Novel

കാണാചരട്: ഭാഗം 71

രചന: അഫ്‌ന

ഓഫീസിലേക്ക് വൈകിയത് കൊണ്ടു ഗായത്രിയ്ക്ക് കാൾ ചെയ്തു അർജെന്റായി സംസാരിച്ചു കൊണ്ടാണ് മുക്ത ഡ്രൈവ് ചെയ്യുന്നത്. “മേം ഫയലിന്റെ നമ്പർ ഒന്ന് പറഞ്ഞു തരുവോ ”ഗായത്രി “ഒരു മിനിറ്റ് ഒന്ന് hold ചെയ്യ് ”മുക്ത ഡ്രൈവ് ചെയ്തു കൊണ്ടു തന്നെ തന്റെ അടുത്തുള്ള സീറ്റിൽ നിന്ന് ഓരോ ഫയൽസ് മറിച്ചു നോക്കാൻ തുടങ്ങി. മുൻപിൽ നിന്ന് അവളെ മാത്രം ലക്ഷ്യം വെച്ചു ലോറി വരുന്നത് തിരച്ചിലിനിടയിൽ അവൾ ശ്രദ്ധിച്ചില്ല.

“കിട്ടിയോ മേം ”ഗായത്രി “ഇല്ലെടാ, നോക്കി കൊണ്ടിരിക്കുവാ ” “വേഗം, അവര് അർജെന്റ് കൂട്ടുന്നുണ്ട് ” നോക്കുന്നതിനിടയിൽ മുകളിൽ കിടന്നു ലാപ് നിലാത്തേക്ക് വീണു. അർജെന്റ് ആയതു കൊണ്ടു നേരെ നോക്കാൻ കൂടെ നിൽക്കാതെ അവൾ അതെടുക്കാൻ കുനിഞ്ഞതും ആ ലോറി അവളുടെ കാറിനെ ഇടിച്ചു ചതച്ചരച്ചു കഴിഞ്ഞിരുന്നു….ആരും കാണാതിരിക്കാൻ ചോരയിൽ കുളിച്ച ജീവനറ്റ അവളുടെ ശരീരം എടുത്തു കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടു ആ ലോറി അവിടുന്ന് നീങ്ങി.

പെട്ടന്ന് കാണാൻ പാടില്ലാത്ത സ്വപ്നം അവന്റെ കൺ മുൻപിൽ മിന്നി മറിഞ്ഞതും അലറി വിളിച്ചു കൊണ്ടു അവൻ ഞെട്ടിയുണർന്നു.ac യുടെ തണുപ്പിൽ പോലും അവൻ നന്നേ വിയർത്തു കുളിച്ചിരുന്നു…അടുത്തുള്ള വാട്ടർ ബോട്ടിൽ എടുത്തു അളവില്ലാതെ കുടിച്ചു, എന്നിട്ടും അവനിലെ വിറയൽ മാറിയിരുന്നില്ല.സമയം നോക്കുമ്പോൾ 9:00 മണി ആയിട്ടുണ്ട്. ഈ സമയത്തു ഇങ്ങനെയൊരു ദുഃസ്വപ്നം, ഇപ്പോഴും മുക്തയുടെ ജീവനറ്റ ശരീരം അവന് മുന്നിൽ തെളിഞ്ഞു വന്നു.

സ്വപ്നം ആണെങ്കിൽ പോലും അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു. “എന്തിനാ ഈശ്വരാ ഇങ്ങനെ പരീക്ഷിക്കുന്നെ, അവളെ കാണാതെ പറ്റില്ലെന്നറിഞ്ഞിട്ടും സാഹചര്യം കൊണ്ടാണ് വന്നത്, പക്ഷേ എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ ചെയ്താൽ ഞാൻ എങ്ങനെ മനസമാധാനത്തോടെ ഇവിടെ നിൽക്കും. എന്റെ വാമി ഇല്ലാതെ ഒരൊറ്റ നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല….,”സ്വപ്നം ആണെങ്കിൽ പോലും അതവനെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നു. അതികം ചിന്തിക്കാതെ അവൻ ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു..

.റിങ് മുഴുവനാക്കും മിൻപേ കണക്ട് ആയിരുന്നു. “hlo, വാമി ”ആദി അവളുടെ ശബ്ദം കേൾക്കാനുള്ള ആകാംഷ കാരണം ശ്വാസം എടുക്കാൻ പോലും സമയം കൊടുക്കാതെ സംസാരം തുടങ്ങി. “എണീറ്റോ? ,എങ്ങനെയുണ്ടായിരുന്നു യാത്ര? ”അവളും വല്ലാതെ കിതക്കുന്നുണ്ട്. അവനിലേക്ക് വലിക്കുന്ന പോലെ. “എണീറ്റതെയൊള്ളു, നീ ഒക്കെയല്ലേ,അവിടെ പ്രശ്നം ഒന്നുമില്ലല്ലോ ?

തനിച്ചാണോ ഓഫീസിലേക്ക് വന്നേ? ”അവന്റെ ചോദ്യം കേട്ട് അവൾക്ക് ചിരി വന്നു. “ഇവിടെ ഒരു പ്രശ്നവും ഇല്ല, പിന്നെ ദീക്ഷിയുടെ കൂടെയാ വന്നേ…..പോകുമ്പോൾ ആളുടെ കൂടെ പോകും.തനിച്ചു പോകുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് തോന്നി,പ്രീതിയും ലൂക്കയും ഒരാഴ്ച എടുക്കും എന്ന് പറഞ്ഞു ” “ഇപ്പോഴാ സമാധാനം ആയെ, എങ്ങോട്ട് പോകുമ്പോയും അവന്റെ കൂടെ പോയാൽ മതി.തനിച്ചു പോകേണ്ട ”

“ഇതെന്തു പറ്റി, ഇങ്ങനെ അല്ലായിരുന്നല്ലോ….” “അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.ഇനി അങ്ങോട്ട് എന്റെ അവസ്ഥ ഇതായിരിക്കും.നീ ഓഫീസിൽ പോയി വീട്ടിൽ തിരിച്ചെത്തുവോളം എന്റെ മനസ്സാ കിടന്നു പിടയുന്നത് “അതവൻ ഉള്ളിൽ തട്ടിയാണ് പറഞ്ഞതെന്ന് മുക്തയ്ക്ക് അറിയാം.അതുകൊണ്ട് അതിനെ കുറിച്ച് പിന്നീട് സംസാരിക്കാൻ നിന്നില്ല. ”അതൊക്കെ പോട്ടെ, നീ ഫോൺ കയ്യിൽ പിടിച്ചു ഇരിക്കുവാണോ?

റിങ് മുഴുവനാക്കും മുൻപേ കണക്ട് ആയല്ലോ “ആദി സംശയത്തോടെ ചോദിച്ചു ”അത് ഞാൻ വേറൊരു കാളിൽ ആയിരുന്നു. അത് വെക്കുന്നതും ആദി അടിച്ചതും ഒരുമിച്ചായതാ ” അത് നുണയാണ്. ആദിയുടെ കാളിനും വേണ്ടി നോക്കി ഇരിപ്പായിരുന്നു പെണ്ണ്. സ്ക്രീനിൽ അവന്റെ പേര് തെളിഞ്ഞതും ഒന്നും ചിന്തിക്കാതെ എടുത്തു പോയതാണ്,അതിന്റെ ചമ്മൽ അവളുടെ മുഖത്തു തെളിഞ്ഞു. ”അങ്ങനെ ആണോ.

ഞാൻ വിചാരിച്ചു എന്റെ വിളിക്ക് വേണ്ടി നോക്കി ഇരിപ്പാണെന്ന് 😉”അവൻ കള്ളച്ചിരിയോടെ പറഞ്ഞു. ”അതാണല്ലോ എന്റെ പണി,ഒന്ന് പോയെ 😬”നാവ് കടിച്ചു കൊണ്ടു ചിരി കടിച്ചു പിടിച്ചു. ”മ്മ്, ഞാൻ ഒന്നും പറഞ്ഞിട്ടില്ല അത് പോരെ,…ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ ” ”ക…..ക….ഴിച്ചു “ഇല്ലെന്ന് പറഞ്ഞാൽ വായിൽ ഉള്ളത് കേൾക്കും എന്ന് ഉറപ്പായതു കൊണ്ടു കള്ളം പറഞ്ഞു, ”കഴിച്ചില്ല അല്ലെ,….നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് വാമി രാവിലെ ഭക്ഷണം കഴിക്കാതെ പോകരുതെന്ന്.”ആദി ദേഷ്യപ്പെട്ടു.

”നേരം വൈകി, അതാ ഞാൻ….അതിനിങ്ങനെ വഴക്ക് പറയുന്നും വേണ്ടാട്ടോ.അത്രയ്ക്ക് കൊച്ചു കുട്ടിയൊന്നും അല്ല ഞാൻ ” ”ഞാൻ അവിടെ ഉണ്ടെങ്കിൽ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിയേനെ…..മര്യാദക്ക് വല്ലതും പോയി കഴിക്ക്.അതിന്റെ ഫോട്ടോയും അയക്ക്, എന്നിട്ടേ ഇനി ഞാൻ ഫോൺ വിളിക്കൂ ” ”എന്താ ആദി ഇങ്ങനെ…ഫ്രീ ആകുമ്പോൾ കഴിച്ചോളാം” ”എങ്കിൽ ശരി ഞാൻ ഫോൺ വെക്കുവാ,” ”വേണ്ട, ഞാൻ കഴിച്ചോളാം…എന്ന് വെച്ചു പേടിച്ചിട്ടാണെന്ന് കരുതേണ്ട” ”ഉവ്വ് ഉവ്വ് ” ”ഭക്ഷണം കഴിച്ചോ? ”

”ഇല്ല, ഇപ്പൊ എണീറ്റതേ ഒള്ളു,…ഇനി എല്ലാറ്റിനെയും ഒന്ന് കാണണം.വരുന്ന വിവരം ആരും അറിഞ്ഞിട്ടില്ല. ഒന്ന് ഞെട്ടിക്കണം എല്ലാറ്റിനെയും ” ”അത് നന്നായി,ഇയാള് പോയി ഫ്രഷ് ആയി വാ.അപ്പോയെക്കും ഞാൻ എന്റെ പണി തീർക്കാം.കൂട്ടാളികളെ മുഴുവൻ കിട്ടിയാൽ വീഡിയോ കാൾ അടി ” ”അതാ നല്ലത്,ഞാൻ വിളിക്കാം ബൈ “ആദി ഫോൺ വെച്ചു കുളിച്ചു ഫ്രഷ് ആവാൻ വാഷ് റൂമിലേക്ക് കയറി. പുറത്ത്……

”ഏട്ടാ…ഏട്ടോയ്……”വിക്കി വിഷ്ണുവിനെ വിളിക്കുന്ന തിരക്കിലാണ്. ”എന്താടാ നിനക്ക്,ഏത് ഏട്ടനെയാ വിളിച്ചു കൂവുന്നെ ” ഫോണിൽ നോക്കി താഴെക്ക് വരുന്ന വൈഷ്ണവി ചെവി ഇളക്കി അവനെ കണ്ണുരുട്ടി. ”വിഷ്ണുവേട്ടനെ, ചേച്ചി കണ്ടോ “വിക്കി ”നിന്റെ റൂമിൽ അല്ലേടാ ഏട്ടൻ കിടക്കുന്നേ, എണീക്കാൻ നേരമായിട്ടില്ല എന്നറിയില്ലേ. മുറിയിൽ തന്നെ കാണും അങ്ങോട്ട് ചെല്ല് “വൈഷ്ണവി അലറി. ”അതിൽ ഒരു ത്രില്ലില്ല ” വിക്കി ഇളിച്ചു കൊണ്ട് മുകളിലേക്ക് ഓടി

”എന്തിന്റെ കുഞ്ഞാണോ ഇത് “അവന്റെ പോക്ക് നോക്കി നോക്കി അതും പറഞ്ഞു അവൾ താഴെക്കിറങ്ങി. വിക്കി മുറിയിൽ കയറി വരുമ്പോൾ പാണ്ടി ലോറി കയറിയ പോലെ നിവർന്നു കിടക്കുന്നുണ്ട്.ആ കിടപ്പ് കണ്ടു അവൻ ഒന്ന് വാ പൊളിച്ചെങ്കിലും പിന്നെ താനും ഇതേ അവസ്ഥ ആയതു കൊണ്ടു keep silence. “ഏട്ടാ.

…..വിഷ്ണുവേട്ടാ……എണീക്ക്…..കേൾക്കുന്നില്ലേ ഏട്ടാ ”കട്ടിലിൽ കയറി ഒരേ വിളി.കുറെ തിരിഞ്ഞു കിടക്കാൻ നോക്കിയെങ്കിലും ചെക്കൻ ഒരു സമാധാനം കൊടുക്കുന്ന മട്ടില്ല. “എന്താടാ കോപ്പേ നിനക്ക് വേണ്ടെ…..നിന്റെ വായിൽ വല്ല ചീവിടും ഉണ്ടോ. മനുഷ്യന്റെ ചെവി ”ഒച്ചയെടുത്തു അലറിയതും വിക്കി ഇരുന്ന ഇരിപ്പാലെ നിലത്തേക്ക് വീണു പോയി. “എന്താടാ ഇപ്പൊ നിനക്ക് ഒന്നും പറയാൻ ഇല്ലേ, നിന്റെ മുറിയിൽ വന്നു കിടന്ന എന്നേ പറഞ്ഞാൽ മതി”

ഉറക്ക ഭ്രാന്തിൽ തെറി പറയുന്നത് കേട്ട് വിക്കി ഇവന് വട്ടാടാ എന്ന ഭാവത്തിൽ ഒരേ നോട്ടം. “ഒന്നുമില്ല ഏട്ടാ ഞാൻ വെറുതെ വിളിച്ചതാ 😬” ” എന്തിനാ വിളിച്ചേ എന്ന് പറഞ്ഞിട്ട് പോയാൽ മതി ” “അതുണ്ടല്ലോ. ഏട്ടന്റെ ഓലീവ് ഗ്രീൻ പാന്റ് ഇല്ലേ അതെനിക്ക് തരുവോ ”നിലത്തു കളം വരച്ചു കൊണ്ടു ചോദിച്ചു.പറഞ്ഞു തീർന്നതും എന്തോ മേലേക്ക് വീഴുന്നത് കണ്ടു.കണ്ണ് തുറന്നു നോക്കുമ്പോൾ വിഷ്ണുവിന്റെ രണ്ടു കയ്യും തന്റെ കഴുത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്….

“പന്ന………… മോനെ, മനുഷ്യനു എപ്പോയെങ്കിലും കിട്ടുന്ന holiday ആണ്,ഇന്നെങ്കിലും ഉറങ്ങാം എന്ന് കരുതിയപ്പോൾ അവന്റെ അമ്മുമ്മേടെ ഓലീവ്….ഇന്ന് നിന്റെ അവസാനമാണെടാ പന്നി ”അതും പറഞ്ഞു കഴുത്തിൽ പിടിച്ചു. “അമ്മാ അച്ഛാ ഏട്ടന് വട്ടായേ…..എന്നേ കൊല്ലുന്നേ…ആരെങ്കിലും രക്ഷിക്കണേ, ഓടിവായോ”വിക്കി വിഷ്ണുവിന്റെ സ്വഭാവം കണ്ടു പേടിച്ചു കൂവി.

ഇത് കേട്ട് അക്കിയും നന്ദനും ഓടി മുറിയിലേക്ക് കയറി.നിലത്തു മലർന്നു കിടക്കുന്ന വിക്കിയും അവന് മുകളിൽ കയറി ഇരിക്കുന്ന വിഷ്ണുവും. “ഇപ്പോഴും കുട്ടികളാണെന്ന വിചാരം ”നന്ദൻ അതും പറഞ്ഞു രണ്ടിനെയും പിടിച്ചു മാറ്റി. “ഇവൻ എന്താ ചെയ്തതെന്ന് ചോദിക്ക് ഏട്ടൻ, ”വിഷ്ണു പുതപ്പ് എടുത്തു ബെഡിലേക്ക് വെച്ചു അവനെ കണ്ണുരുട്ടി. “നീ എന്താടാ ചെയ്തേ, എന്താ ഇവൻ പറയുന്നെ ”

“ഞാൻ ഏട്ടന്റെ പാന്റ് എവിടെ എന്ന് ചോദിക്കാൻ വേണ്ടി വിളിച്ചു, അതിനാണ് ഇങ്ങനെ എന്നേ കൊല്ലാകൊല ചെയ്യുന്നേ…ചോദിക്ക് ഏട്ടാ അങ്ങോട്ട് ”വിക്കി നന്ദന്റെ കയ്യിൽ പിടിച്ചു. “ആണോ വിഷ്ണു ” “എന്റെ പൊന്ന് ഏട്ടാ, ചോദിക്കുന്നത് പോട്ടെ. അതിനൊരു മര്യാദ ഇല്ലേ.ഇത് ചെവിയുടെ ഉള്ളിൽ കയറി ഇരുന്ന് ഒരേ വിളി.മൂളുന്നതിന് മറുപടി തന്നൂടെ ഇത് അതും ഇല്ലേ ഒരേ ഏട്ടാ പാട്ട്….കൊല്ലാത്തത് ഞാൻ ആയതു കൊണ്ടാ 🤬”വിഷ്ണു പല്ല് കടിച്ചു.

“അത് ഞാൻ കേട്ടില്ല, അതാ ” “ഏട്ടൻ ഒരു ഹെല്പ് ചെയ്യോ, ഈ തെണ്ടിയെ എന്റെ കണ്മുൻപിൽ നിന്ന് കൊണ്ട് പോകുവോ. ചിലപ്പോൾ ഞാൻ വല്ലതും ചെയ്തു പോകും.”വിഷ്ണു അവന് നേരെ വിരൽ ചൂണ്ടി.അത് കേൾക്കേണ്ട താമസം വിക്കി മെല്ലെ പുറത്തേക്ക് വലിഞ്ഞു. അവൻ ഇറങ്ങിയതും വിഷ്ണു വീണ്ടും പുതച്ചു മൂടി കിടന്നു.അതോടെ അക്കിയും നന്ദനും പുറത്തേക്ക് ഒരുമിച്ചു ഇറങ്ങി.

വിക്കി അവിടുന്ന് സ്ഥലം കാലിയായത് കൊണ്ടു രണ്ടു പേരും ചുറ്റും നോക്കി നോട്ടം പരസ്പരം ഉടക്കി.അക്കി ഒരു നിമിഷം നിശ്ചലമായെങ്കിലും നന്ദൻ വേഗം നോട്ടം മാറ്റി. “കോളേജ് ഇല്ലേ അക്കി ”നന്ദൻ ചിരിയോടെ ചോദിച്ചു. “ഇന്ന് എല്ലാവരും ട്രിപ്പ് പോകുവാ, അതുകൊണ്ട് ഇന്ന് ഞങ്ങൾ പോകുന്നില്ല,ഏട്ടന്ഓഫീസ്ഇല്ലേ ” “ഉണ്ട്, പക്ഷേ അച്ഛൻ ഇന്ന് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. ഇങ്ങനെ കിട്ടാറില്ല.ഇന്ന് എന്ത് പറ്റിയോ ആവോ ”അവൻ ഓർത്തു.

“മ്മ്, പിന്നെ സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത പോലെ രണ്ടു പേരും ഒന്നും മിണ്ടാതെ നടന്നു.ഇടക്ക് പരസ്പരം നോക്കും ചിരിക്കും വീണ്ടും നിശബ്ദത.ഇതിന്റെ അർത്ഥം എന്താണെന്നു നന്ദന് അറിയാമെങ്കിലും അക്കിയ്ക്ക് തനിക്കുള്ളിൽ വന്ന മാറ്റത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ”നീ കഴിക്കാൻ വരുന്നില്ലേ ”

”ഞാൻ വിക്കിയുടെ കൂടെ വരാം, ഏട്ടൻ നടന്നോ ” ”മ്മ്മ് ശരി, ഞാൻ താഴെ ഉണ്ടാവും “അവൻ അവളെ നോക്കിയ ശേഷം താഴെക്ക് ഇറങ്ങി.അവൻ പോകുന്നത് എന്തിനോ വേണ്ടി അവളും നോക്കി ഇരുന്നു. ”എന്നാലും ഏട്ടൻ ആ പാന്റ്‌ എവിടെ കൊണ്ടു ഒളിപ്പിച്ചു വെച്ചോ ആവോ “വിക്കി അതും ചിന്തിച്ചു നടപ്പാണ്.അവസാനം നടന്നു നടന്നു അവൻ ചെന്നു നിന്നത് ആദിയുടെ മുറിയ്ക്ക് മുൻപിലും.

“ഇനി ഇവടെ വെച്ചിട്ടുണ്ടാവുമോ?ആ മുറിയിൽ ഇല്ല, അപ്പൊ ഇവിടെ തന്നെ ആയിരിക്കും ”അവൻ ഓർത്തു കൊണ്ടു ഡോർ തുറക്കാൻ ഒരുങ്ങി.പക്ഷേ അകത്തു നിന്ന് ഡോർ ലോക്ക് ആണ്.അവൻ വീണ്ടും തുറക്കാൻ നോക്കി പക്ഷേ പറ്റുന്നില്ല. “അകത്തു ആരോ ഉണ്ടല്ലോ,ഈശ്വരാ ഇത് കള്ളൻ തന്നെ.അതും പട്ടാ പകൽ,…..”ഇതും പറഞ്ഞു ഒരേ വിളി. ഏട്ടാ ഓടി വാ, കള്ളൻ..കള്ളൻ. …വേഗം വാ….അയ്യോ ഇവറ്റകൾ ഒക്കെ എവിടെ പോയി കിടക്കുവാ. നന്ദേട്ടാ, വിഷ്ണുവേട്ടാ……കള്ളൻ…….കള്ളൻ!!

നാലു പാടും വിളിച്ചു കൂവി. “ഇവനെ കൊണ്ടു വീട്ടിൽ ഇരിക്കാൻ പറ്റില്ലല്ലോ, ദൈവമേ “നന്ദൻ പിറുപിറുത്തു കൊണ്ടു ബാൽക്കണിയിൽ നിന്ന് ഹാളിലേക്ക് വന്നു. ”ഏട്ടൻ എവിടെ പോയി ഇരിക്കുവാ, ഞാൻ എത്ര വിളിച്ചു “കിതച്ചു കൊണ്ടു പറഞ്ഞു നിർത്തി. ”നിന്റെ പാന്റ് കിട്ടിയില്ലേ “ ”അതൊന്നും അല്ല, വീട്ടിൽ കള്ളൻ കയറി “ ”കള്ളനോ? സൈറൺ അടിക്കുന്നതൊന്നും കേട്ടില്ലല്ലോ “അവനെ നോക്കി പുരികമുയർത്തി.

”ബുദ്ധിയുള്ള വല്ല കള്ളനും ആയിരിക്കും,ഒന്ന് വേഗം എന്റെ കൂടെ വാ “ ”എങ്ങോട്ട് “ ”ആദിയേട്ടന്റെ മുറിയിൽ, ഡോർ അകത്തു നിന്ന് ലോക്കാണ്…കുറെ നോക്കി പറ്റുന്നില്ല “ ”അങ്ങനെ വരാൻ വഴി ഇല്ലല്ലോ. അതിന്റെ കീ ഒന്ന് വിഷ്ണുവിന്റെ അടുത്തും മറ്റേത് ആദിയുടെ അടുത്തും അല്ലെ.അവൻ പോയതിന് ശേഷം ആരും ഡോർ തുറന്നിട്ടും ഇല്ല“ ”വിഷ്ണുവേട്ടന്റെ അടുത്ത് നിന്ന് ഞാൻ കീ അടിച്ചു മാറ്റി തന്നെയാ തുറക്കാൻ പോയെ, പക്ഷേ പറ്റുന്നില്ല “

”ഞാൻ പോയി നോക്കട്ടേ, നിന്നെ എനിക്ക് വിശ്വാസം പോരാ “നന്ദൻ മുറിയുടെ ഭാഗത്തേക്ക്‌ നടന്നു, പുറകെ വിക്കിയും. വിക്കി പറഞ്ഞ പോലെ ഡോർ അകത്തു നിന്ന് ലോക്കാണ്.നന്ദൻ കുറെ വിളിച്ചും മുട്ടിയും ഒക്കെ നോക്കി, പക്ഷേ നോ റെസ്പോൺസ്…..അവരുടെ ബഹളം കേട്ട് ബാക്കിയുള്ളവരും അങ്ങോട്ട് എത്തിയിരുന്നു.പ്രധാനപ്പെട്ട പല documents ഉം ആദിയുടെ ലോക്കറിൽ ആയതു കൊണ്ടു അതികം കാത്തു നിൽക്കാൻ സമയം ഇല്ലാത്തത് കൊണ്ടു ഡോർ പൊളിക്കാൻ തന്നെ തീരുമാനിച്ചു.

എന്നാൽ ഇതൊന്നും അറിയാതെ മൂളി പാട്ടും പാടി നീരാടുകയാണ് നമ്മുടെ ചെക്കൻ.പുറത്തുള്ള കലാപരിപാടികൾ ഒന്നും അങ്ങോട്ട് കേൾക്കുന്നില്ല എന്നതാണ് സത്യം. “അങ്ങോട്ട് ചവിട്ട് പൊളിക്ക് ഏട്ടാ ”വിക്കിയാണ്. അങ്ങനെ രണ്ടും കല്പ്പിച്ചു നന്ദനും വിഷ്ണുവും ഡോറിൽ ആഞ്ഞു ഒറ്റ ചവിട്ട്…കുളിച്ചു ഡാൻസ് കളിച്ചു വരുന്ന ആദിയുടെ മുൻപിലേക്ക് ഡോർ ചക്ക വെട്ടിയിട്ട പോലെ ഒറ്റ വീഴൽ….

ഡോർ വീണതും ഒന്ന് നേരെ പോലും നോക്കാതെ അന്തം വിട്ടു നിൽക്കുന്ന ആദിയുടെ മേലേക്ക് പുതപ്പിട്ട് മൂടി….എന്താണ് ഇപ്പോ നടന്നതെന്ന് പോലും ചെക്കന് ഓർമയില്ല.എല്ലാത്തിനും വട്ടായി എന്ന ചിന്തയിലാണ് ആദി. “കള്ളനെ പിടിച്ചേ. …..കള്ളനെ പിടിച്ചേ ”അക്കിയും വിക്കിയും ഒരേ കയ്യടി.ഇതൊക്കെ കേട്ട് ആദി ആര് ?എപ്പോ ?എന്നോർത്തു. “അക്കി, വിക്കി ഇവിടുന്ന് പോയെ,

അയാളുടെ കയ്യിൽ ആയുധങ്ങൾ വല്ലതും ഉണ്ടാവും. ഇവിടെ നിൽക്കുന്നത് സേഫ് അല്ല ”വിഷ്ണു. “ഏത് നേരത്താണാവോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയെ എന്റെ ഈശ്വരാ ”ആദി കൈ മുകളിലേക്കു ഉയർത്തി. ഇത് കണ്ടു നെഞ്ച് നിവർത്തി നിന്ന വിഷ്ണു അവൻ അടിക്കാൻ ഉയർത്തിയതെന്നോർത്തു പേടിച്ചു കൊണ്ടു നന്ദന്റെ അടുത്തേക്ക് നീങ്ങി. “നീ എന്നേ അങ്ങനെ പേടിപ്പിക്കാൻ നോക്കേണ്ട.

”പേടിച്ചതും പോരാ അവന്റെ വീരവാദവും കൂടെ ആയതും കലിയിളകി ആദി കുതറി മാറി മുഖത്തു ഇട്ടിരുന്ന പുതപ്പ് കൂടെ മാറ്റാതെ കാലിൽ ഇട്ടിരുന്ന ചെരുപ്പെടുത്തിട്ട് നാലിനെയും ഇട്ടടിച്ചു…. “നിന്റെയൊക്കെ വയസ്സ് എത്രയാടാ ”അതും പറഞ്ഞു അടി നിർത്തി മുഖത്തെ പുതപ്പെടുത്തിട്ടു.അവനെ കണ്ടതും നാലും വാ പൊളിച്ചു. “ഏട്ടൻ എങ്ങനെ ഞങ്ങളുടെ വീട്ടിൽ കാര്യം ”അക്കി അന്തം വിട്ടു കൊണ്ടു ചോദിച്ചു.

“ആ ചോദ്യം തന്നെ എനിക്കും ചോദിക്കാൻ ഉള്ളെ, ഞങ്ങളുടെ വീട്ടിൽ എന്താ കാര്യം ”വിക്കിയും കാര്യമായിട്ടാണ്. “എന്നേ അങ്ങ് കൊല്ല്,😬😬😬”ചെരുപ്പ് കാലിലുമിട്ട് അവൻ മുറിയിലേക്ക് കയറി ഡോർ അടക്കാൻ ഒരുങ്ങുമ്പോഴാണ് അത് നിലത്തു കിടക്കുന്നത് കണ്ടത്…ഡോറിലേക്കും ഇളിച്ചു നിൽക്കുന്ന നാലിനെയും പല്ല് ഞെരിച്ചു നോക്കിയ ശേഷം ഡ്രെസ്സും എടുത്തു അപ്പുറത്തെ മുറിയിലേക്ക് നടന്നു .

“എന്ത് തേങ്ങ കാട്ടിയാലും വേണ്ടില്ല, രാത്രി കിടക്കാൻ കയറുമ്പോൾ അവിടെ ഡോർ ഞാൻ കണ്ടിരിക്കണം.ഇല്ലെങ്കിൽ ഒറ്റൊന്നിനെയും കിടക്കാൻ ഞാൻ സമ്മതിക്കില്ല ”അതും പറഞ്ഞു നാലിന്റെയും മുഖത്തിനിട്ട് അടിച്ച ഡോർ കൊട്ടിയടിച്ചു. “അടയ്ക്കുന്നത് കണ്ടിട്ട് നമുക്കിട്ട് തന്ന പോലെ ”വിക്കി “ഈ പന്നിയുടെ വാക്ക് കേട്ട് വന്ന ഞാൻ പെട്ടു “നന്ദൻ ”ഏട്ടൻ വിളിച്ചിട്ടാ ഞാൻ വന്നേ,മര്യാദക്ക് ഉറങ്ങിയാൽ മതിയായിരുന്നു“വിഷ്ണു

”എന്നാലും ഏട്ടൻ എപ്പോഴാ വന്നേ, ആരും പറഞ്ഞൊന്നും കേട്ടില്ലല്ലോ “അക്കി ”അറിയുമെങ്കിൽ ഇങ്ങനെ വാ പൊളിച്ചു നിൽക്കോ “വിക്കി ”നീ ഒറ്റഒരാളാ ഇതിനൊക്കെ കാരണം “അക്കി കണ്ണുരുട്ടി. ”എന്ന് വെച്ചാൽ ഞാൻ ബാഹുബലി കളിച്ചു ഡോർ ഇടിച്ചതെന്ന് അല്ലെ,“ചെക്കൻ കലിപ്പിൽ ആണ്. ”എന്റെ മുറിയിക്കു മുൻപിൽ നിന്ന് പോകുന്നുണ്ടോ എല്ലാം, രാവിലത്തെ കണി കൊള്ളാം🤬🤬🤬“അകത്തു നിന്ന് ആദിയുടെ കാഹളം കേട്ട് നിലത്തുള്ള എല്ലാം ടൂൾസും എടുത്തു നാലും താഴെക്ക് ഓടി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഓഫീസിൽ ഗായത്രിയ്ക്ക് ഒപ്പമിരുന്നു ലഞ്ച് കഴിക്കുവാണ് മുക്ത.പക്ഷേ എന്നും വാ തോരാതെ സംസാരിക്കുന്ന പെണ്ണ് ഇന്ന് മിണ്ടുന്നില്ല.വെറുതെ പ്ളേറ്റിൽ കയ്യിട്ട് ഇളക്കുന്നു എന്നല്ലാതെ ഒന്നും ഉള്ളിലേക്ക് പോകുന്നില്ല. “ഗായത്രിയ്ക്ക് ഇന്ന് എന്താ പറ്റിയെ, ഒരു ഉഷാറില്ലല്ലോ? മുത്തശ്ശിയ്ക്ക് എന്തെങ്കിലും ”അവൾ സംശയത്തോടെ ചോദിച്ചു. “അയ്യോ അങ്ങനെ ഒന്നും ഇല്ല, മുത്തശ്ശിയ്ക്ക് സുഖമാണ് ”നേർത്തൊരു പുഞ്ചിരി നൽകി.

“പിന്നെന്താ ഒരു ശോകം, ആരെങ്കിലും മിസ്സ്‌ ചെയ്യുന്നുണ്ടോ😉”അവൾ കണ്ണിറുക്കി.അത് സത്യമായത് കൊണ്ടു തന്നെ അതിനെ മറക്കാൻ വല്ലാതെ പാട് പെടുന്നുണ്ട് അവൾ. “അങ്ങനെ ഒന്നുമില്ല മേം, ഞാൻ ചുമ്മാ ” “മ്മ്, ഞാൻ കരുതി ദീക്ഷത് സാറിനെ ഓർത്തു ഇരിക്കുവാണെന്ന് ”ഒന്നും അറിയാത്ത പോലെ ഭക്ഷണം വായിൽ വെച്ചു കൊണ്ടു മുക്ത പറഞ്ഞു, ഇത് കേൾക്കേണ്ട താമസം കുടിച്ചു കൊണ്ടിരുന്ന വെള്ളം നെറുകിൽ കയറി പെണ്ണ് ഇരുന്നു ചുമക്കാൻ തുടങ്ങി.

മുക്ത പുറം കൊട്ടി കൊടുത്തു കുടിക്കാൻ കുറച്ചു വെള്ളം കൂടെ എടുത്തു കൊടുത്തു. അവൾ ഇതെങ്ങനെ അറിഞ്ഞു എന്ന സംശയത്തിൽ മുക്തയേ തന്നെ നോക്കി ഇരിപ്പാണ് ഗായത്രി. “നോക്കൊന്നും വേണ്ട, cctv എന്റെ ക്യാബിനിൽ ആണെന്ന് നീ മറന്നെന്നു തോന്നുന്നു.അവർ പോയ ദിവസം ഇരുന്നു കരഞ്ഞതും ഞാൻ ദീക്ഷിയുടെ കാറിൽ വന്നപ്പോൾ മുഖം വാടിയതും ഒക്കെ കണ്ടു.പിന്നെ നിന്റെ നാട്ടിൽ നിന്നെ ഡൌട്ട് അടിച്ചിരുന്നു

”കൈ മാറിൽ പിണച്ചു ഗൗരവത്തിൽ പറയുന്നത് കേട്ട് ഗായത്രി ക്ഷമാപണം പോലെ തല താഴ്ത്തി. “ഡി പെണ്ണേ ഞാൻ ഇതൊക്കെ അറിഞ്ഞെന്നു വെച്ചു ഈ ഇഷ്ടം മറക്കാൻ നിൽക്കേണ്ട, അങ്ങനെ വല്ലതും ചെയ്താൽ നിന്നെ ഞാൻ എടുത്തു കിണറ്റിൽ ഇടും.”പെട്ടന്ന് അവളെ കണ്ണുരുട്ടി പറയുന്നത് കേട്ട് ഞെട്ടലോടെ അവളെ തന്നെ നോക്കി. “അവന് നിന്നെക്കാൾ നല്ലൊരു കുട്ടിയെ കിട്ടില്ല, ആള് പഴയ പോലെ അല്ല ഇപ്പോ.

ഒരുപാട് മാറിയിട്ടുണ്ട്…. ഇനി നല്ലൊരു ജീവിതം അർഹിക്കുന്നുണ്ട്.നിനക്ക് കഴിയും അതിന്.“മുക്ത അവളുടെ തോളിൽ കൈ വെച്ചു പ്രതീക്ഷയോടെ പറഞ്ഞു. ”മേം ഞാൻ. ….എനിക്ക്….“ ”പണിയാണ്, എന്നാലും ഞാൻ സഹായിക്കാം.പക്ഷേ ഒരു കണ്ടിഷൻ ഉണ്ട് “അത് എന്താണെന്ന മട്ടിൽ ഗായത്രി മുക്തയേ ഉറ്റു നോക്കി. ”പണം, സ്വത്ത് ഇത് രണ്ടും കണ്ടു ഒരിക്കലും പ്രണയിക്കരുത്. നീ അങ്ങനെ ഒരാളല്ലെന്ന് എനിക്ക് അറിയാം.എന്നാലും എന്റെ സമാധാനത്തിന് വേണ്ടി പറഞ്ഞതാണ്.ഒന്നും തോന്നരുത് ട്ടോ “

”മേം എന്താ പറയുന്നേ, ഞാൻ അങ്ങനെ ഒന്നും വിചാരിച്ചല്ല.തുടക്കത്തിൽ ഒന്നും എനിക്ക് അങ്ങനെ ഒരു ഫീലിങ്‌സും ഇല്ല. ആദിയേട്ടനെ പോലെയേ സാറിനെയും കണ്ടിരുന്നുള്ളു.പക്ഷേ നാട്ടിൽ എത്തിയതിനു ശേഷം എനിക്ക് വേണ്ടി സംസാരിക്കുന്നതും എന്നേ സംരക്ഷിക്കുന്നതും എല്ലാം കണ്ടപ്പോൾ അറിയില്ല എന്താണ് എനിക്ക് പറ്റിയതെന്ന്. ഞാൻ പോലും അറിയാതെ അദ്ദേഹത്തെ ഞാൻ പ്രണയിക്കാൻ തുടങ്ങിയിരുന്നു.

തെറ്റാണോ ശരിയാണോ അറിയില്ല എങ്കിലും മൗനമായി ഉള്ളിൽ കൊണ്ടു നടന്നു…ഇപ്പോഴും ആ സ്നേഹത്തിന് ഒരു കുറവും വരുന്നില്ല, അത് എനിക്ക് അത്ഭുതമായി തോന്നുവാ “പറയുമ്പോൾ അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. ”എനിക്ക് മനസിലാവും,…ഞാൻ കുടെയുണ്ട് അത് പോരെ.അങ്ങനെയൊന്നും മെരുക്കാൻ പറ്റില്ല കുറച്ചു വായിൽ ഉള്ളതൊക്കെ കേൾക്കേണ്ടി വരും.നിനക്ക് അറിയുന്നതല്ലേ നിന്റെ സാറിനെ “അതിന് പുഞ്ചിരിയോടെ തലയാട്ടുകയാണ് അവൾ ചെയ്തത്.

ഗായത്രിയ്ക്കുള്ളിലെ സംശയം മാറിയതോടെ അവൾ ഉഷാറായി. ദീക്ഷിതിന് ഇപ്പോഴും മുക്തയോട് പ്രണയം ആണെന്നാണ് അവൾ കരുതി ഇരുന്നത്. അത് മുക്ത തന്നെ മാറ്റി കൊടുത്തു . എന്നും വൈകിട്ട് പോകുന്ന ഗായത്രിയേ മുക്ത തന്റെ കൂടെ പോകാം എന്നും പറഞ്ഞു പിടിച്ചു വെച്ചു.പോകാൻ നേരമായതും ദീക്ഷിത് എത്തിയിരുന്നു. മുക്ത വേഗം ഓടി ചെന്നു പുറകിൽ കയറി. കാര്യം മനസ്സിലാവാതെ ഗായത്രിയും ദീക്ഷിത്തും അവളെ നോക്കി. “നീ എന്താ പുറകിൽ ചെന്നിരിക്കുന്നെ ”

“എനിക്ക് ഇച്ചിരി പണിയുണ്ട്, പുറകിൽ ഇരുന്നാലേ നേരെ ചൊവ്വേ എന്തെങ്കിലും ചെയ്യാൻ പറ്റു.ഗായത്രി നീ മുൻപിൽ കയറിക്കോ…..ഇനി നമ്മൾ ഡ്രൈവർ ആക്കിയെന്ന പരാതി വേണ്ട”മുക്ത പറയുന്നത് കേട്ട് ഇല്ലെന്ന അവൾ തലയാട്ടി. “അത് ശരിയാ, ഞാൻ നിങ്ങളുടെ ഡ്രൈവർ ഒന്നും അല്ല. മര്യാദക്ക് ആരെങ്കിലും മുൻപിൽ കയറി ഇരുന്നോ ”ദീക്ഷിത് പറയുന്നത് കേട്ട് ഗായത്രി മുക്തയേ ദയനീയമായി നോക്കി.

ലവള് ഇവിടുത്തക്കാരിയല്ല എന്ന ഭാവത്തിൽ ലാപ്പിൽ തലയിട്ട് ഇരിപ്പാണ് “. ”ഗായത്രിയ്ക്ക് ഇനി ഞാൻ ഡോർ തുറന്നു തരേണ്ടി വരുവോ “കയറുന്നില്ലെന്ന് കണ്ടു ദീക്ഷിത് തനി സ്വഭാവം പുറത്തെടുത്തു.അതോടെ പെണ്ണ് വേഗം ഓടി കയറി. ”സീറ്റ് ബെൽറ്റിട് “സ്റ്റാർട്ട്‌ ചെയ്യാൻ നേരം പറഞ്ഞു.അത് കേട്ട് നിസ്സഹാതയോടെ അവനെ നോക്കി. ”എന്തേ ഇടുന്നില്ലേ “അവൻ ഇടുന്നില്ലെന്ന് കണ്ടു അവളെ സംശയത്തോടെ നോക്കി

”എനിക്ക് സീറ്റ് ബെറ്റിൽടാൻ അറിയില്ല“ചമ്മലോടെ പറഞ്ഞതും അവൻ പുറകിൽ ചുണ്ട് കടിച്ചു പിടിച്ചു ചിരി അടക്കി നിർത്തിയവളെ ഒന്ന് കണ്ണുരുട്ടിയ ശേഷം അവൾക്ക് നേരെ വന്നു. അടിക്കാൻ ആണെന്ന് കരുതി പെണ്ണ് കണ്ണുകൾ ഇറുകെ അടച്ചു, അവൻ ഒന്നും മിണ്ടാതെ ബെൽറ്റ്‌ വലിച്ചു ഇട്ടു കൊടുത്തു ഡ്രൈവ് ഇരുന്നു.ആളനക്കം ഇല്ലെന്ന് കണ്ടു കണ്ണ് തുറന്നു നോക്കുമ്പോൾ ഒന്നും അറിയാതെ വണ്ടി ഓടിക്കുന്നവനെ കണ്ടു ദീർഘ ശ്വാസം എടുത്തു ചാരി ഇരുന്നു.

ഇതൊക്കെ കണ്ടു മുക്ത കള്ള ചിരിയോടെ രണ്ടു പേരെയും നോക്കി അങ്ങനെ കിടന്നു. ഗായത്രിയുടെ ഹോസ്റ്റലിന് മുൻപിൽ എത്തിയതും അവൾ അവനെ വീണ്ടും നോക്കി. കാര്യം മനസ്സിലായ പോലെ ദീക്ഷിത് ബെൽറ്റ്‌ അഴിച്ചു കൊടുത്തതും പന്തം കണ്ട പെരുച്ചാഴിയേ പോലെ ഒരൊറ്റ ഓട്ടമായിരുന്നു പെണ്ണ്. “ഞാൻ ഇപ്പൊ വരാം, ”മുക്ത അവൾക്ക് പുറകെ ഇറങ്ങി. “ഡീ, യാത്ര പറയാതെ അങ്ങ് പോകുവാണോ? ”മുക്ത ഒന്നും അറിയാത്ത മട്ടിൽ പറഞ്ഞു. “ദേ ചേച്ചി വല്ലാത്തൊരു ചതിയായി പോയി,ഹാർട്ടറ്റാക്ക് വന്നു ജീവൻ പോയില്ലന്നെ ഒള്ളു.

ഇനി ഈ പരുപാടിയ്ക്ക് ഞാൻ ഇല്ല”അവൾ കിതച്ചു കൊണ്ടു പറഞ്ഞു. “ആഹാ ഇത്ര പെട്ടെന്ന് മടുത്തോ, ആളെ വേണമെങ്കിൽ കുറച്ചു കൂടെ കഷ്ടപ്പെടേണ്ടി വരും, അതുകൊണ്ട് നാളെ ഇവടെ വെയിറ്റ് ചെയ്താൽ മതി.ഞങ്ങൾ പിക് ചെയ്തോളാം ” “എന്റെ പൊന്ന് ചേച്ചി ജീവനിൽ കൊതി ഉള്ളത് കൊണ്ടാ, നമുക്ക് വേറെ വല്ല ഐഡിയയും നോക്കാം.ഇത് വേണ്ട ”അവൾ കെഞ്ചി. “അങ്ങനെ ആണെങ്കിൽ അവനെ മറന്നേക്ക്, നിനക്ക് ഇത്ര മതിയെങ്കിൽ എനിക്ക് എന്താ പ്രശ്നം.ഞാൻ പോകുവാ ”

“വേണ്ട വേണ്ട, ഞാൻ വെയിറ്റ് ചെയ്തോളാം 😔”പോകാൻ ഒരുങ്ങിയവളുടെ കയ്യിൽ പിടിച്ചു. “ഗുഡ് girl, അപ്പൊ ശരി നാളെ കാണാം ”മുക്ത അവളെ hug ചെയ്തു കൊണ്ടു മുൻപിൽ കയറി ഇരുന്നു. “ഇത്ര പെട്ടന്ന് നിന്റെ പണി കഴിഞ്ഞോ? ”അവൻ സംശയത്തിൽ ചോദിച്ചു. “അതൊക്കെ തീർന്നു, ” പിന്നെ അങ്ങോട്ട് അവരുടെ ജോലി കാര്യങ്ങൾ ചർച്ചയായി.സംസാരിച്ചു കൊണ്ടു വീടെത്തിയത് രണ്ടു പേരും അറിഞ്ഞില്ല. ദീക്ഷിതിന്റെ കാർ ഗേറ്റ് കടന്നു വരുന്നതും അതിൽ അവനോട് ചിരിച്ചു വരുന്ന മുക്തയേ കൂടെ കണ്ടതും ബാൽക്കണിയിൽ കാറ്റ് കൊണ്ടു നിൽക്കുന്ന സുഭദ്ര ദേഷ്യത്തിൽ പല്ല് ഞെരിച്ചു വേഗം അടുത്തുള്ള വീൽ ചെയറിൽ ഇരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button