" "
Novel

കാണാചരട്: ഭാഗം 76

രചന: അഫ്‌ന

കുറച്ചു സമയമായി ഗായത്രി വല്ലാതെ അസ്വസ്ഥത കാണിക്കാൻ തുടങ്ങിയിട്ട് ഇത് മുക്ത ശ്രദ്ധിച്ചിരുന്നു.മുൻപിൽ ഡെലേഴ്‌സ് ഇരിക്കുന്നത് കൊണ്ട് അവൾക്ക് മര്യാദക്ക് ഒന്നും ചോദിക്കാനും കഴിഞ്ഞില്ല. “sir, ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം….ഗായത്രി come here ”അവൾ പുറത്തേക്കു ഇറങ്ങാൻ നേരം അവളെയും വിളിച്ചു. വിളി കേൾക്കാൻ കാത്തിരുന്ന പോലെ വേഗം ചെയറിൽ നിന്ന് എണീറ്റ് പുറത്തേക്ക് നടന്നു.

മുക്ത അവളെയും കാത്ത് പുറത്തു കൈ കെട്ടി നിൽപ്പുണ്ട്. “എന്തിനാ മേം വിളിച്ചേ ” “നിനക്കെന്തെങ്കിലും അസുഖം ഉണ്ടോ ഗായത്രി, ” “അത് എനിക്ക്, ഇന്ന് periods ടൈം ആണ്. First day കുറച്ചു ബുദ്ധിമുട്ടാ”അവൾ ദയനീയമായി പറഞ്ഞു. “ആണെങ്കിൽ നിനക്ക് കുറച്ചു നേരത്തെ തന്നെ പറഞ്ഞു കൂടായിരുന്നോ ഗായത്രി, ഇത്ര ബുദ്ധി മുട്ടി നിൽക്കണോ താൻ ” “ഞാൻ മേം തനിച്ചു എല്ലാം handle ചെയ്യേണ്ടെന്ന് കരുതി, ”

“എങ്കിൽ താൻ ഒരു കാര്യം ചെയ്യ്, ഇനി വീട്ടിലേക്ക് പൊക്കോ. …പ്രസന്റെഷനും അഗ്രിമെന്റസും എല്ലാം കഴിഞ്ഞില്ലേ, ഇനിയുള്ളതൊക്കെ എനിക്ക് കഴിയുന്നതേ ഒള്ളു ” “ഇത്രയായില്ലേ മേം, ഇനി എല്ലാം കഴിഞ്ഞിട്ട് പോകാം ” “വേണ്ട,പുറത്തു എന്റെ കമ്പനി കാർ കിടപ്പുണ്ട്, ഡ്രൈവറോട് ഞാൻ പറഞ്ഞോളാം, സാധനങ്ങൾ എടുത്തു അങ്ങോട്ട് ചെല്ല് ”മുക്ത തോളിൽ തട്ടി പോകാൻ കൈ കാണിച്ചു.

“അത് വേണോ! മേം തനിച്ചു ഇവിടെ ”അവൾ ആശങ്കയോടെ അവളെ നോക്കി. “ഇത്രയ്ക്ക് പേടിക്കാൻ ഒന്നും ഇല്ല ഗായത്രി, അവരൊക്കെ നമ്മുടെ പണ്ട് തൊട്ടേയുള്ള partners ആണ്, ധൈര്യമായി വിശ്വസിക്കാം, നീ പോയി റസ്റ്റ്‌ എടുക്ക് ” “മേം ഒക്കെയല്ലേ, ” “ആ പെണ്ണെ, എന്നാ നീ നടന്നോ,അവരെ കാത്തിരുന്നു മുഷിപ്പിക്കേണ്ട ”മുക്ത ചിരിയോടെ അവൾക്ക് കൈ കൊടുത്തു വേഗം പ്രൈവറ്റ് റൂമിലേക്ക് നടന്നു .

ഗായത്രി അവളുടെ ഓട്ടം കണ്ടു ഒന്ന് ചിരിച്ചു തിരിച്ചു നടന്നു, അവൾക്ക് അറിയില്ലായിരുന്നു ഈ ചിരി ഇനി ഇങ്ങനെ കാണാൻ കഴിയില്ലെന്ന്. ഗായത്രി തങ്ങളുടെ ഓഫീസ് വണ്ടിയിൽ ഹോസ്റ്റലിലേക്ക് തിരിച്ചു,ഇതെല്ലാം കണ്ടു കാര്യങ്ങൾ ഒന്നൂടെ എളുപ്പമായ സന്തോഷത്തിൽ അയാൾ സുഭദ്രയ്ക്ക് massage അയച്ചു. ഡീലേഴ്‌സിന് ഫാക്ടറിയും products ഉം എല്ലാം പരിചയപ്പെടുത്തി കൊടുത്തപ്പോയെക്കും നേരം ഇരുട്ടിയിരുന്നു.

അവര് ഇറങ്ങാൻ ഒരുങ്ങുമ്പോൾ തന്നെ മുക്തയുടെ ഡ്രൈവറും അവിടെയെത്തി. “കൊണ്ടു പോകാൻ ഡ്രൈവർ എത്തിയിട്ടുണ്ട്, ഏട്ടൻ ഇനി വരണ്ട ”മുക്ത ദീക്ഷിതിന് message അയച്ചു കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു. “നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നാളത്തെ വിസിറ്റിംഗ് അടുത്ത ദിവസത്തേക്ക് മാറ്റാൻ പറ്റുവോ ”മുക്ത കുറച്ചു സൗമ്യമായി ചോദിച്ചു. “അതെന്താ മുക്ത പെട്ടന്ന് ഇങ്ങനെ ഒരു മാറ്റം, ”അവർ സംശയത്തോടെ നോക്കി.

“എന്റെ brother ന്റെ engagement ആണ് നാളെ, ഞാൻ ആണെങ്കിൽ അവർക്ക് വരാമെന്നു വാക്ക് കൊടുത്തു പോയി.നിങ്ങൾക്ക് വിരോധമില്ലെങ്കിൽ scheduled ൽ ചെറിയ മാറ്റം വരുത്താൻ പറ്റുവോ ”അവളുടെ നിഷ്കളങ്കമായ മുഖഭാവം കണ്ടു അവർക്ക് സമ്മതിക്കാതിരിക്കാൻ തോന്നിയില്ല. “okay,പക്ഷെ നെക്സ്റ്റ് day മോർണിംഗ് തന്നെ flight കയറണം കെട്ടോ, ”അവർ പറഞ്ഞത് കേട്ട് അതിന് പുഞ്ചിരിയോടെ തലയാട്ടി.

അവർ തങ്ങൾ വന്ന വാഹനത്തിൽ കയറി…. “ഞങ്ങൾ ഡ്രോപ്പ് ചെയ്യണോ മുക്ത? ” “വേണ്ട sir, എന്റെ കാർ വന്നിട്ടുണ്ട്” “anyway bye ”അവർ അവൾക്ക് യാത്ര പറഞ്ഞിറങ്ങി. മുക്ത അവര് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം തന്റെ കാറിന്റെ അടുത്തേക്ക് നടന്നു.എന്നാൽ അതിൽ തന്റെ ഡ്രൈവർ അല്ലെന്ന സത്യം അവൾക്കറിഞ്ഞിരുന്നില്ല.വരുന്ന വഴിയിൽ വെച്ചു അയാളെ ശുഭദ്രയുടെ ആളുകൾ ഇല്ലാതാക്കി കഴിഞ്ഞിരുന്നു.

മുക്തയേ പിക് ചെയ്യാൻ ഒരുങ്ങിയ ദീക്ഷിത് അവൾ അയച്ച മെസ്സേജ് കാണുന്നത്. “ഈ പെണ്ണിനോട് വരാമെന്നു പറഞ്ഞിട്ട് കേൾക്കതെ പോയോ! “ദീക്ഷിത് സ്വയം പറഞ്ഞു കൊണ്ട് കാർ നേരെ എടുത്തു. മുക്ത കാറിലേക്ക് കയറി ഇരുന്നതും ആരോ മുഖം മറച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തു കഴിഞ്ഞിരുന്നു.ഒന്ന് നേരെ നോക്കാൻ പോലും കഴിയാതെ അവൾ സീറ്റിലേക്ക് വീണിരുന്നു.

ബോധം പോയെന്നു കണ്ടതും അവളുടെ ബാഗിൽ നിന്ന് ഫോൺ എടുത്തു അത് സ്വിച് ഓഫ്‌ ചെയ്തു അയാളുടെ പോക്കറ്റിൽ ഇട്ടു കാർ എടുത്തു. “മേം എങ്ങോട്ടാ കൊണ്ട് വരേണ്ടേ “അയാൾ ഡ്രൈവ് ചെയ്തു കൊണ്ട് ചോദിച്ചു. ”പൂമ്പാറയിലേക്ക് കൊണ്ട് വാ, അവിടെയാണ് സേഫ്….ആർക്കും സംശയം തോന്നരുത്,മനസ്സിലായോ ” ”ഞാൻ നോക്കിക്കോളാം “അയാൾ ഫോൺ വെച്ചു കാർ വേഗത്തിൽ മുന്നോട്ടെടുത്തു.

സുഭദ്ര വിജയ ഭാവത്തിൽ പുഞ്ചിരിച്ചു ഫോൺ കയ്യിൽ കറക്കി തന്റെ വീൽ ചെയറിൽ നിന്നെണീറ്റു….താഴെക്ക് ഇറങ്ങി വരുന്ന സുഭദ്രയേ കണ്ടിട്ടും സെർവെന്റസിന് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു.എല്ലാം അവർക്കറിയുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. ”ഞാൻ പുറത്തേക്ക് പോകുവാണ്, ആരെങ്കിലും വന്നാൽ ഹോസ്പിറ്റലിൽ പോയതാണെന്ന് പറഞ്ഞേക്ക്.മുക്തയേ അന്വേഷിച്ചാൽ ശ്രദ്ധിച്ചില്ലെന്ന് മാത്രം പറഞ്ഞാൽ മതി”അവർക്ക് നിർദ്ദേശം കൊടുത്തു ഗംഭീരത്തോടെ മുൻപിൽ വന്നു നിന്ന കാറിൽ കയറി.

കയറിയ പാടെ ആ വാഹനം അതിവേഗത്തിൽ മുന്നോട്ടു കുതിച്ചു. അയാൾ മുക്തയുമായി പോയത് വലിയൊരു കുന്നിൻ മുകളിലേക്കാണ്. ഇരു വശവും കാടുകൾ കൊണ്ടു ചുറ്റപ്പെട്ട വലിയൊരു വനം.മനുഷ്യൻ വന്നിട്ടില്ലെന്ന് തോന്നി പോകും അന്തരീക്ഷം….പെട്ടന്ന് കണ്ടാൽ ആരായാലും ഭയന്നു പോകും.

അയാൾ മുന്നിലെ വെളിച്ചത്തിന്റെ സഹായത്തോടെ കുന്നിന് ഏറ്റവും ടോപ്പിൽ എത്തി.താഴെ വലുയൊരു കൊക്കയാണെന്ന് ഓർക്കേ അയാൾ കാർ കുറച്ചൽപ്പം അൽപ്പം പിന്നിലേക്ക് എടുത്തതിന് ശേഷം ബോധം കേട്ട് കിടക്കുന്ന മുക്തയേ വലിച്ചു പുറത്തേക്ക് വലിച്ചിട്ടു.വീഴ്ചയുടെ ആഗാതത്തിൽ അവളുടെ തല നിലത്തുള്ള പാറക്കല്ലിൽ ഇടിച്ചു ചോര പൊട്ടി.വേദന കൊണ്ട് അവളുടെ നെറ്റി ചുളിഞ്ഞു..

കുറച്ചു സമയം കഴിഞ്ഞതും രണ്ടു വാഹനങ്ങൾ ഇരുളിന്റെ കോണിലൂടെ വരുന്നത് കണ്ടു അയാൾ നെടുവീർപ്പിട്ട് കൊണ്ട് മുൻപോട്ടു വന്നു കൈ ഉയർത്തി നിൽക്കാൻ കാണിച്ചു.വാഹനം അയാളെ കണ്ടു അവിടെ നിർത്തി.ആദ്യത്തെ വാഹനത്തിൽ നിന്ന് സുഭദ്രയുടെ ആളുകൾ പുറത്തേക്കിറങ്ങി അവൾക്ക് ഡോർ തുറന്നു കൊടുത്തു. മുഖത്തു നിറഞ്ഞ തലയെടുപ്പുമായി സുഭദ്ര ഒരു ഫയൽ കയ്യിൽ പിടിച്ചു പുറത്തേക്കിറങ്ങി .

അവരുടെ മുഖത്തു എല്ലാം നേടിയെടുത്ത ഭാവമാണ്. “നീ എന്തെങ്കിലും ചെയ്തോഡാ ഇവളെ ”നെറ്റി പൊട്ടി നിലത്തു ബോധമില്ലാതെ കിടക്കുന്നവളെ നോക്കി കൊണ്ട് അവർ ദേഷ്യത്തിൽ ചോദിച്ചു. “പറഞ്ഞേൽപ്പിച്ച പണിയേ ഞാൻ എടുക്കാറുള്ളു, നിലത്തേക്കിട്ടപ്പോൾ തല പൊട്ടിയതാ…ചത്തിട്ടില്ല ” “കുറച്ചു സമയത്തേക്ക് ഇവൾക്ക് ജീവൻ വേണം.അത് കഴിഞ്ഞു എന്തെന്ന് വെച്ചാ ചെയ്തോ….

എന്റെ മകളെ ഒന്ന് ഉണർത്തിക്കെ ”സുഭദ്ര അവൾക്ക് മുൻപിൽ വന്നു നിന്നു.അപ്പോയെക്കും അവർക്കിരിക്കാൻ ചെയറുമായി ആളെത്തിയിരുന്നു.സുഭദ്ര ചെയറിൽ നിവർന്നിരുന്നു. വാട്ടർ ബോട്ടിൽ എടുത്തു അതിലൊരാൾ മുക്തയുടെ തല വഴി വെള്ളം ഒഴിച്ചു.മുറിവ് നീറി പുളഞ്ഞു മുക്ത കണ്ണുകൾ വലിച്ചു തുറന്നു.അറിയാതെ അവൾ അമ്മയെ വിളിച്ചു പോയി… “അഹ്, അമ്മാ……..”

“എന്താ മോളെ ”അവളുടെ കരച്ചിൽ കേട്ട് പരിഹാസത്തോടെ സുഭദ്ര ചോദിച്ചു. പ്രതീക്ഷിക്കാതെയുള്ള അമ്മയുടെ ശബ്ദം കേട്ട് മുക്ത ഞെട്ടി കൊണ്ട് ചുറ്റും നോക്കി.തനിക്കു മുൻപിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്ന തന്റെ അമ്മയെ കാണേ ഒന്നും മനസ്സിലാവാതെ അവരെ സൂക്ഷിച്ചു നോക്കി. “എന്താ അമ്മയുടെ മോള് ഇങ്ങനെ നോക്കുന്നെ ”അവർ ചിരിയോടെ ചോദിച്ചു കൊണ്ട് എണീറ്റു.

അമ്മയെ ഇവിടെ കണ്ടതിനേക്കാൾ ഞെട്ടൽ ഇപ്പോ തനിക്ക് മുൻപിൽ ഇങ്ങനെ എണീറ്റു നിൽക്കുന്നതായിരുന്നു. “അ………അ….മ്മ…..കാ…….ൽ ” ” മനസിലായില്ല ” “അമ്മാ കാല് നേരെയായോ ”ഇടരുന്ന വാക്കുകളുടെ രണ്ടു കാലുകളിലേക്കും മാറി മാറി നോക്കി. “അതിന് കാലിനു എന്തെങ്കിലും പറ്റിയാൽ അല്ലേ മോളെ ”അവളെ പരിഹസിച്ചു കൊണ്ട് നോക്കി. “എന്ത്? ”വീണ്ടും ഞെട്ടി.

തല പൊട്ടിപിളർന്ന വേദനയുണ്ടെങ്കിലും അവളുടെ മനസ്സ് മറ്റൊരിടത്താണ്. “മോള് ഇങ്ങനെ ഞെട്ടൊന്നും വേണ്ട. എന്റെ കാലിന് ഒരു കുഴപ്പവും ഇല്ല.പിന്നെ നാട് വിട്ട് പോകുന്ന നിന്നെ ഇങ്ങോട്ട് എത്തിക്കാൻ എനിക്ക് ഈ ഒരു വഴിയേ ഒള്ളു…”അത് കേട്ട് അവളുടെ കണ്ണുകൾ വേറൊന്തോ തിരിഞ്ഞു. “പ്രീതിയ്ക്ക് അറിയില്ല, അവള് നിന്നെക്കാൾ മണ്ടിയാണെന്ന് എനിക്ക് അന്നല്ലേ മനസിലായി ”അവർ കളിയാക്കി.

“അമ്മ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ, എന്തിനാ എന്നോട് കള്ളം പറഞ്ഞേ.ഈ ആരുമില്ലാത്ത കാട്ടിലേക്ക് എന്നേ എന്തിനാ കൊണ്ടു വന്നേ…എന്റെ തല പൊട്ടി രക്തം വരുന്നുണ്ട് അറിയോ? തമാശ കളിക്കാതെ കാര്യം പറഞ്ഞേ ”ഒന്നും തിരിച്ചറിയാൻ കഴിയാത്തൊരു കുഞ്ഞിനെ പോലെ അവൾ പുലമ്പി. “എനിക്ക് നിന്റെ കളി കണ്ടൊണ്ടിരിക്കാൻ നേരമില്ല.വേഗം ഇതിൽ sign ചെയ്യ് ”അവൾക്ക് നേരെ ഫയൽ ഇട്ടു കൊടുത്തു തല ചെരിച്ചു.

മുക്ത ഒന്നും മനസിലാവാതെ അമ്മയെ ഉറ്റു നോക്കി കൊണ്ട് തന്നെ ധൃതി പിടിച്ചു ആ ഫയൽ കയ്യിലെടുത്തു. “ഇതെന്താ അമ്മാ ” “കണ്ടാൽ അറിഞ്ഞുടെ വിൽ പത്രം. നിന്റെ പേരിലുള്ള എല്ലാം എന്റെ പേരിലേക്ക് മാറ്റണം.” “എന്താ അമ്മയ്ക്ക് പറ്റിയെ, ഇതൊക്കെ വീട്ടിൽ വെച്ച് പറഞ്ഞു കൂടായിരുന്നോ? ഞാൻ എഴുതി തരില്ലേ അമ്മാ……”നിറ കണ്ണുകളോടെ മുക്ത പറയുന്നത് കേട്ട് അവർ പുച്ഛിച്ചു.

“നിന്റെ സംസാരം കേട്ടാൽ എല്ലാം നിന്റെതാണെന്ന് തോന്നുന്നല്ലോ.അതൊക്കെ എനിക്ക് അവകാശപ്പെട്ടതാണ്.എന്റെ ഇത്രയും നാളത്തെ കഷ്ടപ്പാടിന്റെ വിലയാണിത്.ഈ ഒരു ദിവസത്തിനു വേണ്ടി ഞാൻ സഹിക്കേണ്ടതൊക്കെ സഹിച്ചു,ഇനി പറ്റില്ല.എനിക്ക് ജീവിക്കണം ഒരു റാണിയെ പോലെ ”അവൾ ഓർത്തു ചിരിച്ചു. “കഷ്ടപ്പാട്? ”അവൾ സംശയത്തോടെ ചോദിച്ചു.അതിന് പുച്ഛത്തോടെ അവളെ നോക്കിയ ശേഷം ചെയറിൽ ഇരുന്നു.

“സ്വന്തമായൊരു business അതെന്റെ വലിയ ആഗ്രഹമായിരുന്നു.തുടങ്ങിയ രണ്ടു business തകർന്നു.പക്ഷെ അപ്പോഴും എന്റെ ആഗ്രഹം ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അതിന് പണം ചോദിച്ചപ്പോൾ എന്റെ അപ്പന് തരാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു….ഒരുപാട് കാല് പിടിച്ചു ചോദിച്ചു, അങ്ങേർക്ക് തരില്ലെന്ന് ഒരേ വാശി. അവസാനം എന്റെ മുൻപിൽ തെളിഞ്ഞ വഴിയാണ് വിവാഹം.

അതിൽ നിന്ന് കിട്ടുന്ന തുക എന്റെ ബിസിനെസ്സിന് ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ ഞാൻ വരനെ തിരിഞ്ഞു…അതും ഒന്നിനും കൊള്ളാത്ത ഒരുത്തനെ, സാമ്പത്തികമായി താഴെ ഒള്ളൊരാൾ. അല്ലെങ്കിൽ എന്നേ ഭരിക്കാൻ വരുമെന്ന് ഉറപ്പായിരുന്നു…… അങ്ങനെ കിട്ടിയതാണ് നിന്റെ തന്ത ധീരേദ്രൻ.പക്ഷെ അയാൾ ഞാൻ വിചാരിച്ചതിനേക്കാളും ചെറ്റയായിരുന്നു.എന്റെ സ്വത്ത് കണ്ടിട്ട് തന്നെയാണ് എന്നേ വിവാഹം കഴിച്ചത്.

മറ്റൊരു വിവാഹം കഴിച്ച വിവരം എനിക്ക് നേരെത്തെ അറിയാം, ആ പേര് പറഞ്ഞു ചവിട്ടി പുറത്താക്കാം എന്ന ഉദ്ദേശം വെച്ചു തന്നെയാണ് അത് അയാളിൽ നിന്ന് പോലും ഞാൻ മറച്ചു വെച്ചത്. പക്ഷെ എന്റപ്പൻ, അയാളെന്റെ സ്വപ്നങ്ങൾ എല്ലാം തകർത്തെറിഞ്ഞു.വെറും രെജിസ്റ്റർ മാര്യേജ് കൊണ്ട് അയാൾ വിവാഹം നടത്തി, ആ ഒന്നിനും കൊള്ളാത്ത ധീരേദ്രനേ വീട്ടിൽ കയറ്റി താമസിപ്പിച്ചു.

ഒന്നും കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ഞാൻ എന്റെ അവകാശം ചോദിച്ചു.പക്ഷെ അയാൾ എനിക്കൊരു കുഞ്ഞുണ്ടായാലേ എഴുതി തരുകയൊള്ളൊന്ന് ഉറപ്പിച്ചു പറഞ്ഞു. അവസാനം മനസ്സില്ലാ മനസ്സോടെ നിന്നെ എന്റെ വയറ്റിൽ ചുമത്തി.പ്രെഗ്നന്റ് ആയതോടെ എന്റെ ഭംഗി നഷ്ടപ്പെടാൻ തോന്നി, പല തവണ ഇല്ലാതാക്കാൻ നോക്കിയതാ….പക്ഷെ പ്രോപ്പർട്ടി ആലോചിച്ചു എല്ലാം സഹിച്ചു.

എനിക്ക് വയറ്റിൽ ഇരുപത് ആഴ്ച്ച തികഞ്ഞതും അയാൾ എല്ലാം നിന്റെ പേരിലാക്കി.നിനക്ക് പ്രായം തികയാതെ എനിക്കത് കിട്ടില്ലെന്ന്‌ ഉറപ്പായത് കൊണ്ടു മാത്രമാണ് ഇത്രയും കാലം നീ ജീവിച്ചു പോയത്….എനിക്ക് നീ പണ്ടേ ഒരു ബാധ്യത മാത്രമാണ്.അതുകൊണ്ടാണ് പണ്ടേ തിരിഞ്ഞു നോക്കാത്തത്.എല്ലാം പതിയെ എന്റെ പേരിലാക്കാൻ നിൽക്കുമ്പോഴാണ് ആ ധീരേദ്രൻ ദീക്ഷിത് എന്ന പുതിയ അവതാരത്തെ എഴുന്നള്ളിക്കുന്നത്,അവനെ ഇല്ലാതാക്കാൻ കുറച്ചു കഷ്ടപ്പാടാണെന്ന് ഓർത്തപ്പോൾ നിന്റെ വാലാട്ടി ലൂക്കയേ തന്നെ കളത്തിലിറക്കി.

അവനെ പോലെ ഒരു useless fellow കൂടെ ഉണ്ടെങ്കിൽ എനിക്ക് കാര്യങ്ങൾ എളുപ്പമാവുമെന്ന് കരുതിയാണ് ഇല്ലാത്ത പണം മുടക്കി അവനെ നിന്റെ കോളേജിൽ ചേർത്തത്.അവന്റെ സ്പോൺസർ ഞാൻ ആണെന്ന് ആരോടും പറയരുതെന്ന് ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അവനേ കുറിച്ച് ഞാൻ കരുതി വെച്ചതൊക്കെ തെറ്റായി പോയി.അവനെ കൂടെ നിങ്ങൾ കള്ള് കുടിപ്പിച്ചു നശിപ്പിക്കും എന്ന് കരുതി.ആ അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല……

പക്ഷെ നിന്റെ engagement ദിവസം അത് മുടക്കാൻ അവൻ ഉള്ളത് കൊണ്ട് നടന്നു, അതിൽ തീർന്നെന്ന് കരുതി ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു….പക്ഷെ ഒടുക്കത്തെ ആയൂസ്സാണെന്ന് തോന്നുന്നു.അതിനിടയിൽ നിന്റെ ആദി. എല്ലാം എന്റെ വഴിയിലേ തടസ്സങ്ങൾ ആയി മാറി.എല്ലാത്തിനെയും തീർക്കാൻ കരുതിയതാ പിന്നെ എല്ലാം അവസാനം എനിക്ക് പണിയാകും എന്ന് കരുതി അത് വിട്ടു. ഇപ്പോ എല്ലാം കൊണ്ടും ഒത്തുക്കിട്ടിയ സമയം ആണ്, ഒരൊറ്റ ശല്യങ്ങളും ഇല്ല.

അതുകൊണ്ട് അമ്മയുടെ പൊന്ന് മോള് നല്ല കുട്ടിയായ് ഇതിൽ സൈൻ ചെയ്യ്.”അവളെ നോക്കി വെറുപ്പോടെ പറഞ്ഞു. ഇത്രയും നേരം കാതുകളിൽ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുവാണ് മുക്ത. ശരീരത്തിലെ മുറിവിനെക്കാളും ഹൃദയത്തിൽ നിന്ന് ചോര പൊടിഞ്ഞു.ഒരു നിമിഷം എല്ലാം സ്വപ്നമായിരിക്കണം എന്നോർത്തു.കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകി ഇറങ്ങി. ഈ ലോകത്തു തനിക്ക് സ്വന്തം എന്ന് പറയാൻ അമ്മയെ ഉണ്ടായിരുന്നോ.

എന്റെ അമ്മയാണെന്ന് അഭിമാനത്തോടെ പറയുന്നത് തന്നെ വലിയ അഭിമായാണ് കണ്ടിരുന്നത്. പക്ഷെ ഇത്രയും നാൾ മോളെ എന്ന് ഉള്ളിൽ തട്ടിയല്ലെന്ന് കേൾക്കേ അവളുടെ നെഞ്ച് നീറി. “അമ്മ എന്നേ പറ്റിക്കാൻ പറയല്ലേ, അമ്മയ്ക്ക് ഇങ്ങനെ ഒരിക്കലും ചെയ്യാൻ കഴിയില്ല. ഇതൊന്നും ഞാൻ വിശ്വസിക്കില്ല ”മുക്ത നിലത്തു മുട്ട് കുത്തി അവരുടെ കയ്യിൽ പിടിച്ചു കെഞ്ചി.

“മാറി നിൽക്കെടി , കുറച്ചു ദിവസം എല്ലാത്തിനും നിന്ന് തന്നെന്നു വെച്ചു തലയിൽ കയറി നിരങ്ങുന്നോ! ഇത്രയും ദിവസം നിന്റെയൊക്കെ കോപ്രായങ്ങൾ സഹിച്ചു മതിയായി ”അവർ ആക്രോഷിച്ചു കൊണ്ട് അവളെ തട്ടി മാറ്റി.അവൾ നിലത്തേക്ക് വീണു കൈ മുറിഞ്ഞിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എന്താണ് തനിക്ക് ചുറ്റും നടന്നതെന്ന് അവൾക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

ശരീരവും മനസ്സും ഒരുപോലെ തളർന്നു പോയിരുന്നു.തന്റെ അമ്മയുടെ ഇങ്ങനെയൊരു രൂപം അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞു നാളിൽ അവഗണിച്ചപ്പോൾ ധീരേദ്രനേ പേടിച്ചെന്ന് കരുതി, പക്ഷെ അതല്ല സത്യം എന്ന് അമ്മയുടെ നാവിൽ നിന്ന് തന്നെ മനസിലായി.മുക്തയുടെ കണ്ണുകളിൽ നിന്ന് മഴ തുള്ളികൾ പെയ്തു കൊണ്ടിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“വാമി ഇതുവരെ എത്തിയില്ലല്ലോ ആദി, ഒന്ന് വിളിച്ചു നോക്ക് നീ “നന്ദൻ ആകെ മൂഡ് ഓഫ്‌ ആയിരിക്കുന്ന ആദിയുടെ അടുത്ത് വന്നിരുന്നു. ”അവള് വരുന്നില്ല, “ചെറിയൊരു പരിഭവം അവനുള്ളിൽ ഉണ്ടായിരുന്നു. ”വരുന്നില്ലെന്നോ, അതെന്താ?വരാമെന്നു എനിക്ക് വാക്ക് തന്നതാണല്ലോ ”

”അവളുടെ കമ്പനി partners വരുന്നുണ്ട് ഓഫീസിലേക്ക്, നാളെ അവൾക്ക് അവരുടെ കമ്പനിയിലേക്കും പോകേണ്ടതുണ്ട്. ഒഴിവാക്കാൻ പറ്റില്ലെന്നാ പറഞ്ഞേ “ആദി സങ്കടത്തിൽ തല താഴ്ത്തി. ”സാരമില്ലഡാ പോട്ടെ .”നന്ദൻ അവന്റെ സങ്കടം കണ്ടു സമാധാനിപ്പിക്കാൻ പറഞ്ഞു. ”ഏട്ടനറിയോ ഞാൻ എത്രത്തോളം അവളെ മിസ്സ്‌ ചെയ്യുന്നുണ്ടെന്ന്.അവളെ കുറിച്ചോർക്കുമ്പോൾ വല്ലാത്തൊരു ഭയം എന്നേ അലട്ടുന്നുണ്ട്, കാരണം അറിയില്ല.ഒന്ന് കണ്ടാൽ മതി എന്ന അവസ്ഥയിലാ ഞാൻ ഇപ്പോ കടന്നു പോകുന്നത്…..ഇന്ന് കാണാമെന്നു കരുതി ദിവസം എണ്ണി ഇരുന്നതാ….അതിനിടയിൽ ഇങ്ങനെ കേൾക്കുമ്പോൾ എങ്ങനെ ഞാൻ ഉൾക്കൊള്ളും”

അവനുള്ളിലെ പ്രണയത്തിന്റെ ആഴം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.നന്ദന് അവരുടെ പ്രണയം കണ്ടു ഒരു നിമിഷം അസൂയ തോന്നി.തനിക്കിങ്ങനെ കഴിയാൻ യോഗമില്ലെന്ന് ഓർത്തു അവന് സ്വയം പുച്ഛം തോന്നി. “ഹോളിഡേ കിട്ടുമ്പോൾ നിനക്ക് പോയി കാണാലോ അവളെ,വാമി ഫ്രീ ആവുമ്പോൾ ഇങ്ങോട്ടും വരാം.അതിനിടയ്ക്ക് ഇത്തിരി ഗ്യാപ് ഉണ്ടാവും എന്നല്ലേ ഒള്ളു ആദി.ഇതൊക്കെയാടോ ലൈഫ് “അവൻ തോളിൽ തട്ടി പറഞ്ഞു കൊണ്ട് എണീറ്റു.

പക്ഷേ ആദിയുടെ മനസ്സ് അസ്വസ്ഥമാണ്..നടക്കാൻ പാടില്ലാത്തത് നടക്കാൻ പോകുന്നെന്ന് മനസ്സ് പറയും പോലെ…ആദി സമാധാനത്തിന് മുക്തയുടെ ഫോണിലേക്ക് അടിച്ചു.പക്ഷെ ഫോൺ സ്വിച് ഓഫ്‌ ആണെന്ന് കേൾക്കേ അവന്റെ ഹൃദയം മിടിപ്പ് ഉയർന്നു.അവൻ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു.അടിച്ചിട്ട് ഒരു പ്രയോചനവും ഇല്ലെന്ന് ഓർക്കേ അവൻ തലയ്ക്കു കൈ വെച്ചു. “ഇനി ഫ്‌ളൈറ്റിൽ ആയിരിക്കുമോ? വൈകിട്ട് പോകും എന്നല്ലേ പറഞ്ഞേ ”ആദി ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

“ആദിയേട്ടൻ ഇതെന്തു ആലോചിച്ചു ഇരിക്കാ, ഏട്ടത്തി ഫോൺ എടുക്കാത്തതാണോ പ്രശ്നം”വിക്കി food സേർവ് ചെയ്യുന്നതിനിടയിൽ അങ്ങോട്ട് വന്നു. “അത് തന്നെയാ പ്രശ്നം. നിന്റെ അടുത്ത് എന്തെങ്കിലും വഴി ഉണ്ടോ ” “ഉണ്ട്, ദീക്ഷിത് ഏട്ടന് വിളിച്ചു ചോദിച്ചാൽ പോരെ, ഇപ്പൊ ആ അങ്കിളല്ലേ ഏട്ടത്തിയെ കൊണ്ട് വിടാറ് ”വിക്കി പുരികമുയർത്തി പറഞ്ഞതും ആദി അവനെ ആദ്യമായി കാണുന്ന പോലെ ഒന്ന് നോക്കി.

“ശ്ശെടാ അവനെ ഞാൻ മറന്നു പോയി, നീ ഓർമിപ്പിച്ചത് നന്നായി.thanks ഡാ ”ആദി അവന്റെ കവിളിൽ നുള്ളി കൊണ്ട് ഫോൺ എടുത്തു ദീക്ഷിതിനെ വിളിച്ചു. ഡ്രൈവിങ്ങിനിടയിൽ കാൾ വരുന്നത് കണ്ടു അവൻ കാർ സൈഡാക്കി.ആദിയുടെ പേര് ഡിസ്പ്ലേയിൽ കാണേ അവന്റെ ചിരിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു.

“പറയടാ…..” “നീ ഇപ്പൊ ബിസിയാണോ? ” “അതെന്താ ഇപ്പൊ അങ്ങനെയൊരു ചോദ്യം! ,എന്റെ പണിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പോകുവാ.നീ കാര്യം പറ ആദി ” “അത് ഡാ വാമി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.എന്തോ എനിക്കൊരു പേടി പോലെ.നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ വീട്ടിൽ പോയി ഒന്ന് നോക്കുവോ.അവൾ uk യിലേക്ക് പോയൊന്ന് അറിഞ്ഞാൽ മതി ”ആദി ആവലാതിയോടെ പറഞ്ഞു നിർത്തി. “അതാണോ കാര്യം, അവളെനിക്ക് message അയച്ചിരുന്നു ഡ്രൈവർ വന്നെന്ന്, ഞാൻ പിക് ചെയ്യാൻ വരണ്ടെന്ന് പറഞ്ഞു.ഇപ്പോ വീട്ടിൽ എത്തിയിട്ടുണ്ടാവും.

ഇനി നിന്റെ സമാധാനത്തിന് ഞാൻ പോയി നോക്കാം.എന്തായാലും വീട്ടിലേക്ക് അതിലൂടെ അല്ലേ പോകുന്നെ…”അവൻ ചിരിയോടെ പറഞ്ഞു. ”അത് മതി, ഇങ്ങോട്ട് വന്നതിനു ശേഷം ഒരു സമാധാനവും ഇല്ല.പിന്നെ ലൂക്കയും പ്രീതിയും ഇവിടേയും.” ”ഞാൻ നോക്കിക്കോളാം,അവളെങ്ങനെ പറയാതെ പോകില്ല.ചിലപ്പോൾ എന്തെങ്കിലും പണിയിൽ ആയിരിക്കും,നീ ഫോൺ വെക്ക്,എത്തിയിട്ട് വിളിക്കാം….നല്ലൊരു ദിവസമായിട്ട് മൂഡ് ഓഫ്‌ ആയി ഇരിക്കേണ്ട” ”നീയും വരില്ലെന്ന് ഉറപ്പല്ലേ ”

”ഞാൻ ആദ്യമേ പറഞ്ഞതല്ലേ ആദി വരില്ലെന്ന്. കണ്ണടച്ചാൽ നമ്മുടെ പതനം കാണാൻ ആഗ്രഹിക്കുന്നവരാണ് ചുറ്റും. കൂടെ ഉള്ളവരെ പോലും ഈ കാലത്തു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.ആരെയും വിശ്വസിച്ചു ഒന്നും ഏൽപ്പിക്കാൻ ഇപ്പൊ വയ്യ.” ”ഞാൻ നിർബന്ധിക്കുന്നില്ല….നീ പോയിട്ട് വിളിക്ക് “ആദി അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ദീക്ഷിത് ഫോൺ വെച്ചതും വേഗം അവളുടെ വീട്ടിലേക്ക് കാർ എടുത്തു.അൽപ്പ സമയം കൊണ്ട് അവന്റെ കാർ വീടിന് മുൻപിൽ വന്നു നിന്നു.

അവന്റെ വാഹനം കണ്ടു സെർവെൻറ്സ് ഒന്ന് വിയർത്തു. ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവർ തങ്ങളുടെ പണിയിൽ മുഴുകാൻ ശ്രമിച്ചു. അവൻ നേരെ അകത്തേക്ക് കയറി കാളിങ് ബെൽ അമർത്തി. വേണോ വേണ്ടയോ എന്ന രീതിയിൽ ഒരു സ്ത്രീ അടുക്കളയിൽ നിന്ന് വന്നു. “മുക്ത എവിടെ? ” അവൻ മുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. “മുറിയിൽ ഉണ്ടാവും, ഞാൻ ശ്രദ്ധിച്ചിട്ടില്ല ”

“ശ്രദ്ധിച്ചില്ലെന്നോ! ,ഒന്ന് പോയി വിളിക്ക്.ഒരത്യാവിശ്യ കാര്യം ഉണ്ട് ”അവൻ കൈ കെട്ടി സോഫയിൽ ഇരുന്നു.തിരിച്ചു മറുപടി പറയാതെ ആ സ്ത്രീ മുകളിൽ പോയി വെറുതെ അവിടെ നിന്ന് തിരിഞ്ഞു കൊണ്ട് താഴെക്ക് തന്നെ വന്നു. “പോയി പറഞ്ഞോ? ” “അവിടെ ആരും ഇല്ല, വന്നിട്ടില്ലെന്ന് തോന്നുന്നു ” “വന്നിട്ടില്ലെന്നോ? ഇവിടുത്തെ ആന്റി എവിടെ? ”അവൻ സുഭദ്രയെ തിരക്കി. “മേഡം ഹോസ്പിറ്റലിൽ പോയിരിക്കുവാ, പെട്ടന്ന് Bp കുറഞ്ഞു. ” “ഫോൺ കയ്യിലുണ്ടോ ”

“ഇല്ല, പെട്ടന്നായത് കൊണ്ട് ഫോൺ എടുത്തില്ല ”അവരുടെ മറുപടി ഒന്നും അവനെ തൃപ്തിപ്പെടുത്തിയിരുന്നില്ല.ഇനി എവിടെ പോയി തിരക്കും എന്നറിയാതെ അവൻ തലയ്ക്ക് കൈ വെച്ചു പുറത്തേക്ക് ഇറങ്ങി. ഈശ്വരാ ഈ പെണ്ണ് എവിടെ പോയിരിക്കുവാ, സമയം ഒരുപാടായി….ഡ്രൈവർ വന്നെന്ന് മെസ്സേജ് അയച്ചിട്ട് ഇവിടെ എത്തിയിട്ടും ഇല്ല.പറയാതെ അവൾ uk യിലേക്ക് പോവില്ല അതുറപ്പാ പിന്നെ എങ്ങോട്ടാ പോയെ….

അവന് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.ദീക്ഷിത് കാർ എടുത്തു വന്ന വഴിയ്ക്ക് തന്നെ വണ്ടി തിരിച്ചു.ഇനി കുടുങ്ങി പോയതാണോ എന്നറിയാൻ വേണ്ടി…..വാഹനം ഓടിക്കുമ്പോഴും അവന്റെ കണ്ണുകൾ നാലു പാടും തിരിഞ്ഞു കൊണ്ടിരുന്നു. പെട്ടന്ന് റോഡരികിൽ കുറേ ആളുകൾ കൂട്ടം കൂടി കിടക്കുന്നത് കണ്ടു, അവൻ ധൃതിയിൽ ആരാണെന്നറിയാൻ അങ്ങോട്ട് ഓടി.ആരേയോ കുറച്ചാളുകൾ ചേർന്ന് അടിച്ചു കൊന്ന് വഴിയിൽ ഉപേക്ഷിച്ചതായിരുന്നു.

ഇരുട്ടിൽ അതൊരു പുരുഷൻ ആണെന്ന് മനസിലായതും അവന് തെല്ലൊരു ആശ്വാസം കിട്ടി. തിരിച്ചു പോകാൻ നിൽക്കുമ്പോഴാണ് അവന്റെ കണ്ണിൽ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്.മുക്തയുടെ കമ്പനിയുടെ ടാഗുള്ള തൊപ്പി കണ്ടു അവൻ കുനിഞ്ഞു അതെടുത്തു.വേറെന്തോ ഓർമയിൽ ഫ്ലാഷ് എടുത്തു അയാളുടെ മുഖത്തേക്കടിച്ചതും അത് മുക്തയുടെ ഡ്രൈവർ ആണെന്ന് അവന് മനസ്സിലായി.അയാളുടെ മുഖം കണ്ടതും കയ്യിരുന്ന ഫോൺ നിലത്തേക്ക് വീണുടഞ്ഞു. ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"