Novel

കാണാചരട്: ഭാഗം 69

രചന: അഫ്‌ന

“ചേച്ചി എനിക്കൊരു സഹായം ചെയ്തു തരുവോ “ബെഡിൽ കമിഴ്ന്നു കിടക്കുന്ന മൗനിയേ തട്ടി വിളിച്ചു കൊണ്ടു മോക്ഷി ചോദിച്ചു. “എന്താണെന്നു കേൾക്കട്ടെ ആദ്യം ”മൗനി തിരിഞ്ഞു കിടന്നു കൊണ്ടു അവളെ നോക്കി. “കൂടെ നിൽക്കുവോ. അത് പറ ആദ്യം ” “കുറച്ചു ഗൗരവം ഉള്ളതാണെന്ന് തോന്നുന്നു. എന്നാലും ആലോചിക്കാം നീ കാര്യം പറ പെണ്ണേ,” “അത്, എനിക്കൊരാളെ ഇഷ്ടമാണ് ചേച്ചി ”അവൾ നാണം മുഖത്തു വരുത്തി കൊണ്ടു തല താഴ്ത്തി.

“ഇന്ന് ഏപ്രിൽ ഫൂൾ ഒന്നും അല്ലല്ലോ അതിന് ”മൗനി ഓർത്തു കാലണ്ടറിലേക്ക് നോക്കി. “ചേച്ചി. …….ഇങ്ങനെ ആണെങ്കിൽ ഞാൻ മിണ്ടില്ല ”അവൾ കണ്ണുരുട്ടി കൊണ്ടു പോകാൻ നടന്നു. “എന്റെ പെണ്ണേ പിണങ്ങല്ലേ. ഞാൻ ചുമ്മാ പറഞ്ഞതാ. ..നീ ആളാരാണെന്ന് പറ ചേച്ചി കേൾക്കട്ടെ ”മൗനി അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി.മോക്ഷിയുടെ ചുണ്ടിൽ ഒരു വിജയ ചിരി തെളിഞ്ഞു. “ആളെ ചേച്ചിയ്ക്ക് അറിയാം. …..വിഷ്ണു…..ചേച്ചിടെ brother in law ”

“വിഷ്ണുവോ? അതെങ്ങനെ നിനക്ക് പരിചയം,നീ നാട്ടിൽ അതികം ഉണ്ടാവാറില്ലല്ലോ “മൗനി സംശയത്തോടെ അവളെ നോക്കി. “സോഷ്യൽ മീഡിയ വഴി തുടങ്ങിയ ഇഷ്ട്ടമാ…..ആൾക്ക് എന്നേ അറിയില്ല, ചേച്ചിയുടെ പോലെത്തന്നെയാ എന്റേതും. തുറന്നു പറയണം എന്നുണ്ട് പക്ഷെ എങ്ങനെ റിയാക്ട് ചെയ്യും എന്നോർക്കുമ്പോൾ ഒരു പേടി ” “നീ എന്നേ പൊട്ടൻ കളിപ്പിക്കൊന്നും അല്ലല്ലോ ” “അതെന്താ ചേച്ചിയ്ക്ക് അങ്ങനെ ഒരു ഡൌട്ട് ”

“ഇങ്ങനെ ഇടയ്ക്ക് ഓരോ റിലേഷൻഷിപ്പുമായി വരുന്നതല്ലേ അതുകൊണ്ട് ചോദിച്ചതാ ” “അപ്പൊ ചേച്ചിയ്ക്ക് എന്നേ ഇതുവരെ വിശ്വാസം വന്നില്ലേ ”സങ്കടം മുഖത്തു വരുത്തി കൊണ്ടു ചോദിച്ചു. “ഈശ്വരാ അങ്ങനെ അല്ല കൊച്ചേ ഞാൻ പറഞ്ഞെ.സിൻസിയർ ആണോ എന്നറിയാൻ ചോദിച്ചതാ. ഇതും പറഞ്ഞു ഇനി കണ്ണ് നിറയ്ക്കണ്ട.ചേച്ചി കുടെയുണ്ട് ” “ശെരിക്കും ” “ആ പെണ്ണേ, നമുക്ക് അച്ഛനോട് പറഞ്ഞു നോക്കാം.

നമ്മുടെ അച്ഛൻ അല്ലെ,സമ്മതിക്കാതിരിക്കില്ല ”മൗനി അവളുടെ തോളിൽ കൈ ചേർത്ത് വാത്സല്യത്തോടെ പറഞ്ഞു. അത്ര മാത്രം മതിയായിരുന്നു മോക്ഷിയ്ക്ക്. ബോൾ തന്റെ കോർട്ടിലേക്ക് തന്നെ വീഴാൻ പോകുന്ന സന്തോഷം അവളിൽ വിരിഞ്ഞു.ഇതൊന്നും അറിയാതെ നന്ദന്റെ ഫോട്ടോയിൽ നോക്കി ഇരിപ്പാണ് മൗനി. “എല്ലാം നേടിയെടുത്തെ മോക്ഷിയ്ക്ക് ശീലം, പ്രതീകിച്ചു നീ ആഗ്രഹിക്കുന്നത്….അതെനിക്കൊരു ലഹരിയാണ് പ്രീതി. നിന്റെ തകർച്ച അതെന്റെ വിജയം…..വെറുതെ വിടില്ല ഞാൻ അടിവെരോടെ പറിച്ചു കളയും ഞാൻ നോക്കിക്കോ നീ ”അവൾ മനസ്സിൽ മൊഴിഞ്ഞു അവിടുന്നു എണീറ്റു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“അക്കി “നന്ദന്റെ വിളി കേട്ട് ഞെട്ടലോടെ അവൾ സോഫയിൽ നിന്ന് ചാടി എണീറ്റു . ”നീ ഫ്രീയാണോ “വാ പൊളിച്ചു നിൽക്കുന്നവൾക്ക് മുൻപിൽ വന്നു നിന്ന് കൊണ്ടു അവൻ ചോദിച്ചു.കാര്യം മനസ്സിലാവാതെ അവൾ വാ പൊളിച്ചു അവനെ വീണ്ടും ഉറ്റ് നോക്കി ”ആദ്യം വാ അടക്ക്, ഒരാൾക്ക് കയറി പോവാലോ “നന്ദൻ അതും പറഞ്ഞു അവളുടെ വാ അടച്ചു.അപ്പോഴാണ് പെണ്ണിന് ഇത്രയും നേരം എങ്ങനെ നിന്നതെന്ന ഓർമ വന്നത്. അതിന് ചമ്മലോടെ ഒരിളി ഇളിച്ചു.

”ഏട്ടൻ എന്തിനാ വിളിച്ചേ, വെറുതെയാണോ? ” ”ഞാൻ കുളിച്ചു വരുമ്പോയേക്കും നീ എന്റെ ഈ ഷർട്ട് ഒന്ന് അയൺ ചെയ്തു തരുവോ, ടൈം ഇല്ലാത്തതു കൊണ്ടാ അല്ലെങ്കിൽ ഞാൻ തന്നെ ചെയ്തേനെ…..വൈഷ്ണവി അവിടെ നെയിൽ പോളിഷ് ചെയ്തു ഇരിക്കുവാ.” ”അതിനെന്താ ഞാൻ ചെയ്തോളാം “അവൾ അത് വാങ്ങി. ”നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ,ഞാൻ നിർബന്ധിക്കില്ല “നന്ദൻ ഉറപ്പ് വരുത്താൻ വീണ്ടും ചോദിച്ചു.

”ഒരു ഷർട്ട് അയൺ ചെയ്യുന്ന കാര്യമല്ലേ ഞാൻ ചെയ്തോളാം.വേണമെങ്കിൽ ഏട്ടന്റെ ഒരു സമാധാനത്തിനു വരുമ്പോൾ kitkat വാങ്ങി തന്നാൽ മതി” അവൾ കുസൃതിയോടെ ചിരിച്ചു കൊണ്ടു പറഞ്ഞു. ”ശെരി കൊണ്ടു വരാം, ഞാൻ പോയി കുളിക്കട്ടെ. നിന്നോട് സംസാരിച്ചു ഇരുന്നാൽ എന്റെ പണി നടക്കില്ല”നന്ദൻ നാവ് കടിച്ചു വേഗം അവന്റെ മുറിയിലേക്ക് ഓടി. അവന്റെ ഓട്ടം കണ്ടു അക്കി ഒരു കുഞ്ഞു ചിരിയോടെ അതും നോക്കി നിന്നു.

ഇത്ര പെട്ടെന്ന് തന്നെ ഹൃദയത്തിൽ നിന്ന് പറിച്ചു കളഞ്ഞോ എന്നൊരു സംശയം അവളിൽ ഉണ്ടായിരുന്നു, എന്തിനെന്നു പോലുമറിയാതെ ഒരു കുഞ്ഞു നോവ് ഉള്ളിൽ മോട്ടിട്ടു….. നന്ദൻ മുകളിൽ നിന്ന് അക്കി അയൺ ചെയ്യുന്നത് വല്ലാത്തൊരു ആരാധനയോടെ നോക്കി, കുറച്ചു കഴിഞ്ഞാൽ തന്റെ ജീവിതത്തിലേക്ക് മറ്റൊരു അവകാശി വരും, അറിയാതെ ആണെങ്കിൽ പോലും ഒന്നും അറിയാത്ത അവളെ വഞ്ചിക്കാൻ പാടില്ല….

പക്ഷെ ഈ പിഞ്ചു മനസ്സ് ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല, പഴയ പോലെ അടി കൂടാൻ പറ്റില്ലെങ്കിൽ പോലും ഇങ്ങനെയെങ്കിലും മിണ്ടാൻ പറ്റുമല്ലോ എന്നോർത്തു സ്റ്റേയറിൽ കൈ ഊന്നി അങ്ങനെ നിന്നു. ഈ ജന്മം എനിക്ക് വിധിച്ചിട്ടുണ്ടാവില്ല. പക്ഷെ അടുത്ത ജന്മം എനിക്ക് വേണം, അതിന് എത്ര വർഷം തപസ്സിരുന്നാലും വേണ്ടില്ല. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“ലൂക്ക. ….ഡാ, നമുക്ക് ചെറുതായി പണി കിട്ടി “ആരോടോ ഫോണിൽ സംസാരിച്ച ശേഷം ടെൻഷനടിച്ചു കൊണ്ടു അവന്റെ അടുത്ത് വന്നിരുന്നു. ”പനിയോ? എന്ത് പണി ” ”നമുക്ക് വർക്ക്‌ തന്ന ക്ലൈന്റിന്റെ വെഡിങ് മുതൽ റിസേപ്‌ഷൻ വരെയുള്ള ഡ്രസ്സ്‌ എനിക്കാണ് തന്നിട്ടുള്ളത്.അതുകൊണ്ട് ഒരു one week കൂടെ ഇവിടെ പെട്ടു “പ്രീതി നഖം കടിച്ചു കൊണ്ടു ഓർത്തു. ”അത് നല്ല കാര്യമല്ലേ……ഓർഡർ കൂടുതൽ കിട്ടുന്നതിന് നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ ”

”അത് പിന്നെ, നന്ദന്റെ engagement കൂടാതെ എങ്ങനെയെങ്കിലും സ്കൂട്ടാവാൻ നോക്കിയതാ, പക്ഷെ ഇവിടെ ഉള്ളത് കൊണ്ടു ഇനി എന്തായാലും പോകേണ്ടി വരും. എനിക്ക് പഴയ ധൈര്യം ഇല്ലെടാ ആ വിഷ്ണുവിനെ ഫേസ് ചെയ്യാൻ.” ”അപ്പൊ അതാണ് കാര്യം, ഞാനും കരുതി എന്താണ് ഇങ്ങനെ ഒരു മാറ്റം എന്ന് ” ”അത് മാത്രം അല്ല, ആ മോക്ഷി ഇവിടെയാണ് താമസം, അവളെ ഇനിയും കണ്ടു മുട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല,

ചിലപ്പോൾ അതെന്റെ സമനില തെറ്റിക്കും ” ആ പേര് പറയുമ്പോൾ പ്രീതിയുടെ വലിഞ്ഞു മുറുകുന്നത് ലൂക്ക കണ്ടു. ”നീ അത് വിട്, കാണുകയാണെങ്കിൽ തന്നെ ആ ഭാഗത്തേക്ക്‌ നീ മൈൻഡ് ചെയ്യാനേ പോകേണ്ട.നമുക്ക് നമ്മുടെ കാര്യം അവൾക്ക് അവളുടെ കാര്യം “ലൂക്ക അവളുടെ തോളിൽ കയ്യിട്ട് ആടി കൊണ്ടു പറഞ്ഞു.അതിന് ഒരു മൂളൽ ആയിരുന്നു മറുപടി. ”ആദിയെയും ദീക്ഷിതിനെയും മുക്ത കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു “ലൂക്ക അവളുടെ ശ്രെദ്ധ തിരിക്കാൻ പറഞ്ഞു.

”മ്മ് അറിഞ്ഞു, ആദി വിളിച്ചിരുന്നു. നമ്മളും കൂടെ അറിഞ്ഞിട്ടുള്ള പരുപാടി ആണോ എന്നറിയാൻ.അവന് നല്ല വിഷമം ഉണ്ട് അവളെ വിട്ടു പിരിയുന്നതിൽ ” ”അപ്പൊ മുക്ത ഇതിനെ കുറിച്ച് നിന്നോട് സംസാരിച്ചിരുന്നോ “ലൂക്ക അത്ഭുതത്തോടെ നോക്കി. ”മ്മ്. അവൾ ഇതൊക്കെ ഇതിന് മുൻപേ തീരുമാനിച്ചതാ.അപ്പോഴാണ് ഗായത്രിയുടെ ഇഷ്യൂ വന്നേ.പിന്നെ പിരിയുകയല്ലേ അതിന് മുൻപ് അവരോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കണം എന്ന് കരുതിയാണ് അങ്ങനെയൊരു യാത്ര തന്നെ ഉണ്ടായത് “പ്രീതി ആലോചിച്ചു.

”ഇപ്പോ എല്ലാവരും ഓരോ വഴിയ്ക്ക് ആയി അല്ലെ, ആദി ഇല്ലാതെ അവൾക്ക് മുന്നോട്ടു പോകാൻ പറ്റുമോ ” ”ഉണ്ടാവില്ല, പുറത്തു കാണുന്ന ധൈര്യമേ മുക്തയ്ക്കൊള്ളു. ആദി ആയിരുന്നു അവളുടെ ധൈര്യവും പ്രചോദനവും. ഇനി പഴയ പോലെ മാറ്റിയെടുക്കാൻ നമ്മൾ കഷ്ടപ്പെടും.ഇനി ഒരാഴ്ച കഴിയാതെ എനിക്ക് തിരിയാൻ കൂടെ നേരമില്ല.പിന്നെ ആകെയുള്ള ആശ്വാസം ദീക്ഷിത് അവിടെ ഉണ്ടെന്നുള്ളതാണ് ”

”എത്ര പെട്ടെന്നാ എല്ലാം മാറിയത് അല്ലെ. …പണ്ട് അവനെ പേടിച്ചു കൊണ്ടു നടന്നവളെയാ നമ്മൾ ഇന്ന് അവൻ ഉണ്ടെന്നോർത്ത് സമാധാനപ്പെടുന്നത് “ലൂക്ക ഓർത്തു ചിരിച്ചു. ”ഇതാണ് എന്നേ കുഴക്കുന്നത് ലൂക്ക.ഞാൻ ഏറ്റവും വെറുത്തിരുന്നത് അവനെയാ……ഇപ്പോ നിങ്ങളെ പോലെ അവനെയും എനിക്ക് വിശ്വാസമാ “അവൾക്ക് തന്നെ അതിൽ ആശ്ചര്യം തോന്നി.

”മുക്തയ്ക്ക് വിളിച്ചിരുന്നു, പക്ഷെ എടുക്കുന്നില്ല ” ”സങ്കടത്തിൽ ആവും, ആദി ഇന്ന് night ഇവിടെ എത്തുമായിരിക്കും ” ”വീട്ടിൽ എത്തിയിട്ട് കാണാൻ പോകാം ” ”മ്മ് “പ്രീതി മൂളി . പെട്ടന്ന് അവരുടെ കാളിങ് ബെൽ അടിക്കുന്നത് കേട്ട് രണ്ടു പേരും ഇപ്പോ ഇതാരാണെന്ന അർത്ഥത്തിൽ പരസ്പരം നോക്കി. “ഞാൻ നോക്കാം ”പ്രീതി എണീറ്റു ഡോറിന്റെ അടുത്തേക്ക് നടന്നു.

ഡോർ തുറക്കുമ്പോൾ കാണുന്നത് അക്കിയെയും വിക്കിയെയും അവർക്ക് പുറകിൽ ഫോണിൽ തല പൂഴ്ത്തി നിൽക്കുന്ന വിഷ്ണുവിനെയുമാണ്.പ്രീതിയുടെ കണ്ണുകൾ ആദ്യം തന്നെ ചെന്ന് നിന്നത് അവനിലേക്കാണ്.പക്ഷെ നോട്ടം തന്നിലല്ല എന്നോർത്തപ്പോൾ അവൾ നോട്ടം മാറ്റി മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്നവരിലാണ്. “ചേച്ചി സർപ്രൈസ് ആയില്ലേ 😁”വിക്കി “ഇല്ല, എന്തേ🧐?”പ്രീതി സംശയത്തോടെ അവരെ നോക്കി.

അതോടെ രണ്ടിന്റെയും ഇളി നിന്നു.ഇത് കണ്ടു ചിരി വന്നിട്ടും അത് കടിച്ചു പിടിച്ചു നിൽക്കുന്നവളെ ഒളികണ്ണിട്ട് നോക്കുവാണ് വിഷ്ണു.കാരണം അറിയില്ലെങ്കിൽ പോലും അവന്റെ ചുണ്ടിലും ചിരി തെളിഞ്ഞു. “മുഖം കറുപ്പിക്കണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ, വാ അകത്തേക്ക് കയറി ഇരിക്ക് ”പ്രീതി ഡോർ മുഴുവൻ തുറന്നു അവരെ അകത്തേക്ക് ക്ഷണിച്ചു.കേൾക്കേണ്ട താമസം രണ്ടും വേഗം അകത്തേക്ക് ഇടിച്ചു കേറി. വിഷ്ണു മാത്രം അകത്തേക്ക് കയറാൻ മടിച്ചു നിൽക്കുന്നത് കണ്ടു പ്രീതി സംശയത്തോടെ അവനെ നോക്കി.

“ഇയാൾക്ക് മാത്രം എന്താ അകത്തേക്ക് കയറാൻ ഒരു മടി, ഇനി ഞാൻ ഉണ്ടായിട്ടാണോ ”പ്രീതി ഗൗരവത്തിൽ കൈ കെട്ടി കൊണ്ടു ചോദിച്ചു.ആ ചോദ്യത്തിൽ അവനൊന്നു പതറി. അത് തന്നെയാണ് കാരണം എന്ന് ആ മുഖത്തു വെക്ത്യം.പ്രീതിയുടെ നോട്ടം തന്നിൽ തന്നെയാണ് എന്നോർക്കേ അവൻ അവളെ നോക്കാതെ വേഗം അകത്തേക്ക് കയറി. അവന്റെ പോക്ക് കണ്ടു അവൾ ചിരിച്ചു കൊണ്ടു അവർക്ക് പുറകെ നടന്നു.

“hey bro, ഇതെന്താ ഒരു വിവരവും ഇല്ലാതെ ”ലൂക്ക അക്കിയെയും വിക്കിയെയും കണ്ടു എണീറ്റു. “വിവരം രണ്ടിനും പണ്ടേ ഇല്ല, ഇനി നീ കൂടെ അത് പറഞ്ഞു അവരെ insult ചെയ്യല്ലേ ലൂക്ക”വിഷ്‌ണു പുറകിൽ നിന്ന് താങ്ങി. അതിന് പല്ലിറുമ്പി കൊണ്ടുള്ള നോട്ടം ആയിരുന്നു മറുപടി, അത് സ്ഥിരം ആയത് കൊണ്ടു അവന് അത് പുല്ലായിരുന്നു. എന്നാൽ പ്രീതിയ്ക്ക് ഇതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു, ഇതെല്ലാം അവൾ ആസ്വദിക്കുന്നത് കണ്ടു വിഷ്ണു തല താഴ്ത്തി ചിരിച്ചു.

“ചേച്ചി ഞങ്ങൾ വരാൻ ഒരു കാര്യം ഉണ്ട് ”വിക്കി “എന്ത് കാര്യം ” “ഏട്ടന്റെ engagement അല്ലെ, ചേച്ചിയ്ക്ക് നല്ല ഡ്രെസ് സെൻസ് ഉള്ളത് കൊണ്ടു പോകുന്നതിന് മുമ്പ് കയ്യോടെ പൊക്കാൻ വന്നതാ ”വിക്കി വലിയ ഉത്സാഹത്തോടെ പറഞ്ഞു.എന്നാൽ അത് കേട്ടതും അക്കിയുടെ മുഖം മാറി പക്ഷെ എല്ലാവരും ഉള്ളത് കൊണ്ടു അത് മറച്ചു പിടിക്കാൻ അവൾ കുറച്ചു കഷ്ടപ്പെട്ടു. “ഇപ്പോയോ? ” “ആ ഇപ്പോ. …ചേച്ചി ഫ്രീ അല്ലെ ” “ഫ്രീയൊക്കെയാ…..ഒരഞ്ചു മിനിറ്റ് ഞാൻ റെഡിയായിട്ട് വരാം ”അവൾ അതും പറഞ്ഞു മുറിയിലേക്ക് നടന്നു.

ഇതെല്ലാം വീക്ഷിച്ചു വിഷ്ണുവിന്റെ കണ്ണുകൾ അവൾക്ക് ചുറ്റും പാറി പറന്നു കൊണ്ടിരുന്നു. “എന്താടാ എനിക്ക് ഈ പറയുന്ന ഡ്രസ്സ്‌ സെൻസ് ഇല്ലാത്തത് കൊണ്ടാണോ എന്നേ വിളിക്കാത്തെ”ലൂക്ക രണ്ടു പേരെയും കണ്ണുരുട്ടി. “ഏട്ടൻ ഇല്ലാതെ എന്ത് പരുപാടി, ”അക്കി “അങ്ങനെ പറ ”അവൻ ചുണ്ട് കൊട്ടി കൊണ്ടു ഡ്രെസ് ചേഞ്ച്‌ ചെയ്യാൻ പോയി. അൽപ്പ സമയം കൊണ്ടു പ്രീതി ഡ്രെസ് ചേഞ്ച്‌ ചെയ്തു വന്നു.റെഡ് crop ടോപ്പും ബ്ലാക്ക് വൈഡ് പാന്റും ആയിരുന്നു വേഷം.

ചമയത്തിന് മുഖത്തു ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട് വേറൊന്നും ഇല്ല.അവളുടെ ഭംഗി ആ ചുരുണ്ട മുടി ആണെന്ന് തോന്നി അവന്. “പോകാം ”പ്രീതി രണ്ടു സ്റ്റഡ് കാതിൽ ഇട്ട് കൊണ്ടു അങ്ങോട്ട് വന്നു. “ചേച്ചി ലുക്കായിട്ടുണ്ടല്ലോ ”അക്കി “thank you ” “അപ്പൊ ഞാൻ പൊട്ടനാ ”പുറകിൽ നിന്ന് ലൂക്ക. “ഇങ്ങേരെ ഇന്ന് ഞാൻ തീ കൊളുത്തി കൊല്ലും ”വിക്കി പിറുപിറുത്തു. “എന്തെങ്കിലും പറഞ്ഞോ ” “ഒന്നും പറയാൻ ഇല്ല, അത്രയ്ക്ക് ഭംഗി ഉണ്ടെന്ന് പറഞ്ഞതാ ”വിക്കി ഇളിച്ചു കൊടുത്തു.

“എനിക്കറിയാം, പിന്നെ വെറുതെ ചോദിച്ചതാ ”അതും പറഞ്ഞു ചെക്കൻ നടന്നു. എല്ലാവരും താഴെ വിഷ്ണുവിന്റെ കാറിന്റെ അടുത്തേക്ക് നടന്നു.ലൂക്ക വിഷ്ണുവിന്റെ കൂടെ മുമ്പിൽ കയറി ബാക്കി മൂന്നു പേരും പുറകിൽ കത്തിയടിക്കാൻ കയറി.ലൂക്കയും ആദ്യമായാണ് പ്രീതി ഇങ്ങനെ വാ അടക്കാതെ സംസാരിക്കുന്നത് കാണുന്നത്.ആ സന്തോഷം അവന്റെ മുഖത്തു തെളിഞ്ഞു.കാർ പാർക്ക് ചെയ്തു വരുമ്പോഴും അവന്റെ ചിരി കണ്ടു വിഷ്ണു അവന്റെ തോളിൽ കയ്യിട്ടു.

“എന്താ ഒരു ചിരി ”വിഷ്ണു “കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സ്റ്റാറ്റിക്‌ഫാഷൻ ഉണ്ടല്ലോ, അതാണ് ഈ ചിരി ” “അങ്ങനെ എന്താ ഇപ്പോ ഉണ്ടായേ ” “പ്രീതിയേ ശ്രദ്ധിച്ചിട്ടുണ്ടോ നീ, അത്ര പെട്ടന്ന് ആരോടും കൂട്ട് കൂടുന്ന കൂട്ടത്തിൽ അല്ല അവൾ. കൂടിയാൽ തന്നെ അങ്ങനെ വാ തുറന്നു സംസാരിക്കുകയും ഇല്ല. …പക്ഷെ അക്കിയോടും വിക്കിയോടും ഇങ്ങനെ ചിരിച്ചു സംസാരിച്ചു കാണുമ്പോൾ ഒരു മനസ്സുഖം ”അവൾ ദീർഘ ശ്വാസം എടുത്തു, വിഷ്ണുവിന് ലൂക്കയും പ്രീതിയും ഇനി റിലേഷനിൽ ആണോ എന്ന സംശയം ഉയർന്നു.

കാരണം താമസവും പെരുമാറ്റവും രീതിയും അങ്ങനെ ആയിരുന്നു, “എന്റെ സംസാരം കേട്ട് ഞങ്ങൾ റിലേഷൻ ആണെന്നൊന്നും കരുതല്ലേ പൊന്നെ,ഒരമ്മയുടെ വയറ്റിൽ പിറന്നില്ലന്നെ ഒള്ളു സിസ്റ്റർ ബ്രദർ ബോണ്ട്‌ തന്നെയാണ് ”അവൻ അവന്റെ ഉള്ളിലെ സംശയം അറിഞ്ഞ പോലെ പറഞ്ഞു. അവർ വീണ്ടും സംസാരം തുടർന്നു.മാളിൽ ചുറ്റും നടന്നു തിരിഞ്ഞു അവസാനം ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാൻ ലൂക്ക തിരിഞ്ഞതും പുറകിൽ നിന്ന് വരുന്ന പെൺകുട്ടിയുമായി തല കൂട്ടി ഇടിച്ചു.

രണ്ടു പേർക്കും ഒരുപോലെ വേദനിച്ചെന്ന് വെക്ത്യം. “what the hell ”ലൂക്ക നെറ്റി തടവി കൊണ്ടു നേരെ നോക്കിയതും രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കൊമ്പ് കോർത്തു.ഇരുവരിലും ഒരു പുച്ഛം നിറഞ്ഞു. “ഏട്ടത്തി എന്താ ഇവിടെ ”വിഷ്ണു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് പരസ്പരം മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന മൗനിയെയും ലൂക്കയെയും ആണ്. എന്നാൽ ഏട്ടത്തി എന്ന് കേട്ട ഷോക്കിൽ ആണ് ലൂക്ക.അവന് കാര്യം ശരിക്കും പിടി കിട്ടിയില്ല. അത് പോലെ പ്രീതിയ്ക്കും.

“ഏട്ടത്തിയോ ”പ്രീതി തന്റെ സംശയം ഉന്നയിച്ചു. “ഓഹ് സോറി, നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നില്ലല്ലോ. ഇതാണ് നന്ദേട്ടൻ കെട്ടാൻ പോകുന്ന കുട്ടി മൗനി ”വിഷ്ണു അവളെ പ്രീതിയ്ക്കും ലുക്കയ്ക്കും പരിചയപ്പെടുത്തി.അവൾ ലുക്കയേ നോക്കാതെ പ്രീതിയ്ക്ക് കൈ കൊടുത്തു. “അപ്പൊ മോക്ഷി ”അവൾക്ക് ആ ചോദ്യമാണ് ആദ്യം തെളിഞ്ഞത്. “എന്റെ അനിയത്തിയാ ”അവൾ ചിരിയോടെ പറഞ്ഞു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button