കാണാചരട്: ഭാഗം 73
രചന: അഫ്‌ന
കുറച്ചു ദിവസമായി ഉറക്കം തന്നിൽ നിന്ന് പാടെ നഷ്ടമായിരിക്കുന്നു.കാരണം അറിയാത്തൊരു നോവ് ഉള്ളിൽ കുരുങ്ങിയിട്ടുണ്ട് പക്ഷേ അറിയില്ല ഇതൊക്കെ തനിക്ക് എന്തിനെന്നു.പഴയ പോലെ നന്ദേട്ടനോട് മിണ്ടാൻ പോയിട്ടു നേരെ നോക്കാൻ പോലും കഴിയുന്നില്ല.എന്റെ ഈ അകൽച്ച ആ പാവത്തിനെ വേദനിപ്പിക്കുന്നുണ്ടെന്നു അറിയാം പക്ഷേ സംസാരിക്കാൻ എന്നിൽ വാക്കുകളോ കാരണങ്ങളോ ഇല്ല.
കതകിൽ ആരോ നിർത്താതെ തട്ടുന്ന ശബ്ദം കേട്ട് അക്കി ബാൽക്കണിയിൽ നിന്ന് എണീറ്റു മെല്ലെ കതകിന്റെ അടുത്തേക്ക് നടന്നു. തുറക്കുമ്പോൾ തന്നെ കാണുന്നത് മുഖവും വീർപ്പിച്ചു കൈ കെട്ടി നിൽക്കുന്ന വിക്കിയെയാണ്. അവനെ കണ്ടപ്പോൾ തന്നെ ഉള്ളിലെ സങ്കടക്കടലിനെ ഒതുക്കി പിടിച്ചു. “നിനക്കെന്താ ഡോർ തുറക്കാൻ ഇത്ര താമസം ”അൽപ്പം ഗൗരവത്തിൽ ആണ് പുള്ളി.അവന്റെ എന്തെന്നില്ലാത്ത ഭാവം കണ്ടു അക്കി അവനെ സൂക്ഷിച്ചു നോക്കി.
“നിന്റെ വായിൽ നാവില്ലേ കോപ്പേ, എന്തെ എന്തെങ്കിലും കള്ളത്തരം ഉണ്ടോ ”വീണ്ടും ചോദ്യം. “നിനക്കെന്താഡാ പ്രശ്നം, നേരം 10:30 ആയി ഉറക്കം ഒന്നും ഇല്ലേ ” “ഈ പറയുന്ന ഉറക്കം നിനക്കില്ലേ ”ഗൗരവത്തിൽ തന്നെയാണ്. “ഞാൻ ഉറങ്ങിയിരുന്നു, നീ വിളിക്കുന്നത് കേട്ട് എണീറ്റതാ ഇപ്പോ ”അവൾ കള്ളം പറഞ്ഞു.പക്ഷേ അക്കി എപ്പോ കള്ളം പറഞ്ഞാലും കൈ പുറകിൽ പോകും അത് ആരെക്കാളും നന്നായി വിക്കിയ്ക്ക് അറിയാം.
കറക്റ്റ് ടൈമിൽ കൈ പുറകിലേക്ക് പിടിക്കുന്നത് അവൻ ശ്രദ്ധിച്ചു. “എന്താ നോക്കുന്നെ ”അവന്റെ വീക്ഷണം കണ്ടു അക്കി കണ്ണുരുട്ടി. “ഒന്ന് മാറിക്കെ, ബാക്കി അകത്തിരുന്നു പറയാം ”അതും പറഞ്ഞു അവളെ സൈഡാക്കി അകത്തേക്ക് കയറി. കാര്യം മനസ്സിലാവാത്ത അവൾ ഡോർ മെല്ലെ ചാരി അവന് പുറകെ ബാൽക്കണിയിലേക്ക് വിട്ടു.വിക്കി കാര്യമായ ചിന്തയിലാണ്, പെട്ടന്ന് എന്താണ് സംഭവിച്ചതെന്നറിയാതെ ടെൻഷനിലാണ് അക്കി.
“എന്താ വിക്കി, എന്തോ പറയാൻ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്” “ഞാൻ നിന്റെ ആരാ അക്കി ശരിക്കും, ”ഓർത്തു കൊണ്ടാണ് ചോദ്യം, അതിന്റെ പൊരുൾ മനസ്സിലാവാതെ അവൾ സൂക്ഷിച്ചു നോക്കി. “നീ എന്താ ഈ പറയുന്നേ, എനിക്കൊന്നും മനസ്സിലാവുന്നില്ല” “എനിക്കും മനസ്സിലാവുന്നില്ല. അതാ ചോദിച്ചേ? നീ പറ ഞാൻ സത്യത്തിൽ നിന്റെ ആരാ! ”അവൻ ദേഷ്യത്തിൽ ചോദിച്ചു.
“വിക്കി ! എന്താടാ ”അക്കി സമാധാനിപ്പിക്കാൻ കൈ ഉയർത്തി എങ്കിലും അവന്റെ നോട്ടം കണ്ടു കൈ പിന്നിലേക്ക് മാറ്റി. “പറ അക്കി നീ എന്നേ എങ്ങനെയാ കണ്ടിരിക്കുന്നെ ” “നീ അല്ലേടാ എന്റെ brother ഉം best friend ഉം അങ്ങനെ എല്ലാം. ” ” ആയിരുന്നു പണ്ട്, ഇപ്പോ അങ്ങനെ ഒരു ബന്ധം നമുക്കിടയിൽ ഇല്ല. ഉണ്ടെങ്കിൽ നീ എന്നോട് ഇങ്ങനെ ചെയ്യില്ലായിരുന്നു.” “എന്ത് ചെയ്യില്ലെന്ന് ”അക്കി സംശയത്തോടെ അവന് നേരെ ഇരുന്നു.
“നീ എന്നോട് എന്തെങ്കിലും മറച്ചു പിടിക്കുന്നുണ്ടോ? ” ആ ചോദ്യത്തിൽ അവൾ പതറി. ഉത്തരം കിട്ടാതെ ഉമിനീർ ഇറക്കി അവനെ നോക്കാതെ തല വെട്ടിച്ചു.പക്ഷേ വിക്കി ഉത്തരത്തിന് വേണ്ടി കാത്തിരിക്കുവാണ്. “എന്താ നിനക്ക് ഉത്തരം ഇല്ലേ, ”പെട്ടന്ന് കേട്ടതും അവളൊന്നു ഞെട്ടി ചാടി. “അങ്ങനെ ഒന്നുമില്ല, നീ വെറുതെ ചൂടാവാ ”
”അപ്പൊ ഒന്നും നീ മറക്കുന്നില്ല ” ”ഇല്ല ” ”എന്റെ ഏട്ടന്റെ പ്രണയമോ? “അപ്രതീക്ഷിത ചോദ്യം അക്കിയുടെ ഉള്ളിൽ ഇടിമുഴക്കം സൃഷ്ടിച്ചു.ഇത്രയും നേരം എന്താണോ മറച്ചു പിടിച്ചിരുന്നത് അത് താനേ മൊഴിഞ്ഞു.ഇനി അവന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അവൾ മുഖം പോത്തി പിടിച്ചു കരയാൻ തുടങ്ങി.വിക്കി ഒന്നും മിണ്ടാതെ അവളുടെ തോളിൽ തട്ടി കൊടുത്തു. അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞതറിഞ്ഞു അവൻ മെല്ലെ തട്ടി വിളിച്ചു.
“ഇതൊക്കെ എന്നിൽ നിന്നെന്തിനാ മറച്ചു പിടിച്ചേ, നീ പറയില്ലെങ്കിലും എനിക്ക് അറിയാം നിന്റെ മുഖം ഒന്ന് വടിയാൽ.പഴയ ചിരിയോ കളിയോ എന്നോട് പഴയ സംസാരമോ ഇല്ല. എപ്പോ നോക്കിയാലും ഒരേ ചിന്ത.എന്താടി ഇങ്ങനെ ” “നിന്നോട് പറയാൻ വിചാരിച്ചതാ പക്ഷേ നീ എങ്ങനെ എടുക്കും എന്നറിയില്ല എനിക്ക്” “ഞാൻ എന്ത് വിചാരിക്കാനാ ഡി, ഏട്ടൻ ഇഷ്ടം ആണെന്നല്ലേ പറഞ്ഞേ.
അതാണെങ്കിൽ കഴിഞ്ഞു ഏട്ടൻ ഇപ്പോ വേറെ ലൈഫ് ചൂസ് ചെയ്തു, പിന്നെ എന്ത് ഓർത്താ കോപ്പേ നീ കണ്ണീർ വാർക്കുന്നെ ”വിക്കി അവളെ സൂക്ഷിച്ചു നോക്കി. അതിന് അവൾക്കും ഉത്തരം ഇല്ല, വിക്കി പറഞ്ഞത് ശരിയാണ് പക്ഷേ പിന്നെ എന്തിനാണ് ഈ സങ്കടം അവളോർത്തു. “ഓർക്കൊന്നും വേണ്ട, ഈ മനസ്സിലും എന്റെ ഏട്ടൻ ഉണ്ട്. അത് നിന്റെ പൊട്ട ബുദ്ധിയ്ക്ക് പിടിക്കിട്ടിയിട്ടില്ല.”അവൻ ചിരിച്ചു കൊണ്ടു അവളുടെ തലയ്ക്ക് കൊട്ടി.
“അങ്ങനെ ഒന്നും ഇല്ല, അതൊക്കെ നിന്റെ തോന്നലാ ” “പിന്നെ എന്തിനാ ഈ സങ്കടം. മാര്യേജ് കഴിഞ്ഞാൽ ഏട്ടൻ ചിലപ്പോ വേറെ വീടെടുത്തു settled ആവും. പിന്നെ ഏട്ടനെ ഈ പരിസരത്തു തന്നെ കാണില്ല.വേറെ എന്തോർത്താ നിനക്ക് വിഷമം ” “അറിയില്ല ”അവൾക്ക് ഉത്തരമില്ല. “അതാ ഞാൻ പറഞ്ഞത്, നിനക്ക് രണ്ടു ദിവസം സമയമുണ്ട് അതിനുള്ളിൽ ഇഷ്ടം ഉണ്ടെങ്കിൽ തുറന്നു പറയ്.
ഇല്ലെങ്കിൽ നിന്റെ പോലെ മൗനി ചേച്ചിയും ഏട്ടനെ പ്രതീക്ഷിച്ചു ഇരിക്കുവാണ്. മനപ്പൂർവം അല്ലെങ്കിൽ പോലും ആ പാവത്തിനെ കൂടെ വിഷമിപ്പിക്കാൻ പറ്റില്ല ”വിക്കി അത്രയും പറഞ്ഞു മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി. അക്കിയ്ക്ക് ഇത്രയും നേരം ഉണ്ടായിരുന്ന ചിന്ത മാറി അവിടെ മറ്റൊരു ചിന്തയായി. വിക്കി പറഞ്ഞ പോലെ പ്രണയമാണോ എനിക്ക് നന്ദേട്ടനോട്.പക്ഷേ എങ്ങനെ! ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു വികാരം മുളച്ചിരുന്നോ.
ഓർക്കുന്നില്ല. ഇനി അങ്ങോട്ട് ഉറക്കമില്ലാത്ത ദിവസങ്ങളാണെന്ന് ഓർക്കേ അക്കിയ്ക്ക് പരിഭ്രാന്തി ഏറി.എത്ര കണ്ണുകളടച്ചിട്ടും ഉറക്കം അവളിൽ എത്തി ചേരുന്നില്ല.നന്ദന്റെ ഓരോ ചിരിയും തന്നെ തേടി വരുന്ന വിടർന്ന കണ്ണുകളും ഓർക്കേ ac ക്കുള്ളിൽ അവൾ നന്നേ വിയർത്തു…..തൊണ്ട വരണ്ട പോലെ തോന്നി അവൾ കുടിക്കാൻ വെള്ളം നോക്കുമ്പോഴാണ് ബോട്ടിൽ കാലിയായി കിടക്കുന്നത്.
ദാഹം കാരണം ബോട്ടിൽ കയ്യിൽ പിടിച്ചു മുറിയ്ക്ക് വെളിയിലേക്ക് നടന്നു.എല്ലാവരും കിടന്നിട്ടുണ്ട്.വെളിച്ചം എല്ലാം അണഞ്ഞു ഇരിട്ടീനെ കൂട്ട് പിടിച്ചിട്ടുണ്ട്. അക്കി ഫ്ലാഷ് ലൈറ്റ് അടിച്ചു ബോട്ടിലും കൂട്ടി പിടിച്ചു മെല്ലെ kitchen ലേക്ക് നടന്നു.വേഗം ഫ്രിഡ്ജ് തുറന്നു ബോട്ടിലിലേക്ക് വെള്ളം നിറച്ചു അതടയ്ക്കുമ്പോഴാണ് പിന്നിൽ വേറെ ആരുടെയോ കാലടി ശബ്ദം കേൾക്കുന്നത്.
അക്കി പേടിച്ചു വിറച്ചു അവിടെ സ്റ്റക്കായി മെല്ലെ തിരിഞ്ഞു.ഇരുട്ടിൽ ഒരു രൂപം തനിക്ക് നേരെ വരുന്നത് കണ്ടു കയ്യിൽ ഉണ്ടായിരുന്ന ബോട്ടിൽ എടുത്തു ആ രൂപത്തിനു നേരെ എറിഞ്ഞു.പക്ഷേ എല്ലാം മുൻ കൂട്ടി അറിയുന്ന പോലെ ആ രൂപം ബോട്ടിൽ പിടിച്ചു കഴിഞ്ഞിരുന്നു.ഇതും കൂടെ കണ്ടതും അക്കി അലറി വിളിക്കാൻ ഒരുങ്ങി അയാൾ ഓടി വന്നു വാ പൊത്തി പിടിച്ചു. പെട്ടെന്നുള്ള ശ്രമം ആയത് കൊണ്ടു ശ്വാസം പോലും എടുക്കാൻ കഴിയാത്ത വിധം അവൾ തളർന്നു പോയി.
അയാളുടെ കയ്യിൽ ഇട്ടടിച്ചു, തന്റെ കാല് കൊണ്ടു അയാളുടെ കാലിൽ ശക്തിയായി ഇടിച്ചു. കിട്ടിയ ഗ്യാപ്പിൽ കയ്യിന് ഒരു കടി കൊടുത്തു. “അമ്മാ…..”വേദന കൊണ്ടു രൂപം അലറിയതും പരിചിതമായ ശബ്ദം കേട്ട് ഓടാൻ തുനിഞ്ഞ അക്കി ഒന്ന് നിന്നു,കയ്യിൽ ഊതുന്ന നേരം കൊണ്ടു അവൾ നീങ്ങി നീങ്ങി ലൈറ്റ് ഇട്ടു.മുൻപിൽ കിടന്നു കൈ കുടയുന്ന ആളെ കണ്ടു അവൾ അറിയാതെ വാ പൊളിച്ചു പോയി.വാ പൊളിച്ചു നിൽക്കുന്ന അവളെ തുറിച്ചു നോക്കി അവൻ വീണ്ടും കൈ ഊതാൻ തുടങ്ങി. “നന്ദേട്ടൻ ആയിരുന്നോ 😬?
ഞാൻ കള്ളൻ ആണെന്ന് കരുതി…..അറിയാതെ……. ”അവനെ മുൻപിൽ കണ്ടു ആകെ ചമ്മിയ അവസ്ഥയിൽ ആണ് അക്കി. “കള്ളൻ ആണെങ്കിലും ഇച്ചിരി ദയ ആകാം.നിന്റെ പല്ല് സിറിഞ്ചു വല്ലതും ആണോ? മനുഷ്യന്റെ കൈ തുള വന്നെന്നാ തോന്നുന്നേ ”അവളെ നോക്കി കണ്ണുരുട്ടി. “ശബ്ദം ഉണ്ടാക്കാതെ വന്നിട്ടല്ലേ ” “എന്നാ നാളെ തൊട്ട് ഒരു മൈക്കും എടുത്തു രാത്രി അടുക്കളയിലേക്ക് ഇറങ്ങാം. ”അവന്റെ വായിൽ ഉള്ളതൂടെ കേട്ടതും തൃപ്തിയായി.
“സോറി, 😔”വേറെ വഴി ഇല്ലാതെ അവൾ തല താഴ്ത്തി.അത് കണ്ടു നന്ദന് ഓർമ വന്നത് അവളുടെ കുട്ടിക്കാലമാണ്.എപ്പോ നോക്കിയാലും ഓരോ കുറുമ്പ് കാണിച്ചു എന്റെ മുൻപിൽ വന്നു തന്നെ ചാടും. വഴക്ക് കേട്ടാൽ ഇതുപോലെ തല താഴ്ത്തി ഒരു നിൽപ്പാ…..സത്യം പറഞ്ഞാൽ അപ്പൊ മുഖം കാണാൻ പൂച്ച കുഞ്ഞുങ്ങളെ പോലെയാ അത് കാണാൻ വേണ്ടി മനഃപൂർവം ഞാൻ തന്നെ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്…..
പഴയ ഓർമ്മകൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു. “സാരമില്ല,പോയി കിടന്നോ ”തന്റെ കയ്യിലെ ബോട്ടിൽ അവൾക്ക് നേരെ നീട്ടി.കേൾക്കേണ്ട താമസം വേഗം അതും വാങ്ങി അവനെ ഒന്ന് നോക്കി ഒറ്റ ഓട്ടമാണ്.അവളുടെ ഓട്ടം കണ്ടു ഇത്രയും നേരം മനസ്സിൽ ഉണ്ടായിരുന്ന അസ്വസ്ഥത മാറിയതോർത്തു അവന് തന്നെ അത്ഭുതം തോന്നി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
“നിങ്ങൾ ഇറങ്ങിയോ “ഡ്രൈവ് ചെയ്തു കൊണ്ടു തന്നെ ആദി ചോദിച്ചു. ”ഇല്ല, ഇന്ന് ഇനി വേണോ? പിന്നെ പോരെ “ലൂക്ക കൊട്ട് വാ ഇട്ടു കൊണ്ടു ചോദിച്ചു. ”എപ്പോഴും ഇതല്ലേ പണി, മര്യാദക്ക് രണ്ടും പോര് ” ”ഇതിലും ഭേദം ആ ദിക്ഷിതിന്റെ കൂടെ കഴിയുന്നതാ, നേരത്തിന് ഫുഡും ഉറക്കവും “അവൻ ഓർത്തു. ”ഞാൻ വിളിച്ചു പറയാം, എസ്റ്റേറ്റ് പൊളിച്ചിട്ടൊന്നും ഇല്ല. മോൻ അവിടെ പോയി സുഖിച്ചോ ”
”വന്നു വന്നു തമാശ പറയാനും പറ്റില്ലേ 😬,ഞാൻ ദേ ഇറങ്ങി “ലൂക്ക പല്ല് കടിച്ചു ഫോൺ വെച്ചു. ”നീ ഒരുങ്ങിയില്ലേ ഇതുവരെ “പ്രീതി കമ്മൽ ഇട്ടു കൊണ്ടു മുറിയിലേക്ക് കയറി വന്നു. “ഇപ്പോ പണി കഴിഞ്ഞു വന്നതല്ലേ നീ, ഒരഞ്ചു മിനിറ്റ് റസ്റ്റ് എടുത്തു പോയാലൊക്കെ മതി. നിന്റെ ലവൻ അവിടുന്ന് എങ്ങോട്ടും ഓടി പോകില്ല ”പ്രീതി നോക്കി ലൂക്ക പറഞ്ഞു. “അതൊന്നും നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ല.വേഗം റെഡിയായി വാ ”പ്രീതി ദൃതി കൂട്ടി.
“ആരാ ഇത് പറയുന്നേ, പണ്ട് കോളേജിൽ ഗേൾസ് എന്നേ പ്രൊപ്പോസ് ചെയ്യുമ്പോൾ എന്തൊക്കെ ആയിരുന്നു രണ്ടിനും.ഇപ്പൊ രണ്ടിനും പ്രേമം തലയ്ക്കു പിടിച്ചു വട്ടായി ”അവൻ ഓർത്തു. “നീ വരുന്നെങ്കിൽ വാ, അല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകും” “വാ പോകാം ”അവൻ സോഫയിൽ നിന്നെണീറ്റു. “അപ്പൊ നീ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നില്ലേ ” “എന്നേ കാണാൻ ആരും വരുന്നൊന്നും ഇല്ല. എനിക്ക് ഇത് തന്നെ ധാരാളം ”മുടി വിരൽ കൊണ്ടു തടവി അവൻ പുറത്തേക്ക് ചുളമടിച്ചു ഇറങ്ങി.
അവൻ പുറകെ എന്തെങ്കിലുമാവട്ടെ എന്ന മട്ടിൽ പ്രീതിയും. വാഹനത്തിൽ വിഷ്ണു എന്തിനെന്നറിയാതെ ഇളിച്ചോണ്ട് ഫോണിൽ നോക്കി ഇരിപ്പാണ്. ആദി കയറിപ്പോ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് അവനെ. “ഇതിനു മാത്രം ഇളിക്കാൻ എന്താടാ ഫോണിൽ ”അതും ചോദിച്ചു ഫോണിലേക്ക് നോക്കുമ്പോൾ camera തുറന്നു തന്റെ ഭംഗി ആസ്വാദിക്കുവാണ് കക്ഷി.ആദി തല്ലണോ കൊല്ലണോ എന്ന ഭാവത്തിൽ അവനെ നോക്കിയ ശേഷം സ്റ്റിയറിങ്ങിൽ പിടി മുറുക്കി.
ഇതൊന്നും അറിയാതെ ഫോണിൽ തന്നെയാണ് വിഷ്ണു.ഇപ്പോ പ്രീതി എന്ന് കേൾക്കുമ്പോൾ ഒരു ചിരിയൊക്കെ വരുന്നുണ്ട് പുള്ളിയ്ക്ക്. പക്ഷേ അവളെ കാണുമ്പോൾ ചിരിക്കാൻ തന്റെ ഈഗോ സമ്മതിക്കില്ല എന്ന് മാത്രം.അറിയാതെ അവന്റെ കവിളും ചുവന്നു….. സഹിക്കെട്ട് ആദി അവന്റെ തലയ്ക്കു ഒറ്റ അടി.അടിയിൽ ഫോൺ നിലത്തു ചാടി. അതോടെ ചെക്കൻ സ്വപ്ന ലോകത്തു നിന്ന് പുറത്തേക്കു വന്നു.
“എന്തൊരു അടിയാടാ തെണ്ടി നീ അടിച്ചേ…അമ്മേ ”തലയ്ക്കു തടവി കൊണ്ടു വിഷ്ണു ആദിയെ നോക്കി. “നീ ഇന്ന് കാണുവാല്ലല്ലോ നിന്റെ ഓഞ്ഞ മുഖം. അവന്റെ ഇരിപ്പ് കണ്ടാൽ തോന്നും അവനെ പെണ്ണ് കാണാൻ കൊണ്ടു പോകുവാണെന്ന് ”ആദി പല്ല് ഞെരിച്ചു പറഞ്ഞു നിർത്തി.അതോടെ വിഷ്ണു നല്ല കുട്ടിയായ് നേരെ ഇരുന്നു. കുറച്ചു സമയം കൊണ്ടു ആദിയുടെ കാർ വലിയൊരു material ഹൗസിന് മുൻപിൽ വന്നു നിർത്തി.
അവരെയും പ്രതീക്ഷിച്ചു ലൂക്കയും പ്രീതിയും പുറത്തു ഇരിപ്പുണ്ട്. വിഷ്ണുവിന്റെ നോട്ടം പ്രീതിയിലും പ്രീതിയുടെ നോട്ടം വിഷ്ണുവിലും ആയിരുന്നു.അവരുടെ അടുത്തേക്ക് എത്തിയതും വിഷ്ണു തന്റെ പുച്ഛ ഭാവം എടുത്തിട്ടു. “ഞങ്ങൾ വൈകിയോ ”ആദി “കുറച്ച്, അത് കുഴപ്പമില്ല.നന്ദേട്ടൻ വന്നില്ലേ ”പ്രീതി പുറകിലേക്ക് നോക്കി. “ഇല്ല, ഏട്ടന് കുറച്ചു വർക്കുണ്ടെന്ന് പറഞ്ഞു.ഏട്ടനുള്ളത് ഞങ്ങളേ ഏൽപ്പിച്ചു.”
“ഏട്ടനെ പറ്റൂ, പയറ് പോലെ നിൽക്കുന്ന എന്നേ കാണില്ല😒,അല്ല എന്നേ കണ്ടിട്ട് ഇപ്പോ എന്താ കാര്യം😑…”വിഷ്ണു മെല്ലെ പിറുപിറുത്തു കൊണ്ടു തല ചെരിച്ചു. “എന്താ വിഷ്ണു ബ്രോ പുറകിൽ നിൽക്കുന്നെ, എനിക്ക് തോളിൽ കയ്യിടാൻ ആളില്ലാതെ ഇരിക്കുവായിരുന്നു”ലൂക്ക മെല്ലെ വിഷ്ണുവിന്റെ അടുത്തേക്ക് വലിഞ്ഞു. “രണ്ടു ദിവസം കൊണ്ടൊക്കെ അടിച്ചു കിട്ടുവോ പ്രീതി,”ആദി ആശങ്കയോടെ നോക്കി.
“അതൊക്കെ കിട്ടും, extra fee കൊടുത്താൽ മതി.”അവൾ ലിഫ്റ്റിൽ കയറി,പുറകെ ബാക്കിയുള്ളവരും. മൂന്നാം നിലയിൽ അവരിറങ്ങി. അവിടുത്തെ ഓരോ materials ഉം കണ്ടു എല്ലാം വാ പൊളിച്ചു ഒരേ നോട്ടം. “oh my god……ഇതെല്ലാം കൂടെ കൊണ്ടു പോയാലോ ”ആദി ഗേൾസിനെ പോലെ ചുറ്റും ഓടി നടന്നു നോക്കാൻ തുടങ്ങി.അതെ expression ആണ് വിഷ്ണുവിനും.കണ്ണുകൾ എവിടെയും നിർത്താതെ ഒരേ നോട്ടം.
“ഇങ്ങനെ ആണെങ്കിൽ നോട്ടം മാത്രമേ ഉണ്ടാവൂ, ”പ്രീതി രണ്ടിനെയും നോക്കി പറഞ്ഞതും സ്വച്ചിട്ട പോലെ നോട്ടം നിർത്തി അവൾ നിൽക്കുന്ന സെക്ഷനിലേക്ക് നടന്നു. “എന്തൊരു ജാടയാടാ നിന്റെ ഫ്രണ്ടിന് ”വിഷ്ണു ലൂക്കയേ നോക്കി. “അത് തുടക്കത്തിൽ ഇത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ടാവും പിന്നെ അതങ്ങ് ശീലമാവും 😁”കണ്ണുചിമ്മി കാണിച്ചു അവിടുള്ള സോഫയിൽ ഇരുന്നു.
അവന്റെ സംസാരം പിടികിട്ടാതെ വിഷ്ണു അപ്പുറത്ത് തുണി നോക്കുന്നവളെ നോക്കി. “ഇതൊക്കെയാണ് ഫങ്ക്ഷന് പറ്റിയ മെറ്റീരിയൽസ് ഇവിടെ available ആയിട്ടുള്ളത്.എല്ലാം നല്ല ക്വാളിറ്റിയുള്ളതാ….” “quality ഒന്നും പ്രശ്നമല്ല, ഒരുങ്ങി ഇറങ്ങുമ്പോൾ എല്ലാ girls ഉം നോക്കി പോകണം ”വിഷ്ണു ഗമയിൽ പറഞ്ഞു. “അതിന് ഡ്രസ്സ് വേണമെന്നില്ല, ….”അവനെ ദാഹിപ്പിക്കുന്നൊരു നോട്ടം നോക്കി കൊണ്ടു പറഞ്ഞു.
ചെക്കന് അതത്ര പിടിച്ചിട്ടില്ല. “ഇവന് തനിക്കുള്ള കുഴി സ്വയം കുഴിക്കുന്ന ലക്ഷണമുണ്ടല്ലോ ജീസസ് ”ലൂക്ക രണ്ടിന്റെയും ടോം and ജെറി കണ്ടു സ്വയം പറഞ്ഞു ചിരിച്ചു. “നീ തന്നെ സെലക്ട് ചെയ്തു താ, നിനക്കല്ലേ ഇതിനൊക്കെ എക്സ്പീരിയൻസ് ഉള്ളത്. ”ആദി നോക്കിയിട്ട് ഒന്നും പറ്റാതെ ആയപ്പോൾ അവളെ ആശ്രയിച്ചു. മിന്റ് കളറുള്ള കോട്ടൺ സിൽകിൽ മിറർ മെഷിൻ എംബ്രോയ്‌ഡ്‌റിയുള്ള ജോർജറ്റ് ബേസ് മെറ്റീരിയൽ ആണ് പ്രീതി രണ്ടു പേർക്കും സെലക്ട് ചെയ്തത്.
അത് രണ്ടു പേർക്കും നല്ല പോലെ ഇഷ്ടപ്പെട്ടു. “ഇത് ഇവിടെ തന്നെ അടിക്കാൻ കൊടുക്കാമല്ലേ ”പ്രീതി ചോദിക്കുന്നത് കേട്ട് അവർ അതേയെന്ന രീതിയിൽ തലയാട്ടി. വിഷ്ണു തലയാട്ടുക മാത്രമാണ് ചെയ്തത്, പ്രതേകിച് ഒന്നും പറഞ്ഞില്ല. അത് പ്രീതി ശ്രദ്ധിച്ചിരുന്നു. “വിഷ്ണുവിന് ഇത് ഇഷ്ടപെട്ടില്ലേ, ഇല്ലെങ്കിൽ പറഞ്ഞോ?function നിങ്ങളുടെ വീട്ടിൽ ആണ്, അതുകൊണ്ട് നിങ്ങളുടെ ഇഷ്ടം ആണ് മുൻപതിയിൽ ”പ്രീതി പറയുന്നത് കേട്ട് ആദിയും പറഞ്ഞോ എന്ന രീതിയിൽ കൈ കാണിച്ചു.
“എനിക്ക് mint കളർ വേണ്ട. ഡാർക്ക് ഗ്രീൻ മതി ”അവൻ മടിച്ചു ചൂണ്ടി കാണിച്ചു.ആദിയ്ക്ക് എടുത്ത ഡ്രെസ്സിന്റെ കളർ ചേഞ്ച് ആണ്. “കൊള്ളാലോ, ഇപ്പോ രണ്ടു പേരും ഒരു കോബിനേഷൻ ഉണ്ട്. ഒരുപോലെ ഉള്ളതിനേക്കാൾ ബെറ്റർ ലൈറ്റ് and ഡാർക്ക് ആണല്ലേ ”അവൾ രണ്ടു മെറ്റീരിയലും നോക്കി വിഷ്ണുവിനോട് പറഞ്ഞു. ആദ്യമായി പ്രീതിയുടെ വായിൽ നിന്ന് തന്നെ പുകയ്ത്തുന്നത് കേട്ട് അവനെന്തന്നില്ലാത്ത സന്തോഷം തോന്നി.
അറിയാതെ അവന്റെ ചുണ്ടിൽ പുഞ്ചിരി അവൾക്കായി വിരിഞ്ഞു. അതാ പുഞ്ചിരിയാണ് രണ്ടു പേർക്കുമിടയിലെ മതിൽ കെട്ടിനെ തകർത്തെറിഞ്ഞത്. “ഇത് ഉറപ്പിക്കാലോ ”പ്രീതി ഒന്നൂടെ ഉറപ്പ് വരുത്തി.അതേയെന്ന അർത്ഥത്തിൽ ഇരുവരും തലയാട്ടി. അങ്ങനെ അവിടെ തന്നെ സ്റ്റിച് ചെയ്യാൻ കൊടുത്തു ഇരുവരും യാത്ര തിരിച്ചു. “എന്താ കഴിക്കാൻ വേണ്ടേ? ”ആദി കാർ സൈഡാക്കി എല്ലാവരോടുമായി ചോദിച്ചു.
“എനിക്ക് വേണമെന്നില്ല, എന്തെങ്കിലും ലൈറ്റ് ആയിട്ടുണ്ടെങ്കിൽ മതി ”പ്രീതി നെറ്റി ചുളിച്ചു.ഇത് വിഷ്ണു ശ്രദ്ധിച്ചിരുന്നു. “ആദി നമുക്ക് ആ ബീച്ച് സൈഡിൽ ഒരു തട്ടുകട ഇല്ലെ, അങ്ങോട്ട് വിട്ടാലോ ”വിഷ്ണു പ്രീതിയേ ഇടക്കണ്ണിട്ട് നോക്കി കൊണ്ടു ചോദിച്ചു. “അവിടെ എന്താ കഴിക്കാൻ ഉള്ളെ ”അവനോടു ചെറിയ മടിയോടെ അവൾ ചോദിച്ചു.എന്തെന്നില്ലാത്ത ഒരു സംതൃപ്തി നിറഞ്ഞ പോലെ തോന്നി അവന്.
“പൂളയും കാന്താരി ചമ്മന്തിയും ആണ് ഹൈലൈറ്റ്, വേറെയും ഉണ്ട് ” “ഇനി എന്തോന്ന് ചോദ്യം, വണ്ടി അങ്ങോട്ട് എടുക്ക് man. മനുഷ്യന് വായിൽ വെള്ളം വന്നു ഇങ്ങെത്തി ”ലൂക്ക വെള്ളം ഇറക്കി ആദി കുലുക്കി. “അങ്ങോട്ട് പോവാലെ പ്രീതി ”ആദി “പോവാം….”പ്രീതിയുടെ ഓർമയില്ല കപ്പ കഴിച്ചിട്ടില്ല. എല്ലാവരും പറയുന്നത് തലയാട്ടുക മാത്രമാണ് ചെയ്തത്.കുറച്ചു ദൂരം കഴിഞ്ഞതും തണുത്ത കടൽ കാറ്റ് ഇരുവരെയും പൊതിഞ്ഞു….
തെരുവിലേ വിളക്കിന്റെ ചുവട്ടിൽ നിശബ്ദതമായി പ്രണയം കൈ കൈമാറുന്നു പ്രണയ ജോഡികളിൽ പ്രീതിയുടെ നോട്ടം പതിഞ്ഞു, അവരിൽ ഒരാളായി ഒരിക്കൽ താനും നിൽക്കും എന്നോർത്തു മുൻപിൽ ഇരിക്കുന്നവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും പുറത്തേക്ക് കണ്ണുകൾ പായിച്ചു. എന്നാൽ മിററിലൂടെ അവളോടെ ഓരോ പ്രവർത്തിയും നോക്കി വിഷ്ണു സീറ്റിൽ ചാരി കിടന്നിരുന്നു.ഇതെല്ലാം ഫോണിൽ പകർത്തി മുക്തയ്ക്ക് അയച്ചു കൊടുത്തു ലൂക്കയും.
സ്ഥലമെത്തിയതും ആദി കാർ പാർക്ക് ചെയ്തു. നിർത്തിയതും കുരങ്ങിനെ പോലെ ചാടി അവിടുള്ള ബെഞ്ചിൽ ഇരുന്നു കപ്പയും കാന്താരിയും പറഞ്ഞു കഴിഞ്ഞിരുന്നു. “ഒരു അഞ്ചു second വെയിറ്റ് ചെയ്യാൻ പോലും പറ്റില്ലെടാ നിനക്ക് ”ആദി “സോറി, നൊസ്റ്റാൾജി അടിച്ചു പോയി ” “കുറച്ചു കൂടുതലാണോ എന്ന് സംശയം ഉണ്ട് ”വിഷ്ണു എല്ലാവർക്കുമുള്ള കപ്പയുമായി വന്നിരുന്നു.പ്രീതി മടിച്ചു മടിച്ചു അതെടുത്തു.
പ്രീതി ആദ്യം കപ്പ എടുത്തു കഴിച്ചു വലിയ കുഴപ്പം ഒന്നും തോന്നിയില്ല. കാന്താരിയിൽ മുക്കി വായിൽ വെച്ചു കഴിഞ്ഞതും നീറി പുകഞ്ഞു കണ്ണ് നിറയാൻ തുടങ്ങി.നാവ് നീറി പുറത്തേക്ക് നീട്ടി ഊതാൻ തുടങ്ങി. “എന്താ പ്രീതി, എരുവുണ്ടോ ”ലൂക്ക വാട്ടർ ബോട്ടിൽ എടുത്തു അവൾക്ക് കൊടുത്തു.എത്ര കുടിച്ചിട്ടും അവൾക്ക് ശമനം കിട്ടിയില്ല. വിഷ്ണു വേഗം റോഡിന്റെ അപ്പുറത്തേക്ക് ഓടി പോയി, പെട്ടന്ന് തന്നെ തിരിച്ചു വരുന്നതും കണ്ടു.
“നീ ഇതെവിടെ പോയതാ ”ആദി “ഐസ്ക്രീം കണ്ടു, അത് വാങ്ങിക്കാൻ ”അത്രയും പറഞ്ഞു പ്രീതിയ്ക്ക് നേരെ അത് നീട്ടി.അവൾ അവനെ തന്നെ നോക്കി. “എരുവിന് നല്ലതാ, തനിക്ക് ഇത്രയ്ക്ക് spicy ഫുഡ് പറ്റില്ലെന്ന് അറിയില്ലായിരുന്നു, സോറി ”അത് മനസ്സിൽ തട്ടി പറഞ്ഞതായിരുന്നു.അവൾ വേഗം അത് കഴിച്ചു തീർത്തു.എരുവ് കുറഞ്ഞതും അവൾ ദീർഘ ശ്വാസം എടുത്തു അവിടെ ഇരുന്നു. “ഇപ്പൊ എങ്ങനെയുണ്ട് ”വിഷ്ണു
“കുറവുണ്ട്, താങ്ക്സ് ”അവൾ നന്ദിയോടെ പറഞ്ഞു. “പ്രീതിയ്ക്ക് മസാല ദോശ പറയാം, ഇനി ഇത് വേണ്ട ”ആദി ദോശ പറഞ്ഞു. സമയം ഒരുപാടായത് കൊണ്ട് എവിടെയും നിൽക്കാതെ അവർ വീട്ടിലേക്ക് യാത്ര തിരിച്ചു. പ്രീതിയെയും ലൂക്കയെയും അവരുടെ ഹോട്ടലിന് മുൻപിൽ ഇറക്കി. “പിന്നെ കാണാം ”ആദി “engagement ന് നിങ്ങൾ വരില്ലേ ”വിഷ്ണുവിന്റെ ഉള്ളിലുള്ള ചോദ്യം അറിയാതെ പുറത്തേക്ക് ചാടി.അതിന്റെ ഞെട്ടൽ പ്രീതിയെക്കാൾ ഞെട്ടൽ ലൂക്കയ്ക്കാണ്.
“ഉറപ്പായിട്ടും വരും, ഇനി ഞങ്ങൾ പൊക്കോട്ടെ. .ഇല്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു ഉറങ്ങി പോകും ”ലൂക്ക പറയുന്നത് കേട്ട് ഇരുവരും ചിരിച്ചു. “സമയം കളയണ്ട, പിന്നെ കാണാം ”ആദി കാർ സ്റ്റാർട്ട് ചെയ്തു.വിഷ്ണുവിനും പ്രീതിയ്ക്കും യാത്ര പറയണമെന്നുണ്ടെങ്കിലും മനസ്സിൽ മൊഴിഞ്ഞു. “എടാ വിഷ്ണു ചോദിച്ചത് കേട്ടോ നീ ”പ്രീതി വലിയ സന്തോഷത്തിലാണ്. ലൂക്ക ഉറക്ക പിച്ചിൽ കിടക്കുവാണ്.
“വരില്ലല്ലോന്ന് confirme ചെയ്തതാ ”തല വഴി പുതപ്പിട്ട് അവൻ ഉറങ്ങി. അതോടെ പ്രീതി അപ്പുറത്തുള്ള ബെഡിൽ കിടന്നു ലൈറ്റ് ഓഫ് ചെയ്തു. ഇന്ന് ഓർക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ദിവസമാണ്, അതിന്റെ പ്രതിഫലമെന്നോണം ഉറക്കിൽ പുഞ്ചിരി തെളിഞ്ഞു. എന്നാൽ ഇതെല്ലാം അണയാൻ പോകുന്ന വിളക്കാണെന്ന് ആർക്കും അറിയില്ലായിരുന്നു. വരാൻ പോകുന്ന സങ്കടക്കടലിനെ നേരിടാൻ ആർക്കും ത്രാണി ഉണ്ടാവില്ലെന്ന് ദൈവത്തിന് പോലും അറിയാം……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…