കനൽ പൂവ്: ഭാഗം 17
രചന: കാശിനാഥൻ
അർജുൻ ആണ് പുതിയ പോലീസ് മേധാവി എന്നറിഞ്ഞപ്പോൾ മുതൽ രാജ ശേഖരൻ ആകെ വെറി പൂണ്ടു നിൽക്കുകയാണ്. അയാൾ സ്വപനത്തിൽപോലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു കാര്യം.
കുറേ നാളുകൾ ആയിട്ട് ഓരോ പോലീസ് ഓഫീസർസ് മാറി മാറി വരുമ്പോൾ എല്ലാവരെയും കണ്ട് ശിങ്കിടി കൊടുത്തു കൂടെ കൂട്ടി നിറുത്തും. ഇയാളുടെ തറ വേലകൾക്ക് ഒക്കെ കൂട്ട് നിൽക്കാൻ വേണ്ടി.
ഇനി മുന്നോട്ട് എങ്ങനെ എന്ന് ഓർത്തപ്പോൾ അയാൾക്ക് വല്ലാത്ത നിരാശ തോന്നി.
രാജേട്ടാ, പോൾ സാറും ഫാമിലിയും വന്നിട്ടുണ്ട്.
ജയശ്രീ വന്നു പറഞ്ഞപ്പോൾ ഫോൺ പോക്കറ്റിൽ തിരുകി കൊണ്ട് അയാൾ പെട്ടന്ന് തിരിഞ്ഞു നടന്നു.
*
തലേ ദിവസം അർജുനോട് ദേഷ്യത്തിൽ പെരുമാറിയ പോലീസ്കാർ എല്ലാവരും ഇപ്പൊ വിറച്ചു കൊണ്ട് അവന്റെ അടുത്ത് നിൽപ്പുണ്ട്.
എല്ലാവരോടും ഗൗരവത്തിൽ ഓരോ കാര്യങ്ങൾ ചോദിച്ചു മനസ്സിലാകുന്നുണ്ട് അവൻ.
ഓരോ സ്ഥലത്തേക്കും ഡ്യൂട്ടിക്ക് പോകേണ്ടവരെ ഒക്കെ വേഗം അവൻ പറഞ്ഞു വിട്ടു.എന്നിട്ട് ഫയൽസ് ഒക്കെ എടുത്തു ചെക്ക് ചെയ്തു കൊണ്ട് കുറച്ചു സമയം ഇരുന്നു.
ഇടയ്ക്ക് മൊബൈൽ ഫോൺ എടുത്തു വീട്ടിലെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നോക്കി.
പാർവതി തുണികൾ എല്ലാം മുറ്റത്തു വിരിച്ചിടുന്നുണ്ട്.. ഒപ്പം സിന്ധുചേച്ചിയും കൂടുന്നുണ്ട്.
അമ്മ പോയ് കാണും എന്ന് അവൻ ഊഹിച്ചു.
ഫോൺ ക്ലോസ് ചെയ്ത ശേഷം അർജുൻ വെളിയിലേക്ക് ഇറങ്ങി.
അവിടെ നിന്ന് നോക്കിയാൽ കാണാം എതിർ വശത്തു നില കൊള്ളുന്ന കാനറാ ബാങ്ക്.
ഈ മെയിൻ ബ്രാഞ്ചിൽ ആണ് പാർവതിക്ക് സെലെക്ഷൻ കിട്ടിയിരിക്കുന്നതെന്ന് അർജുന് ഇന്നാണ് മനസിലായത്. സത്യത്തിൽ അവൾ എം ബി ബി സ് ആണ് പഠിക്കുന്നത് എന്ന് തന്നെ ആയിരുന്നു അവൻ കരുതിയത്.
ഫോൺ റിങ് ചെയ്തപ്പോൾ എടുത്തു നോക്കി കൊണ്ട് അവൻ വീണ്ടും അകത്തേക്കു കയറി.
***
സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു ചേച്ചി അർജുനേട്ടൻ പോലീസ് ആണെന്ന് ഉള്ള കാര്യം, ഇന്ന് വേഷം മാറി വന്നു നിന്നപ്പോൾ ഞാൻ ഞെട്ടി തകർന്നു പോയ്.കാലൊക്കെ കുഴഞ്ഞു പോകും പോലെ ആയിരുന്നു.
ബോധം കെട്ടു വീഴുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു പോയി.
പാർവതിയുടെ തുറന്ന് പറച്ചില് കേട്ടപ്പോൾ സിന്ധുചേച്ചി ചിരിച്ചു കൊണ്ട് നിന്നു.
ഉച്ചയ്ക്കത്തേയ്ക്ക് ഉള്ള കറികൾ ഉണ്ടാക്കുകയാണ് അവര്.
സാറിന് ഭയങ്കര ദേഷ്യം ആണ് മോളെ, പറയുന്നത് പോലെ നമ്മൾ കേട്ടില്ലെങ്കിൽ സാറ് ഇവിടമാകെ ചുട്ടെരിക്കും.എന്റെ ദൈവമേ, എനിക്ക് ഓർക്കാൻപോലും വയ്യാ.
ചേച്ചിയേ വഴക്ക് പറഞ്ഞിട്ടുണ്ടോ?
ഹമ്.. ഇടയ്ക്കു ഒക്കെ. ഞാൻ എന്റെ വീട്ടിൽ പോയിട്ട് ഒന്ന് രണ്ട് തവണ വരാൻ ലേറ്റ് ആയി. ബസ് കിട്ടാഞ്ഞത് ആണ് കുഞ്ഞേ. ഓഹ് ഒന്ന് പറഞ്ഞു നേടാൻ എന്നേ കൊണ്ട് ആയില്ല. കുറെ ദേഷ്യപ്പെട്ടു. എന്നിട്ട് ഇറങ്ങി പോയി..
ഹമ്….. അവൾ താടിക്ക് കയും കൊടുത്തു ഇരുന്നു..
മോളോട് എന്തേലും ഒക്കെ പറയുമോ.
യ്യോ… എന്റെ ചേച്ചി പറയുമോന്ന്, എന്നേ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ആൾക്ക്.
എന്തിനാ മോളെ, ഇത്രയ്ക്ക് ദേഷ്യം..
എനിക്ക് ഒന്നും അറിയില്ല ചേച്ചി, എന്റെ അച്ഛനും ആയിട്ട് എന്തോ ഇഷ്യൂ ഉണ്ട്. വിശദമായൊന്നും പറയുന്നില്ല..
വെറുതെ അങ്ങനെ ഒന്നും സാറ് പെരുമാറില്ല. തക്കതായ കാര്യം കാണും.. മോളോന്നു ചോദിച്ചു മനസിലാക്കു കെട്ടോ.
ഹമ്
വെറുതേ അവൾ മൂളി.
ഇന്ന് എന്റെ ഏട്ടന്റെ വിവാഹം ആണ് ചേച്ചി.
പെട്ടന്ന് ഓർത്ത പോലെ അവൾ പറഞ്ഞു.
അയ്യോ മോളെ, എന്നിട്ട് മോള് പോകുന്നില്ലേ.
അർജുൻട്ടന് ഇഷ്ടം അല്ല.. വഴക്ക് പറയും..
മോൾടെ വീട്ടിൽ ആരൊക്കെയുണ്ട്.
അച്ഛനും അമ്മയും ഏട്ടനും..
അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു.
സാരമില്ല മോളെ, കരയണ്ട, എല്ലാം ശരിയാവുന്നേ.
അവർ പാർവതിയേ സാധാനിപ്പിച്ചു
**
വൈകുന്നേരം ആയപ്പോൾ അർജുൻ സ്റ്റേഷനിൽ നിന്നും എത്തിയത്.
പാർവതി ആണെങ്കിൽ കുളിക്കുവായിരുന്നു.
ഡാർക്ക് ബ്രൗൺ നിറം ഉള്ള ഒരു സൽവാർ ആയിരുന്നു വേഷം.
കുളിച്ചു കഴിഞ്ഞു നോക്കിയപ്പോൾ പാന്റ് എടുത്തിട്ടില്ല.
ശോ, അതെവിടെ പോയ്.
അവൾ ഒന്നൂടെ നോക്കി. കണ്ടില്ല.
അർജുൻ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ലല്ലോ എന്ന് കരുതി പാർവതി ടോപ്പും ഇട്ട് കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നതും അർജുന്റെ മുന്നിലേക്ക്.
അവൻ അവളെ അടിമുടി ഒന്ന് നോക്കി.
പാന്റ് എടുക്കാൻ മറന്നു പോയ്. പറയുന്നതിനൊപ്പം അവൾ ടോപിന്റെ സ്ലിറ്റ് അടുപ്പിച്ചു പിടിച്ചു കൊണ്ട് അവന്റെ അടുത്തൂടെ നടന്നു നീങ്ങി.
അർജുൻ തന്റെ ഷർട്ട് വലിച്ചു ഊരി മാറ്റിക്കൊണ്ട് ഒരു ടവൽ എടുത്തു ദേഹത്തേക്ക് ഇട്ടു.
ഡോറിൽ തട്ടുന്നത് കേട്ട് അവൻ ചെന്നു വാതിൽ തുറന്നു.
സിന്ധു ചേച്ചിയാണ്. കോഫി ഉണ്ട് കൈയിൽ.
അവൻ അത് മേടിച്ചു. കസേരയിൽ വന്നു ഇരുന്നു.
പാർവതി പാന്റും ഇട്ട് കൊണ്ട് ഇറങ്ങി വന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ ആകെ ഒരു ചമ്മൽ ആയിരുന്നു.
നീ റെഡി ആയിക്കോ, പുറത്തേക്ക് ഒന്ന് പോണം.
അവന്റെ ശബ്ദം കനത്തു.
തന്നോട് ആണോ എന്ന മട്ടിൽ അവൾ ഇടത്തേയ്ക്കും വലത്തേയ്ക്കും ഒന്ന് നോക്കി.
ചെവി കേട്ട് കൂടെ നിനക്ക്.
ഒരലർച്ചയോടെ അർജുൻ ചാടി എഴുന്നേറ്റു.
കേട്ടു.. പെട്ടന്ന് റെഡി ആവാം.
പേടിച്ചിട്ട് കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് പാറു പറഞ്ഞു.
വേഗം വേണം…ഞാൻ പത്തു മിനിറ്റ്ന് ഉള്ളിൽ കുളിച്ചു റെഡി ആവും.
അത് കേട്ടതും പാർവതി തന്റെ ബാഗ് എടുക്കാൻ ഓടി……തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…