കനൽ പൂവ്: ഭാഗം 10
രചന: കാശിനാഥൻ
കനൽപ്പൂവ് കാറ് വരുന്ന ശബ്ദം കേട്ടതും പാറു പെട്ടെന്ന് ജനാലയിൽ കൂടി നോക്കി.
സിന്ധു ചേച്ചി എത്തിയല്ലോ ർന്നോർത്തപ്പോൾ വല്ലാത്ത ഒരു സന്തോഷം, ഒപ്പം ആശ്വാസവും.
പെട്ടെന്ന് ചെന്നു അവൾ വാതിൽ തുറന്നു.
അർജുൻ മാത്രം വണ്ടിയിൽ നിന്നുമിറങ്ങി വന്നപ്പോൾ പാറുവിന്റെ നെഞ്ച് ഇടിച്ചു.
എന്നാലും പ്രതീക്ഷയോടെ അവൾ വീണ്ടും നോക്കി.
അത് അർജുന് മനസിലാകുകയും ചെയ്തു.
“ടി………വേഗം റെഡി ആയിക്കോ, നിന്റെ തന്ത, പോലീസിൽ ഒരു പരാതി കൊടുത്തു. മകളെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞു.
അർജുൻ പറയുന്നത് കേട്ടതും പാറുവിന്റെ മുഖം താണു.
പോയ് റെഡി ആയിട്ട് വാടി,.. അവൻ വീണ്ടും അലറിയപ്പോൾ പാറു പെട്ടെന്ന് മുകളിലേക്ക് ഓടി.
അഞ്ചു മിനിറ്റിനുള്ളിൽ തന്നെ താഴേക്ക് വരികയും ചെയ്തു.
അർജുൻ ആ നേരത്ത് ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് വാതിൽക്കൽ നിൽപ്പുണ്ട്..
പാർവതി അടുത്ത് വന്നു എന്ന് മനസ്സിലായത് അവൻ ഒന്നു മുഖം തിരിച്ചുനോക്കി.ശേഷം ഫോൺ കട്ട് ചെയ്തു..
നിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് എന്നെ വിവാഹം ചെയ്തതെന്ന്, പറഞ്ഞോണം മര്യാദയ്ക്ക്. അല്ലാതെ എന്തെങ്കിലും നാടകം കളിച്ചു തന്തയുടെ കൂടെ പോകാനാണ് ഉദ്ദേശമെങ്കിൽ,വെറുതെയാണ്.പിന്നെ സമാധാനത്തോടെ ജീവിക്കാൻ നിനക്ക് പറ്റില്ലന്നു ഓർത്തോണം..
വാതിൽ പൂട്ടി ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി അവൻ, പാറുവിനെ ഓർമിപ്പിച്ചു.
പോലീസിന് കേൾക്കുമ്പോഴേ പാവം പാറുവിന്റെ മുട്ട് വിറക്കും, അവൾക്ക് പോലീസ് സ്റ്റേഷനും, പോലീസുകാരും ഒക്കെ വല്ലാത്ത, ഭയം വരുത്തുന്ന കാര്യങ്ങളാണ്.അതുകൊണ്ട് അവൾ പേടിയോടെയാണ് ഇരിക്കുന്നത്.
എന്താടി ഇത്ര ഗഹനമായ ആലോചന.. ഒരു കുശാഗ്ര ബുദ്ധിയിലും, എന്റെ അടുത്ത് നിന്ന് രക്ഷപ്പെടാം എന്ന് ഓർക്കണ്ട കെട്ടോ.
ഇരു കൈവിരലുകളും കൂട്ടിയും പിണച്ചും ഇരുന്ന്, ശ്വാസം എടുത്തു വലിക്കുന്ന പാർവതിയെ നോക്കി അർജുൻ പറഞ്ഞു.
എനിക്ക്,ഈ പോലീസുകാരെയൊക്കെ പേടിയാണ്, ഞാൻ ഇന്നേവരെയും ഒരു പോലീസ് സ്റ്റേഷനിൽ പോലും പോയിട്ട് പോലുമില്ല.
എങ്ങനെയൊക്കെയോ അവൾ പറഞ്ഞു ഒപ്പിച്ചു.
“പോലീസ് ചോദിക്കും, നിന്നെ ഞാൻ, കിഡ്നാപ്പ് ചെയ്തു കൊണ്ടുവന്നതാണോന്ന്, അല്ല നിന്റെ സ്വന്തം ഇഷ്ടപ്രകാരം, എന്റെ ഒപ്പം പോന്നതാണെന്നും, നിന്റെ സമ്മതത്തോടുകൂടിയാണ് രജിസ്റ്റർ മാരേജ് ചെയ്തതേന്നും പറഞ്ഞോണം. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളം.”
വണ്ടി മുന്നോട്ട് ഓടിച്ചു പോകവേ അർജുൻ അവളെ നോക്കി പറഞ്ഞു.
” എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്, ഞാൻ ആരോടും ഒരു തെറ്റു പോലും ചെയ്തിട്ടില്ലല്ലോ, എന്റെ അമ്മ, എന്നെ കാണാഞ്ഞിട്ട് എന്റെ അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടെന്നോ, ദയവുചെയ്ത് എന്നെ പോകാൻ അനുവദിക്കുമോ, പ്ലീസ് ”
അവന്റെ നേർക്ക് കൈകൾ കൂപ്പി കൊണ്ട് അവൾ കരഞ്ഞു.
വണ്ടി പെട്ടെന്ന് തന്നെ അവൻ റോഡിന്റെ ഓരം ചേർത്ത് നിർത്തി. എന്നിട്ട്, പാർവതിയുടെ, വലത്തെ കൈത്തുടയിൽ അമർത്തിപ്പിടിച്ചു.
ഇങ്ങോട്ട് കൂടുതൽ സംസാരം ഒന്നും വേണ്ട, ഞാൻ പറയുന്നത് മര്യാദയ്ക്ക് അനുസരിച്ചോണം. ഇല്ലെങ്കിൽ ഈ അർജുൻ ആരാണെന്ന് നീ ശരിക്കും അറിയും.
വേദനകൊണ്ട് അവൾക്ക് കൈ പറഞ്ഞു പോകുന്നതു പോലെ തോന്നി.
ആഹ്….
അവളുടെ മിഴികൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി.
പ്ലീസ്…. എനിക്ക്.. എനിക്ക് വേദനിക്കുന്നു. ഒന്ന് വിടുമോ..?
” ഇനി ഇതുപോലെത്തെ ചോദ്യങ്ങൾ എന്റെ നേർക്ക് വരരുത്, വന്നാൽ അന്ന് ഇതുപോലെ ആയിരിക്കില്ല”
പറഞ്ഞുകൊണ്ട് അവൻ ഒന്നുകൂടി അമർത്തിയ ശേഷം കൈ വലിച്ചു എടുത്തു.
തന്റെ കൈകൾ കൊണ്ട് മുഖം മറച്ചു അവൾ വിങ്ങി വിങ്ങി കരഞ്ഞു.
ആരെ കാണിക്കാനാടി നിന്റെയീ പൂങ്കണ്ണീര് ഒലിപ്പിക്കുന്നത്, ഇതൊക്കെ കാണിച്ചു അർജുന്റെ, ദയ സമ്പാദിക്കാൻ ആണ് ഉദ്ദേശമെങ്കിൽ വെറുതെയാടി പുല്ലേ, നീ നരകിയ്ക്കും നരകിച്ചു നരകിച്ച് ഈ അർജുന്റെ കാൽക്കീഴിൽ,ഇനിയുള്ള കാലം മുഴുവൻ നീ കഴിയും.
പല്ലു ഞെരിച്ചു പറഞ്ഞുകൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു..
പോലീസ് സ്റ്റേഷൻ എന്ന ബോർഡ് കണ്ടതും പാറുവിന് മുട്ടു വിറയ്ക്കാൻ തുടങ്ങി.
നിന്റെ കണ്ണുനീരൊക്കെ നന്നായി തുടച്ചു കളഞ്ഞിട്ട്, ചിരിച്ചുകൊണ്ട് എന്റെ ഒപ്പം ഇറങ്ങി വന്നോണം മര്യാദയ്ക്ക്..
പാർക്കിംഗ് ഏരിയയിൽ വണ്ടി ഒതുക്കിയ ശേഷം അർജുൻ, പാറുവിനെ നോക്കി കൽപ്പിച്ചു.
ഒന്ന് രണ്ട് പോലീസുകാര് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടപ്പോൾ, അവൾ ഭയത്തോടെ കൂടി അർജുനനെ നോക്കി.
എനിക്ക്… എനിക്ക് പേടിയായിട്ട് വയ്യാ..
നിന്നെ ഇവിടെ ആരും പിടിച്ചു തിന്നാൻ ഒന്നും പോണില്ല.. വാടി ഇങ്ങോട്ട്.
സീറ്റ് ബെൽറ്റ് ഊരി മാറ്റിയശേഷം അർജുനാണ് ആദ്യം ഡോർ തുറന്നിറങ്ങിയത്.
യാതൊരു ഗത്യന്തരവും ഇല്ലാതെ മിടിക്കുന്ന ഹൃദയവുമായി പിന്നാലെ പാറുവും നടന്നു..
വരാന്തയിൽ അച്ഛനും ചേട്ടനും നിൽക്കുന്നത് അകലെ നിന്നെ അവൾ കണ്ടു..
മകൾ അടുത്തേക്ക് വന്നതും, രാജശേഖരൻ അവളെ അടിമുടി നോക്കി.
മോളെ….. പാർവതി..
വിളിച്ചു കൊണ്ട് അയാൾ അരികിലേക് വന്നതും അവൾ അർജുന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് അവനോട് ചേർന്നു നിന്നു.
എന്നിട്ട് ഒന്നും മിണ്ടാതെ മുഖം കുനിച്ചു.
“എന്റെ പൊന്നുമോള് പേടിക്കാതെ, അച്ഛൻ ഉണ്ട് നിന്റെ ഒപ്പം, ഇവനെ പേടിക്കാതെ വാ മോളെ,.
അയാൾ വീണ്ടും മകളുടെ അടുത്തേക്ക് വന്നു എങ്കിലും പാർവതി അല്പം കൂടി അർജുനോട് ഒട്ടി ചേർന്നു..
“ഞാൻ ഏട്ടന്റെ ഒപ്പം ആണ് ഇനി താമസിക്കുന്നത്, സോറി അച്ഛാ, ഇനി എന്നേ വീട്ടിലേക്ക് വിളിക്കരുത് ”
കുനിഞ്ഞ മുഖത്തോടെ മകൾ പറയുന്നത് കണ്ടതും രാജ ശേഖരന്റെ മിഴികൾ നിറഞ്ഞു.
“മോളെ, ഇവനെ പേടിക്കാതെ നീയ്, അച്ഛന്റെ എല്ലാ പവറും ഉപയോഗിച്ച് കൊണ്ട് പറയുവാ,നിന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല, വാ, നമ്മൾക്ക് വീട്ടിലേക്ക് പോകാം, അമ്മ ആണെങ്കിൽ നിന്നെ കൊണ്ട് വരുന്നതും കാത്തു ഇരിയ്ക്കുവാടാ കണ്ണാ…”
മകളോട് അത് പറയുമ്പോൾ അയാളിൽ വാത്സല്യം തുളുമ്പി നിന്നു..
അമ്മയെന്നു കേട്ടതും പാർവതി ഒന്ന് ഞെട്ടി. അവളുടെ നിശ്വാസം പോലും ത്വരിതഗതിയിൽ ആയി, തന്നോട് ചേർന്ന് നിൽക്കുന്നവളിൽ പെട്ടെന്ന് ഉണ്ടായ മാറ്റം, അത് അർജുനും വ്യക്തമായി മനസിലായി..
“മോളെ, മറ്റാരെയും കുറിച്ച് നീ ഓർക്കേണ്ട, പക്ഷെ പാവം നിന്റെ അമ്മ… അവളുടെ കണ്ണീര് കാണാൻ അച്ഛന് വയ്യാ, അതാണ്…. നീ വരില്ലേ മോളെ….”
അയാൾ വീണ്ടും അവളോട് കെഞ്ചി.
അപ്പോളേക്കും പോലീസ് ഓഫീസർ ചന്ദ്ര മോഹൻ അവരുടെ അടുത്തേക്ക് വന്നു.
രാജശേഖര, കേറി വാടോ, അകത്തിരുന്നു സംസാരിക്കാം..
അയാളുടെ പിന്നാലെ എല്ലാവരും കൂടി സ്റ്റേഷന്റെ അകത്തേക്കു കയറി ചെന്നു. ആ സമയത്തു ഒക്കെ പാർവതിയെ നന്നായി വിറയ്ക്കുന്നുണ്ട്. അർജുന്റെ കൈയിൽ മുറുക്കെ പിടിച്ചു കൊണ്ട് ആണ് അവളുടെ നടപ്പ്.
മോളെ പാറു, നിന്റെ സമ്മതത്തോടെ അല്ല ഇവൻ നിന്നെ വിവാഹം കഴിച്ചത് എന്നുള്ളത് നൂറു ശതമാനം ഞങ്ങൾക്ക് വ്യക്തമായതാണ്.നമ്മൾക്ക് ബാക്കി നീയമനടപടികൾ നോക്കി മുന്നോട്ട് പോകാം,അതുകൊണ്ട് ഒരു പേടിയും കൂടാതെ നീ ഇപ്പൊ അച്ഛന്റെ കൂടെ മടങ്ങി പോകു..
എസ് പി ചന്ദ്രശേഖരൻ പറയുന്നത് കേട്ട്, പുച്ഛംഭാവത്തിൽ അർജുൻ നിന്നപ്പോൾ അത് കണ്ട രാജശേഖരനു കലി കയറി…….തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…