകുവാ "അവൾ എണീറ്റു. "കിടന്നോ, good night "നന്ദൻ കണ്ണുചിമ്മി ചിരിച്ചു കൊണ്ടു പറഞ്ഞു. അതിന് നേർത്തൊരു പുഞ്ചിരി നൽകി അവൾ വേഗം താഴെക്ക് ഓടി. നന്ദൻ അവൾ പോകുന്നതും നോക്കി നിന്നു. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.. ഇത്ര അടുത്ത് ഉണ്ടായിട്ടും സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന് ഓർത്തു ഉള്ളം നീറാൻ തുടങ്ങി...... കണ്ണുകൾ ഇറുകെ അടച്ചു ആ നിലത്തു കിടന്നു..........കാത്തിരിക്കൂ.........