കാണാചരട്: ഭാഗം 66
രചന: അഫ്‌ന
അതിരാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് മുക്ത ഞെട്ടിയുണർന്നു…… പ്രതീക്ഷിക്കാതെ ആയത് കൊണ്ടു അവൾ കിതച്ചു കൊണ്ടു ഫോണിലേക്ക് നോക്കി. നേരം നാലര ആവുന്നതേ ഒള്ളു. അവൾ ഗായത്രിയേ വിളിക്കാൻ നോക്കിയതും അവൾ കിടക്കുന്നിടം ശൂന്യമാണ്…. മുക്തയ്ക്കു എന്തോ ഉൾഭയം നിറഞ്ഞു. കാരണം ഇന്നാണ് വിവാഹം……
ഗായത്രി വല്ല കടും കയ്യും ചെയ്യുവെന്ന് പേടിച്ചു അവൾ പുറത്തേക്ക് പോകാൻ ബെഡിൽ നിന്ന് ഇറങ്ങിയതും ഗായത്രി വാഷ് റൂമിൽ നിന്ന് ഇറങ്ങിയതും ഒരുമിച്ചാണ്. കുളിച്ചു മുടി തോർത്തു കൊണ്ട് കെട്ടിവെച്ചു ലൈറ്റ് ബ്ലൂ ദാവണി ഉടുത്തു ഇറങ്ങി വരുന്നവളെ കണ്ടു മുക്ത ഒരു നിമിഷം വാ പൊളിച്ചു നിന്ന് പോയി.
“ചേച്ചി നേരത്തെ എണീറ്റോ? “ഗായത്രിയുടെ ചോദ്യം കേട്ട് ഒന്നും കേൾക്കാത്ത പോലെ ഒന്നൂടെ നോക്കി. “ചേച്ചി ഇതെവിടെയാ…. ഞാൻ ചോദിച്ചത് കേട്ടില്ലേ.” “ഞാൻ വേറെ എന്തോ ആലോചിച്ചു പോയ്….. നീ എന്താ ചോദിച്ചേ ” ,”എന്തെ ഇത്ര നേരത്തെ എണീറ്റെന്ന് ” “അലാറം അടിക്കുന്ന ശബ്ദം കേട്ട് ” “ഓഹ് സോറി, ചേച്ചി ബുദ്ധിമുട്ട് ആയോ… ഞാൻ നേരത്തെ എണീക്കാൻ വേണ്ടി വെച്ചതാ “ഗായത്രി തലയിൽ കൈ വെച്ചു പറഞ്ഞു
“ഇല്ല.പക്ഷേ നീ ഇതെങ്ങോട്ടാ ഇത്ര രാവിലെ കുളിച്ചു ഒരുങ്ങി “മുക്ത സംശയത്തിൽ നോക്കി. “ഞാൻ അമ്പലത്തിൽ പോകാൻ വേണ്ടി.എന്റെ ലൈഫിലേ ഏറ്റവും നിർണ്ണായക ദിവസമാണ് ഇന്ന്. ഇത് മുടങ്ങിയില്ലെങ്കിൽ പിന്നെ ഒരു കച്ചവട ചരക്കായി മാറേണ്ടി വരും….. കഴിഞ്ഞ കാലത്തെ ഓർമ്മകൾ ഇപ്പോഴും എന്റെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്…. ഇനിയും വയ്യ ചേച്ചി….. ഇന്നെങ്കിലും എന്റെ കൈ വിടല്ലേ എന്ന് പറയാൻ പോകുവാ.. “പറയുമ്പോഴും അവളുടെ ശബ്ദം ഇടരുന്നത് മുക്ത അറിഞ്ഞു.
“ഇന്ന് നിന്നെ ആര് കൈ വിട്ടാലും ഞങ്ങൾ വിടില്ല, അത് പോരെ “അവൾ ഇരു ചുമലിലും കൈ ചേർത്ത് കൊണ്ടു പറഞ്ഞു…. അതിന് നേർത്ത പുഞ്ചിരി മാത്രമായിരുന്നു മറുപടി. “ഞാൻ കൂടെ നീ തനിച്ചു പോകേണ്ട ” “വേണ്ട ചേച്ചി….വെളിച്ചം വരുന്നതിന് മുൻപ് പോകണം. അല്ലെങ്കിൽ ആരെങ്കിലും കണ്ടാൽ വിടില്ല. ചേച്ചി കുളിച്ചു വരുമ്പോയേക്കും ഞാൻ വരാം” “എന്നാലും തനിച്ചു ” “ഞാൻ ഇന്നും ഇന്നലെയും പോകാൻ തുടങ്ങിയതല്ല ചേച്ചി,
ചെറുപ്പം തൊട്ടേ ഇതാണ് ശീലം… ഇല്ലെങ്കിൽ എന്നെ വീടില്ല” “ഉറപ്പാണോ? വേഗം വരില്ലേ ” “ആഹ്….. അതികം നടക്കാൻ ഇല്ല, ഒരു രണ്ടു മിനിറ്റ് അത്രേ ഒള്ളു ” “ശരി വേഗം പോയ് വാ…. കുറച്ചു കഴിഞ്ഞാൽ ബ്രൈഡൽ ആര്ടിസ്റ് വരും ” “ഞാൻ വേഗം വരാം “ഗായത്രി തലയിലേ തോർത്ത് വിരിച്ചിട്ട് അവളോട് യാത്ര പറഞ്ഞിറങ്ങി. അന്തരീക്ഷം ഇപ്പോഴും മഞ്ഞാൽ പൊതിഞ്ഞു കിടക്കുവാണ്….മുൻപിൽ ആരെങ്കിലും നടക്കുന്നുണ്ടെങ്കിൽ പോലും തിരിച്ചറിയാൻ കഴിയില്ല….
ഗായത്രി തണുപ്പ് കൈകൾ കൂട്ടി തിരുമ്മി ദാവണി തുമ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു മുന്നോട്ടു നടന്നു. ഈ കാഴ്ച കണ്ടു വലിയ അമ്മായി ധൃതിയിൽ കിരണിന്റെ മുറിയിലേക്ക് ഓടി…. “കിരണേ….. ടാ കിരണേ…. വേഗം എണീക്ക് ” “നാശം പിടിക്കാൻ….. എന്താ തള്ളേ ” അമ്മയുടെ വിളി കേട്ട് ഉറക്കം തടസ്സപ്പെടുത്തിയ ദേഷ്യത്തിൽ അവൻ പിറുപിറുത്തു കണ്ണ് തുറന്നു. “നീ ഇങ്ങനെ പോത്ത് പോലെ നീണ്ടു നിവർന്നു കിടന്നോ…
ആ ഗായത്രി രാവിലെ തന്നെ കുളിച്ചു ഒരുങ്ങി പോകുന്നുണ്ട്.”അമ്മ പറയുന്നത് കേട്ട് അവൻ ബെഡിൽ നിന്ന് ചാടി എണീറ്റു. “എന്ത് ? എന്താ പറഞ്ഞേ?” “വല്ലവന്റേം ഒപ്പം ചാടി പോയാൽ നമ്മൾ ഇത്രയും നാൾ കണ്ട സ്വപ്നമെല്ലെ വെറുതെയാകും.നീ വേഗം ചെന്ന് നോക്ക്….”അമ്മ പറഞ്ഞു നിർത്തിയതും കയ്യിൽ കിട്ടിയ ഷർട്ട് എടുത്തിട്ട് അവൻ ധൃതിയിൽ ഓടി. അമ്പലത്തിനടുത്ത് എത്താൻ ആയതും ഗായത്രി തണുത്തറഞ്ഞ മുഖം കൈ കൊണ്ടു പൊതിഞ്ഞു മുന്നോട്ടു കാലെടുത്തു വെച്ചതും ആരുടെയോ ശക്തമായ വലിയിൽ അവൾ പുറകോട്ട് മലർന്നടിച്ചു വീണു.
“അമ്മാ….. ആഹ് “അവൾ വേദന കൊണ്ടു പുളഞ്ഞു നിലവിളിച്ചു. അതിരാവിലെ ആയത് കൊണ്ടു ആളുകൾ ഇതുവഴി വരാൻ സമയം ആകുന്നതേ ഒള്ളു…… അവൾ നടുവിന് കൈ വെച്ചു വേദന കൊണ്ടു കണ്ണുകൾ ഇറുകെ അടച്ചു. “എങ്ങോട്ടാടി ഒരുമ്പെട്ടവളെ പോകുന്നെ,…. ഏഹ് “നിലത്തു കിടക്കുന്നവളുടെ മുടിയിൽ കുത്തി പിടിച്ചു കിരൺ മുന്നോട്ടു വന്നതും ഇതുവരെ ഉണ്ടായിരുന്ന വേദനയുടെ സ്ഥാനത്ത് പുച്ഛമായി മാറി.അവൾ അവനെ വെറുപ്പോടെ നോക്കി.
“നീ ഏതാടി നോക്കി പേടിപ്പിക്കുവാണോ? ചോദിച്ചതിന് ഉത്തരം പറയെടി “അവൻ പിടി ഒന്നൂടെ മുറുക്കി. വേദന കൊണ്ടു ഗായത്രി കണ്ണുകൾ ഇറുകെ അടച്ചു അവനെ ഉറ്റു നോക്കി. “അറിഞ്ഞിട്ട് എന്തിനാ……”ഇത്രയും കാലം തന്റെ അടുത്ത് കൂടെ പോകാത്ത ധൈര്യം വന്ന പോലെ. പതർച്ച ഇല്ലാതെ തന്നെ ചോദിച്ചു. ഇങ്ങനെ ഒരു ഗായത്രി അവനും പുതുമയായിരുന്നു. എന്ത് പറഞ്ഞാലും തിരിച്ചു ഒന്നും പറയാതെ തലതാഴ്ത്തി നിൽക്കുന്ന ഇവൾക്ക് എവിടുന്നാണ് ഇതിനുള്ള ധൈര്യം വന്നതെന്ന് ഒരു നിമിഷം ആലോചിച്ചു….
ഉത്തരം അതികം ചിന്തിക്കേണ്ടി ഇരുന്നില്ല അവന്….. ആ മൂന്ന് പേര് തന്നെയാണ് എന്നവൻ വെറുപ്പോടെ ഓർത്തു. “എന്നോട് ശബ്ദം ഉയർത്താൻ ആയോടി നീ “അതും പറഞ്ഞു അവൻ മുടികുത്തിനു പിടിച്ചു നേരെ നിർത്തി അവളുടെ കവിളിൽ ആഞ്ഞടിച്ചു. അടിയുടെ ആകാതത്തിൽ പുറകിലേക്ക് വീഴാൻ പോയതും ആരോ അവളെ ഭദ്രമായി താങ്ങി പിടിച്ചിരുന്നു. ആ കൊടും തണുപ്പിൽ ആ ചുടു കരസ്പർശം അവൾക്ക് ആശ്വാസം പോലെ തോന്നി……
അവൻ അവളെ നേരെ നിർത്തി തനിക്ക് എതിർ വശത്തേക്ക് മാറ്റി. അപ്പോഴാണ് ഗായത്രിയും അതാരാണെന്ന് കണ്ടത്.ദീക്ഷിത് ആണ്…..അവൾ അവനെ പ്രതീക്ഷയോടെ നോക്കി.ദീക്ഷിത് തന്നെ പ്രതീക്ഷയോടെ നോക്കുന്നവളെ ഒന്ന് നോക്കിയ ശേഷം മുൻപിൽ നിൽക്കുന്നവന് നേരെ തിരിഞ്ഞു. “ഓഹ് എത്തിയോ ? ഇവള് നിന്റെ കൂടെ ഒളിച്ചോടാൻ ഇറങ്ങിയതായിരിക്കും അപ്പൊ “കിരൺ പരിഹാസത്തോടെ പറഞ്ഞു.
അത് കെട്ടില്ലെന്ന മട്ടിൽ അവൻ തന്റെ ട്രാക്ക് suite ന്റെ പോക്കറ്റിലും കയ്യിട്ടു പറന്നു കിടക്കുന്ന നെൽ വയലിലേക്കും കണ്ണുകൾ പായിച്ചു…തന്നെ കൊച്ചാക്കുന്ന രീതിയിലുള്ള ദീക്ഷിതിന്റെ പെരുമാറ്റം കിരണിനെ വല്ലാതെ ചോദിപ്പിച്ചു. “നിനക്ക് ചെവി കേൾക്കില്ലേ,… എന്റെ കണ്ണുവെട്ടിച്ചു ഇവളെയും കൊണ്ടു പോകാനുള്ള പ്ലാൻ മനസ്സിൽ വെച്ചാൽ മതി ” “ഗായത്രി എന്താ അതിരാവിലെ തന്നെ “ദീക്ഷിത് അപ്പുറത്ത് ഒരു നായ കുരക്കുന്നു എന്ന ലാഘവത്തിൽ അവൾക്ക് നേരെ തിരിഞ്ഞു.
“ഞാൻ അമ്പലത്തിലേക്ക്… കുറച്ചു കഴിഞ്ഞാൽ പറ്റില്ലല്ലോ അതാ “അവൾ അവനെ നന്ദിയോടെ നോക്കി പറഞ്ഞു. “പോകുമ്പോൾ നിനക്ക് ഞങ്ങളെ ആരെങ്കിലും വിളിച്ചു കൂടായിരുന്നില്ലേ?ഇല്ലെങ്കിൽ ഇങ്ങനെ വഴിയിൽ പോകുന്ന ജീവികൾ ആക്രമിച്ചെന്നിരിക്കും “അവൻ പറയുന്നത് കേട്ട് ഗായത്രി അറിയാതെ അപ്പുറത്ത് ചമ്മി നിൽക്കുന്നവനേ നോക്കി. “വാ നടക്ക്, ഞാൻ കൂടെ വരാം “ദീക്ഷിത് കിരണിനെ നോക്കാതെ അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു. പക്ഷേ അതിന് മുൻപ് കിരൺ അവളുടെ കയ്യിൽ പിടുത്തമിട്ടിരുന്നു.
അവന്റെ ബലമായ പിടിയിൽ അവൾക്ക് കൈ മുറിയുന്ന പോലെ തോന്നി….. “എന്റെ പെണ്ണിനെ ഞാൻ കൊണ്ടു പൊക്കോളാം, സാർ നടന്നോ ” “ഞാൻ കിരണിനോട് അഭിപ്രായം ചോദിച്ചില്ലല്ലോ…. വഴി മാറ് “ദീക്ഷിത് വളരെ സൗമ്യമായി തന്നെ പറഞ്ഞു. “അത് പറയാൻ നീ ആരെടാ പന്ന ₹&₹₹#മോനെ……”അത് പറഞ്ഞതേ അവന് ഓർമ ഒള്ളു. ദീക്ഷിതിന്റെ കരുത്തുറ്റ കൈ അവന്റെ കഴുത്തിൽ പിടുത്തമിട്ടു.
അവൻ ബലൂൺ പോലെ അന്തരീക്ഷത്തിൽ ഉയർന്നു. ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു.. ജീവന് വേണ്ടി കൈകൾ ഇട്ടടിക്കാൻ തുടങ്ങി. എന്നിട്ടും ഒരിറ്റ് ദയ അവന്റെ കണ്ണിൽ കാണാൻ അവനും അവൾക്കും സാധിച്ചില്ല. വേട്ടയാടുന്ന ഒരു വന്യ മൃഗത്തിന്റെ മുഖഭാവം. ഗായത്രിയ്ക്കു കിരണിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെങ്കിലും അതിന് ദീക്ഷിതിനെ ഇരയാക്കാൻ അവൾ ആഗ്രഹിച്ചില്ല. “ഏട്ടാ വേണ്ട, വിട്ടേക്ക് പ്ലീസ് “അവൾ അവന്റെ കയ്യിൽ പിടിച്ചു കെഞ്ചിയതും എന്തോ ഓർമ അവൻ കിരണിനെ നിലത്തേക്ക് ഇട്ടു.
വീഴ്ച്ചയുടെ ആകാതത്തിൽ അവൻ നിലത്തേക്ക് മലർന്നടിച്ചു വീണു…. ശ്വാസം എടുക്കാൻ കഴിയാതെ അവൻ കുരക്കുകയും നെഞ്ചിൽ തടവി കൊണ്ടിരുന്നു….. “മിണ്ടാതെ പോകുന്ന എന്നെ വെറുതെ വിളിച്ചു വരുത്തിയത് നീയാണ്….. ഇനിയും ഇമ്മാതിരി സംസാരം നിന്റെ വായിൽ നിന്ന് ഞാൻ കേട്ടാൽ ആ നാവ് ഞാൻ വെട്ടിയെടുക്കും…. ദീക്ഷിത് പറഞ്ഞാൽ പറഞ്ഞതാ..”അവന് നേരെ വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു. ഗായത്രിയെയും കൊണ്ടു അമ്പലത്തിലേക്ക് നടന്നു.
ഗായത്രിയ്ക്കു കിരണിന് കിട്ടിയത് കണ്ടു സന്തോഷം വന്നിട്ടുണ്ടെന്ന് അവളുടെ ചിരിയിൽ നിന്ന് അവന് പിടികിട്ടി. അമ്പലത്തിൽ പോയി വരുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരി തങ്ങി കിടന്നു. ഇത് കണ്ടു അവനും അറിയാതെ ചിരിച്ചു പോയി. “നീ എന്താ ഇത്ര രാവിലെ തന്നെ അമ്പലത്തിൽ വരുന്നേ “ഉള്ളിൽ കിടന്ന സംശയം അവൻ ചോദിച്ചു. “അത് ഇന്ന് അയാൾ പറഞ്ഞ കാരണം തന്നെ. ഞാൻ എങ്ങോട് പോയാലും ഒളിച്ചോടി പോകുവാണെന്നു പറഞ്ഞു ശിക്ഷിക്കും….
ഈ സമയം ആരും എണീക്കാറില്ല. ആ ധൈര്യത്തിൽ വന്നതാ…. പക്ഷേ ” “മ്മ്,.. എന്നിട്ട് എന്താ പ്രാർത്ഥിച്ചേ. നിന്റെ പ്രാർത്ഥന ദൈവം എത്ര തവണ കെട്ടു “അവന്റെ ചോദ്യത്തിൽ നിന്ന് അവൻ ദൈവ വിശ്വാസി അല്ലെന്ന് അവൾക്ക് പിടികിട്ടി. “എത്ര തവണ കെട്ടു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല ഏട്ടാ. എവിടെ വരെ എത്തിച്ചു എന്നതിൽ ആണ് കാര്യം…” “എവിടെ വരെ എത്തിച്ചു “അവൻ പരിഹാസ ഭാവത്തിൽ അവളെ നോക്കി. “ദേ നമ്മൾ നിൽക്കുന്നിടം വരെ…
ഇപ്പോ എന്റെ ദൈവം നിങ്ങൾ മൂന്നു പേരാണ്. നിങ്ങൾ എന്റെ ലൈഫിലേക്ക് ഈ നാട്ടിലേക്ക് വന്നില്ലായിരുന്നെങ്കിൽ വല്ല എന്റെ മുത്തശ്ശിയ്ക്കു വിഷം കൊടുത്തു ഞാനും ജീവിതം അവസാനിപ്പിക്കുമായിരുന്നു……സത്യം പറഞ്ഞാൽ ഇങ്ങനെ സംസാരിക്കാൻ പോലും പഠിച്ചത് നിങ്ങളെ കണ്ടതിന് ശേഷമാ. ഏട്ടൻ കേട്ടിട്ടില്ലേ ദൈവം മനുഷ്യരുടെ രൂപത്തിലും വരുമെന്ന് “പുഞ്ചിരിയോടെ അവളത് പറയുമ്പോൾ അവന്റെ ഉള്ളിൽ എങ്ങനെയെങ്കിലും ഇവളെ ഈ വിവാഹത്തിൽ രക്ഷിക്കണം എന്ന് തന്നെ ആയിരുന്നു.
“ഏട്ടൻ എന്താ രാവിലെ പുറത്ത്, ” “ഞാൻ ജോഗിങിന് ഇറങ്ങിയതാ,” “ആദിയേട്ടൻ വന്നില്ലേ ” “ഇല്ല, അവന് ഇവിടെ വന്നതിന് ശേഷം കുറച്ചു മടി പിടിച്ചിട്ടുണ്ട്.”അവൻ നേർത്ത ചിരിയോടെ പറഞ്ഞു.അത് കേട്ട് അവളും പതിയെ ചിരിച്ചു. അൽപ്പ സമയം കൊണ്ടു ഇരുവരും വീട്ടിലേക്ക് എത്തി ചേർന്നു.ഗായത്രി വേഗം അകത്തേക്ക് ഓടി….ഇതെല്ലാം താല്പര്യമില്ല നോക്കി നിൽക്കുന്നുണ്ട് കുടുംബാഗങ്ങൾ. ഇപ്രാവശ്യം അവൾ ആത്മ വിശ്വാസത്തോടെ ആരെയും നോക്കാതെ നടന്നു പോകുന്നത് ദീക്ഷിതിനെ വരെ ഞെട്ടിച്ചു
. “എന്റെ മോനെവിടെ ഡീ “അമ്മായി അകത്തേക്ക് കയറി പോകുന്നവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു. “അവനാ ആ പാടത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടു… ആന്റിയുടെ മകന് രാത്രി നടക്കുന്ന ശീലം ഉണ്ടെന്ന് തോന്നുന്നു. ഇന്നലെ ഇവിടെ കിടക്കുന്നത് കണ്ടു ഇപ്പോ അമ്പല പറമ്പിലും. ഇതിങ്ങനെ വെച്ചു നീട്ടി കൊണ്ടു പോകുന്നത് ശരിയല്ല “ദീക്ഷിത് തന്റെ ഷൂ അയിച്ചു അത് കയ്യിലെടുത്തു അകത്തേക്ക് നടക്കും നേരം പറഞ്ഞു. ഇത് കേട്ട് ഗായത്രി മെല്ലെ അവന്റെ കൂടെ അകത്തേക്ക് വലിഞ്ഞു…
അപ്പോയെക്കും അമ്മാവന്മാർ ചെന്നു അവനെയും എടുത്തു കൊണ്ടു വന്നിരുന്നു…. അവന്റെ അടി കൊണ്ടു ബോധം പോയതെന്ന് പറഞ്ഞാൽ അത് തനിക്ക് അപമാനമാണെന്ന് ഓർത്തു…പെട്ടന്ന് തല ചുറ്റി വീണതെന്ന് കള്ളം പറഞ്ഞു അവൻ അതിൽ നിന്നു ഒഴിഞ്ഞു മാറി. ഇതൊക്കെ കേട്ട് മുകളിൽ നിന്ന് മുക്തയും ആദിയും ദീക്ഷിതും പൊട്ടിച്ചിരിച്ചു പോയി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഗായത്രി നേരെ പോയത് മുത്തശ്ശിയുടെ മുറിയിലേക്കാണ്. വീൽ ചെയറിൽ പുറത്തേക്ക് നോക്കി ഇരിക്കുവാണ്. കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട്. “മുത്തശ്ശി “അവൾ ആർദ്രമായി വിളിച്ചു. “എവിടെക്കാ കുഞ്ഞേ ഈ അതിരാവിലെ തന്നെ പോയേ ” “അമ്പലത്തിലേക്കാ മുത്തശ്ശി.”അവൾ നിലത്തു ഇരുന്നു അവരുടെ മടിയിൽ തല ചേർത്ത് കിടന്നു. “ഇന്നാണ് അല്ലെ ആ നശിച്ച ദിവസം. മോൾക്ക് എങ്ങോട്ടെങ്കിലും ഓടി പോകാമായിരുന്നില്ലേ “ശബ്ദത്തിൽ ഇടർച ഗായത്രിയ്ക്ക് മനസിലായി.
“ഓടി പോകേണ്ട ഒരാവിശ്യവും ഇല്ല മുത്തശ്ശി”പുറകിൽ നിന്ന് മുക്തയുടെ ശബ്ദം കേട്ട് അവർ ഒന്നും മനസിലാവാതെ അവരെ നോക്കി. “മക്കളെന്താ അങ്ങനെ പറഞ്ഞേ “മുത്തശ്ശി സംശയത്തോടെ ഇരുവരെയും നോക്കി.മൂവരും പുഞ്ചിരിച്ചു മുറിയ്ക്കുള്ളിലേക്ക് കയറി. “ഞങ്ങൾ ഈ വിവാഹം മുടക്കി മുത്തശ്ശിയുടെ മോളെയും കൊണ്ടു പോകുവാ……”ആദി ഗായത്രിയേ ചേർത്ത് നിർത്തി മുത്തശ്ശിയേ നോക്കി. “സത്യമാണോ? മുത്തശ്ശിയേ സമാധാനിപ്പിക്കാൻ പറയുന്നതല്ലല്ലോ ”
ആ കണ്ണുകളിൽ പ്രതീക്ഷയും യാചനയും നിറയുന്നത് അവർ ഒരുപോലെ കണ്ടു. “സത്യം. ഈ വിവാഹം നടക്കില്ല മുത്തശ്ശി. ഇത് ഞങ്ങൾ മുത്തശ്ശിയ്ക്ക് തരുന്ന വാക്കാ.”ദീക്ഷിത് ഉറപ്പോടെ പറഞ്ഞു. “മുത്തശ്ശി വിശ്വസിച്ചോട്ടെ “അവർ വീണ്ടും അവരെ നനഞ്ഞ മിഴിയാലേ നോക്കി. “ആ മുത്തശ്ശി…..”മുക്ത ഊരയ്ക്ക് കൈ കൊടുത്തു കപട ദേഷ്യത്തിൽ പറഞ്ഞു. അൽപ്പ സമയത്തിന് ശേഷം brief artist വന്നു. മുക്ത അവളെ അവരെ ഏൽപ്പിച്ചു വേഗം ഒരുങ്ങാൻ പോയി.
അവൾക്ക് ഉടുക്കാൻ വാങ്ങിയ സാരി കണ്ടു artist ഉം മുക്തയും ഒരുപോലെ നോക്കി നിന്നു. ഏറ്റവും ചീപ് ആയ സാരിയാണ് അവർ ഗായത്രിയ്ക്കു വിവാഹത്തിന് വേണ്ടി വാങ്ങി വെച്ചിരുന്നത്. ഇത് കണ്ടു മുക്തയ്ക്കു ദേഷ്യം വന്നു. ഗായത്രി അപമാനിത ആയതിൽ തല താഴ്ത്തി. “നിനക്ക് എന്റെ അടുത്ത് വേറെ നല്ലൊരു സാരിയുണ്ട്, ഇപ്പോ കൊണ്ടു വരാം ” മുക്ത അതും പറഞ്ഞു മുറിയിലേക്ക് പോയി, തിരിച്ചു വരുമ്പോൾ ഒരു കവർ ഉണ്ടായിരുന്നു….മുക്ത അത് ഗായത്രിയ്ക്കു നേരെ നീട്ടി.
അവൾ സംശയത്തോടെ മുക്തയെയും കവറിലേക്കും നോക്കി. “മടിക്കേണ്ട, നിനക്ക് തരാൻ വാങ്ങിയ സാരി തന്നെയാണ്.”മുക്ത ചിരിയോടെ അവളുടെ കയ്യിൽ വെച്ചു കൊടുത്തു. “ഇതിന്റെയൊക്കെ ആവിശ്യം ഉണ്ടോ ചേച്ചി”അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു മുൻപിൽ നിൽക്കുന്നവളെ നോക്കി. “ഉണ്ട്, ഇത്രയും ആളുകൾ വരുമ്പോൾ നീ പഴയത് അണിഞ്ഞു നിൽക്കുന്നത് ശരിയല്ല….”പുഞ്ചിരിയോടെ അതും പറഞ്ഞു artist നോട് അത് ഉടുത്തു കൊടുക്കാൻ ആഗ്യം കാണിച്ചു.
Purple and Golden കോമ്പിനേഷനിൽ ഉള്ള സാരിയായിരുന്നു അത്.ആ നിറം അവൾക്ക് നന്നായി ചെന്നിരുന്നു. അതിലേക്ക് നേരത്തെ വെച്ച് പോയ അമ്മായിയുടെ ആഭരണങ്ങൾ അണിയാതെ ആന്റിക്ക് പോലെ തോന്നിക്കുന്ന ഫാൻസി ആഭരണങ്ങൾ അവരോട് കൊണ്ടു വരാൻ പറഞ്ഞിരുന്നു. അതായിരുന്നു അവൾ അണിഞ്ഞത്……അവസാനം മുല്ലവും കൂടെ വച്ചപ്പോൾ വല്ലാത്തൊരു ഐശ്വര്യം നിറഞ്ഞു മുഖത്തു. നാട് മുഴു നീളം വിളിച്ചു പറഞ്ഞ വിവാഹം ആയത് താഴെ നിന്ന് ആളുകളുടെ ശബ്ദം ഉയർന്നു കേട്ട് കൊണ്ടിരുന്നു…..
അത്യാവശ്യം വലിയ മുറ്റവും പറമ്പും ഉള്ളത് കൊണ്ടു എല്ലാം വീട്ടിൽ വെച്ചു തന്നെ ആയിരുന്നു…. പക്ഷേ ഗായത്രിയേ കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായം അല്ലാത്തത് കൊണ്ടു തന്നെ കല്യാണ പെണ്ണിനെ കാണാൻ ആരും വന്നതുമില്ല. അപ്പോയെക്കും മുക്തയും ടീമും മുറിയിലേക്ക് വന്നു. മൂന്നും വാ പൊളിച്ചു നിന്ന് പോയി. എന്തോ അവൾക്ക് ചമ്മൽ കാരണം തല താഴ്ത്തി. “പെണ്ണ് ലൂക്കായിട്ടുണ്ടല്ലോ വാമി “ആദി മുക്തയുടെ തോളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു.
“പിന്നല്ല, ആരാ ഒരുക്കാൻ മുൻ കൈ എടുത്തേ “മുക്ത ഗമയിൽ പുരകമുയർത്തി. Le bridal artist :അപ്പോ ഞാൻ പൊട്ടനാ… എന്ന ഭാവത്തിൽ അവരെ നോക്കി. “ഓഹ് അങ്ങനെ ” അപ്പോയെക്കും ദീക്ഷിത് മുത്തശ്ശിയെയും കൊണ്ടു വന്നു. “എന്റെ സീതയേ പോലുണ്ട് “മുത്തശ്ശി അവളുടെ നെറുകിൽ തൊട്ടനുഗ്രഹിച്ചു. മരിക്കും മുൻപ് വെറുതെയെങ്കിലും ഗായത്രിയേ വിവാഹ വേഷത്തിൽ കാണാമെന്നു അവരാഗ്രഹിച്ചിരുന്നു. ആ അമ്മയുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു പോയി.
ഇത് കണ്ടു മൂവരും അവരെ നോക്കി നിന്നു. ഐശ്വര്യം നിറഞ്ഞ മുഖവുമായി ഇറങ്ങി വരുന്നവളെ എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു…ചിലരിൽ അസൂയ നിറഞ്ഞു നിന്നിരുന്നു.വിവാഹ വസ്ത്രത്തിൽ അവൾ ഒരു ദേവിയെ പോലെ ജ്വലിച്ചു. മുക്ത sky ബ്ലൂ ഹാഫ് സാരിയായിരുന്നു ധരിച്ചിരുന്നത്. അതിലേക്ക് ചേരുന്ന ബ്ലൂ ചോക്കറും earnings ഉം കുപ്പിവളകളും പൊട്ടും അവളെ ഒരു തനി നാടൻ പെണ്ണാക്കി മാറ്റി.
സ്ലീവ്ലസ് ബ്ലൗസ് ആയതിനാൽ പെൺ പടയിൽ നിന്ന് മുറുമുറുപ്പുക്കൾ കേട്ട് കൊണ്ടിരിന്നു.പക്ഷേ അതൊന്നും അവളെ ബാധിക്കുന്ന വിഷയം ആയിരുന്നില്ല. സൈഡിലുള്ള പയ്യന്മാരുടെ നോട്ടം തന്റെ പെണ്ണിലേക്ക് വീഴുന്നത് വല്ലാത്ത കുശുമ്പോടെ ആദി നോക്കി കണ്ടു. ശര അവൻ അവളുടെ കൈ കോർത്തു പിടിച്ചു നോക്കുന്നവരെ ഞെളിഞ്ഞു നിന്ന് നോക്കി നടന്നു.
അപ്പുറത്ത് ദീക്ഷിതും പിന്തുടർന്നു. “ഇതേതാ സാരി? ഇതല്ലല്ലോ ഞങ്ങൾ വാങ്ങിച്ചേ “മണ്ഡപത്തിൽ നിന്ന് ശിവയും രണ്ടു അമ്മായികളും ഇറങ്ങി വന്നു. “ഏത് സാരി “മുക്ത ഒന്നും മനസിലാവാതെ നോക്കി. “ദേ കൊച്ചേ കളിക്കല്ലേ, ഇവൾക്ക് വിവാഹത്തിന് വാങ്ങിച ആ റെഡ് കളർ സാരി “അവർ പല്ല് ഞെരിച്ചു. “അത് സാരി ആയിരുന്നോ? ഞാൻ കരുതി നിലം തുടക്കുന്ന തുണിയാണെന്ന് കരുതി. ” “എന്ത്?, ”
“നിങ്ങളെ ഒക്കെ സമ്മതിക്കണം ആന്റി, എന്തൊക്കെ പറഞ്ഞാലും സ്വന്തം മകന്റെ വിവാഹം അല്ലെ.അതോർത്തിട്ടെങ്കിലും നല്ലൊരു സാരി വാങ്ങിച്ചൂടെ ” “ആളുകൾ ഉണ്ടായി പോയി, ഇല്ലെങ്കിൽ ഇതിന് ഉത്തരം ഞാൻ ശരിക്കും തന്നേനെ “അവളുടെ കഴുത്തിൽ താൻ കൊടുത്ത ആഭരണങ്ങളും ഇല്ലെന്ന് കണ്ടു അവർ അമർഷത്തിൽ പറഞ്ഞു ഗായത്രിയുടെ കയ്യിൽ പിടിച്ചു വലിച്ചു മണ്ഡപത്തിൽ കൊണ്ടിരുത്തി. “ഇന്നത്തോടെ തീർന്നെടി നിന്റെ അഹങ്കാരം.”അവൻ അവൾ കേൾക്കാൻ പാകത്തിന് പറഞ്ഞു.
ഇത്രയും നേരം ഗായത്രിയുടെ മുഖത്തു നിറഞ്ഞു നിന്നിരുന്ന ആത്മ വിശ്വാസം പാടെ മാഞ്ഞു… കിരണിന്റെ ക്രൂരത നിറഞ്ഞ ചിരി അവളെ പിടിച്ചു കുലുക്കി. അവളുടെ മുഖം കണ്ടു മുക്ത നിസ്സഹായതയോടെ നോക്കി. അതിന് മറുപടിയായി ഇരുവരും കണ്ണു ചിമ്മി. “പറ്റിക്കില്ലല്ലോ അവളെ…..”മുക്ത എല്ലാം തീരുമാനിച്ചുറപ്പിച്ചു നിൽക്കുന്ന ദീക്ഷിതിനെ നോക്കി. “അങ്ങനെ ഞാൻ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ” “ഇല്ല “അവൾ ഉറപ്പോടെ പറഞ്ഞു വീണ്ടും ഗായത്രിയിൽ ശ്രദ്ധ ചെലുത്തി.
മൂഹൂർത്തത്തിന് സമയമായതും കിരൺ താലി കെട്ടാനായി താലി കയ്യിൽ എടുത്തു ഗായത്രിയേ പരിഹസിച്ചു കൊണ്ടു ചിരിച്ചു.അവളുടെ ഉള്ളിൽ പെരുമ്പാറ കൊട്ടാൻ തുടങ്ങി…. ശരീരം നിന്ന് വിയർക്കാൻ തുടങ്ങി. അവൾ വീണ്ടും പ്രതീക്ഷയോടെ അവരെ നോക്കി. ഇത്രയും നേരം ചെയറിൽ എല്ലാം നോക്കി ഇരുന്ന ദീക്ഷിത് തന്റെ ഷർട്ട് നേരെയാക്കി ചെയറിൽ നിന്ന് എണീറ്റു മുന്നോട്ടു വന്നു.ബാക്കി രണ്ടും ഇന്ന് എന്തെങ്കിലും നടക്കും എന്ന മട്ടിൽ പരസ്പരം കൈ കോർത്തു പിടിച്ചു അക്ഷമനായി നോക്കി നിന്നു.
“ഈ വിവാഹം നടക്കില്ല”അവൻ അധികാരത്തോടെ പറഞ്ഞു നിർത്തിയതും ഇത്രയും നേരം ബഹളം ഉയർന്നു കേട്ട കല്യാണ വീട് ഒന്നടങ്കം നിശബ്ദമായി. എല്ലാവരുടെയും നോട്ടം മുൻപിൽ നെഞ്ച് വിരിച്ചു നിൽക്കുന്നവന് നേരെയായി…. “അത് പറയാൻ നീ ആരെടാ “കിരൺ ഇരിക്കുന്നിടത്ത് നിന്നു ചാടി എണീറ്റു പകയാർന്ന കണ്ണുകളോടെ അവനെ നോക്കി. “അവളുടെ husband “ഉറപ്പോടെ അവൻ പറഞ്ഞു നിർത്തിയതും ഗായത്രിയും കിരണും അടക്കം അവിടെ കൂടി ഇരിക്കുന്നവർ വീണ്ടും അടക്കം പറച്ചിൽ തുടങ്ങി.
ഗായത്രി കാര്യം അറിയാതെ അവനെയും പിന്നിൽ നിൽക്കുന്നവരെയും ഉറ്റു നോക്കി…. അവരുടെ മുഖത്തു പുഞ്ചിരി മാത്രമാണ്. അടുത്തിരിക്കുന്ന മുത്തശ്ശിയുടെ മുഖം ഇതുവരെ കാണാത്തൊരു തെളിച്ചം വന്നത് അവളറിഞ്ഞു. “ഭർത്താവോ? ഏത് വകയിൽ….” “ഏത് വകയിൽ എന്നോ? എന്റെ കുഞ്ഞിനെ നിങ്ങൾ എല്ലാരും കൂടെ ഇല്ലാതാക്കിയാതൊക്കെ മറന്നോ, അതും ഇനി ഞാൻ ഓർമിപ്പിച്ചു തരണോ?”
വീറോടെ അവനത് ചോദിച്ചതും ഇത്രയും നേരം ദേഷ്യം കൊണ്ടു വിറച്ച കിരണിന്റെയും വീട്ടുകാരുടെയും മുഖം വിളറി വെളുത്തു. കാതുകളിൽ കേട്ടത് വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിൽകുവാണ് ഗായത്രി. എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് അവൾക്ക് ഒരു പിടുത്തവും കിട്ടിയില്ല….ആളുകളുടെ നോട്ടവും അടക്കം പറച്ചിലും കേട്ട് തളർച്ചയോടെ ഗായത്രി നിലത്തിരുന്നു. ഇത് കണ്ടു മുക്ത വേഗം അവളുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴും ഒന്നിലും പതറാതെ ദീക്ഷിത് കിരണിനിൽ ദൃഷ്ടി പതിപ്പിച്ചു നിൽപ്പുണ്ട്………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…