" "
Novel

കാണാചരട്: ഭാഗം 77

രചന: അഫ്‌ന

“നീ എന്ത് നോക്കി നിൽക്കുവാ മുക്ത, വേഗം സൈൻ ചെയ്യ്”തല താഴ്ത്തി കണ്ണീർ പൊഴിക്കുന്നവളോട് സുഭദ്ര ആക്രോഷിച്ചു. “അമ്മ എന്നോട് കാണിച്ച സ്നേഹമൊക്കെ ഈ സ്വത്തിന് വേണ്ടി ആയിരുന്നോ ”എന്തോ ഓർത്തു കൊണ്ട് അവൾ അവരെ നോക്കി. “അതേ, നീ എനിക്ക് അബദ്ധമായിരുന്നു, എന്റെ തന്ത അന്ന് ഇങ്ങനെയൊരു വിൽപത്രം എഴുതി വെച്ചില്ലെങ്കിൽ നീ ഉണ്ടാവില്ലായിരുന്നു….”അവരുടെ ഓരോ വാക്കുകളും അമ്മയിൽ നിന്ന് അവരെ ഒരു അപരിചിതയാക്കി കഴിഞ്ഞിരുന്നു.

”മുത്തച്ഛന് നിങ്ങളുടെ തനി നിറം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.അദ്ദേഹം സ്വത്തുക്കൾ അന്യായപ്പെട്ടു പോവാതിരിക്കാൻ വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം എടുത്തത്”അവൾ വെറുപ്പോടെ നോക്കി. ”എന്നോട് തർക്കുത്തരം പറയുന്നോടി….പ്രഭാകരാ “അവളെ ദേഷ്യത്തിൽ നോക്കി തന്റെ കൂട്ടാളിയോട് കണ്ണ് കാണിച്ചു. നിമിഷ നേരം കൊണ്ട് ഒരു വലിയ മരത്തടി അവളുടെ മുതുകിൽ ശക്തിയിൽ വന്നു പതിച്ചു.ഇടിയുടെ ആകാതത്തിൽ മുക്ത മുൻപിലേക്ക് മറിഞ്ഞടിച്ചു വീണു.ശരീരത്തിലെ എല്ലുകൾ കഷ്ണങ്ങളായി വേർപ്പെട്ടു പോയിരുന്നു, അസഹനീയമായ വേദനയിൽ അവൾ അലറി വിളിച്ചു……

നിലത്തു കിടന്നു നിരങ്ങി. അത് കണ്ടു അവിടെ കൂടി നിന്നവർ നിന്ന് ചിരിക്കാൻ തുടങ്ങി. “ഇത് അനുസരണ കേടിന്, ഇനി എന്നോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം, മര്യാദക്ക് വേഗം ഒപ്പിട് ”അവർ അവളുടെ കൈ കാല് കൊണ്ട് തട്ടി. മുക്ത വേദനക്കിടയിലും അവരെ നിസ്സഹായതയോടെ നോക്കി.ആ മുഖത്ത് ക്രൂരത മാത്രമാണ്. പഴയ വാത്സല്യമോ കരുണയോ ഒന്നും ഇല്ല. മുക്ത ഇഴഞ്ഞു കൊണ്ട് ആ പെൻ കയ്യിലെടുത്തു. ഇത് കണ്ടു അവരിലൊരാൾ അവളെ പിടിച്ചു നേരെ ഇരുത്തി ഒപ്പിടാൻ വേണ്ടി ഫയൽ നേരെ നീട്ടി.

അവൾ കണ്ണുകൾ വിടർത്തി നിൽക്കുന്ന സുഭദ്രയേ ഒന്ന് നോക്കിയ ശേഷം അതിൽ സൈൻ ചെയ്തു. ചെയ്യേണ്ട താമസം അവർ ആർത്തിയോടെ അതെടുത്തു അവളുടെ സൈൻ തന്നെ ആണോന്ന് ഉറപ്പു വരുത്തി. “കാര്യം ഇത്ര എളുപ്പമാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു, വെറുതെ ഞാൻ സമയം കളഞ്ഞു.എന്തായാലും താങ്ക്സ് മോളെ…. ഇനി വിധിയുണ്ടെങ്കിൽ നമുക്ക് പരലോകത്തു വെച്ച് കാണാം “സുഭദ്ര അവളെ പുച്ഛത്തോടെ നോക്കി പറഞ്ഞു.

കടുത്ത വേദനയിലും മുക്ത അവരെ പരിഹാസത്തോടെ നോക്കി ചിരിച്ചു.ആ ചിരിയുടെ അർത്ഥം മനസ്സിലാവാതെ അവര് അവളെ സൂക്ഷിച്ചു നോക്കി. ”ചവാൻ പോകുമ്പോയും നിന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലേ മുക്ത ” ”എന്റെ സൈൻ കൊണ്ട് എല്ലാം സ്വന്തം പേരിൽ ആയെന്ന് കരുതി ഇരിക്കുവാണോ? എങ്കിൽ നിങ്ങൾക്ക് തെറ്റി…….”അവൾ ഉള്ളിലേ വേദന കാരണം ചുമച്ചു കൊണ്ട് നിർത്തി. ”എനിക്ക് തെറ്റിയെന്നോ? ശരിക്ക് പറയെടി “അവളുടെ മുടി കുത്തിനു പിടിച്ചു ഒരാൾ അവളെ സുഭദ്രയ്ക്ക് നേരെ നിർത്തി.

”അത് എന്റെ മാത്രം പേരിലല്ല…..”അവൾ ചിരിയോടെ പറഞ്ഞു നിർത്തി.അത് സുഭദ്രയ്ക്ക് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു.മിന്നലേറ്റ പോൽ അവർ പകച്ചു നിന്നു. “നീ എന്നേ കമ്പിളിപ്പിക്കാൻ നോക്കുവാണോ? ” “ആദ്യം വക്കീലിനോട് കാരണം അന്വേഷിച്ചു വരണം, ഇല്ലെങ്കിൽ ഇങ്ങനെ നിൽക്കേണ്ടി വരും.”ഇടയ്ക്ക് വാക്കുകൾ ഇടറി അവൾ പിന്നിലേക്ക് ആടി കൊണ്ടിരുന്നു “പിന്നെ ആരുടെ പേരിലാടി നീ ഇതെല്ലാം എഴുതി കൊടുത്തേ ”സുഭദ്ര ഫയൽ നിലത്തെറിഞ്ഞു അവളുടെ കഴുത്തിനു പിടിച്ചു കുലുക്കി.

“ലൂക്ക ”അവൾ അവരെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ടതും അവരുടെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടു. നേരത്തെ അടിച്ചവൻ വീണ്ടും അവൾക്ക് നേരെ വന്നു.ഇരു കാലുകളിലും ആ മാരകഷ്ണം മാറി പതിഞ്ഞു.കാലുകളിൽ നിന്ന് രക്തം വർന്നോലിച്ചു.മുക്ത മരണ വെപ്രാളം കൊണ്ട് ആദിയെ വിളിച്ചു കരഞ്ഞു.തന്റെ കാലുകൾ മുറിഞ്ഞു പോയെന്ന് തോന്നി അവൾക്ക്. ശരീരം വേദന കൊണ്ട് മരവിച്ചു ഇല്ലാതായിരുന്നു.ഇനി തന്നിൽ ആകെ അവശേഷിക്കുന്നത് ഒരു പിടി ഹൃദയത്തിൻ തുടിപ്പ് മാത്രമാണ്.

ഒരു നിമിഷം അവളിലേക്ക് തന്റെ ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങൾ മിന്നി മറഞ്ഞു.ആദിയുമായുള്ള ഓരോ നിമിഷവും ഓർക്കേ കണ്ണുകൾ നിറഞ്ഞു തുളുമ്പി.തന്റെ കുറവ് ആദി എങ്ങനെ നേരിടും എന്നോർക്കേ അവളുടെ ഹൃദയം നീറി.നഷ്ടപ്പെട്ടെന്ന് കരുതിയ തിരിച്ചു കിട്ടിയ തങ്ങളുടെ സൗഹൃദം വീണ്ടും ഇല്ലാതാവുന്നതോർക്കേ അവളുള്ളം വിങ്ങി പൊട്ടി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദീക്ഷിത്തിന് തല ചുറ്റുന്ന പോലെ തോന്നി. എന്ത് ചെയ്യുമെന്നേറിയാതെ നിലത്തേക്ക് വീണു.പെട്ടന്ന് സ്വാബോധം വന്ന പോൽ നിലത്തു നിന്ന് എണീറ്റു ഫോൺ എടുത്തു പോലിസ് സ്റ്റേഷനിലേക്ക് അടിക്കാൻ ഒരുങ്ങുമ്പോയാണ് ഫോൺ നിലത്തു ചിന്നി ചിതറി കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അതികം ഒന്നും ആലോചിക്കാൻ നിൽക്കാതെ ദീക്ഷിത് കാറെടുത്തു പോലിസ് സ്റ്റേഷനിലേക്ക് വിട്ടു.

ഭയം കൊണ്ടോ സങ്കടം കൊണ്ടോ അവന്റെ കൈകൾ വിറക്കുന്നുണ്ട്, പക്ഷെ ഉള്ളിലേ മനോ ധൈര്യം കൊണ്ട് അതിനെ വക വെക്കാതെ മുന്നിലുള്ള ഒന്നിനെയും വക വെക്കാതെ അവൻ കാർ പായിച്ചു. പോലിസ് സ്റ്റേഷനിൽ എത്തിയതും കാർ ഓഫ്‌ പോലും ചെയ്യാതെ അകത്തേക്ക് ഓടി.ദീക്ഷിതിനെ കണ്ട പാടെ അവിടെ ഇരിക്കുന്ന എല്ലാവരും പേടിയോടെ ഇരിക്കുന്നിടത്തു നിന്ന് ചാടി എണീറ്റു.അവന്റെ പഴയ ഹിസ്റ്ററി നല്ല പോലെ അറിയുന്നത് കൊണ്ട് ആ ഭയം അവരിൽ ഉണ്ടായിരുന്നു.

“എന്റെ അനിയത്തി മിസ്സിംഗ്‌ ആണ്, ”കിതച്ചു കൊണ്ട് അവൻ പറഞ്ഞു.ഇത്രയും താഴ്മയോടെ അവന്റെ സ്വരം കേട്ട് എല്ലാവരും അത്ഭുതത്തോടെ പരസ്പരം നോക്കി. “എന്ത് നോക്കി നിൽക്കുവാ, സമയം തീരെ ഇല്ല…..അവളെ എനിക്ക് എത്രയും വേഗം കിട്ടിയേ തീരു….ഇല്ലെങ്കിൽ അറിയാലോ ”അത്രയും നേരം കെഞ്ചിയവൻ പെട്ടന്ന് വിരൂപിയായി മാറി. അതോടെ അവരൊന്നു ഞെട്ടി. “ഞങ്ങൾ അന്വേഷിക്കാം, നിങ്ങൾ അവിടെ ഇരിക്കൂ. മിസ്സിംഗ്‌ ആയ ആളുടെ ഫോട്ടോ വല്ലതും കയ്യിൽ ഉണ്ടോ” “ഫോട്ടോ! ”അവൻ ഫോൺ എടുക്കാൻ തിരയുമ്പോൾ ആണ്. അത് പൊട്ടി പോയത് അവന് ഓർമ വന്നത്.

പെട്ടന്ന് എന്തോ ഓർത്തു കൊണ്ട് തന്റെ പെയ്സിൽ നിന്ന് അവളുടെ തന്റെയും ആദിയുടെയും ചേർന്ന് നിൽക്കുന്ന ഫോട്ടോ എടുത്തു അവർക്ക് നീട്ടി. അത് ഗായത്രിയുടെ നാട്ടിലേക്ക് പോയ സമയത്ത് എടുത്തു സൂക്ഷിച്ചു വെച്ചതാണ്. “ഇതാണ് കുട്ടി,അവളേ കിഡ്നാപ്പ് ചെയ്തതാണ്. അവൾക്കെന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് രക്ഷിക്കണം ”അവൻ വേവലാതിയോടെ അവരെ നോക്കി. “നിങ്ങൾ പേടിക്കേണ്ട, നമുക്ക് കണ്ടെത്താം ” “ഫോൺ നമ്പർ അറിയോ ” “ഫോൺ സ്വിച്ച് ഓഫ്‌ ആണ്, ഞാൻ അടിച്ചു നോക്കി.

അവളുടെ ഡ്രൈവറേ വഴിയിൽ വെച്ചു കൊന്നിട്ടാണ് കൊണ്ട് പോയത്.പോകാൻ നേരം ഡ്രൈവർ വന്നന്ന് മെസ്സേജ് അയച്ചിരുന്നു. പക്ഷെ അതവളുടെ ഡ്രൈവർ അല്ല…”അവൻ ഓർത്തെടുത്തു. “ഫോൺ ഓൺ ആവാതെ നമ്പർ ട്രേസ് ചെയ്യാൻ പറ്റില്ല, വേറെ ആരെങ്കിലും സംശയം ഉണ്ടോ..” “അവൾക്കു കുറച്ചായിട്ട് അങ്ങനെ ആരും ശത്രുക്കളായിട്ട് ഇല്ല. ആകെ ഉണ്ടായിരുന്നത് അവളുടെ അച്ഛനായിരുന്നു. അയാൾ ഇപ്പൊ സമനില തെറ്റി ഹോസ്പിറ്റലിൽ ആണ്. അയാളുടെ വൈഫ്‌ വേറെ മാര്യേജും കഴിച്ചു.”

”വേറെ ആരെങ്കിലും കൂടെ ഉണ്ടായിയുന്നോ ” ”അവളുടെ PA ഉണ്ടാവാറുണ്ട് ഗായത്രി ” ”ആ കുട്ടിയും മിസ്സിംഗ്‌ ആണെന്ന് ഉറപ്പ് വരുത്തിയോ ” ”ഇല്ല,അത് ഞാൻ ഓർത്തില്ല, “അവൻ തലയ്ക്കു കൈ വെച്ചു. “ആ കുട്ടിയുടെ നമ്പർ ഉണ്ടോ കയ്യിൽ ”s.i അങ്ങോട്ട് വന്നു. “ഇല്ല ” 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 “ഇവനെന്താ ഫോൺ അടിച്ചിട്ട് എടുക്കാത്തെ ഈശ്വരാ ”ആദി ദീക്ഷിത് ഫോൺ എടുക്കാത്തതിന്റെ ടെൻഷനിൽ ഒന്നിലും കൂടാതെ ഒരിടത്തു തനിച്ചിരിക്കുവാണ്.

“എന്താ നിനക്ക് പറ്റിയെ, കുറേ ആയല്ലോ ഇങ്ങനെ മൂഡ് ഓഫ്‌ ആയി ”വിഷ്ണു അവന്റെ അടുത്തേക്ക് വന്നു,‘ ആദി തന്റെ ഉള്ളിലേ വിഷമം അവനോടു തുറന്നു പറഞ്ഞു. “നീ ഏട്ടത്തിയുടെ PA യ്ക്ക് വിളിച്ചു നോക്ക്, ദീക്ഷിത് ചിലപ്പോൾ എന്തെങ്കിലും തിരക്കിൽ പെട്ടതാവും. ആ കുട്ടിയോട് ചോദിച്ചാൽ അറിയാലോ ഏട്ടത്തി പോയോ ഇല്ലയൊന്ന് ”വിഷ്ണു പറയുന്നത് കേട്ട് ആതി അധികം ചിന്തിക്കാതെ അവൾക്കടിച്ചു.

ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഗായത്രി ഫോൺ എടുത്തു. “ഹലോ ആദിയേട്ടാ…..”അവൾ സന്തോഷത്തോടെ വിളിച്ചു. “സുഖമല്ലേ മോളേ ” “സുഖം, ഏട്ടനെന്താ ഈ നേരത്ത്!എന്തെങ്കിലും ആവിശ്യം ഉണ്ടോ ” “ഉണ്ട്, വാമി ഇന്ന് uk യ്ക്ക് പോയോ ” “ഇല്ല, ഇന്നത്തെ schedule ൽ അങ്ങനെ ഒന്നും ഇല്ല, ” “പോയില്ലേ? പിന്നെ വേറെങ്ങോട്ടെങ്കിലും പോകുമെന്ന് പറഞ്ഞിരുന്നോ ”ആദി വേവലാതിയോടെ തിരക്കി.

“അത് പിന്നെ ഏട്ടാ…..”അവൾ പറയാൻ കഴിയാതെ നിന്ന് വിയർത്തു. “പറ ഗായത്രി എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഞാൻ ഇവിടെ തീയിൽ ചവിട്ടിയാണ് നിൽക്കുന്നത്. ഇങ്ങനെ ആണെങ്കിൽ ഒന്നും നോക്കാതെ എല്ലാം ഉപേക്ഷിച്ചു ഞാൻ അങ്ങോട്ട് വരും”ആദി ദയനീയമായി പറഞ്ഞു. “അയ്യോ ഏട്ടാ പേടിക്കാൻ ഒന്നും ഇല്ല. മേം എന്നോട് പറയരുത് എന്ന് പറഞ്ഞിരുന്നു അതാ ഞാൻ മടിച്ചു നിന്നെ….ഏട്ടന്റെ അവസ്ഥ കേട്ടിട്ട് പറയാതിരിക്കാൻ വയ്യ.

മേം ഇന്ന് ബാംഗ്ലൂറിലേക്ക് വരുന്നുണ്ട്,ഇന്ന് night അവിടെ എത്തുവായിരിക്കും.ഏട്ടന് സർപ്രൈസ് തരാൻ വേണ്ടി മിണ്ടാതെ വരുവായിരികും ” അത് കേട്ടതും ഇത്രയും നേരം വാടി നിന്ന മുഖം വിടർന്നു.അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു. “സത്യമായിട്ടും വാമി വരുന്നുണ്ടോ ഇങ്ങോട്ട് ”ഉറപ്പ് വരുത്താൻ അവൻ വീണ്ടും ചോദിച്ചു. “അതേ ഏട്ടാ, ഞാനല്ലേ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തേ ”അവൾ ചിരിയോടെ പറഞ്ഞു.

“താങ്ക്സ് മോളേ, ഫോൺ എടുക്കാത്തത് കൊണ്ട് ഒരു തുള്ളി വെള്ളം ഇറങ്ങുന്നില്ല. ഇപ്പോഴാ എന്റെ ശ്വാസം നേരെ ആയെ ”അവൻ നെടുവീർപ്പിട്ടു. “അതെനിക്കറിയാം, എന്നാ ശരി ,എനിക്ക് നാളേക്ക് ചെയ്തു തീർക്കാൻ കുറച്ചു വർക്ക്‌ ഉണ്ട്.ബൈ ” “ബൈ പിന്നെ വിളിക്കാം ”ആദി ഫോൺ കട്ട് ചെയ്തു വിഷ്ണുവിനെ കെട്ടി പിടിച്ചു തുള്ളി ചാടി. “നിനക്കെന്താടാ ഭ്രാന്തായോ ”അവന്റെ കാട്ടിക്കൂട്ടൽ കണ്ടു വിഷ്ണു വാ പൊളിച്ചു കൊണ്ട് നോക്കി. “എടാ എന്റെ വാമി വരുന്നുണ്ടെന്ന് ” “എങ്ങോട്ട് ”

“ഇങ്ങോട്ടാടാ ”അവൻ പൊട്ടി ചിരിച്ചു. “ശരിക്കും ” “ആന്ന്, എനിക്കിനി മരിച്ചാലും വേണ്ടില്ല ”അവൻ അവന്റെ കവിളിൽ ഉമ്മവെച്ചു അകത്തേക്ക് ഓടി. “ഇങ്ങനെയും പ്രേമമം തലയ്ക്കു പിടിക്കോ ദൈവമേ ”വിഷ്ണു അവന്റെ പോക്ക് കണ്ടു തലയ്ക്കു കൈ വെച്ചു പറഞ്ഞു അവന് പുറകെ അകത്തേക്ക് കയറി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“ഇനി നിന്നെ ജീവനോടെ വെച്ചാൽ അതെനിക്ക് അപകടമാ, അതുകൊണ്ട് എന്റെ മോള് പരലോകത്തേക്ക് പൊക്കോ…..എന്റെ സ്വത്ത് എങ്ങനെ നേടണം എന്ന് എനിക്കറിയാം “സുഭദ്ര നിലത്തു ജീവന് വേണ്ടി പിടയുന്നവളെ നോക്കി പറഞ്ഞു. അവര് പറഞ്ഞു നിർത്തിയതും രണ്ടാളുകൾ വന്നു അവളുടെ വയറിനിട്ട് ചവിട്ടി മേധിക്കാൻ തുടങ്ങി.ഓരോ ചവിട്ടിലും അവളുടെ വായിൽ നിന്ന് രക്തം വരുന്നോലിച്ചു.ഇതെല്ലാം ഒരു ദയയുമില്ലാതെ സുഭദ്ര നോക്കി നിന്നു.

പാതി ജീവൻ ആയ നിലയിൽ ആയതും ഒരാൾ അടുത്തിരിക്കുന്ന പറ കല്ലെടുത്തു അവളുടെ തല ലക്ഷ്യം വെച്ചു വന്നു, അത് ഇടാൻ ഒരുങ്ങിയതും സുഭദ്ര തടഞ്ഞു. “ഇനി വേണ്ട,ഇവിടിട്ടേക്ക്….,,നേരം വെളുക്കുമ്പോയേക്കും തീർന്നോളും ”അതോടെ അവൻ ആ കല്ല് നിലത്തെറിഞ്ഞു തങ്ങളുടെ കാറിൽ കയറി. “എന്തൊക്കെ പറഞ്ഞാലും എന്റെ മോളല്ലേ, എനിക്ക് കൊല്ലാൻ തോന്നുന്നില്ല. അതുകൊണ്ട് നീ തന്നെ മറിഞ്ഞു അങ്ങ് ചത്തേക്ക് ”സുഭദ്ര മുക്തയേ കൊക്കയ്ക്ക് അടുത്തേക്ക് മറിച്ചിട്ട് പറഞ്ഞു കൊണ്ട് ഒന്ന് നോക്കിയ ശേഷം കാറിലേക്ക് നടന്നു.

രക്തത്തിൽ കുളിച്ച ശരീരം കൊണ്ട് മുക്ത ആ വിജനമായ കൊടും വനത്തിൽ കിടന്നു വേദന കൊണ്ട് അലറി.ശരീരം വെട്ടി നുറുക്കിയ വേദന അനുഭവപ്പെടുന്നുണ്ട്. മരണം തൊട്ട് മുൻപിൽ എത്തി നിൽക്കുന്നത് അവളറിഞ്ഞു.ഒരു നോക്ക് എല്ലാവരെയും കാണാൻ ആഗ്രഹിച്ചു അവൾ. ഇഴഞ്ഞു പോകാൻ പോലും കഴിയാതെ ആ മണ്ണിൽ കിടന്നു കരഞ്ഞു…..

അടുത്തുള്ള പാറ കല്ലിൽ പിടിച്ചു അവൾ എങ്ങനെയൊക്കൊയോ എണീക്കാൻ ശ്രമിച്ചു.രക്ത കറ ആ പാറ പുറത്തു പതിഞ്ഞു.പതിയെ എണീറ്റ് മുൻപോട്ടു കാലെടുത്തു വെക്കാൻ ഒരുങ്ങിയതും അവളുടെ ഹീൽ വഴുക്കി കൊക്കയിലേക്ക് മുക്ത വീണ് കഴിഞ്ഞിരുന്നു. …കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"