Novel

കനൽ പൂവ്: ഭാഗം 19

രചന: കാശിനാഥൻ

ഈ താലി നിങ്ങൾ കെട്ടി തന്നത് എന്തിനു വേണ്ടിയാണെന്ന് എനിക്ക് അറിയാം, പക്ഷെ ഇത് ഇപ്പൊൾ എന്റെ മാറിൽ എന്നോട് പറ്റി ചേർന്നു കിടക്കുന്നത് ആണ്. എന്റെ സ്വന്തം.. ഇത് എടുക്കാൻ ആർക്കും അനുവാദം ഇല്ലാ…

കണ്ണീർ തുടച്ചു കൊണ്ട് അവൾ അവനെ നോക്കി വീറോടെ പറഞ്ഞു.

നിന്റെ തന്തയേ വീഴിക്കാൻ ഉള്ള കച്ചിതുരുമ്പ് ഒക്കെ എനിക്ക് കിട്ടി, അതുകൊണ്ട് ഇനി എനിക്ക് നിന്റെ ആവശ്യം ഇല്ല. അതുകൊണ്ട് നാളെ രാവിലെ പൊയ്ക്കോണം. കേട്ടല്ലോ.

വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് അർജുൻ പറഞ്ഞു.

ഇനി മുന്നോട്ട് ഞാൻ എന്ത് ചെയ്യും. അത് കൂടി പറഞ്ഞു താ. അച്ഛനോട് ഉള്ള വൈരാഗ്യം കാരണം നഷ്ടം ആയത് എനിക്ക് എന്റെ ജീവിതം അല്ലെ അർജുനേട്ട.. ഞാൻ നിങ്ങളോട് ആരോടേലും എന്തേലും തെറ്റ് ചെയ്തോ.

അവൾ പതിയെ ശബ്ദം തഴ്ത്തി ചോദിച്ചു.

പറഞ്ഞു തരാം, വീട്ടിലേക്ക് ചെന്നിട്ട്.

അവൻ അവിടെ വണ്ടി തിരിച്ചപ്പോൾ എതിർ വശത്തു നിന്നും മറ്റൊരു വണ്ടി കൂടി വന്നു.
അതുമായി ചെറുതായി ഒന്ന് ഉരസിയതും അർജുൻ ചാടി ഇറങ്ങി.

എവിടെ നോക്കിയാടാ കോപ്പേ വണ്ടി ഓടിക്കുന്നത്…
അർജുൻ ആ വണ്ടിയിൽ ഇരുന്ന ആളെ പിടിച്ചു റോഡിലേക്ക് ഇറക്കി…

നീ എവിടെ നോക്കിയാട തിരിച്ചത്. വണ്ടി വരുന്നത് നിനക്ക് കാണാൻ മേലാരുന്നോ.

അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു അവർ വഴക്കായി.

എതിരാളിയും മോശം അല്ലയിരുന്നു. ഒരു ബെൻസ് ആയിരുന്നു അയാളുടെ വണ്ടി. വഴക്ക് മൂത്തു വന്നപ്പോൾ അത് ഉന്തും തള്ളുമായി.
പാർവതി പേടിയോടെ പുറത്തേക്ക് ഇറങ്ങി.

എന്നിട്ട് അർജുന്റെ അടുത്തേക്ക് ചെന്നു.

ആഹ് ഇങ്ങനെ ഓരോ പീസിനേം കൊണ്ട് പോയപ്പോൾ ഞാൻ നിനക്ക് തടസം ആയി അല്ലേടാ..

പാർവതിയേ നോക്കി അയാൾ ചോദിച്ചതും കരണം പൊട്ടുന്ന ഒരു അടി ആയിരുന്നു അയാൾക്ക് മറുപടി ആയി അർജുൻ കൊടുത്തത്.

അപ്പോളേക്കും വേറെയും ആളുകൾ കൂടി വന്നു.

അർജുനെയും അയാളെയും പിടിച്ചു മാറ്റി വിട്ടു.

ആരുട അമ്മേ കെട്ടിക്കാൻ ആടി നീ വണ്ടിയിൽ നിന്നു ഇറങ്ങി വന്നത്…
അർജുൻ വണ്ടിയിൽകയറിയിട്ട് അവളുടെ കൈ ത്തണ്ടയിൽ പിടിച്ചു ഞെരിച്ചു.

അടി കൂടുന്നത് കണ്ടപ്പോൾ പേടിച്ചു പോയ്‌.. അതാ.

അതിനു നിനക്കെന്തടി കോപ്പേ..

നിങ്ങൾക്ക് എന്തേലും പറ്റിയാൽ പിന്നെ എനിയ്ക്ക് ആരും ഇല്ലാ.

അവൾ പിറു പിറുത്തു.

നീ എന്തേലും പറഞ്ഞൊ.

ഇല്ല… ഒന്നും പറഞ്ഞില്ല..

നാളെ നേരം വെളുക്കുമ്പോൾ സ്ഥലം കാലിയാക്കിക്കോണം. ഇല്ലെങ്കിൽ ഈ അർജുൻ ആരാണെന്ന് നീ അറിയും.

അവന്റെ ശബ്ദത്തിന് താക്കീതിന്റെ ധ്വനി ഉണ്ടായിരുന്നു.

ഒരു മറുപടി പോലും പറയാതെ പാറു മുഖം കുനിച്ചു ഇരുന്നു.

വീട്ടിൽ എത്തും മുന്നേ അർജുൻ സിന്ധു ചേച്ചിയേ വിളിച്ചു.
എന്തെങ്കിലും വാങ്ങണോ എന്നറിയാൻ വേണ്ടി.

അവർ കുറച്ചു ലിസ്റ്റ് കൊടുത്തു.
അർജുൻ ഒരു ഷോപ്പിൽ ഇറങ്ങി എന്തോക്കയോ വാങ്ങി.

തിരികെ വരുമ്പോൾ പാർവതിയുടെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്ന കണ്ടു സിന്ധുവിനു എന്തോ സംശയം തോന്നി.

അവരെ ഒന്നു ചിരിച്ചു കാണിച്ച ശേഷം പാറു മുകളിലേക്ക് പോയ്‌.

ഡ്രസിങ് റൂമിൽ ആയിരുന്നു അവളുടെ കിടപ്പ്.

മുറിയിൽ കയറി വാതിൽ ചാരി ഇട്ടിട്ട് പാറു ചുവരിലേക്ക് ഊർന്ന് ഇരുന്നു.

കുറച്ചു സമയം ആയിട്ടും പാർവതിയേ കാണാതെ വന്നപ്പോൾ അർജുൻ വന്നു നോക്കി.

ടി….
അവൻ വിളിച്ചപ്പോൾ പാറു മുഖം ഉയർത്തി നോക്കി.

എനിക്ക് ഭക്ഷണം എടുത്തു വെയ്ക്കു..

അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക്പോയി.

മോളെ.. എന്ത് പറ്റി, മുഖം ഒക്കെ വല്ലാതെ…

തലവേദന…. അതിന്റെയാ ചേച്ചി.
അവരെ നോക്കാതെ അവൾ മറുപടി കൊടുത്തു.

എന്നിട്ട് അർജുന് ചപ്പാത്തിയും കറിയും വെജിറ്റബിൾസും എടുത്തു കൊണ്ട് പോയി വെച്ച്.

കഴിച്ചിട്ട് പൊയ്ക്കോ.. പോയ്‌ കിടന്ന് ഉറങ്ങു.. എഴുന്നേറ്റു കഴിഞ്ഞു എല്ലാം ശരിയാകും.

സിന്ധു ചേച്ചി ഓരോന്ന് പറയുന്നുണ്ട്. പക്ഷെ പാറു അതൊന്നും കേൾക്കുന്നില്ല.

നാളെ ഇവിടന്നു പോയ്‌ കഴിഞ്ഞാൽ ഇനി തന്റെ മുന്നോട്ട് ഉള്ള ജീവിതം.. അത് എങ്ങനെ ആവും എന്നൊരു ഭയം ആയിരുന്നു അവൾക്ക്.

മോളെ.. ഒന്നും കഴിക്കാതെ പോവണോ…

വിശപ്പില്ല ചേച്ചി, അതാണ്….

അവളുടെ മറുപടി അർജുനും കേട്ടു.

അന്ന് രാത്രിയിൽ ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ട് അർജുൻ ഞെട്ടി ഉണർന്നു.

പാർവതിയ്ക്ക് എന്തോ ആപത്തു പറ്റുന്നത് ആയിരുന്നു സ്വപ്നം.

നേരം മൂന്നു മണി ആയിരിക്കുന്നു.
. അവൻ കിടക്കയിൽ നിന്നും എഴുന്നേറ്റു ഡ്രസിങ് റൂമിന്റെ അടുത്തേക്ക് ചെന്നു. അവിടെയാണ് പാറു കിടന്നത്.

കേറി ചെന്ന അർജുൻ നോക്കിയപ്പോൾ ചുവരിലേക്ക് ചേർന്ന് ഇരുന്ന് കൊണ്ട് കരയുന്ന പാറുവിനെയാണ് കണ്ടത്.

പാർവതി….
അവൻ വിളിച്ചപ്പോൾ അവൾ ചാടി എഴുന്നേറ്റു.

എന്താടോ.. എന്ത് പറ്റി.

അവൻ ചോദിച്ചപ്പോൾ പാറു ഒന്നുമില്ലെന്ന് ചുമൽ ചലിപ്പിച്ചു.

എന്തിനാ കരയുന്നത്…

അവൻ വീണ്ടും ചോദിച്ചു.

എന്റെ കാര്യങ്ങൾ തിരക്കാൻ നമ്മൾ രണ്ടാളും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ അർജുനേട്ടാ, ഉണ്ടോ…. ഉണ്ടോന്ന്.

അലറി കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!