കാണാചരട്: ഭാഗം 72
രചന: അഫ്‌ന
“ഏട്ടൻ വാ,ഇനി കഴിച്ചിട്ട് പോകാം ”മുക്ത ഇറങ്ങി കൊണ്ടു അവനെ വിളിച്ചു. “ഒന്ന് കഴിക്കാൻ വന്നതിന്റെ ക്ഷീണം മാറിയിട്ടേ ഒള്ളു,ഇനി ഒന്നും കൂടെ വേണ്ട ”അവൻ പല്ലിളിച്ചു. “കോമഡി ആണെന്ന് പറഞ്ഞു കൂടായിരുന്നോ, അറിഞ്ഞിരുന്നെങ്കിൽ ചിരിച്ചു തന്നേനെ😬 ” “ഇനി ശ്രദ്ധിച്ചോളാം, ” “നിന്ന് കളിക്കാതെ ഇറങ്ങിക്കേ, അവിടെ തനിച്ചു കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇവിടെ.ഇനി ഇങ്ങോട്ട് ഒന്നും പറയേണ്ട, വേഗം കാർ പാർക്ക് ചെയ്തു വന്നേ….
അപ്പോയെക്കും ഞാൻ ഫ്രഷ് ആയിട്ട് വരാം “അതും പറഞ്ഞു അവന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവൾ അകത്തേക്ക് ഓടി.ഇനി വേറെ വഴി ഇല്ലെന്നോർത്തു ദീക്ഷിത് തല ചൊറിഞ്ഞു കൊണ്ടു കാർ പാർക്കിംഗ് ഏരിയയിലേക്ക് എടുത്തു. ഇതെല്ലാം staircase ന്റെ അടുത്തിരുന്നു വീക്ഷിക്കുകയാണ് അമ്മ.തന്റെ പ്ലാനുകൾ എല്ലാം ഇല്ലാതാവാൻ കാരണം ദീക്ഷിത് ആണെന്നോർക്കേ അവരുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.
മുക്തയേ ഇല്ലാതാക്കാൻ ഇത്രയും നല്ലൊരു അവസരം ഉണ്ടായിട്ടും മുൻപിൽ ദീക്ഷിത് എന്ന തടസ്സം ഉണ്ടെന്നോർക്കേ സുഭദ്രയുടെ കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു…. “അമ്മ ഇവിടെ ഇരിക്കുവാണോ? കിടന്നില്ലേ ഇതുവരെ ”പടി കയറി വരുന്ന മുക്ത അമ്മയേ കണ്ടു അങ്ങോട്ട് വന്നു. “മോള് വന്നിട്ട് കിടക്കാമെന്ന് കരുതി,ഒറ്റയ്ക്കാണോ വന്നേ ”ഉള്ളിൽ വെറുപ്പ് ഉണ്ടെങ്കിലും അത് മറച്ചു പിടിക്കാൻ അവർക്ക് അതികം പ്രയാസം ഒന്നും ഇല്ലായിരുന്നു. “ഒറ്റയ്ക്കൊന്നും അല്ല, ഏട്ടന്റെ കൂടെയാ വന്നേ…”അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
“ഏട്ടനോ? ”അമ്മയ്ക്ക് അത് ഇഷ്ടപ്പെട്ടില്ലെന്ന് സ്വരത്തിൽ നിന്ന് തന്നെ ഊഹിക്കാം. “എന്റെ അമ്മേ ദീക്ഷിതിനേ കുറിച്ചാ ഞാൻ പറഞ്ഞെ, ഏട്ടനും ഞാനും ഒരേ റൂട്ടിലൂടെ അല്ലെ പോകുന്നെ. അപ്പൊ ഞാനും കൂടെ കൂടി, ഒറ്റയ്യ്ക്ക് ബോറടിച്ചു പോകേണ്ടല്ലോ.ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടുണ്ട് അപ്പോയെക്കും ഞാൻ ഫ്രഷ് ആയി വരാം. ഏട്ടനെ ഒന്ന് നോക്കിക്കോണേ ”അമ്മയുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ടു മുറിയിലേക്ക് വേഗത്തിൽ ഓടി.
“നാശം “അമ്മ ഉമ്മ വെച്ചിടം അടുത്തുള്ള ടിഷ്യൂ എടുത്തു തുടച്ചു. ദേഷ്യത്തിൽ ലിഫ്റ്റിന്റെ അടുത്തേക്ക് നീങ്ങി. ദീക്ഷിത് മടിച്ചു മടിച്ചു അകത്തേക്ക് കയറി,അവളുടെ വീടും പരിസരവും കാണുമ്പോൾ താൻ ചെയ്ത തെറ്റുകൾ തന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി അവന്.ഒന്നും ഓർക്കാൻ താൽപ്പര്യപ്പെടാതെ അവൻ തലയ്ക്ക് കൈ വെച്ചു. “എന്താ മോനെ സുഖമില്ലേ ”അമ്മയുടെ ചോദ്യം കേട്ട് ഞെട്ടലോടെ അങ്ങോട്ട് നോക്കി.വീൽ ചെയറിൽ തന്റെ അടുത്തേക്ക് വരുന്ന സുഭദ്രയേ അവൻ ക്ഷമയോടെ നോക്കി നിന്നു.
തനിക്കുള്ളിലെ മൃഗത്തെ പല തവണ കണ്ടു നിന്നവരാണ് മുക്തയുടെ അമ്മ.അതിന്റെ ചമ്മൽ അവനുള്ളിൽ ഇപ്പോഴും ഉണ്ട്. “ആന്റി ഇവിടെ ഉണ്ടായിരുന്നോ? ”എന്ത് ചോദിക്കുമെന്നറിയാതെ അവൻ നഖം കടിച്ചു. “ഞാൻ ഇവിടെ അല്ലാതെ വേറെ എവിടേക്ക് പോകാനേ കുഞ്ഞേ ”ഉള്ളിൽ നീരസം ആണെങ്കിലും അത് മറച്ചു പിടിക്കാൻ അവർക്ക് അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
“അയ്യോ ആന്റി ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല, കിടന്നില്ലേ എന്നാ ഉദേശിച്ചേ ”ദീക്ഷിത് മെല്ലെ ചിരിച്ചു. “അത് മനസിലായി, ഞാൻ ചുമ്മാ ചോദിച്ചതാ,വന്ന കാലിൽ നിൽക്കാതെ മോൻ ഇരിക്ക്. അവളിപ്പോ വരും ”അടുത്തുള്ള സോഫയിലേക്ക് വിരൽ ചൂണ്ടി.ദീക്ഷിത് മെല്ലെ ചുറ്റും കണ്ണുകളോടിച്ചു മെല്ലെ ഇരുന്നു. “കുറെ ആയില്ലോ മോനിങ്ങോട്ടൊക്കേ വന്നിട്ട്.പണ്ട് അദ്ദേഹത്തെ അടിക്കാൻ വന്നതാ പിന്നെ ഇപ്പോഴാ കാണുന്നേ “മനപ്പൂർവം അവനെ വേദനിപ്പിക്കാൻ വേണ്ടിയാണ് അമ്മ അങ്ങനെ പറഞ്ഞത്.
വിചാരിച്ച പോലെ അവന്റെ ശിരസ്സ് താഴ്ന്നിരുന്നു. ”ഞാൻ മോനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാട്ടോ പിന്നെ കണ്ടില്ലെന്നാ ഉദേശിച്ചേ.എന്തൊക്കെ പറഞ്ഞാലും അവളെ കുറിച്ച് മോനല്ലേ ചിന്ത ഉണ്ടായിരുന്നെ.ലൂക്ക അന്ന് വന്നില്ലായിരുന്നെങ്കിൽ വിവാഹം കഴിഞ്ഞു ജീവിക്കേണ്ടവരായിരുന്നു.“അത് കേൾക്കേ നഷ്ട ബോധം അവന്റെ മുഖത്തു മിന്നി മറന്നു കൊണ്ടിരുന്നു. മുക്തയെയും ദീക്ഷിതിനെയും തമ്മിൽ തല്ലി പിരിയിക്കേണ്ടത് അവരുടെ ആവിശ്യമാണ്.
ദീക്ഷിത് തന്റെ പാതയിലേ വലിയൊരു തടസ്സമാണെന്ന് അമ്മയ്ക്ക് വ്യക്തമായി അറിയാം.ആദിയും ദീക്ഷിതും തമ്മിൽ തല്ലി മരിക്കുമെന്ന് കരുതി കാത്തിരുന്നതാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്നോർക്കേ അവർക്ക് അവരോട് തന്നെ വെറുപ്പ് തോന്നി. ഒന്നെങ്കിൽ അവനെ ഇല്ലാതാക്കണം അതിനു ഒരിക്കലും സാധിക്കില്ല. കാരണം അവന് പുറകിൽ ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത മാഫിയ ലോകമുണ്ട്.
ഒന്ന് പാളിയാൽ അത് തനിക്കു തന്നെ ആപത്താണ്.അതുകൊണ്ട് തമ്മിൽ പിരിയ്ക്കുക മാത്രമാണ് വഴി. “ആന്റി എന്താ ആലോചിക്കുന്നേ ”ദീക്ഷിതിന്റെ വിളി കേട്ട് സുഭദ്ര ചിന്തയിൽ നിന്നുണർന്നു. “ഏയ് ഞാൻ മോന്റെ കാര്യം ആലോചിച്ചു പോയതാ, എത്ര കാലം ഇങ്ങനെ ഒറ്റ തടിയായ് ജീവിക്കും. മോനും വേണ്ടേ കുടുംബവും കുട്ടികളും. അല്ലെങ്കിൽ നിന്റെ അപ്പയുടെ അവസ്ഥയാവും ”അപ്പ എന്ന് കേട്ടതും അവൻ നിസ്സഹായതയോടെ അവരെ നോക്കി.
“എന്താ ഇവിടെ ഒരു ചർച്ച, ”കുളി കഴിഞ്ഞു ഇറങ്ങി വരുന്ന മുക്തയുടെ ശബ്ദം കേട്ടാണ് രണ്ടു പേരും സംസാരം നിർത്തിയത്. “കാര്യമായിട്ട് സംസാരത്തിൽ ആണല്ലോ, എന്താ കാര്യം ഞാനും കൂടെ അറിയട്ടെ ”മുക്ത dining ടേബിൾ വെച്ചിരുന്ന വെള്ളം കുടിച്ചു കൊണ്ടു ചോദിച്ചു. “ആന്റിയ്ക്ക് എന്റെ വിവാഹം പെട്ടന്ന് നടത്തണം എന്ന്, എന്താ നിന്റെ അഭിപ്രായം ”ദീക്ഷിത് അമ്മയെ നോക്കി കൊണ്ടു പറഞ്ഞു.
“ആഹാ കൊള്ളാലോ, നല്ല കാര്യം ആണല്ലോ ”അവൾ പുരികമുയർത്തി. “ഞാൻ കാര്യമായിട്ടു പറഞ്ഞതാ, സംസാരം ഭക്ഷണം കഴിച്ചിട്ടു മതി. അല്ലെകിൽ തണുത്തു പോകും ”അവരെ സംസാരിച്ചിരിക്കുന്നത് ഇഷ്ടപ്പെടാതെ വേഗം എണീപ്പിച്ചു. “ചപ്പാത്തിയാണ് ഏട്ടന് പ്രശ്നം ഇല്ലല്ലോ ”മുക്ത അവന്റെ പത്രത്തിൽ വെച്ചു കൊടുത്തു കൊണ്ടു ചോദിച്ചു. “ഞാൻ മനുഷ്യൻ തന്നെയാ, വിശപ്പ് മാറ്റിയാൽ മതി എനിക്ക്…വേറെ പ്രശ്നം ഒന്നും ഇല്ല ”
“നല്ലതാ ”അവൾ പുച്ഛിച്ചു കൊണ്ടു അപ്പുറത്തിരുന്നു കഴിക്കാൻ തുടങ്ങി. അവരുടെ ചിരിയും കളിയും തമാശയും ഇഷ്ടപ്പെടാതെ അമ്മ ദേഷ്യം അടക്കി പിടിച്ചു പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞു. ഭക്ഷണം കഴിഞ്ഞു ഇരുവരും എണീറ്റു. ദീക്ഷിത് യാത്ര പറഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോഴാണ് പ്രീതിയും ലൂക്കയും കാൾ ചെയ്യുന്നത്. “എന്താടി ഞങ്ങളുടെ കാൾ എടുക്കാൻ ഇത്ര താമസം ”ലൂക്ക ഗൗരവത്തിൽ പുരികമുയർത്തി.
“എനിക്കൊരു താമസവും ഇല്ല, ചിലർക്കൊക്കെയാണ് ഇപ്പോ നമ്മളെയൊന്നും കണ്ണിൽ പിടിക്കാത്തത് ”മുക്ത കണ്ണുരുട്ടി. “നീ അങ്ങനെ പറയരുത്. ഈ യക്ഷി നല്ല കോലത്തിൽ നടന്നിരുന്നേൽ അടുത്ത വണ്ടി പിടിച്ചു അങ്ങോട്ട് വന്നേനെ, ”ലൂക്ക അപ്പുറത്ത് വർക്കേഴ്സിനോട് വീഡിയോ കാൾ ചെയ്യുന്ന പ്രീതിയേ ചൂണ്ടി കൊണ്ടു പറഞ്ഞു.അവന്റെ പ്രവൃത്തി കണ്ടു പ്രീതി കണ്ണുരുട്ടി ബാൽക്കണിയിലേക്ക് ലാപ്പുമെടുത്ത് പോയി.
“എന്താടാ കാര്യം ” “ഞാൻ ഇപ്പോ വന്നാൽ ലവള് ഒരു കൊലപാതകിയാകും. ” “നീ മനുഷ്യനേ ടെൻഷൻ അടുപ്പിക്കാതെ കാര്യം പറ ,പ്രീതി പുതിയ പ്രശ്നം വല്ലതും ഉണ്ടാക്കിയോ? ”മുക്ത നശിച്ചു അവനെ നോക്കി പല്ല് കടിച്ചു. “ പുതിയതൊന്നും അല്ല. പഴയത് തന്നെയാ…പക്ഷേ പഴയതിനേക്കാൾ ഒന്നൂടെ സ്ട്രോങ്ങ് ആയിട്ടുണ്ടെന്ന് മാത്രം”ലൂക്ക വീണ്ടും ഓരോന്ന് പിറുപിറുക്കൻ തുടങ്ങി.
“നീ എന്റെ അടുത്തുണ്ടേൽ തീർന്നേനെ തെണ്ടി, മനുഷ്യന് ക്ഷമിക്കുന്നതിനൊരു പരിധിയുണ്ട് ” “നമ്മുടെ പയ്യന്മാരെ അയക്കണോ ”ദീക്ഷിത് “അങ്ങ് അവിടെ ഉണ്ടായിരുന്നോ! കണ്ടതിൽ സന്തോഷം. പിന്നെ ആ സഹായം വേണ്ട.ഞാൻ ഇത് സോൾവ് ആക്കാനാ നോക്കുന്നെ അല്ലാതെ ഒന്നൂടെ വലിച്ചു നീട്ടാൻ അല്ല 😬” “ഓ പുച്ഛം, വേണ്ടെങ്കിൽ വേണ്ട ”അവൻ കളം ഒഴിഞ്ഞു. “നിനക്ക് ഇവളുടെ ആജന്മ ശത്രു മോക്ഷിയേ അറിയില്ലേ ”
“പിന്നെ അറിയാതെ,അവള് കാരണം പ്രീതിയെക്കാൾ പ്രഷർ നമുക്കല്ലേ ഉണ്ടായേ. മറക്കാൻ പറ്റുമോ ആ മൊതലിനെ….ജീവിച്ചിരിപ്പുണ്ടോ ആവോ ”മുക്ത ഓർത്തു. “ഉണ്ട്, ജീവനോടെ ഈ ബാംഗ്ലൂരിൽ തന്നെ ഉണ്ട്.” “എന്നിട്ട് 😳” “രണ്ടും കണ്ണ് കൊണ്ടു കൊമ്പു കോർത്തിട്ടുണ്ട്, അതിലും കോമഡി അവളുടെ ചേച്ചിയെയാണ് നമ്മുടെ നന്ദൻ മാര്യേജ് ചെയ്യാൻ പോകുന്നെ ” “ഇതൊക്കെ എപ്പോ ”മുക്ത വാ പൊളിച്ചു ദീക്ഷിതിന്റെ പുറത്തടിച്ചു.
അവൻ വേദന കൊണ്ടു പുളഞ്ഞു അവളെ നോക്കിയെങ്കിലും അവള് ഇവിടെ ഒന്നും അല്ല. “ഇന്നലെ. ചേച്ചിയേ കണ്ടിട്ട് അനിയത്തിയെക്കാൾ ചെറ്റയാണെന്ന് തോന്നുന്നു. എന്നേ കണ്ടാൽ അവളുടെ മുഖം അന്റാർട്ടിക്ക വരെ വലിയും😒 “ലൂക്ക ഓർത്തെടുത്തു. ”അത് സ്വഭാവികം “ദീക്ഷിത് കിട്ടിയ ഗ്യാപ്പിൽ താങ്ങി. ”ദേ ചേട്ടാ എന്ന് വിളിച്ച നാവ് കൊണ്ടു ചെറ്റ എന്ന് വിളിപ്പിക്കരുത് “ലൂക്ക കലിപ്പിലായി. ”പേടിച്ചു പേടിച്ചു 😒“അവൻ വീണ്ടും പുച്ഛിച്ചു.
”രണ്ടും ഒന്ന് വാ അടച്ചു വെക്കുന്നുണ്ടോ “മുക്ത കണ്ണുരുട്ടിയതും രണ്ടും തല വെട്ടിച്ചു. ”എന്റെ ലൂക്ക ദൈവത്തെ ഓർത്തു ആ പ്രീതിയേ തനിച്ചു എങ്ങോട്ടും വിടല്ലേ, ഇല്ലെങ്കിൽ നീ പറഞ്ഞ പോലെ ഒരു കൊലപാതകം നടക്കും….നന്ദേട്ടന്റെ കാര്യം ആദിയോട് ചോദിച്ചു നോക്കാം “ ”മ്മ്, എന്തായാലും നാളെ മീറ്റ് ചെയ്യണം “ ”എങ്കിൽ ശരി, ഞാൻ ഇതിനെ പറഞ്ഞു വിടട്ടെ. നീ അമ്മയുടെ ഫോണിലേക്ക് അടിച്ചോ ,പ്രീതിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.
തിരക്കിൽ ആണെന്ന് തോന്നുന്നു“ ”അപ്പൊ good night. ”ലൂക്ക കാൾ കട്ട് ചെയ്തു. “എന്നാ ഇനി ഞാൻ ഇറങ്ങട്ടെ “ദീക്ഷിത് പുറത്തുള്ള ബെഞ്ചിൽ നിന്ന് എണീറ്റു. ”മ്മ്, ശരി നാളെ കാണാം.“അവൾ കൈ പുറകിൽ കെട്ടി തലയാട്ടി. ”good night “ ”good night “അവൻ കൈ കൊടുത്തു കാറിൽ കയറി. മുക്ത അവന്റെ വാഹനം ഗേറ്റ് കടന്നു പോകുന്നത് നോക്കി നിന്നു. പോയതിനു ശേഷം അകത്തേക്ക് കയറി. ഇതെല്ലാം വീക്ഷിച്ചു കൊണ്ടു മുറിയിൽ ഇരുന്നു അമ്മയും ഇരുപ്പുണ്ടായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
രാത്രി ഭക്ഷണം കഴിച്ചു ഗാർഡനിൽ ഇരിക്കുവാണ് ആദി.ഡോർ ചവിട്ടി പൊളിച്ചതിന്റെ ദേഷ്യത്തിൽ ആണ് ചെക്കൻ.ബാക്കി നാലും കുറെ ആയി തേനിച്ചകളേ പോലെ അവന് പുറകെ നടക്കുന്നു. “ഏട്ടാ…..ഏട്ടോയ്……”അക്കി പുറകിൽ വന്നു തോണ്ടി. “എന്റെ ഡോർ നേരെയാക്കിയോ? ”തിരിഞ്ഞു നോക്കാതെ ഒരൊറ്റ ചോദ്യം. “ആള് വന്നിട്ടുണ്ട്, ഇപ്പോ കഴിയും ”വിഷ്ണു മെല്ലെ പറഞ്ഞു.അതിന് എല്ലാത്തിനെയും ഇരുത്തിയൊരു നോട്ടമായിരുന്നു ആദി.അവന്റെ നോട്ടം കണ്ടു നാലും വേറെങ്ങോട്ടോ നോക്കി.
“ഞാൻ പഴയ പോലെ അല്ല ഏട്ടാ. ….ഇപ്പൊ ഞാൻ നന്നായി,”വിക്കി അടുത്ത് വന്നിരുന്നു. “അത് ഞാൻ കണ്ടു. അങ്ങോട്ട് നീങ്ങി ഇരി മോൻ ”ആദി കണ്ണുരുട്ടിയതും ലവൻ എണീറ്റു. “പറഞ്ഞു വന്നിരുന്നേൽ ഇപ്പൊ ഇങ്ങനെ ഉണ്ടാവുമായിരുന്നോ? പറയാതെ വന്നിട്ടല്ലേ ഇതൊക്കെ ഉണ്ടായേ ”നന്ദൻ “ഇപ്പോ ഞാനായി കുറ്റക്കാരൻ, എന്റെ മക്കൾ ഒന്നുമറിയാത്ത കുഞ്ഞുങ്ങളും 🧐” “എന്റെ പൊന്നാര ഏട്ടാ തെറ്റ് ഞങ്ങളുടെ ഭാഗത്താണെന്ന് സമ്മതിച്ചു.
അതിങ്ങനെ വലിച്ചു നീട്ടാതെ ഒന്ന് മിണ്ട്….പ്ലീസ് ”അക്കി കെഞ്ചി കൊണ്ടു കയ്യിൽ തൂങ്ങി.ആദ്യം കേൾക്കാത്ത പോലെ ഇരുന്നു. “ഇത്രയ്ക്കു ജാഡ വേണ്ടട്ടോ,ഒന്ന് മിണ്ട് ആദിയേട്ടാ…”വിക്കിയും അപ്പുറത്തിരുന്നു തൂങ്ങി. അവസാനം മിണ്ടാതെ ശ്വാസം വിടാൻ സമ്മതിക്കില്ലെന്ന് കണ്ടതോടെ അവൻ കീഴടങ്ങി. “നിനക്ക് എത്ര ദിവസം ലീവുണ്ട് ”വിഷ്ണു “ലീവിന് വന്നതല്ല.അവിടുത്തെ പണി ഒഴിവാക്കി വന്നതാ”ആദി നേർത്ത സ്വരത്തിൽ പറഞ്ഞു.
“ജോലി ഒഴിവാക്കിയെന്നോ? അപ്പൊ ഏട്ടത്തിയും ഏട്ടനും അടിച്ചു പിരിഞ്ഞോ? ”വിക്കി ഞെട്ടി ചാടി എണീറ്റു. “പോടാ അവിടുന്ന്, നിന്റെ കരിനാവെടുത്ത് അങ്ങെനെയൊന്നും പറഞ്ഞേക്കല്ലേ ”ആദി കൈ കൂപ്പി. “അപ്പൊ ഒഴിവാക്കി എന്ന് പറഞ്ഞതോ! എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡാ ”നന്ദൻ “ഒന്നുമില്ല,അവിടെത്തെക്കാളും എന്നേ ആവിശ്യം ഇവിടെയാണെന്നറിഞ്ഞു. അതുകൊണ്ട് ഇങ്ങോട്ട് തിരിച്ചു ” ”അല്ലാതെ ഏട്ടത്തി പറഞ്ഞു വിട്ടതല്ലാല്ലേ….”വിഷ്ണു ആക്കിയൊരിളി ഇളിച്ചു കൊണ്ടു ചോദിച്ചു.
അതോടെ ഇത്രയും നേരം പിടിച്ചു വെച്ച മസില് താനേ അഴിഞ്ഞു. ”അപ്പൊ അങ്ങനെ പറ, ഞാനും കരുതി ഇത്ര പെട്ടന്ന് ഇങ്ങനെ നമ്മളെ കുറിച്ച് എവിടുന്നാ ചിന്ത വന്നെന്ന് “നന്ദൻ ”ഇപ്പോ വന്നതായോ കുറ്റം “അവൻ ഇരിക്കുന്നിടത്തു നിന്ന് എണീറ്റു. ”എന്തായാലും ഏട്ടന്റെ മോൻ വന്നത് നന്നായി, ഇനി എനിക്ക് ഒന്ന് ശ്വാസം വിടാമല്ലോ “നന്ദൻ സന്തോഷത്തിൽ ചിരിച്ചു. ”അയ്യടാ മോനെ, അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി.
ഏട്ടനെ അങ്ങനെ ഒഴിച്ചു വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.കല്യാണം ആവാറായി എന്നിട്ടും ഒരു ബോധം വന്നില്ല അല്ലെ ” ”എനിക്ക് ഈ പണി നടക്കില്ല, ഫോട്ടോഗ്രഫി ഫീൽഡിൽ ജോബ് ഉണ്ടെങ്കിൽ നോക്കാം”നന്ദൻ ”അത് തന്നെയാണ് ഞാൻ പറഞ്ഞു വരുന്നത്. ഇനി മുതൽ നമ്മുടെ pro photographer ഏട്ടനാണ്.എന്ന് അത് തന്നെ എടുക്കണം എന്നല്ല,ഇടയ്ക്ക് ഞങ്ങളുടെ പ്രസൻസ് ഇല്ലെങ്കിൽ ഏട്ടൻ ഹാൻഡിൽ ചെയ്യേണ്ടി വരും….ഇതൊക്കെ പറ്റുമെങ്കിൽ മാത്രം ഏട്ടനെ സ്വാതന്ത്രനാക്കാം “ആദി കൈ കെട്ടി നന്ദനേ നോക്കി.
”ഇതിപ്പോ പണി ഏറുവല്ലേ ചെയ്തേ,🧐”അവൻ തിങ്കി. ”എന്നാലും ഇഷ്ടപ്പെട്ട പണി കിട്ടിയില്ലേ “വിക്കി തോളിൽ തട്ടി പ്രോത്സാഹിപ്പിച്ചു. അക്കിയ്ക്ക് ആദി വിവാഹക്കാര്യം പറഞ്ഞത്തോടെ വീണ്ടും മൗനമായി.അവൾ ഒന്നും മിണ്ടാതെ ആദിയുടെ അടുത്ത് വന്നിരുന്നു. “നിങ്ങൾ പറഞ്ഞ സ്ഥിതിയ്ക്ക് നോക്കാം, ”നന്ദൻ അക്കിയുടെ മൗനം കണ്ടു അതികം സംസാരം നീളിപ്പിക്കാതെ അവസാനിപ്പിച്ചു. “ഇതാണ് എനിക്ക് വേണ്ടത്, ”ആദി കയ്യടിച്ചു. “നീ വന്നിട്ട് നമുക്ക് മൂന്നു പേർക്കും ഡ്രസ്സ് എടുക്കാൻ പോകാൻ കാത്തിരിക്കുവാണ് ഞാൻ.
ഫ്രീ ആണെങ്കിൽ നമുക്ക് ഇപ്പൊ പോയാലോ…രണ്ട് ദിവസം കഴിഞ്ഞാൽ engagement ആയി “വിഷ്ണു അക്കി അറിയാതെ അപ്പുറത്ത് നിൽക്കുന്ന നന്ദനേ നോക്കി, അവൻ അവളെ തന്നെ നോക്കി നിൽക്കുവാണ്.രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കിയതും അക്കി വേഗം ഒന്ന് പുഞ്ചിരിച്ചു കൊണ്ടു നോട്ടം മാറ്റി. പക്ഷേ അപ്പോഴും മിഴികളെ പിന്തിരിപ്പിക്കാൻ കഴിയാതെ അവളിൽ തന്നെ തറഞ്ഞു നിൽക്കുവാണ് അവൻ. കാരണമറിയാതെ കരച്ചിൽ വരുന്നത് പോലെ തോന്നി.
“നന്ദേട്ടാ…..നന്ദേട്ടാ….”വിഷ്ണുവിന്റെ വിളിയിൽ ചിന്തയിൽ നിന്ന് ഞെട്ടലോടെ നിറയാൻ തുടങ്ങിയ മിഴികളേ തട്ടി മാറ്റി. “ഇതേതു ലോകത്താ….നമുക്ക് ഇന്ന് പോയാലോന്ന് ”വിഷ്ണു “മ്മ്, പോകാം ”അവൻ തലയാട്ടി കൊണ്ടു അകത്തേക്കു നടന്നു. “ഏട്ടൻ ഇതെങ്ങോട്ടാ പോകുന്നെ ”വിക്കി പുറകിൽ നിന്ന് വിളിച്ചു. “എനിക്ക് urgent call ചെയ്യാൻ ഉണ്ട്, നിങ്ങൾ പോകാൻ നേരം പറയ്. ഞാൻ മുറിയിൽ ഉണ്ടാവും ”അവനത്രയും പറഞ്ഞു വേഗം നടന്നു.
“ഏട്ടനെന്താ പെട്ടന്ന് പറ്റിയെ, ”ആദി ഓർത്തു കൊണ്ടു വിഷ്ണുവിനെ നോക്കി. “ഇടയ്ക്ക് അന്യനേ പോലെയാ…നിൽക്കുന്ന നിൽപ്പിൽ മുഖം മാറും ”വിക്കി പറയുന്നത് കേട്ട് ആദി ചിരിച്ചു കൊണ്ടു നോക്കുമ്പോൾ അവന്റെ തോളിൽ തല ചായ്ച്ചു കിടക്കുന്ന അക്കിയേയാണ് കാണുന്നത്.അസുഖം എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അക്കി ഇങ്ങനെ കിടക്കാറില്ലെന്ന് അവനറിയാം.
“എന്താടാ പറ്റിയെ, എന്തെങ്കിലും വയ്യായ്ക ഉണ്ടോ ”അവളുടെ തലയിൽ തലോടി വാത്സല്യത്തോടെ ചോദിച്ചു.അതിന് അവന്റെ കൈ കൂട്ടി പിടിച്ചു ഇല്ലെന്ന മൂളി. “ഏട്ടനെ എത്ര മാത്രം മിസ്സ് ചെയ്തിരുന്നെന്നോ? എന്തായാലും ഏട്ടൻ വന്നല്ലോ “ഉള്ളിലേ സങ്കടക്കടലിനെ അടക്കി പിടിച്ചു നേർത്ത പുഞ്ചിരിയോടെ അവന്റെ തോളിൽ ഒതുങ്ങി. ”അത്രയ്ക്കും മിസ്സ് ചെയ്തിരുന്നോ എന്നേ “അവൻ കുസൃതിയോടെ പുരികമുയർത്തി.
”അതൊന്നും ഏട്ടന് പറഞ്ഞാൽ മനസ്സിലാവില്ല,കളിക്കാതെ പോയെ “അവന്റെ കളിയാക്കൽ കണ്ടു അവൾ നേരെ ഇരുന്നു. ”വിളിച്ചു വരുത്തി അപമാനിക്കുന്നോ, നീ കിടന്നു മുഴുവനാക്കിട്ട് പോയാൽ മതി. ..അവിടെ കിടക്ക് “ആദി കഴുത്തിലൂടെ ചുറ്റി പിടിച്ചു അവന്റെ മടിയിലേക്ക് വലിച്ചു.അക്കി അലറി വിളിച്ചു എണീക്കാൻ വേണ്ടി അവന്റെ കയ്യിനിട്ടടിച്ചു പക്ഷേ ലവൻ വിടുന്ന ലക്ഷണം ഇല്ലെന്ന. “ഏട്ടാ വിട് വിട് വേദനിക്കുന്നു “അക്കി അലറി പൊളിച്ചു.
”ഇല്ല മോളെ, ഏട്ടൻ ഇല്ലാത്തതിന്റെ കുറവ് നിരത്തിയിട്ടേ ഞാൻ നിർത്തൂ “ആദി അവളെ ഇക്കിളി കൂട്ടാൻ.അക്കി ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു. ”എന്റെ ആദി അതിന്റെ കാറ്റിപ്പോ പോകും വിട്ടേക്ക് ” വിഷ്ണു പിടിച്ചു മാറ്റി.അവന്റെ കയ്യിൽ നിന്ന് അഴിഞ്ഞതേ ഓർമയൊള്ളു പിന്നെ അക്കിയേ ആ പരിസരത്ത് കണ്ടിട്ടില്ല. നന്ദൻ ജനലോരം ഇരുന്നു മിഴികൾ വാർക്കുമ്പോഴാണ് unknown നമ്പറിൽ നിന്ന് കാൾ വരുന്നത്.
ആദ്യം അത് കണ്ടില്ലെന്നു നടിച്ചെങ്കിലും വീണ്ടും അടിക്കാൻ തുടങ്ങി.അവസാനം അർജെന്റ് ആയിരിക്കുമെന്ന് കരുതി അവൻ കാൾ എടുത്തു ചെവിയോട് ചേർത്തു. “ഹലോ ”നന്ദൻ ഗൗരവത്തിൽ തുടർന്നു. “ഹലോ മാഷേ, കാൾ എടുക്കാൻ എന്താ ഇത്ര താമസം!തിരിക്കിലായിരുന്നോ ”അപ്പുറത്ത് നിന്നുള്ള സ്വരം ആരാണെന്നു അതികം ചിന്തിക്കേണ്ട ആവിശ്യം അവനില്ലായിരുന്നു.കാരണം അവനെ മാഷേ എന്ന് വിളിക്കുന്നത് മൗനി മാത്രമാണ്….
അവളാണെന്ന് അറിഞ്ഞിട്ടും പ്രത്യേകിച്ച് സന്തോഷമൊന്നും അവനിൽ വിരിഞ്ഞില്ല. “മാഷ് ഞാൻ പറയുന്നത് കേൾക്കുന്നില്ലേ, ഞാൻ വിളിച്ചത് ഇഷ്ടമായില്ലേ”മൗനി കുറുമ്പോടെ ചോദിച്ചു. “കേൾക്കുന്നുണ്ട്, മൗനി പറഞ്ഞോ ”നന്ദൻ അവളെ നിരുത്സാഹപെടുത്തേണ്ടന്ന് കരുതി ക്ഷമയോടെ ഇരുന്നു. “പറയാൻ കാര്യമായിട്ടൊന്നും ഇല്ല, മാഷിനെ ഓർമ വന്നപ്പോൾ വിളിച്ചതാ ” “പിന്നെ മൗനി, എന്നേ എപ്പോഴും മാഷേന്ന് ഞാൻ മാഷോന്നും അല്ല. ”
“അതെനിക്കറിയാം, പക്ഷേ ഒരു ഫ്ലോയിൽ അങ്ങ് വരുവാ.മാഷിന് ഇഷ്ടമില്ലെങ്കിൽ നമുക്ക് ശ്രമിക്കാം”മൗനിയുടെ വായിൽ നിന്ന് വീണ്ടും അത് കേട്ട് നന്ദൻ പല്ല് കടിച്ചു. “ഞാൻ പറഞ്ഞില്ലേ, അറിയാതെ വരുവാ” “ഇനി ശ്രദ്ധിച്ചാൽ മതി,.” “ഒരുക്കങ്ങൾ എവിടെ വരെ ആയി ” “അറിയില്ല, അതൊക്കെ അവരുടെ പ്ലാനാ….” “എന്തായാലും ഇവിടുത്തെ ഒരുക്കം മുഴുവൻ ആയി, മാഷ് വരുമ്പോൾ ഒന്ന് ഞെട്ടും അതുറപ്പാ.”
“വരുമ്പോൾ അല്ലെ, അപ്പൊ നോക്കാം ”അവളുടെ സംസാരം കേട്ട് അവൻ പുച്ഛിച്ചു. “പുച്ഛിക്കൊന്നും വേണ്ട, ആദ്യം കാണ് ” “ഓഹ് ശരി ” “ഭക്ഷണം കഴിച്ചോ ” “മ്മ്,കഴിച്ചു ”അവന്റെ സംസാരത്തിൽ അപരിചിതത്വം നിറഞ്ഞു. “എന്നോടൊന്നും ചോദിക്കുന്നില്ലേ ”അവന്റെ ചോദ്യം കേൾക്കാതെ ആയപ്പോൾ മൗനി പരിഭവം പറഞ്ഞു. “മൗനിയ്ക്ക് എന്റെ മാനസികാവസ്ഥ അറിയുന്നതല്ലേ, ഞാൻ mentally prepared ആവുന്നേ ഒള്ളു.എനിക്ക് കുറച്ചു സമയം തരണം നീ…
എന്റെ പാസ്റ്റ് നല്ല പോലെ നിനക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇതിന് സമ്മതം മൂളിയത്….”അവന് അതിക നേരം അഭിനയിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു. പെട്ടെന്നുള്ള അവന്റെ മറുപടി മൗനിയെ വേദനിപ്പിച്ചിരുന്നു, പക്ഷേ എല്ലാം ശരിയാകും എന്നൊരു തോന്നൽ അവളിൽ വളരുന്നുണ്ടായിരുന്നു. ”ഞാൻ മാഷിനെ ദേഷ്യം പിടിപ്പിക്കാൻ വിളിച്ചല്ലാട്ടോ,ഇടയ്ക്ക് ഈ ശബ്ദം കേട്ടില്ലെങ്കിൽ ഉറക്കം വരുന്നില്ല. അതാ ഇനി ഞാൻ ശ്രദ്ധിച്ചോളാം….അപ്പൊ good night “അവൾ തിരിച്ചു പറയില്ലെന്ന് ഉറപ്പോടെ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങി.
”good night “അവസാന നിമിഷം അവന്റെ വായിൽ നിന്ന് കേട്ടതും എന്തോ നേടെയെടുത്ത പോലെ സന്തോഷമായിരുന്നു അവൾക്ക്.പക്ഷേ ഇനി എന്തെങ്കിലും പറയും മുൻപ് നന്ദൻ കാൾ കട്ട് ചെയ്തിരുന്നു. ”ശേ വെച്ചോ “മൗനി ഫോണിലേക്ക് നോക്കി ചുണ്ട് ചുളുക്കി. ”എന്താണ് ഒരു സങ്കടം, മാഷ് ഫോൺ വെച്ചോ “മോക്ഷി കളിയാക്കി. ”പോടീ, ” ”ചെക്കനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടല്ലോ, ”
”ദേ പെണ്ണെ വേണ്ടതൊന്നും പറഞ്ഞു എന്നേ ദേഷ്യം പിടിപ്പിക്കല്ലേ “അവളെ നോക്കി കണ്ണുരുട്ടി അടുത്തുള്ള ഡ്രസ്സ് മടക്കി ഷെൽഫിൽ വെക്കാൻ തുടങ്ങി. ”ഞാൻ ചുമ്മാ കോമഡി അടിച്ചതല്ലേ, ചേച്ചി മറ്റേ കാര്യം പറ! എന്തായി ഞാൻ പറഞ്ഞത് “മോക്ഷി അവളുടെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി. ”എന്ത് കാര്യം “അവൾ സംശയത്തോടെ നോക്കി. ”എന്ത് കാര്യമെന്നോ? വിഷ്ണുവിന്റെ കാര്യം ഞാൻ പറയാൻ പറഞ്ഞില്ലായിരുന്നോ.”മോക്ഷി നെറ്റി ചുളിച്ചു കൊണ്ടു എണീറ്റു.
”അങ്ങനെ പറ, അതൊക്കെ ഞാൻ സെറ്റക്കിയിട്ടുണ്ട്.ചേച്ചി ഒരു കാര്യം ഏറ്റിട്ടുണ്ടെങ്കിൽ നടത്തി തന്നിട്ടല്ലേ ഒള്ളു ” ”ശരിക്കും, അച്ഛൻ എന്താ പറഞ്ഞേ “മോക്ഷി ആകാംഷയോടെ അവളുടെ അടുത്ത് ചമ്രം പടിഞ്ഞിരുന്നു. ”എന്റെ engagement ദിവസം അവരോട് കാര്യം അവതരിപ്പിക്കാമെന്നു.ഇനി അവർക്ക് സമ്മതം ആണെങ്കിൽ അന്ന് തന്നെ നിന്റെയും നടത്താനാണ് പ്ലാൻ…
അതുകൊണ്ട് ചേച്ചിടെ പൊന്ന് നല്ലപോലെ ഒരുങ്ങി റെഡിയായിക്കോ ” മൗനി മോക്ഷിയുടെ കവിളിൽ നുള്ളി തന്റെ ജോലി തുടർന്നു. ഇത് മാത്രം മതിയായിരുന്നു മോക്ഷിയ്ക്ക് പ്രീതിയുടെ തകർച്ചയ്ക്ക് തുടക്കം കുറിക്കാൻ. ”ഇനി അങ്ങോട്ട് എന്റെ കളിയാണ് പ്രീതി, ഇത് ദൈവം എനിക്കായ് തന്ന അവസരമാണ്. ഇല്ലെങ്കിൽ ഇങ്ങനെ ഒരു റിലേഷനും കൂടിക്കാഴ്ച്ചയും നമുക്കിടയിൽ ഉണ്ടാവില്ലായിരുന്നു “മോക്ഷി ഉള്ളിൽ മൊഴിഞ്ഞു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…