Novel

കനൽ പൂവ്: ഭാഗം 1

രചന: കാശിനാഥൻ

പ്രധാനപ്പെട്ട ചാനലുകളിൽ മുഴുവൻ വാർത്ത നിറഞ്ഞു കഴിഞ്ഞിരിക്കുന്നു… എല്ലാ കണ്ണുകളും ടി വി സ്‌ക്രീനിൽ ആണ്..
ആരാണ് ആ പെൺകുട്ടിയെ തട്ടി കൊണ്ട് പോയതു, അതും വെറുമൊരു സാധാരണകാരി അല്ലാത്തവളെ….
വെൽ എഡ്യൂക്കേറ്റഡ് ആയ പാർവതി മേനോൻ, എന്ന 22കാരി, അതിസുന്ദരിയായവളുടെ ഫോട്ടോ ടി വി സ്ക്രീനുകളിലും സോഷ്യൽ മീഡിയയിലും മാറി മാറി കാണിക്കുന്നുണ്ട്..

ചിറയ്ക്കൽ രാജ ശേഖര മേനോൻ എന്ന വമ്പൻ വ്യവസായിയുടെ മകൾ ആണ് പാർവതി മേനോൻ..

ഡൽഹിയിൽ എം ബി ബി എസ് നു പഠിക്കുകയായിരുന്നു അവൾ…
അവളുടെ മൂത്ത സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി നാട്ടിലേക്ക് വന്നപ്പോൾ ആണ് കിഡ്നാപ്പിംഗ് നടന്നത്.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ കാലത്തെ ഒൻപതു മണിക്ക് വന്നു ഇറങ്ങിയ ശേഷം അച്ഛൻ അയച്ച കാറിൽ പുറത്തേക്ക് വരുകയായിരുന്നു.

അങ്കമാലി എത്തും മുന്നേയാണ് ഒരു ബ്ലാക്ക് കളർ ഓഡിയിൽ, കണ്ടാൽ 30വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഇരു നിറം ഉള്ള സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ വന്നു അവരുടെ വണ്ടിയിൽ തട്ടുന്നതും ഡ്രൈവർ ഇറങ്ങി ചെന്നു അയാളോട് സംസാരിക്കുന്നതും.

ട്രാഫിക് ബ്ലോക്ക്‌ ഒഴിവാക്കാം എന്ന് പറഞ്ഞു ഡ്രൈവർ ആണെങ്കിൽ ഏതോ ഊട് വഴിയിൽ കൂടി കയറി ആയിരുന്നു പോന്നത് പോലും. അതുകൊണ്ട് ആ സ്ഥലവും വിജനമായിരുന്നു.

ആസ്വഭാവികത ഒന്നും തോന്നാഞ്ഞത് കൊണ്ട് പാർവതി വണ്ടിയിൽ നിന്നും ഇറങ്ങി.

വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട, നമ്മൾക്ക് പോകാമെന്നു പറഞ്ഞു അവളുടെ ഡ്രൈവർ മഹേഷിന്റെ അടുത്തേയ്ക്ക് ചെന്നപ്പോൾ, മറ്റേ കാറിൽ വന്ന ചെറുപ്പക്കാരൻ, മഹേഷിനെ അടിച്ചു വീഴ്ത്തിയ ശേഷം പാറുവിനെ ഒരു ടവൽ എടുത്തു മണപ്പിച്ചു അവന്റെ വണ്ടിയിൽ ഇടുകയായിരുന്നു.ശേഷം കാർ തുറന്നു അവളുടെ ബാഗും എടുത്തു അവന്റെ വണ്ടിയിൽ വെച്ചു.

ഒന്ന് നിലവിളിക്കാൻ പോലും ആകാതെ കിടക്കുകയാണ് ഡ്രൈവർ മഹേഷ്‌..

അത് വഴി പോയ ഏതോ കുറച്ചു ആളുകൾ ആയിരുന്നു അയാളെ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചത്.

ബോധം വന്നപ്പോൾ
പോലീസ് നു കൊടുത്ത മൊഴിയാണ് ഇത്‌.

ഒപ്പം രേഖാചിത്രവും വരച്ചു കഴിഞ്ഞു, പക്ഷെ അത് മാത്രം പുറത്തു വിട്ടില്ല. പാറുവിന്റെ ഫോൺ കാറിൽ ഉണ്ടായിരുന്നു, അതുകൊണ്ട് ടവർ ലൊക്കേഷൻ വെച്ചു കണ്ടു പിടിക്കാനും കഴിയില്ല.

എല്ലാ പഴുതുകളും അടച്ചാണ് തന്റെ ശതൃ കളിച്ചത് എന്ന് ഏറെക്കുറേ രാജ ശേഖരന് മനസിലായി.

നിസ്സഹായനായി അയാൾ കസേരയിൽ അമർന്നു ഇരുന്നു

മിഴികളിൽ നിറഞ്ഞു നിൽക്കുകയാണ് മകൾ.

അച്ഛാ, പതിനൊന്നു മണിക്ക് മുന്നേ ഞാൻ എത്തും, എല്ലാവരും അവിടെ കണ്ടേക്കണം കേട്ടോ,, ഇല്ലെങ്കിൽ വന്ന വണ്ടിയിൽ തന്നേ തിരിച്ചു പൊയ്ക്കളയും…

അവസാനമായി തന്റെ മകൾ വിളിച്ചു സംസാരിച്ചത് ആണ്.
ഓർത്തപ്പോൾ അയാളുടെ കടക്കോണിൽ മിഴിനീർ തിളങ്ങി..

മോഹൻ …. എനിക്ക് എന്റെ മോളെ കിട്ടണം, അവൾ എവിടെ ഉണ്ടെങ്കിലും ശരി, ആരാണ് അവളെ കൊണ്ട് പോയതെങ്കിലും ഇന്ന് സന്ധ്യയ്ക്ക് മുന്നേ അവളെ എന്റെ കൈയിൽ കിട്ടണം. ഒപ്പം ഈ പ്രവർത്തി ചെയ്തവനെയും എന്റെ കൈയിൽ തന്നെ കിട്ടിയിരിക്കണം… അത് കഴിഞ്ഞു ആര് വേണേലും എന്ത് വേണേലും ചെയ്തോ…

ജില്ലാ പോലീസ് മേധാവിയായ ചന്ദ്ര മോഹന്റെ അരികിൽ ഇരുന്ന് കൊണ്ട് വലത് കൈ മുഷ്ടി ചുരുട്ടി മേശമേൽ ഇടിച്ചു കൊണ്ട് അയാൾ പറഞ്ഞപ്പോൾ സത്യത്തിൽ ചന്ദ്ര മോഹൻ പോലും ഒന്ന് കുടുങ്ങി.

ഈ അവസാന നിമിഷം ഇങ്ങനെ വരുമെന്ന് അയാൾ പോലും കരുതിയില്ല എന്നത് ആണ് സത്യം..

**

മിഴികൾ മെല്ലെ ചിമ്മി തുറന്നു കൊണ്ട് പാറു കണ്ണു തുറന്നപ്പോൾ ഏതോ ഒരു വലിയ മുറിയിൽ ബെഡിൽ കിടക്കുകയായിരുന്നു.

പെട്ടന്ന് അവൾ ചാടി എഴുന്നേറ്റു.

മുറിയിൽ മറ്റാരും ഇല്ലാ..

അപ്പോളാണ് അവൾക്ക് നടന്ന കാര്യങ്ങൾ ഒക്കെ ഓർമയിൽ വന്നത്.പുറത്തേക്ക് ഓടി ചെന്നു.വാതിലിൽ ആഞ്ഞു മുട്ടി എങ്കിലും ആരും വന്നു തുറന്നു കൊടുത്തില്ല.
പാറു അവിടെ കിടന്നു ഉറക്കെ നിലവിളിച്ചു.

ഹെല്പ് മി….. പ്ലീസ് ഹെല്പ് മി…..

അവളുടെ ശബ്ദം മാത്രം ആ മുറിയിൽ അവശേഷിച്ചു.

ഈശ്വരാ, എന്തൊക്കെ ആണിത്, ഞാൻ ഇത് എവിടയാണ്, കാറിൽ വന്ന ആ ആളു ആരാണോ…ശരിക്കും അയാളുടെ മുഖം പോലും താൻ കണ്ടില്ല. പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. മഹേഷും ആയിട്ട് വഴക്ക് ഉണ്ടാക്കിയതും എന്തൊ ഒരു ദ്രാവാകം തന്നെ മണപ്പിച്ചതും

ഓർത്തിട്ട് അവൾക്ക് ചങ്ക് പൊട്ടി.

ചുവരിലൂടെ നിലത്തേയ്ക്ക് ഊർന്നു ഇരുന്നു കൊണ്ട് അവൾ മുട്ടിൻമേൽ മുഖം പൂഴ്ത്തി…

അപ്പോളേക്കും വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടു. ചാടി എഴുന്നേറ്റു ഓടി വന്നപ്പോൾ ഒരു സ്ത്രീ കയറി വരുന്നത് ആണ് കണ്ടത്.

ആരാണ്… നിങ്ങൾ ആരാണ്, ഇത് ഏതാണ് സ്ഥലം, എന്നേ ആരാണ് ഇവിടെ കൊണ്ട് വന്നു ആക്കിയത്…. പ്ലീസ്.. ടെൽ മി…. പ്ലീസ്…

ആ സ്ത്രീയേ പിടിച്ചു കുലുക്കി കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു.

അപ്പോളേയ്ക്കും അവർ ടി വി ഓൺ ചെയ്തു.

സ്കീൻ തെളിഞ്ഞു വന്നതും, പാറു ഞെട്ടി വിറച്ചു.

തന്നെ കാണ്മാനില്ല എന്ന വാർത്തയാണ് ചാനലിൽ മുഴുവനും..

ഓരോരോ വാർത്തചാനലുകളായി ആ സ്ത്രീ മാറ്റിക്കൊണ്ടേയിരുന്നു.എല്ലാത്തിലും ഒരേയൊരു വാർത്തയാണ് മുഖ്യം.

തന്റെ വീടൊക്കെ സ്ക്രീനിൽ തെളിഞ്ഞു വന്നു,ആരാണ് ഇത് ചെയ്തതെങ്കിലും ഉടനെ, തന്നെ അയാളെ അറസ്റ്റ് ചെയ്യുമെന്നും, പെൺകുട്ടിയെ മോചിപ്പിക്കും എന്നും ഒക്കെ പോലീസ് മേധാവി ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറയുന്നുണ്ട്. എല്ലാം കൂടി കണ്ടപ്പോൾ അവൾക്ക് തല കറങ്ങി.

ബോധം മറഞ്ഞ് പിന്നിലേക്ക് വീഴും മുന്നേ ആ

സ്ത്രീ അവളെ താങ്ങി പിടിച്ചു. എന്നാൽ അവരുടെ കൈയിൽ അവൾ നിന്നില്ല.

താഴേക്ക് മറിയും മുന്നേ, രണ്ടു ബലിഷ്ടമായ കരങ്ങൾ അവളെ താങ്ങി നിർത്തിയിരുന്നു

എന്നിട്ട് ആ സ്ത്രീയോട് പുറത്തേക്ക് പോകാൻ കണ്ണ് കൊണ്ട് കാണിച്ചു.

ഡോർ അടച്ചു കുറ്റിയിട്ട ശേഷം അവൻ വന്നു പാറുവിനെ നോക്കി.

അബോധാവസ്ഥയിൽ കിടക്കുകയാണ് അവൾ.

മേശമേലിരുന്ന് മിനറൽ വാട്ടറിന്റെ, ബോട്ടിലിന്റെ അടപ്പ് തുറന്നു ആ വെള്ളം മുഴുവനും അവളുടെ മുഖത്തേക്ക് ഒഴിച്ചു.

പെട്ടെന്ന് അവൾ ഇമകൾ വെട്ടിച്ചു..

മെയ്യും മാറും നനഞ്ഞത് പോലെ പെട്ടന്ന് അവൾക്ക് തോന്നി.

ചാടി എഴുന്നേറ്റപ്പോൾ ഷോളു നിലത്തു കിടക്കുന്നു.

ദേഹം ഒക്കെ നനഞ്ഞിട്ട് ആകെ വല്ലാതെയാണ്..

തുടരും.

 

Related Articles

Back to top button