Novel

കാണാചരട്: ഭാഗം 67

രചന: അഫ്‌ന

ഭർത്താവോ? ഏത് വകയിൽ….” “ഏത് വകയിൽ എന്നോ? എന്റെ കുഞ്ഞിനെ നിങ്ങൾ എല്ലാരും കൂടെ ഇല്ലാതാക്കിയാതൊക്കെ മറന്നോ, അതും ഇനി ഞാൻ ഓർമിപ്പിച്ചു തരണോ?”വീറോടെ അവനത് ചോദിച്ചതും ഇത്രയും നേരം ദേഷ്യം കൊണ്ടു വിറച്ച കിരണിന്റെയും വീട്ടുകാരുടെയും മുഖം വിളറി വെളുത്തു. കാതുകളിൽ കേട്ടത് വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിൽകുവാണ് ഗായത്രി.

എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് അവൾക്ക് ഒരു പിടുത്തവും കിട്ടിയില്ല….ആളുകളുടെ നോട്ടവും അടക്കം പറച്ചിലും കേട്ട് തളർച്ചയോടെ ഗായത്രി നിലത്തിരുന്നു. ഇത് കണ്ടു മുക്ത വേഗം അവളുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴും ഒന്നിലും പതറാതെ ദീക്ഷിത് കിരണിനിൽ ദൃഷ്ടി പതിപ്പിച്ചു നിൽപ്പുണ്ട്. “ഇവളുടെ വയറ്റിൽ ഉണ്ടായിരുന്നത് നിന്റെ കുഞ്ഞായിരുന്നോ?”

ആളുകൾക്ക് ഇടയിൽ നിന്ന് അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരാൾ ചോദിച്ചു. ആ ചോദ്യം കിരണിലും വീട്ടുകാരിലും ഉണ്ട്. “അതെ, അതെന്റെ കുഞ്ഞായിരുന്നു.” “എന്നിട്ടെന്താ ഇത്രയും പ്രശ്നം ഉണ്ടായിട്ടും നീ ഇങ്ങോട്ട് വന്നില്ല.”വാർഡ് മെമ്പർ ആണ് തോന്നിക്കും വിധത്തിൽ വെള്ള വസ്ത്രം ധരിച്ചു ഒരാൾ മുന്പോട്ട് വന്നു.

“ഞങ്ങൾ റിലേഷനിൽ ആയിരിക്കുന്ന ടൈമിൽ ചെറിയൊരു വാക്ക് തർക്കത്തിന്റെ പേരിൽ ഇവൾ പിണങ്ങി പോയി….. ഞാൻ ജോബിന്റെ ആവിശ്യത്തിന് വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നീട് ഞങ്ങൾക്കിടയിൽ കോണ്ടാക്ട് ഒന്നും ഇല്ലായിരുന്നു. ഞാൻ ഉപേക്ഷിച്ചെന്ന് കരുതി ഇവൾ ഒന്നും തുറന്നു പറഞ്ഞില്ല ഞാൻ അറിഞ്ഞതുമില്ല.കുഞ്ഞു പോയി എല്ലാം കഴിഞ്ഞു ഇവൾ വീണ്ടും ജോബിന് വരുന്നതിന് ശേഷമാണ് ഞാൻ കുഞ്ഞിനെ കുറിച്ചും ഇവരുടെ ക്രൂരതകളും നാട്ടിലെ വാർത്തകളും അറിയുന്നത്…….

“ദീക്ഷിതിന്റെ റൂട്ട് എങ്ങോട്ടാണെന്ന് ഓർത്തു ആദിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അത് പതിയെ മുക്തയിലേക്കും പടർന്നു. എന്നാൽ എല്ലാം കേട്ട് ഞെട്ടൽ മാറാതെ നിൽക്കുവാണ് കിരണും ഫാമിലിയും. ഇത്രയും ദിവസം കൊണ്ടു നെയ്തു കൂട്ടിയ സ്വപ്ന കൂടാരം തകർന്നടിയും എന്ന് അവന് ഉറപ്പായി….. പക്ഷേ അഡ്വാൻസ് വാങ്ങിയ തുക തിരിച്ചു കൊടുക്കേണ്ടതോർത്തു അവൻ നിന്ന് വിയർത്തു. “ഇതൊക്കെ പച്ച കള്ളമാണ്…

ഇവൻ ഇവളുടെ ആരും അല്ല. ഇന്നലെ ഇവിടെ വന്നിട്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞാൽ ഇവളെ വിട്ടു തരുമെന്ന് കരുതിയോ.”കിരൺ അലറി. അവന്റെ കണ്ണുകളിലെ ഭയം ദീക്ഷിതിന് കാണാൻ സാധിച്ചു….. അവന്റെ ചുണ്ടിൽ പരിഹാസം നിറഞ്ഞു. “അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ കിരൺ “അവൻ പുച്ഛിച്ചു. “ഇത്രയും ദിവസം ഇവിടെ താമസിച്ചിട്ട് ഒന്നും പറയാതെ ഇപ്പൊ പിടിച്ചു പറയുന്നതിന്റെ അർത്ഥം എന്താണെന്ന് നീ പറയ് “കിരൺ “അത് good question! മനപ്പൂർവം പറയാതിരുന്നതാ….

എന്റെ പിഴച്ചിട്ടില്ലെന്ന് എനിക്ക് എല്ലാവരുടെയും മുൻപിൽ വെച്ചു തന്നെ ഇത് പറയണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ” “ഇവന്മാർ പറയുന്നതൊക്കെ നുണയാ.. എന്റെ വിവാഹം മുടക്കാനുള്ള നാടകം മാത്രമാണ് ഇത് “കിരൺ “നിന്റെ വിവാഹം മുടക്കാൻ ഞങ്ങൾ ഗേ ഒന്നും അല്ല…..ഇവന് തലയ്ക്കു ഓളമില്ലേ “ആദി പുച്ഛിച്ചു. “നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി…..എനിക്ക് ഇവളെ കൊണ്ടു പോകാൻ മുത്തശ്ശിയുടെ സമ്മതം മാത്രം മതി “അവൻ പറഞ്ഞു നിർത്തി മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു.

എല്ലാം മുക്ത നേരത്തെ പറഞ്ഞത് കൊണ്ടു ആ മുഖത്ത് അത്ഭുതം ഒന്നും ഇല്ലായിരുന്നു മറിച്ചു സന്തോഷം മാത്രമേ ഉണ്ടായിരുന്നൊള്ളു…. നനവാർന്ന മിഴികളിൽ ഉണ്ടായിരുന്നു അവനുള്ള ഉത്തരം. “മുത്തശ്ശി ഞാൻ കൊണ്ടു പൊക്കോട്ടെ അവളെ “ദീക്ഷിത് അവർക്ക് മുൻപിൽ മുട്ട് കുത്തി ഇരുന്നു. അവന്റെ സ്വരം ഗായത്രിയുടെ ഇട നെഞ്ചിൽ കൊളുത്തി വലിച്ചു. അറിയാതെ എങ്കിലും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ. കരച്ചിലിനിടയിൽ അവൾ അവനെ ഉറ്റു നോക്കി……

എല്ലാം അഭിനയം ആണെങ്കിൽ പോലും ഒരു കുഞ്ഞു മോഹം ഉള്ളിൽ നാമ്പിട്ട് വന്നപ്പോൽ. അത്യാഗ്രഹം ആണ് എങ്കിലും കൊതിച്ചു പോയി. “ഇതെന്താ വെള്ളരിക്ക പട്ടണമോ?മുതിർന്നവരോട് ചോദിക്കും പറയാതെയും ഇവിടെ നിന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ “ഇളയ അമ്മാവൻ. “അതിന് അങ്കിളിന്റെ മോളെ അല്ലല്ലോ, ഗായത്രിയേ അല്ലെ “ആദി “ഇത്രയും പേരുടെ ഇടയിൽ എന്റെ മോനേ വീണ്ഡി വേഷം കെട്ടിച്ചതിന് സമാധാനം പറഞ്ഞിട്ട് പോയാൽ മതി നിങ്ങൾ “അവന്റെ അച്ഛൻ.

“ഓഹ് ഗോഡ്… ഞാൻ അത് വിട്ടു പോയിരുന്നു. ഇപ്പോ സമാധാനം ഉണ്ടാക്കാവേ, “ആദി തലയിൽ കൈ വെച്ചു ദീക്ഷിതിന്റെ അടുത്ത് വന്നു നിന്നു. “നിങ്ങൾ എന്താ ആളുകളെ പൊട്ടൻ കളിപ്പിക്കുവാണോ “അവന്റെ അച്ഛൻ. “അത് ആരാണെന്നു ഇപ്പൊ പറഞ്ഞു തരാം, ഒരു മിനിറ്റ് ക്ഷമിക്ക് “ആദി ഫോൺ എടുത്തു എന്തോ നോക്കി കൊണ്ടു പറഞ്ഞു. ആദി തിരിഞ്ഞത് കണ്ടെത്തിയ സന്തോഷത്തിൽ മുൻപിൽ നിൽക്കുന്നവരെ നോക്കി ഇളിച്ചു സേവ് ചെയ്തു വെച്ചിരുന്ന ഫോൾഡർ എടുത്തു……

അടുത്ത് പാടി കൊണ്ടിരുന്ന സോങ് ഓഫ്‌ ചെയ്തു സ്പീക്കറുമായി തന്റെ ഫോൺ കണക്ട് ചെയ്തു. “ഈ പയ്യൻ ഇതെന്താ കാണിക്കുന്നേ, മനുഷ്യന്റെ സമയം കളയാൻ “അവന്റെ അമ്മ. “കാണിക്കാൻ അല്ല ആന്റി കേൾപ്പിക്കാനാ “ആദി അവരെ നോക്കി അതും പറഞ്ഞു അത് പ്ലേ ചെയ്തു. ഫോണിൽ കിരൺ മുത്തു സ്വാമിയുമായി ഗായത്രിയേ വില പേശുന്നതും കൈ മാറേണ്ട date ഉം മറ്റും തീരുമാനിക്കുന്നതായിരുന്നു. ആളുകൾക്കിടയിൽ ബഹളം തുടങ്ങി.കിരണും അമ്മയും നിന്ന് വിയർത്തു……

അവന് ഉള്ളിൽ ഭയം ഉടലെടുത്തു. എങ്ങനെ എങ്കിലും ഇതിൽ നിന്ന് തല ഊരണം എന്ന് മാത്രമായിരുന്നു ചിന്ത…. “ഇനി അങ്കിൾ പറയ്, ഇപ്പോ ആരാ ഇവിടെ മണ്ടന്മാരായേ “ആദി. അവന്റെ ചോദ്യം കേട്ടതും അവന്റെ അച്ഛൻ മകനെ വെറുപ്പോടെ നോക്കി. എങ്ങനെ ഒരു ചിന്ത അവനിൽ ഉണ്ടായിരുന്നു എന്ന് അയാൾ അറിഞ്ഞിരുന്നില്ല. “അവനെ ഇനി നോക്കിയിട്ട് കാര്യം ഇല്ല രണ്ടു മിനിറ്റ് കൊണ്ടു ഇവനുള്ള പല്ലക്ക് വരും….

.”ദീക്ഷിത് “അയ്യോ ചതിക്കല്ലേ മക്കളെ, ഇവൻ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല ഇനി ഉണ്ടാവാതെ ഞങ്ങൾ നോക്കിക്കോളാം “അയാൾ അവന്റെ കയ്യിൽ പിടിച്ചു കെഞ്ചി. അപ്പോഴും കിരണിന്റെ കണ്ണിൽ പകയാളി കത്തി കൊണ്ടിരുന്നു. “ഇത്ര വലിയ ചെറ്റത്തരം ചെയ്തിട്ട് അത് കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ട്…. പോലീസ് വരട്ടെ.”മെമ്പർ “അതാണ് ശരി… ഇത്രയും കാലം ഒന്നും അറിയാതെ ഈ കൊച്ചിനെ കുറ്റപ്പെടുത്തിയതിന് പ്രായശ്ച്വത്യം ആയി ഇത് ഞങ്ങൾ നോക്കിക്കോളാം.

മക്കൾ ഇവളെയും കൊണ്ടു പൊക്കോ ” “ഞങ്ങൾ പറയുന്നത് കൊണ്ടു ഒന്നും വിചാരിക്കരുത്… കാര്യം അറിയാതെ ആണെങ്കിലും അല്ലെങ്കിലും ഒരു പെൺകുട്ടിയോടും ഇങ്ങനെ അതിക്ഷേപിക്കരുത്. എല്ലാത്തിനു പിന്നിലും അതിന്റെതായ കാരണം ഉണ്ടാവും.”ദീക്ഷിത് എന്തോ ഓർത്തു കൊണ്ടു പറഞ്ഞു. ഗായത്രി അവനെ നന്ദിയോടെ നോക്കി. “വാ പോകാം “അവനെ തന്നെ ഉറ്റു നോക്കുന്നവളെ തട്ടി കൊണ്ടു പറഞ്ഞു. അനുസരണയുള്ള കുട്ടികളെ പോലെ അവൾ ആരെയും നോക്കാതെ അവർക്ക് കൂടെ നടന്നു.

പോലീസ് ജീപ്പിന്റെ ഇരുമ്പൽ കേട്ട് ഗായത്രി നെടുവീർപ്പിട്ട് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു. ബാക്കിയുള്ളവരുടെ നിലവിളി ശബ്ദവും ഉയർന്നു കെട്ടു.ഒന്ന് നോക്കാൻ പോലും കഴിയാത്ത ഒരവസ്ഥ…. രാവിലെ ഉണ്ടയിരുന്ന ധൈര്യം പോലും ഇപ്പൊ ഇല്ല. എല്ലാം ചോർന്നു പോയി…… “നീ റെഡിയായില്ലേ ഇതുവരെ “മുക്ത ബാഗ് പാക്ക് ചെയ്തു വരുമ്പോൾ ചിന്തയിൽ മുഴുകി ഇരിക്കുന്നവളെ കണ്ടു സംശയത്തോടെ ചോദിച്ചു.

“ഞാൻ അവരൊക്കെ പോകട്ടെ എന്ന് കരുതി ” “അതൊക്കെ പോയി, കുറച്ചു കാലം അകത്തു കിടക്കട്ടെ എന്നാലേ പഠിക്കു. ഇനി നിന്നെ സോപ്പിടാൻ വരും അത് കണ്ടു അലിയാൻ നിൽക്കേണ്ട ” “മ്മ് ” “വേഗം പാക്ക് ചെയ്തോ..ഇന്ന് തന്നെ തിരിക്കണം “അതിന് തലയാട്ടി കൊണ്ടു അവൾ തന്റെ സാധനങ്ങൾ എല്ലാം എടുത്തു വെക്കാൻ തുടങ്ങി. “മുത്തശ്ശി വരുന്നില്ലെന്ന് ഉറപ്പിച്ചോ “ആദി “എനിക്ക് അദ്ദേഹം കിടന്നിടത്ത് തന്നെ മരിച്ചാൽ മതി മക്കളെ…അല്ലാതെ ഒന്നും ഉണ്ടായിട്ടല്ല.

ഈ വീടും പരിസരവും വിട്ട് എനിക്കൊരു ലോകം ഇല്ല ” “പക്ഷേ ഇവരുടെ കൂടെ തനിച്ചു ” “അതൊക്കേ മുത്തശ്ശിയ്ക്കു ശീലമായി. എന്തായാലും എന്റെ കുഞ്ഞിന്റെ അത്ര വരില്ല ” “എങ്കിൽ മുത്തശ്ശിയേ നോക്കാൻ ഒരു ഹോം നേഴ്സിനെ വെക്കാം…”ദീക്ഷിത് “അതൊന്നും വേണ്ട ” “മുത്തശ്ശി കാശിന്റെ കാര്യം ഓർത്താണെങ്കിൽ വേണ്ട, അത് ഞങ്ങളുടെ കുഞ്ഞു സഹായം ആയി കരുതിയാൽ മതി. ഇവർ എന്തെങ്കിലും ചെയ്തു തരുമെന്ന് എനിക്ക് തോന്നുന്നില്ല….” “പക്ഷേ ” “ഒരു പക്ഷേയും ഇല്ല. ഇവന്റെ അടുത്ത് നിന്ന് ഇടക്കെ ഇങ്ങനെ കിട്ടു.

അതുകൊണ്ടു മുത്തശ്ശി വേണ്ടെന്ന് പറയേണ്ട “ആദി അപ്പോയെക്കും മുക്തയും ഗായത്രിയും എല്ലാം എടുത്തു വെച്ചു വന്നിരുന്നു. അവൾ മുത്തശ്ശിയുടെ മുൻപിൽ മുട്ട് കുത്തി ഇരുന്നു….. അൽപ്പ സമയം ഇരുവരും മൗനത്തിൽ ആണ്ടു. “ഇറങ്ങുന്നില്ലേ “മുത്തശ്ശി തലയിൽ തലോടി കൊണ്ടു ചോദിച്ചു. “പോകണം “പെട്ടന്ന് പറഞ്ഞു നിർത്തി. “എന്തെങ്കിലും വിഷമം ഉണ്ടോ കുട്ട്യേ ” “മുത്തശ്ശിയ്ക്കും എന്റെ കൂടെ വന്നൂടെ, ഇവിടെ ആരും ഇല്ലല്ലോ നമുക്ക് ”

‘”ഉണ്ട്… മുത്തച്ഛന്റെ ജീവനും ആത്മാവും ഈ വീട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇവിടെ മുത്തശ്ശി ഒരിക്കലും തനിച്ചല്ല അദ്ദേഹം കൂടെയുണ്ട്….. ” “എനിക്ക് പേടിയാ….. അവരെല്ലാം കൂടെ മുത്തശ്ശിയേ ഉപദ്രവിക്കും ” “അങ്ങനെ ഒന്നും ഉണ്ടാവില്ല ഗായത്രി. അമ്മയെ നോക്കാൻ ഹോം നേഴ്സിനെ ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.”ആദി അത് കേട്ട് അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു അവരെ നോക്കി. “നോക്കൊന്നും വേണ്ട, ഇത്രയും ആക്കിയിട്ട് പാതിവഴിയിൽ ഞങ്ങൾ ഉപേക്ഷിച്ചു പോകില്ല “മുക്ത അവളുടെ തോളിൽ തട്ടി.

“ടൈം ആയി. നമുക്ക് ഇറങ്ങാം “ദീക്ഷിത് വാച്ചിലേക്ക് നോക്കി പറഞ്ഞു. “മുത്തശ്ശി ഞങ്ങൾ ഇറങ്ങട്ടേ, സമയം ആയി “ആദി “പോയിട്ട് വാ….”അവർ നാലു പേരെയും അനുഗ്രഹിച്ചു. “നാളെ തൊട്ട് ആള് വരും. അവരുടെ ഫോണിലേക്ക് ഗായത്രി വിളിച്ചോളും മുത്തശ്ശി…. ഇനി ആ വിഷമം വേണ്ട. പിന്നെ ഇതുപോലെ ഫ്രീ ആകുമ്പോൾ ഞങ്ങൾ ഒരുമിച്ചു വരും “ആദി ചിരിയോടെ പറഞ്ഞു. അത് മാത്രം മതിയായിരുന്നു ആ അമ്മയുടെ മനസ്സ് നിറയാൻ. അവർ താഴെക്ക് നടന്നു….

എല്ലാവരുടെയും മുഖം ഇരുണ്ടു നിൽക്കുന്നുണ്ട്. അത് കാര്യമാക്കാതെ മുക്ത വേഗം അവളെ ബാക്ക് സീറ്റിൽ കൊണ്ടിരുത്തി ഇരുത്തി. “അങ്ങനെ അങ്ങ് പോയാലോ. എന്റെ മോനേ ജയിലിൽ കിടത്തിയപ്പോൾ സമാധാനം ആയല്ലോ നിനക്കോ “അവന്റെ അമ്മ ഉറഞ്ഞു തുള്ളി. “മോൻ വെറുതെ പോയതല്ല…. അവന്റെ സ്വഭാവ ഗുണം കൊണ്ടു പോയതാ “ദീക്ഷിത്. “നിങ്ങൾക്കും ചാൻസുണ്ട്, വേണമെങ്കിൽ ഏർപ്പാടാക്കാം “ആദി പറയുന്നത് കേട്ടതും അവരുടെ വാ താനെ അടഞ്ഞു പുറകിലേക്ക് മാറി.

“പിന്നെ ഞങ്ങൾ പോയെന്ന് കരുതി മുത്തശ്ശിയേ നേർക്ക് തിരിയാൻ നിൽക്കേണ്ട… ഗാർഹിക പീഡനത്തിന് കേസ് കൊടുക്കാൻ അറിയാത്തത് കൊണ്ടല്ല. തത്കാലം വേണ്ടെന്ന് വെച്ചതാ…. അടുത്ത പ്രാവശ്യം വരുമ്പോൾ നിങ്ങളെ പറ്റി വല്ലതും കേട്ടാൽ എല്ലാറ്റിനെയും കൂട്ടി ഇട്ടു കത്തിക്കും പറഞ്ഞില്ലെന്നു വേണ്ട “ദീക്ഷിത് വിരൽ ചൂണ്ടി വീറോടെ പറഞ്ഞു. അറിയാതെ ആണെങ്കിൽ പോലും അവരുടെ തല ആടി പോയി.

അധികം സംസാരത്തിന് നില്കാതെ അവരുടെ വാഹനം അവിടെ നിന്ന് തിരിച്ചു. ഗായത്രിയുടെ മിഴികൾ എന്തിനെന്നില്ലാതെ നിറഞ്ഞു….. “നിനക്ക് അവനെ കെട്ടാത്തതിൽ നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു “ദീക്ഷിത് മിററിലൂടെ നോക്കി ഗൗരവത്തിൽ പറഞ്ഞു നിർത്തി. ഇത് കേട്ടതും പെണ്ണ് വേഗം കണ്ണും മൂക്കും തുടച്ചു നേരെ ഇരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

റൂമിൽ എത്തിയിട്ടും പ്രീതിയുടെ മുഖം നേരെ ആയില്ല. എന്തോ ദേഷ്യം ഉള്ള പോലെ തോന്നി ലൂക്കയ്ക്കു. അവൻ ബാഗ് എല്ലാം എടുത്തു ഒതുക്കി വെച്ചു അവളുടെ അടുത്ത് വന്നിരുന്നു. “ആ പെണ്ണിനെ എങ്ങനെ നിനക്ക് അറിയാ”അവൻ മുഖവര ഇല്ലാതെ ചോദിച്ചു.അതിന് അവനെ ഒന്ന് നോക്കി കൊണ്ടു വീണ്ടും ചിന്തയിൽ ഇരുന്നു. “മോക്ഷി.,…. ഈ പേര് നീ കേട്ടിട്ടുണ്ടോ” “അങ്ങനെ ഒരു പേര്….. ഞാൻ….. ഓർക്കുന്നില്ല.

ഒരുപാട് ആയില്ലേ “അവൻ ചിന്തിച്ചു. “ഞാൻ u.s.a യിൽ ഫാഷൻ ഡിസൈൻ പഠിക്കുന്ന ടൈമിൽ നിങ്ങൾ കെട്ടിട്ടുണ്ടാകും ഈ പേര്… എന്റെ ഒരേയൊരു ശത്രു.”അവളുടെ കണ്ണിൽ ഉണ്ടായിരുന്നു അവളോടുള്ള ദേഷ്യം. “ആഹ് ഇപ്പോ ഓർമ വന്നു…. നീ പറഞ്ഞിട്ടുണ്ട്. മോക്ഷി. എപ്പോ വിളിച്ചാലും ആ പിശാശിനെ കുറിച്ച് പറയാനേ നിനക്ക് നേരം കാണു.”ലൂക്ക ഓർത്തു കൊണ്ടു തലയ്ക്കു കൈ വെച്ചു. “മ്മ് അവൾ തന്നെ….

ആദ്യം ദേഷ്യമേ ഉണ്ടായിരുന്നള്ളു. നീ പോയതിന് ശേഷം ഒരു ഇഷ്യു ഉണ്ടായി. അതിന് ശേഷം ആണ് എനിക്ക് അവളോട് വെറുപ്പായത്.” “എന്ത് ഇഷ്യു “അവൻ ആകാംഷയോടെ ചോദിച്ചു. “എല്ലാ ഫാഷൻ ഡിസൈന്മാരുടെ ആഗ്രഹം ആണ്…. നമ്മുടെ ഡിസൈൻ മറ്റുള്ളവരുടെ മുൻപിൽ നല്ല രീതിയിൽ പ്രസന്റ് ചെയ്യുക…..ഞങ്ങളുടെ അവസാന വർഷം ഫാഷൻ ഷോ ഉണ്ടാവാറുണ്ട്. അതിൽ വിന്നറിന് നേരിട്ട് പ്രൊമോഷൻ ലഭിക്കും.

അത്യാവശ്യം വലിയ സെലിബ്രിറ്റീസ്‌ വരുന്ന ഷോ ആയത് കൊണ്ടു എല്ലാവരുടെയും ഡ്രീം ആണ് അത്. അത് പോലെ എന്റെയും ഡ്രീം ആയിരുന്നു….. അഞ്ചു മാസത്തെ കഷ്ടപ്പാടാണ് എന്റെ ഡിസൈൻ… രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരച്ചു വരച്ചു അവസാനം കിട്ടിയ റിസൾട്ട്‌ ആയിരുന്നു അത്… മോഡലിനെ വരെ സെലക്ട്‌ ചെയ്തു എല്ലാം സെറ്റായി. അങ്ങനെ ആ ദിവസം വന്നെത്തി…. മോഡലിന് ഡ്രസ്സ്‌ കൊടുത്തു ഡ്രസിങ് റൂമിലേക്ക് പറഞ്ഞു വിട്ട് ഞാൻ പേപ്പേഴ്സ് റെഡിയാക്കാൻ പോയ സമയം അവൾ ആ മോക്ഷി എന്റെ മോഡലിനെ ഉപദ്രവിക്കുകയും എന്റെ ഡിസൈനിൽ ഡാമേജ് ഉണ്ടാക്കുകയും ചെയ്തു.

പ്രശ്നം ഉണ്ടാക്കാൻ ടൈമോ കാര്യമോ ഇല്ലാത്തത് കൊണ്ടു ഉള്ള ടൈം കൊണ്ടു അതിൽ കഴിയുന്ന പോലെ flowers ഒക്കെ വെച്ചു ഡാമേജ് മറച്ചു.ഞാൻ തന്നെ ramp walke നു ഇറങ്ങി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആ ഷോയിൽ ഞാൻ തന്നെ വിന്നർ ആയി. അതിന് ശേഷം ഞാൻ അവളെ ശരിക്കും ഒന്ന് ചെന്ന് കണ്ടിരുന്നു. അതൊരിക്കലും അവൾ മറന്നു കാണില്ല. ഇപ്പോഴും അതിന്റെ പക അവളിൽ ഉണ്ട്….

അത് പോലെ എന്നിലും.”പ്രീതി പറയുമ്പോൾ എന്തോ വലുത് നടക്കുമെന്ന ഭയത്തിൽ അവൻ പ്രീതിയേ ചേർത്ത് പിടിച്ചു. “മുക്ത യാത്ര തിരിച്ചെന്നു പറഞ്ഞു. കൂടെ ഗായത്രിയും ഉണ്ട്…”ലൂക്ക “മ്മ്, അവൾ അറിഞ്ഞോ നന്ദന്റെ എൻഗേജ്മെന്റ് ” “ഉണ്ടാവില്ല. ഇതിന്റെ ഇടയിൽ ഗ്രുപ്പിൽ ഒന്നും വന്നിട്ട് പോലും ഇല്ല മൂന്നു പേരും ഇനി അറിഞ്ഞോളും ” “ഞാൻ ഫ്രഷ് ആയിട്ട് ഇറങ്ങും നീ പോരുന്നുണ്ടോ?”

“പിന്നല്ലാണ്ട്, ഞാൻ ഇല്ലാതെ നീ എങ്ങോട്ടും പോവില്ല…. ഫ്രീ ആണെങ്കിൽ നന്ദനെയും ബാക്കിയുള്ളവരെയും വിളിച്ചു എവിടെയെങ്കിലും കൂടാമായിരുന്നു ” “കൂടാം, നമുക്ക് ആദ്യം ക്ലൈന്റിനെ കാണാം. എന്നിട്ടു അവരെ വിളിച്ചു നോകാം “അവൾ മുടി കെട്ടി ഫ്രഷ് അവനുള്ള ഡ്രസ്സ് എടുത്തു വാഷ് റൂമിലേക്കു നടന്നു. “പോകുമ്പോയെക്കും നിന്റെ കാര്യത്തിൽ ഞാൻ തീരുമാനം ആക്കും മോളെ “ലൂക്ക സ്വയം പറഞ്ഞു അവന്റെ മുറിയിലേക്ക് നടന്നു.

എന്നാൽ മോക്ഷി അവളെ കണ്ട ദേഷ്യത്തിൽ ആരെയും നോക്കാതെ മുറിയിൽ കയറി വാതിലടച്ചു.ഇത് കണ്ടു അമ്മ സംശയത്തോടെ മൗനിയേ നോക്കി. “എനിക്കറിയില്ല. എയർപോർട്ടിൽ വെച്ചു ഒരു കുട്ടിയെ കണ്ടു. അതിനു ശേഷം ഇങ്ങനെയാണ് മുഖം… കണ്ടിട്ട് രണ്ടു പേരും അത്ര രസത്തിൽ അല്ലെന്ന് തോന്നുന്നു “അവൾ ഓർത്തു. “വന്നപ്പോൾ തന്നെ തുടങ്ങിയോ “അമ്മ

“അതൊക്കെ റെഡിയായിക്കോളും അമ്മ പേടിക്കാതെ…. അവളുടെ സ്വഭാവം അമ്മയ്ക്ക് അറിയുന്നതല്ലേ. അത് അഞ്ചു മിനിറ്റ് കൊണ്ടു റെഡിയാവും ” “അവളെ നീയാണ് ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നത് “അമ്മ ദേഷ്യപ്പെട്ടു. “അവളെന്റെ കൊച്ചല്ലേ അമ്മേ……ഇതൊക്കെ പ്രായത്തിന്റെ പ്രശ്നമാ. കുറച്ചു കഴിയുമ്പോൾ അത് അവള് തന്നെ മാറ്റും “മൗനി അമ്മയുടെ കവിളിൽ നുള്ളി ഹെൽമെറ്റ്‌ ടേബിളിൽ വെച്ചു മുകളിലേക്ക് ഓടി……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button