Novel

കനൽ പൂവ്: ഭാഗം 15

രചന: കാശിനാഥൻ

അവനോട് പകരം ചോദിക്കാൻ എനിക്ക് കിട്ടിയ ഇരയാണ് നീയ്..

ഈ താലിയുടെ അവകാശി ഉണ്ടായിട്ടും നീ വിധവയായി കഴിയണം…ഒപ്പം ഒരു കുഞ്ഞിനെയും കൂടി തരാം… എന്തെ..

അവൻ ഉറക്കെ ചിരിച്ചു കൊണ്ട് പാർവതിയുടെ അടുത്തേക്ക് അല്പം കൂടി നീങ്ങി.

എന്നേ എന്തെങ്കിലും ചെയ്താൽ പിന്നെ ഒരു നിമിഷം പോലും പാർവതി ജീവനോടെ ഉണ്ടാവില്ല. സ്വയം തീരും ഞാന്.. എന്റെ, എന്റെ അമ്മ സത്യം ആയിട്ട് ഞാൻ പറയുവാ..ഇനി എനിക്ക് ഒന്നും നോക്കാൻ ഇല്ലാ…

പാർവതി കരഞ്ഞു കൊണ്ട് അവനെ നോക്കി.

ആഹ് അതൊക്കെ നിന്റെ ഇഷ്ട്ടം, പക്ഷെ ഈ രാത്രി, ഈ രാത്രി എനിക്ക് ഏറെ പ്രിയമുള്ള രാത്രിയാണ്. അത് വെറുതെ വേസ്റ്റ് ആക്കാൻ ഞാൻ ഒരുക്കമല്ല മോളെ..

പറഞ്ഞു കൊണ്ട് അവൻ അവളെ ബെഡിലേക്ക് കിടത്തി.
കുതറി മാറാൻ ആവുന്ന പോലെ ശ്രമിക്കുന്നുണ്ട് പാർവതി.
പക്ഷെ അവന്റെ പിടുത്തം മുറുകി. അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു കൊണ്ട് അവൻ ചെറുതായി ഒന്ന് കടിച്ചപ്പോൾ അവൾ ഉറക്കെ നിലവിളിച്ചു.

അവിടെ നിന്നും താഴേക്ക് അവന്റെ മുഖം ഊർന്ന് ഇറങ്ങി. ആ മൃദുലതകളിൽ ഒന്നമർത്തി ചുംബിക്കൻ തുടങ്ങിയതും കതകിൽ ആരോ കൊട്ടി
.
ഒറ്റ നിമിഷം കൊണ്ട് അർജുൻ പിടഞ്ഞു മാറി.
അഴിയാൻ തുടങ്ങിയ മുണ്ട് ഒന്നൂടെ മുറുക്കി ഉടുത്തു കൊണ്ട്, എഴുന്നേറ്റപ്പോൾ പാർവതിയും വേഗം എഴുന്നേറ്റു.

വാതിൽ തുറന്നപ്പോൾ കണ്ടത് അർജുന്റെ അമ്മയെ ആയിരുന്നു.

എന്താ……
താല്പര്യം ഇല്ലാത്ത പോലെ അർജുൻ അവരെ നോക്കി.

മകനെ മാറ്റിയ ശേഷം അരുന്ധതി റൂമിലേക്ക് കയറി.

കരഞ്ഞു കൊണ്ട് നിൽക്കുന്നപാർവതിയേ അവർ കണ്ടു.

നേരെ വന്നിട്ട് അവളുടെ കൈയിൽ പിടിച്ചു.
.
സിന്ധുന്റെ കൂടെ പോയ്‌ കിടന്നോളു.
അവർ പറഞ്ഞതും അവൾ ആശ്വാസത്തോടെ മുഖം ഉയർത്തി.
ചുട്ടെരിച്ചു കൊല്ലാൻ പാകത്തിന് ദേഷ്യം ആയിട്ട് നിൽക്കുകയാണ് അർജുൻ.

അമ്മേ… ഇവിടെ എന്റെ റൂമിൽ ഇവൾ കിടന്നോളും. അല്ലാതെ മാറ്റരുടെയും ഒപ്പം അല്ല കിടക്കേണ്ടത്.

എന്നോട് തർക്കുത്തരം പറയാൻ മാത്രം വളർന്നോ മോനെ നീയ്.
അവർ തിരിഞ്ഞു നിന്നു മകനെ നോക്കി.
എന്നിട്ട് പാർവതിയോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു.

അവൾ കുനിഞ്ഞ മുഖത്തോടെ ഇറങ്ങി പോകാൻ തുടങ്ങിയതും അർജുൻ ആ കൈയിൽ പിടിച്ചു.

അമ്മേ…. പാർവതി എന്റെ ഭാര്യയാണ്, ഇവിടെ ഈ മുറിയിൽ ഇവൾ കഴിയും. അതിനു യാതൊരു മാറ്റവും ഇല്ല. ഇന്നേ വരെ അമ്മയോട് എതിർത്തു സംസാരിക്കാത്ത എന്നേ കൊണ്ട് വെറുതെ ഓരോന്ന് പറയിക്കല്ലേ.

അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.

നിനക്ക് ഇവന്റെ ഒപ്പം ഇവിടെ കഴിയാൻ പേടി ഉണ്ടോ?
പെട്ടന്ന് അവർ പാർവതിയോട് ചോദിച്ചു. മുഖം കുനിച്ചത് അല്ലാതെ അവൾ ഒരക്ഷരം പറഞ്ഞില്ല.

പാർവതി… ചോദിച്ച കേട്ടില്ലേ, നിനക്ക് പേടിയുണ്ടോന്നു.

ഇല്ല…. ഞാൻ, ഞാൻ ഇവിടെ കിടന്നോളാം..
വിറച്ചു വിറച്ചു അവൾ മറുപടി നൽകി.

ഹമ്… ഞാൻ താഴെ ഉണ്ടാവും. എന്തെങ്കിലും ആവശ്യം വന്നാൽ നീ വിളിച്ചാൽ മതി.

അവൾ തല കുലുക്കി.
പിന്നീട് കൂടുതൽ ഒന്നും പറയാതെ അവർ താഴേക്ക് പോകുകയും ചെയ്തു.

അർജുൻ അകന്ന് മാറി പോകുന്നതും മുറിയിലെ വെട്ടം അണയുന്നതും പാർവതി അറിഞ്ഞു..

തപ്പി തടഞ്ഞുകൊണ്ട് അവൾ ഡ്രസിങ് റൂമിലേക്ക് പോയ്‌. വാതിൽ അടച്ചു കുറ്റിയിട്ടു.
എന്നിട്ട് തറയിലേക്ക് കിടന്നു.
പൊട്ടിക്കരഞ്ഞു കൊണ്ട്.

***

രാവിലെ എഴുന്നേറ്റപ്പോൾ തല പൊട്ടുന്ന തല വേദന.
കണ്ണും മുഖവുമൊക്ക വീർത്തു ഇരിക്കുന്നു.
കരഞ്ഞത് കൊണ്ട് ആണ്.

ഒരു പ്രകാരത്തിൽ എഴുന്നേറ്റു.
മുറി തുറന്നപ്പോൾ കണ്ടു ഉറങ്ങി കിടക്കുന്ന അർജുനെ.
നേരം അഞ്ചു മുപ്പത്..

അവള് മുഖം ഒക്കെ കഴുകി തുടച്ചശേഷം തന്റെ ബാഗ് ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്നു.

അത് കൈയിൽ എടുത്തതും മുറിയിൽ പ്രകാശം നിറഞ്ഞു.
രക്ഷപെട്ടു പോകാമെന്നു കരുതിയോടി നീയ്..
അർജുൻ ഉച്ചത്തിൽ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേയ്ക്ക് പാഞ്ഞു വന്നു.

എനിക്ക് വല്ലാത്ത തല വേദന, ഇത്തിരി ബാം എടുത്തത് ആണ്.എന്നേ ഒന്നും ചെയ്യല്ലേ പ്ലീസ്.

പറയുന്നതിന് ഒപ്പം അവന്റെ കാലിലേക്ക് വീഴുകയും ആയിരുന്നു അവൾ.

അർജുനേട്ടാ, സത്യം ആയിട്ടും ഞാൻ പോകില്ല, എവിടെയും പോകില്ല…..എന്റെ കണ്ണൻ ആണേൽ സത്യം…. എന്നേ.. എന്നേ ഉപദ്രവിക്കരുത്….

കാല് വലിച്ചു കുടഞ്ഞു കൊണ്ട് അർജുൻ അവളെ പിടിച്ചു ഉയർത്തി.

അഭിനയം എന്റെ അടുത്ത് വേണ്ട, അത് കണ്ടൊന്നും വീഴില്ല ഈ അർജുൻ.ഇന്നലെ അമ്മ വന്നപ്പോൾ നീ രക്ഷപെട്ടു. പക്ഷെ ഇന്ന് അത് ഉണ്ടാവില്ല.

പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയ്‌.

പാർവതി താഴേക്ക് ഇറങ്ങി ചെന്നു.
സിന്ധു ചേച്ചി അടുക്കളയിൽ ഉണ്ട്.
എന്തോ കാര്യമായ ജോലിയിൽ ആണ്.

ചേച്ചി….

ആഹ് മോളെ, എഴുന്നേറ്റോ.

ഹമ്… അമ്മ ഇവിടെ ഉണ്ടോ..

ഉവ്വ്‌. എഴുന്നേറ്റില്ല, നേരം ആകുന്നെ ഒള്ളു.

ഹമ്…..

മോളെ, ആ ചായ എടുത്തു അർജുൻ സാറിന് കൊടുത്തേക്കാമൊ.ഞാൻ ഈ സാമ്പാർ ഒന്ന് വെയ്ക്കട്ടെ, സാറിന് ഇന്ന് നേരത്തെ എവിടേയ്‌ക്കോ പോകണം എന്നു പറഞ്ഞു…
.
ഉള്ളിൽ ഒരുപാട് പേടി ഉണ്ടെങ്കിലും യാതൊരു നിവർത്തിയും ഇല്ലാതെ പാർവതി ചായയും ആയിട്ട് മുകളിലേക്ക് കയറി പോയ്‌.

അർജുൻ കുളി കഴിഞ്ഞു ഇറങ്ങി വന്നിട്ട് കണ്ണാടിയുടെ മുന്നിൽ നിൽപ്പുണ്ട്.

ചായ… സിന്ധു ചേച്ചി തന്നു വിട്ടത് ആണ്..
അവൾ പറഞ്ഞതും അർജുൻ തിരിഞ്ഞു ഒന്ന് നോക്കി…

അമ്മയേ കണ്ടോ നീയ്?
ചായ എടുത്തു ഒരിറക്ക് കുടിച്ചുകൊണ്ട് അവൻ പാറുവിനോട് ചോദിച്ചു

ഇല്ല്യ, അമ്മ എഴുന്നേറ്റില്ല.

ഹമ്….
ചായ കുടിച്ച ശേഷം കപ്പ് എടുത്തു അവൻ മേശയിൽ വെച്ചു.

നിന്റെ ചേട്ടന്റെ കല്യാണം അല്ലെ ഇന്ന്. പോകുന്നുണ്ടോ.ഒരേയൊരു പെങ്ങൾ അല്ലെ, ചെന്നൊന്നു കൂടിയിട്ട് വാടി.

പരിഹാസരൂപേണ അർജുൻ പറഞ്ഞപ്പോൾ പാർവതിയുടെ മുഖം കുനിഞ്ഞു.

അർജുൻ…
അമ്മ വിളിക്കുന്നത് കേട്ടപ്പോൾ അവൻ പെട്ടന്ന് താഴേക്ക് ഇറങ്ങി പോയി.പിന്നാലെ പാറുവും

രണ്ടാളും തമ്മിൽ എന്തൊക്കെയോ വാക്പോര് ഉണ്ടാകുന്നുണ്ടന്നു പാർവതിയ്ക്കും സിന്ധുവിനും മനസിലായി.

എന്താ ചേച്ചി പ്രശ്നം?

അറിയില്ല മോളെ, ആദ്യം ആയിട്ട ഇങ്ങനെ ഒക്കെ കേൾക്കുന്നത്, സാറ് ഒരക്ഷരം പോലും അമ്മയോട് എതിർത്തു പറയാറുള്ളത് അല്ല.

സിന്ധുവിന്റെ ഒപ്പം നിന്നു പാറുവും കാലത്തെയ്ക്ക് ഉള്ള ബ്രേക്ഫാസ്റ്റ് ഒക്കെ ആക്കി വെച്ചു.

സിന്ധു….ഭക്ഷണം ആയെങ്കിൽ എടുത്തോളൂ, അവനു പോകാൻ ധൃതി ഉണ്ട്.

അടുക്കളയുടെ വാതിലിന്റെ അടുത്ത് നിന്നും അരുന്ധതി വിളിച്ചു പറഞ്ഞു.

ഇപ്പൊ കൊണ്ട് വരാം, എല്ലാം ആയത് ആണ് ചേച്ചി.
പറയുന്നതിന് ഒപ്പം സിന്ധു പ്ലേറ്റ്സ് ഒക്കെ എടുത്തു കഴുകി തുടച്ചു വെച്ച്.
എന്നിട്ട് എല്ലാം കൊണ്ട് പോയ്‌ ടേബിളിൽ നിരത്തി.

പാർവതി യും അവരുടെ കൂടെ സഹായിക്കാൻ നിന്നു.

അർജുൻസാർ വന്നില്ലാലോ,മോളെ ഒന്ന് പോയ്‌ വിളിക്കുമോ…

സിന്ധുചേച്ചി വീണ്ടും ചോദിച്ചപ്പോൾ പാർവതി പിന്നെയും മുകളിലേക്ക് പോയ്‌

വാതിൽ തുറന്നതും, തന്റെ മുന്നിൽ കാണുന്ന കാഴ്ച കണ്ട് പാർവതി കിടുങ്ങി വിറച്ചു നിന്നു….തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button