Novel

കാണാചരട്: ഭാഗം 68

രചന: അഫ്‌ന

ഗായത്രിയേ അവളുടെ ഫ്ലാറ്റിൽ ഇറക്കിയതിനു ശേഷം മൂന്നും വീട്ടിലേക്ക് പിരിഞ്ഞിട്ട് ഇന്ന് രാവിലെ ഓഫീസിലാണ് പൊങ്ങുന്നത്.മുക്ത നേരത്തെ എത്തിയിട്ടുണ്ട് ഗായത്രി അവളുടെ ജോലിയിൽ ആണ്….ബാക്കി രണ്ടു പേരും നാട്ടു വർത്താനവും പറഞ്ഞു ആടി പാടി തങ്ങളുടെ ക്യാമ്പിനിൽ കേറി ഇരുന്നതും ഗായത്രി വരുന്നതും ഒരുമിച്ചാണ്.

“മേ ഐ coming ”ഡോറിൽ തട്ട് കേട്ട് ആദി ചിരിയോടെ വരാൻ കൈ കാണിച്ചു. “എന്താ ഗായത്രി രാവിലെ തന്നെ ഈ വഴിയ്ക്ക്.” “ഇരിക്കാൻ വരട്ടെ, മേം വേഗം വരാൻ പറഞ്ഞു ” “നിന്റെ മേം ഞാൻ കാത്തിരുക്കുവാണോ എന്നെ വിളിക്കാൻ ”ആദി പുരികമുയർത്തി. “അങ്ങനെയും പറയാം, മറ്റേ ആളെയും വിളിച്ചിട്ടുണ്ട്.ഞാൻ പറഞ്ഞിട്ടു വരാം ”അവൾ ചിരിച്ചു കൊണ്ടു ധീക്ഷിതിന്റെ ക്യാമ്പിനിലേക്ക് നടന്നു.

ദീക്ഷിത് തന്റെ ഫയൽസ് മുഴുവൻ തട്ടി കൊട്ടുകയാണ്.,..പൊടി കാരണം അവൻ കിടന്നു ചുമക്കുന്നതും കണ്ടു കൊണ്ടാണ് ഗായത്രിയുടെ വരവ്. “good മോർണിംഗ് sir ” “മോർണിംഗ് മോർണിങ്….. എന്തെങ്കിലും പണി കിട്ടിയോ ഗായത്രി ” ടവ്വൽ കൊണ്ടു മുഖം മറച്ചു പണിക്കിടയിൽ അവളെ നോക്കി ചോദിച്ചു. “അതെന്താ sir അങ്ങനെ ഒരു ചോദ്യം ” അവൾ സംശയത്തോടെ നോക്കി.

“അല്ലാതെ നിന്റെ മേഡം നിന്നെ ഈ വഴിയ്ക്ക് വിടില്ലല്ലോ”അവൻ പറയുന്നത് കേട്ട് അവൾ പുഞ്ചിരിച്ചു അവനെ നോക്കി. “മേം വരാൻ പറഞ്ഞിട്ടുണ്ട്…. അത്യാവശ്യം ഉണ്ടെന്ന് തോന്നുന്നു കുറച്ചു ഗൗരവത്തിലാ” “അത്യാവശ്യമോ? ” “മ്മ് ‘ആദി sir നെയും വിളിപ്പിച്ചിട്ടുണ്ട്., എന്നാ ഞാൻ ചെല്ലട്ടെ ”അവൾ അതും പറഞ്ഞു വേഗം പുറത്തേക്ക് നടന്നു. ദീക്ഷിത് കാര്യം മനസ്സിലാവാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ അതെ ഭാവവുമായി ആദി പുറത്തു താടിയിൽ വിരലോടിച്ചു നിൽപ്പുണ്ട്….

“നീ വല്ലതും ഒപ്പിച്ചോ തെണ്ടി “ആദി ദീക്ഷിതിനെ നോക്കി കണ്ണുരുട്ടി. ”വീട്ടിൽ നിന്ന് ഒരൊറ്റ സിഗരറ്റ് വലിച്ചു എന്നല്ലാതെ ഞാൻ മനസ്സാ വാചാ കർമണാ ഒന്നും ചെയ്തിട്ടില്ല, എനിക്ക് നിന്നെയാണ് സംശയം “ദീക്ഷിത് ആദിയെ സൂക്ഷിച്ചു നോക്കി. ”ഞാൻ എന്ത് ചെയ്തെന്നാ പറയുന്നേ, ” ”ആഹാ നിങ്ങൾ ഇവിടെ നിൽക്കുവാണോ? മേം തിരക്കുന്നുണ്ട് ” ഗായത്രി മുക്തയുടെ ക്യാമ്പിനിൽ നിന്ന് തല പുറത്തേക്കിട്ട് വേഗം വരാൻ കാണിച്ചു.

അതോടെ രണ്ടും നല്ല അനുസരണയുള്ള കുട്ടികളായി വേഗം നടന്നു. മുക്ത രാവിലെ തൊട്ട് ചിന്തയിലാണ്, എന്തൊക്കൊയോ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ച ഭാവമാണ്. നെറ്റിയിൽ വിരലോടിച്ചു നീണ്ട ചിന്തയിലാണവൾ….ആദ്യമായാണ് ഇരുവരും അവളെ ഇങ്ങനെ ഒരവസ്ഥയിൽ കാണുന്നത്, അതിന്റെ ഞെട്ടൽ രണ്ടു പേരുടെയും മുഖത്തു നിഴലിച്ചു. “മേം “അവർ വന്നത് അറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കി ഗായത്രി വിളിച്ചു.

“എ…… എ……ന്താ ഗായത്രി “ഞെട്ടി കൊണ്ടു അവളെ നോക്കി ചോദിച്ചതും ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി “Sir വന്നിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാ” “മ്മ് ശരി, ഗായത്രി പൊക്കോളും ഞാൻ വിളിക്കാം ” “Ok മേം “ഗായത്രി ഡോർ തുറന്നു പുറത്തേക്ക് നടന്നു. അവൾ പോയതും രണ്ടു പേരും ചെയറിൽ ഇരുന്നു അവളെ മൊത്തത്തിൽ വീക്ഷിച്ചു.

“നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ” “എവിടെയോ എന്തോ തകരാറു പോലെ”ദീക്ഷിത് “എന്താ വാമി എന്തെങ്കിലും പ്രശ്നം ഉണ്ടോ “ആദി അവളുടെ കയ്യിൽ മുറുകെ പിടിച്ചു. “മ്മ് ഒരു പ്രശ്നം ഉണ്ട് “പെട്ടെന്നുള്ള മറുപടി കേട്ട് ഇരുവരും വീണ്ടും ഷോക്കായി. “എന്ത് പ്രശ്നം?”ആദി ചോദിച്ചതും മുക്ത തന്റെ മുൻപിൽ വെച്ചിരുന്ന രണ്ടു ലെറ്റർ എടുത്തു ഇരുവർക്ക് നേരെയും നീട്ടി. “ഇതെന്താ “രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു.

“തുറന്നു നോക്കിയാൽ അല്ലെ എന്താ എന്നറിയൂ “മുക്ത ചെയറിൽ ചാരി ഇരുന്നു. പിന്നെ ഒന്നും നോക്കാതെ രണ്ടും അത് തുറന്നു നോക്കി. അതിലെ ഓരോ അക്ഷരങ്ങളിലേക്ക് ധ്രഷ്ടി പതിയുമ്പോഴും ഇരുവരുടെയും കണ്ണുകളിലും മുഖത്തും സംശയങ്ങൾ മുള പൊട്ടി…. “ഇത് നടക്കില്ല ”വായിച്ചു തീർന്നതും ഇരുവരും ചെയറിൽ നിന്ന് ചാടി എണീറ്റു. “എന്ത് കൊണ്ടു നടക്കില്ല ”മുക്തയും ഗൗരവത്തിൽ ചെയറിൽ നിന്ന് എണീറ്റു.

“ഞങ്ങളോട് ചോദിക്കാതെ ഞങ്ങളെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതിൽ എന്ത് ന്യായമാ ഉള്ളത് ”ദീക്ഷിത് ലെറ്റർ ടേബിളിൽ വെച്ച് അവൾക്ക് നേരെ തിരിഞ്ഞു. “ന്യായം ഉള്ളത് കൊണ്ടല്ലേ പിരിച്ചു വിടുന്നത് ”അവൾ കൈ കെട്ടി. “എന്താ വാമി ഇതിന്റെയൊക്കെ അർത്ഥം, ഇപ്പോ പിടിച്ചു ഞങ്ങളേ പിരിച്ചു വിടുന്നതിന് കാരണം പറ ”ആദിയും അവളെ ഉറ്റു നോക്കി.

“എനിക്ക് നിങ്ങളോട് ദേഷ്യം ഉണ്ടായിട്ടോ വെറുപ്പ് ഉണ്ടായിട്ടോ അല്ല ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുത്തത്,ഞാൻ കുറച്ചു മുൻപേ എടുത്ത തീരുമാനം ആണിത്……നിങ്ങൾ ഈ കമ്പനിയിലേക്ക് വരുന്നതിന് ഒരു റീസൺ ഉണ്ടായിരുന്നു.ഇപ്പോ എല്ലാം കലങ്ങി തെളിഞ്ഞില്ലേ,….So അവൾ പറഞ്ഞു നിർത്തി. “അതിന് ”ദീക്ഷിത് കനപ്പിച്ചു. “അതിനൊന്നും ഇല്ല, നിങ്ങൾ രണ്ടു പേർക്കും സ്വന്തമായി ഓരോ സ്ഥാപനങ്ങൾ ഉണ്ട്.ഇപ്പൊ പഴയ പോലെ അല്ല അതിന്റെ ഗ്രാപ് പോകുന്നത്.

ഇനിയും നിങ്ങൾ ഇങ്ങനെ തുടരാൻ ആണ് നിങ്ങളുടെ പ്ലാൻ എങ്കിലും കമ്പനി അടച്ചു പൂട്ടുന്നതാണ് നല്ലത്. ഇപ്പൊ കാണുന്ന ഭംഗി ഉണ്ടാവില്ല ജീവിതത്തിലേക്ക് കടയ്ക്കുമ്പോൾ “ ”ഏട്ടനും വിഷ്ണുവും കമ്പനി നല്ല രീതിയിൽ കൊണ്ടു പോകുന്നുണ്ട് “ആദി ”അതൊക്കെ ആദിയുടെ വെറും തോന്നലാണ്.

നന്ദേട്ടനെ എനിക്കറിയാം wild ലൈഫും ട്രാവലുമാണ് ഏട്ടന്റെ ലോകം. അതുകൊണ്ട് ഇപ്പോഴും ഏട്ടൻ ഈ രീതിയുമായി ചേർന്നു പോകാൻ നല്ല പോൽ കഷ്ടപ്പെടുന്നുണ്ട്. പിന്നെയുള്ളത് വിഷ്ണുവാണ് അവൻ ആദിയുടെ വരവിന് വേണ്ടി കാത്തിരിക്കുവാണ്. …..രണ്ടു ശരീരവും ഒരു ആത്മാവും പോലെയല്ലേ നിങ്ങൾ കഴിഞ്ഞിരുന്നേ അതിന്റെ സങ്കടം എനിക്ക് കാണാൻ കഴിയും.നന്ദേട്ടന്റെ engagement ആണ് വരുന്നത് അതിന് പോലും ഇങ്ങനെ പോകാൻ മടിച്ചിരിക്കുന്നത് ശരിയല്ല.

ഇനി മുതൽ ആദിയുടെ ആവിശ്യം ഇവിടെയല്ല ബാംഗ്ലൂരിലാണ് വേണ്ടത്“ മുക്ത പറഞ്ഞു നിർത്തിയെങ്കിലും ആദിയിൽ നിന്ന് മറുപടിയൊന്നും കിട്ടിയില്ല…..തല താഴ്ത്തി നിൽപ്പാണ്.ഇടയിൽ ഒരു കുഞ്ഞു തുള്ളി നിലത്തേക്ക് വീഴുന്നത് മുക്ത കണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കാനേ അവൾക്ക് സാധിച്ചൊള്ളു.

ആദി ആരെയും നോക്കാതെ ഡോർ ശക്തിയിൽ വലിച്ചു തുറന്നു പുറത്തേക്ക് അതിവേഗത്തിൽ നടന്നു.പുറകെ പോകാൻ തുനിഞ്ഞ ദീക്ഷിതിനെ അവൾ തടഞ്ഞു. “എന്താ മുക്ത നീ ഈ ചെയ്തു കൂട്ടുന്നത് എന്ന വല്ല ബോധവും ഉണ്ടോ? എന്റെ കാര്യം പോകട്ടെ കാരണം ഒരു കൈ അകലത്തിൽ ആണ്…പക്ഷെ അവന്റെ കാര്യം അങ്ങനെ ആണോ? അവന് നിന്നെ കാണാതെ പറ്റില്ലെന്നുള്ളത് കൊണ്ടല്ലേ എല്ലാം മറന്നു ഇങ്ങോട്ട് വന്നത്,

എന്നിട്ടിപ്പോ നീ തന്നെ ഇങ്ങനെ പറഞ്ഞാൽ അവനെങ്ങനെ സഹിക്കുമെടി “ദീക്ഷിത് നിസ്സഹായതയോടെ അവളെ നോക്കി. “അറിയാം, എല്ലാം അറിയാം….. പക്ഷേ ആദി അവന്റെ ഉത്തരവാദിതത്തിൽ നിന്ന് മാറി നിൽക്കുന്നുണ്ട് ഏട്ടാ. എത്ര ദൂരത്താണെങ്കിലും മനസ്സ് ഇവിടെ തന്നെ ആയിരിക്കും. അവന്റെ സാന്നിധ്യം ഇപ്പോ അവിടെ ആവിശ്യമുണ്ട്. വിഷ്ണു എനിക്ക് വിളിച്ചിരുന്നു…..

എല്ലാം കൈ വിട്ട് പോകുന്ന അവസ്ഥയാണെന്ന്. അച്ഛനെ കൊണ്ടോ അവനെ കൊണ്ടോ ഡീലേഴ്സിനെ മാനേജ് ചെയ്യാൻ കഴിയുന്നില്ല. വരുന്നവർ മുഴുവൻ ആദിയേ ആണ് അന്വേഷിക്കുന്നത്. അവന്റെ അസാന്നിധ്യം തന്നെ അവരുടെ പ്രോഫിറ്റ് താഴ്ന്നു കൊണ്ടിരിക്കുവാ….. ഇനിയും ആദി കണ്ണടച്ചാൽ എല്ലാം ഒരൊറ്റ നിമിഷം കൊണ്ടു ഇല്ലാതാവും അതിൽ അറിയാതെ ആണെങ്കിൽ പോകും ഞാനും കുറ്റക്കാരിയാകും….”

“പക്ഷേ എന്റെ കാര്യം അങ്ങനെ അല്ലല്ലോ ” “ഏട്ടൻ എത്ര കാലം എന്റെ കീഴിൽ കഴിയും…. എത്ര കാലം ഇങ്ങനെ ഒറ്റ തടിയായി ജീവിക്കാൻ ആണ് പ്ലാൻ.” “സ്പാർക്ക് വരട്ടെ, അപ്പോൾ ആലോചിക്കാം ‘ “സപാർക്ക് വരുമ്പോൾ വെറും കയ്യോടെ പോയിട്ട് കാര്യം ഉണ്ടോ! അന്തസ്സായി നോക്കാനുള്ള ആരോഗ്യവും സമ്പാദ്യവും വേണം, അതിന് ഈ ജോലി പോരാ….. ഏട്ടൻ ആ പഴയ ceo തന്നെ ആവണം.

ആ പഴയ ദീക്ഷിത് ചിത്രസൻ ആവണം. അതിലാണ് ഒരു പ്രൌണ്ഡി ” “പക്ഷേ ആദി “അവന്റെ മുഖത്ത് ആദിയുടെ അവസ്ഥ ആലോചിച്ചു സങ്കടം നിഴലിച്ചു. ആദ്യമായാണ് അവനിൽ ഒരാളെ ഓർത്തു സങ്കടം നിറയുന്നത് കാണുന്നത്, അതിൽ അവൾക്ക് സന്തോഷവും വേദനയും നിറഞ്ഞു. “ശരിയാകും, നമ്മുടെ ആദിയല്ലേ “അവൾ അവന്റെ തോളിൽ തട്ടി ആദി പോയ വഴിയേ നടന്നു. ആദിയുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു തൂകി. നെഞ്ചിൽ ആരോ കല്ല് കയറ്റി വച്ചപ്പോൾ അവിടെ അസഹനീയമായ വേദന അനുഭവപ്പെട്ടു…..

“ആദി “പുറകിൽ നിന്ന് മുക്തയുടെ വിളി കേട്ടിട്ടും അവൻ നോക്കാൻ മുതിർന്നില്ല. വിദൂരതയിലേക്ക് കണ്ണ് നാട്ടിരുന്നു. നഗരം ചൂട് പിടിച്ചു വരുന്നതേ ഒള്ളു അതുകൊണ്ട് അപ്പോയുള്ള കാറ്റിന് പ്രത്യേക സുഖമാണ്,…. എന്നിട്ടും അവനെയൊ അവളെയോ ശാന്തമാക്കാൻ സാധിച്ചില്ല. “ആദി…….”മുക്ത അവന്റെ തോളിൽ കൈ ചേർത്തു. “വേണ്ട വാമി,…ഇനിയും പറഞ്ഞു ബുദ്ധിമുട്ടേണ്ട.”അവന്റെ ശബ്ദം ഇടരുന്നുണ്ട്. ശബ്ദം മുഴുവൻ പുറത്തു വരാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി.

“ഞാൻ എല്ലാവരുടെയും നല്ലതിന് വേണ്ടിയല്ലേ….. അല്ലാതെ എന്നിൽ നിന്ന് ആദിയേയോ ആദിയിൽ നിന്ന് എന്നെയോ പിരിക്കുകയല്ല ചെയ്തേ “അവൾ വീണ്ടും അവന്റെ തോളിൽ പിടി മുറുക്കി. “എന്ത് നല്ലത്, നിന്റെ സ്വരം നിന്റെ ചിരി നിന്റെ ഗന്ധം എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു വാമി, ഇനി അതില്ലാതെ ഒരൊറ്റ ദിവസം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല. ഇതെല്ലാം എങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്കറിയില്ല….. പക്ഷേ പറ്റില്ല എനിക്ക് നീയില്ലാതെ”അവൻ അവൾക്ക് നേരെ തിരിഞ്ഞു രണ്ടു കൈകളും കൂട്ടി പിടിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

അവന്റെ കലങ്ങിയ കണ്ണുകൾ കാണെ മുക്തയ്ക്കു സ്വയം സമനില തെറ്റി പോകുമോ എന്ന് തോന്നി….. അവൾ കണ്ണുകൾ നിറയും മുൻപേ അവനെ ഇറുകെ പുണർന്നു. “എനിക്കൊരു ജന്മം ഉണ്ടെങ്കിൽ അത് ആദിയുടെ വാമിയായിട്ട് ആയിരിക്കും. ഇനിയുള്ള ജന്മവും വാമിയായിട്ട് ജനിച്ചാൽ മതിയെനിക്ക്….. എത്ര അകലെ ആണെങ്കിലും മരണം കൊണ്ടല്ലാതെ ആദിയിൽ നിന്ന് എന്നെ പിരിക്കാൻ കഴിയില്ല. ഈ കൈ കൊണ്ടുള്ള താലിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോ ഈ ജന്മം…..

എനിക്ക് അനുഭവിച്ചറിയണം ഈ നെഞ്ചിലെ സ്നേഹം മുഴുവൻ…”അവനെ ചുറ്റി വരിഞ്ഞ കൈകളെക്കാൾ ശക്തിയിൽ അവൻ അവളെ ചേർത്ത് പിടിച്ചിരുന്നു. ഒരു ശക്തിയ്ക്കും വിട്ടു കൊടുക്കില്ലെന്ന പോൽ. “എല്ലാം ശരിയാകും വരെയല്ലേ ആദി, ഫ്രീ ആകുമ്പോൾ നമുക്ക് കാണാം…ഞാൻ തനിച്ചാണെന്ന ഭയം വേണ്ട എനിക്ക് ചുറ്റും ഒരു കവചം തന്നെ ഉണ്ട്… അറിയാലോ “മുക്ത അവനെ തല ഉയർത്തി നോക്കി ചിരിയോടെ പറഞ്ഞു.

“പക്ഷേ അറിയില്ല വാമി, ഇനി അങ്ങോട്ട് നീ ഇല്ലാതെ കഴിയുമോ എന്ന്.”ആദി പേടിയോടെ ഓർത്തു. “ഇങ്ങനെ കൊച്ചു കുട്ടിയാവല്ലേ, നല്ല കാര്യത്തിന് വേണ്ടിയല്ലേ. വേഗം പോയിട്ട് വാ ” ആദി അതിനു മറുപടി പറഞ്ഞില്ല….. കാരണം പൂർണ്ണ മനസ്സ് കൊണ്ടല്ല അവൻ പോകുന്നത്. അത് അവൾക്കും അറിയാം അവരെ നോക്കി നിൽക്കുന്ന ദീക്ഷിതിനും അറിയാം. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“ഹലോ മേം ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് “മറു വശത്തു നിന്ന് ഒരു പുരുഷ ശബ്ദം ഉയർന്നു. “ഗുഡ് ന്യൂസോ?” “Yes, ആ അധ്വികും ദീക്ഷിതും മുക്തയുടെ ഓഫീസിൽ നിന്ന് എന്നത്തേക്കുമായി പോവുകയാണെന്ന്” “എന്താ പറഞ്ഞേ?”അവരിൽ അത്ഭുതം നിറഞ്ഞു. “രണ്ടു പേരെയും മുക്ത ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഇനി സ്വന്തം കമ്പനി നോക്കാൻ വേണ്ടി. അതുകൊണ്ട് നാളെ തൊട്ട് അധ്വിക് ബാംഗ്ലൂരിലേക്ക് പോകുവാണ് ദീക്ഷിത് അവന്റെ കമ്പനിയിലേക്കും. ഇനി മുതൽ മുക്ത തനിച്ചായിരിക്കും ”

“ഇത് ശരിക്കും ഗുഡ് ന്യൂസ്‌ ആണല്ലോ “അപ്പുറത്ത് നിന്ന് ചിരി ഉയർന്നു. “ലൂക്കയും ദീപ്തിയും തിരിച്ചു വരുന്നതിനു മുൻപ് തന്നെ എല്ലാം ചെയ്യാം, ഇല്ലെങ്കിൽ പാതി വഴിയിൽ എല്ലാം തെറ്റും ” “നീ പറഞ്ഞതിൽ കാര്യം ഉണ്ട്…. ആരും അറിയാതെ വേണം. ഒരിത്തിരി ജീവൻ മാത്രം മതി ആ ശരീരത്തിൽ എന്റെ ആവിശ്യം കഴിഞ്ഞാൽ അതും നമുക്കെടുക്കാം ” “മേഡം പറഞ്ഞ പോലെ ചെയ്യാം “ആ ഫോൺ സംഭക്ഷണം കട്ടായി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ലൂക്ക പറഞ്ഞ പോലെ എല്ലാവരും ഹോട്ടലിൽ ഒരുമിച്ചു കൂടിയിട്ടുണ്ട്. പക്ഷേ നന്ദനും വിഷ്ണുവും അക്കിയും ആ പഴയ സംസാരമോ കളിയോ ചിരിയോ ഇല്ല…. ആകെ ഒരു മരണ വീട്ടിൽ പോയ പോലെ. വിക്കി മാത്രമാണ് എന്തെങ്കിലും പറഞ്ഞു വാ ഇട്ടലക്കുന്നത്. ഇത് നോക്കി ഇരിക്കുവാണ് പ്രീതിയും ലൂക്കയും. “നിങ്ങൾക്കൊക്കെ എന്താ പറ്റിയെ,വന്നപ്പോൾ തൊട്ട് വാ തുറക്കുന്നത് ഞാൻ കണ്ടില്ല

“ലൂക്ക പറയുന്നത് കേട്ട് ഇരുവരും പരസ്പരം എന്തിനെന്ന അർത്ഥത്തിൽ നോക്കി. “നിങ്ങൾ പരസ്പരം നോക്കേണ്ട, ഞങ്ങളുടെ മുഖത്തെ ഭാവം കണ്ടാൽ മനസ്സിലാവും എന്താണ് നിങ്ങൾക്ക് ഇത്രയും നേരം പണി എന്ന് “പ്രീതി “അക്കിയ്ക്ക് എന്താ പെട്ടന്ന് പറ്റിയെ അല്ലെങ്കിൽ ആരെയും വാ തുറക്കാൻ പോലും സമ്മതിക്കില്ലല്ലോ നീ “ലൂക്ക വാടിയ തണ്ട് പോലെ ഇരിക്കുന്നവളെ നോക്കി. “ഒന്നുമില്ല, ഏട്ടന് തോന്നിയതാവും “അവൾ ചിരിച്ചെന്ന് വരുത്തി. “ഇതാണ് അവസ്ഥ എങ്കിൽ ഞങ്ങൾ ഇറങ്ങുവാ, പോയിട്ടു പണിയുണ്ട്.”

പ്രീതി കീ എടുത്തു എണീറ്റു എല്ലാവരെയും നോക്കി. അതോടെ ഇത്രയും നേരം പഴം വിഴുങ്ങിയ പോലെ ഇരുന്ന മൂന്നും ഞെട്ടി. “പോവല്ലേ ചേച്ചി, ഇവർക്ക് മൗന വൃതമാണെന്ന് തോന്നുന്നു, നിങ്ങളോട് പോയിട്ടു വീട്ടിൽ ഇരിക്കുന്ന എന്നോട് മര്യാദയ്ക്കു മിണ്ടില്ല. എനിക്കാണേങ്കിൽ വാ തുറക്കാതെ ഇരുന്നിട്ട് വാ വേദനിക്കുന്നുണ്ട് “വിക്കി രണ്ടു പേരുടെയും കയ്യിൽ പിടിച്ചു. “സോറി ഡോ, ഞാൻ engagement ന്റെ ടെൻഷനിൽ ആയി പോയി “നന്ദൻ അവളെ നോക്കി ചിരിച്ചു.

“അപ്പൊ നിങ്ങൾക്കോ,…. ഞാൻ അറിയുന്ന അക്കി ഇങ്ങനെ അല്ലല്ലോ ” പ്രീതി മുൻപിൽ വടി ഇരിക്കുന്നവളെ നോക്കി. “ഞാൻ നിങ്ങളുടെ reaction എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടി prank ചെയ്തതല്ലേ 😁”ഉള്ളിലെ നോവ് പുറത്തു കാണിക്കാതെ അവരെ സന്തോഷിപ്പിക്കാൻ വേണ്ടി മനഃപൂർവം കള്ളം പറഞ്ഞു. അത് മതിയായിരുന്നു വിഷ്ണുവിന്റെയും നന്ദന്റെയും മുഖം വിടരാൻ. “നീ ആള് കൊള്ളാലോ കള്ളി “പ്രീതി അവളുടെ കവിളിൽ നുള്ളി ചിരിയോടെ പറഞ്ഞു. വിഷ്ണു അപ്പോൾ മാത്രമാണ് മുൻപിൽ നിൽക്കുന്നവളിൽ ധ്രഷ്ടി പതിപ്പിക്കുന്നത്…

.ബാർബി pink Off ഷോൾഡർ ടീഷർട്ടും ജീൻസും ആണ് വേഷം. പറയത്തക്ക വലിയ ഒരുക്കങ്ങൾ ഒന്നും ആ മുഖത്തു ഇല്ല nude ലിപ്സ്റ്റിക് മാത്രം ഉണ്ട്. എങ്കിലും ആ ചുരുണ്ട മുടിക്കാരിയിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത പോലെ അവൻ അങ്ങനെ നിന്നു പോയി. “ഏട്ടാ….. ഏട്ടാ….. ഇതെങ്ങോട്ടാ വാ പൊളിച്ചു നോക്കുന്നെ “വിക്കി പുറത്ത് ഒരു കോട്ട് കൊടുത്തപ്പോയാണ് ചെക്കന് സ്ഥലക്കാല ബോധം വന്നത്.

അവൻ കള്ളം പിടികിട്ടിയില്ല എന്നോർത്ത് നെടുവീർപ്പിട്ട് സംസാരത്തിൽ ചേർന്നു. എന്നാൽ അവൻ പോലും അറിയാതെ അവളുടെ കണ്ണുകൾ അവനിൽ ചുറ്റി പറ്റി പാറി നടന്നു കൊണ്ടിരുന്നു. പക്ഷേ ഇതെല്ലാം കണ്ടു കൊണ്ടു മോക്ഷി ഹോട്ടലിലെ മറ്റൊരിടത്ത് ഇരിപ്പുണ്ടായിരുന്നു…. അവളുടെ ചുണ്ടിൽ ആർക്കും മനസ്സിലാക്കാൻ സാധിക്കാത്തൊരു പുഞ്ചിരി വിരിഞ്ഞു. “സാക്ഷാൽ പ്രീതികയ്ക്കു പ്രണയം?

അതും എന്റെ brother in law യുമായി. ശരിയാക്കി തരാം…പണ്ട് മുതലേ നിന്റെ എല്ലാം ഡിസൈനും എനിക്ക് ഭയങ്കര ഇഷ്ട്ടമാ അതാ അടിച്ചു മാറ്റിയിരുന്നേ ഇപ്പോ ഇതാ വേറൊന്ന് കൊള്ളാം എനിക്കിഷ്ടപ്പെട്ടു”അവൾ പുച്ഛിച്ചു കൊണ്ടു അവരെ ഒന്ന് നോക്കി കൊണ്ടു പുറത്തേക്ക് നടന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button