Novel

കനൽ പൂവ്: ഭാഗം 22

രചന: കാശിനാഥൻ

പാർവതി തിരിഞ്ഞു നോക്കിയതും തലേ ദിവസം അർജുനും ആയിട്ട് വഴക്ക് ഉണ്ടാക്കിയ ആള്.

അവളെ ഒന്നാകെ നോക്കി കൊണ്ട് അവൻ ചിരിച്ചു.

ഹലോ… പാർവതിക്ക് എന്നേ മനസ്സിലായോ.
അവൻ അല്പം കൂടി അടുത്തേക്ക് വന്നതും പാറു പേടിയോടെ അവിടന്ന് മാറാൻ ശ്രെമിച്ചു.

ടോ… താൻ എന്തിനാ നേർവസ് ആകുന്നെ, ഞാൻ ജസ്റ്റ്‌ എന്നേ മനസ്സിലായോ എന്ന് ചോദിച്ചത് അല്ലെയൊള്ളു..

അവൻ പിന്നെയും അടുത്തേക്ക് വന്നപ്പോൾ പാറു ഓടി.

എന്താ… എന്ത് പറ്റി?
അരുന്ധതി അവളുടെ കൈ തണ്ടയിൽ പിടിച്ചു.
ഒന്നുല്ല.. നിങ്ങളെ കാണാഞ്ഞപ്പോൾ..
അവൾ വാക്കുകൾക്കായി പരതി

പെട്ടന്ന് ആ അപരിചിതൻ അവരുടെ അടുത്തൂടെ കടന്നു പോയി.
പാറുവിന്റെ പേടിയും പരിഭ്രാമവും ഒക്കെ കണ്ടപ്പോൾ അരുന്ധതിക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.

പാർവതി അറിയുമോ അയാളെ..
അരുന്ധതി പെട്ടന്ന് ചോദിച്ചതും അവൾ ഒന്ന് വല്ലതെ ആയി.

ങ്ങെ… ഇല്ല.. അറിയില്ല..

പിന്നെന്തിനാ അയാൾ അടുത്തൂടെ വന്നപ്പോൾ എന്റെ കൈയിൽ കയറി പിടിച്ചത്.

അപ്പോളാണ് അവൾ ശ്രെദ്ധിച്ചത്, താൻ അമ്മയുടെ കൈയിൽ മുറുക്കെ പിടിച്ചിരിയ്ക്കുകയാണന്നു.
പെട്ടന്ന് കൈ പിൻവലിച്ചു.

അത് പിന്നെ ഇന്നലെ ഞാനും അർജുനേട്ടനും കൂടി വന്നപ്പോൾ ഇയാളുടെ വണ്ടിയുമായി ഒന്ന് തട്ടി, എന്നിട്ട് ഇരുവരും ചെറുതായ് വഴക്ക് ഉണ്ടായി..

കൃഷ്ണാ… എന്നിട്ടോ.

എന്നിട്ട് കുറച്ചു ആളുകൾ ഒക്കെ കൂടി പിടിച്ചു മാറ്റി വിട്ടു.

ഇപ്പൊ അയാൾ വന്നു എന്താ ചോദിച്ചേ…

എന്റെ പേര് എടുത്തു വിളിച്ചു,മനസ്സിലായോ എന്ന് ചോദിച്ചു.

അതെങ്ങനെ പേര് വിളിച്ചേ.. പാർവതിയ്ക്ക് അറിയുമോ അയാളെ.
നിധില പെട്ടെന്ന് ചോദിച്ചു .

ഇല്ലാ… ഞാൻ ആദ്യം ആയിട്ട് ഇന്നലെ കണ്ടതു..

ഹമ്….
പർചേസിംഗ് കഴിഞ്ഞങ്കിൽ പോകാം അല്ലെ, നിധിലാ.

കഴിഞ്ഞു, പോകാം അമ്മേ…

ബില്ല് പേ ചെയ്തിട്ട് മൂവരും കൂടി പെട്ടന്ന് അവിടന്ന് ഇറങ്ങി.

അവരോട് ഒപ്പം നടന്നു പോകുന്ന പാർവതിയുടെ പല ഫോട്ടോസ് അയാൾ ഫോണിൽ പകർത്തിയത് അവർ ആരും അറിഞ്ഞിരുന്നില്ല.

പാർവതി ഇനി ഞങ്ങളുടെ ഒപ്പം പോരേ, ഇന്ന്  ഇവർക്ക് ഡിന്നർ അവിടുന്ന് അല്ലെ അമ്മേ..

ഹമ്.. അതേ.. ഞാൻ അർജുനെ വിളിക്കട്ടെ, എന്നിട്ട് അവൻ എന്താ പറയുന്നേ എന്ന് നോക്കട്ടെ.

അരുന്ധതി ഫോൺ എടുത്തു മകനെ വിളിച്ചു. എന്നാൽ പാർവതിയെ  തിരിച്ചുകൊണ്ടുവന്ന് ആക്കുവാനും, തങ്ങൾ ഒരുമിച്ച് വൈകുന്നേരം വന്നോളാം എന്ന് അർജുൻ അറിയിച്ചു.

അതിൻപ്രകാരം ചെയ്യാൻ അരുന്ധതി തീരുമാനിച്ചു.അങ്ങനെ അവിടെ അർജുന്റെ  വീട്ടിൽ ആക്കിയ ശേഷം അവർ ഇരുവരും മടങ്ങിയത്..

ചേച്ചി….

ആഹ് മോളെ, എല്ലാം മേടിച്ചോ

ഉവ്വ്‌…. അത്യാവശ്യ വേണ്ടത് ഒക്കെ വാങ്ങി.. അവൾ ടോപ്കൾ ഒക്കെ അവരെ വിടർത്തി കാണിച്ചു.

എല്ലാം നല്ല ഭംഗിയുണ്ട് കെട്ടോ മോളെ,
അവർ അതെല്ലാം മടക്കി അവളുടെ കൈയിൽ കൊടുത്തു.

ചേച്ചി… ഞാൻ ഒന്ന് വേഷം മാറ്റി വരാം കേട്ടോ.. ആകെ മുഷിഞ്ഞു.

അവൾ മുകളിലേക്ക് കയറി ചെന്നിട്ട് ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റി, വേറെ ഒരെണ്ണം ധരിച്ചു.

സിന്ധു ചേച്ചി ചായ എടുത്തു വെച്ചിട്ട് അവളെ വിളിച്ചപ്പോൾ പെട്ടന്ന് അവൾ അവരുടെ അടുത്തേക്ക് ഇറങ്ങി വന്നു. ഇരുവരും ചേർന്ന്  ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ അർജുന്റെ വണ്ടിടേ ശബ്ദം കേട്ടു.

മോളെ.. സാർ വന്നല്ലോ.. ഞാൻ കോഫി എടുക്കട്ടെ, ആ വാതിൽ ഒന്ന് തുറക്കണെ.

ചേച്ചി തിടുക്കപ്പെട്ടു അടുക്കളയിലേക്ക് ഓടിപ്പോയി ..
പാർവതി ചെന്നു ഡോർ തുറന്നപ്പോൾ അർജുൻ തലയിലെ തൊപ്പി ഊരി കൊണ്ട് കയറി വരുന്നത് അവൾ കണ്ടു.

അവൾ പെട്ടന്ന് അകത്തേക്ക് വലിഞ്ഞു.

ചേച്ചി….
അർജുൻ വിളിക്കുന്നത് കേട്ട് സിന്ധു ഹാളിലേക്ക് വന്നു.

സാറെ…

ഹമ്….. ചേച്ചി, ഒരു ബ്ലാക്ക് കോഫി എടുക്ക്… വല്ലാത്ത തലവേദന.

ശരി സാറെ.
അവർ വീണ്ടും അടുക്കളയിൽ ചെന്നിട്ട് കാപ്പിയ്ക്ക് വേണ്ടി വെള്ളം വെച്ചു.

എന്ത്‌ പറ്റി ചേച്ചി,, പനിയാണോ.
പാർവതി ശബ്ദം താഴ്ത്തി.

പനിയല്ല മോളെ, തലവേദനയാണ്, അതുകൊണ്ട് കട്ടൻ കാപ്പി കൊടുക്കാൻ പറഞ്ഞു.

പാർവതി വാതിൽക്കൽ വന്നിട്ട് ഒന്ന് എത്തി നോക്കി.
കണ്ണുകൾ അടച്ചു സെറ്റിയിൽ പിന്നിലേക്ക് ചാരി ഇരിക്കുകയാണ് അർജുൻ.

അവൾ ഇറങ്ങി ചെന്നപ്പോൾ അവന്റെ നെറ്റിയൊക്കെ ചുളിഞ്ഞു വരുന്നുണ്ട്..

ബാം ഒന്ന് പുരട്ടി നോക്കാമോ..
അവൾ മെല്ലെ പറഞ്ഞപ്പോൾ അർജുൻ കണ്ണ് തുറന്നു.

തലവേദന പോകാൻ ഉള്ള ബാമും കൈയിൽ പിടിച്ചു പാർവതി നിൽപ്പുണ്ട്. അവൻ നോക്കുന്നത് കണ്ടപ്പോൾ അവൾ അത് അവന്റെ നേർക്ക് നീട്ടി.

അത് വാങ്ങിയിട്ട് വലിച്ചൊരു ഏറായിരുന്നു അർജുൻ.

മാറിപ്പോടി എന്റെ മുന്നീന്ന്..
അവൻ അലറുന്നത്, കേട്ട് പാർവതി കിടുങ്ങി വിറച്ചു.. എന്നിട്ട് വേഗം അവിടെ നിന്നും തിരിഞ്ഞു പോയി.
കണ്ണ് നിറഞ്ഞു കയറി വരുന്നവളെ സിന്ധുചേച്ചി നോക്കി.

സാരമില്ല, മോള് ഇവിടെ ഇരുന്നാൽ മതി.
അശ്വസിപ്പിച്ച ശേഷം, അവർ പെട്ടെന്ന് അവന് കൊടുക്കാൻ കാപ്പിയും ആയി പോയി.

അവർ തിരികെ വന്നപ്പോൾ പാർവതി കണ്ണീർ തുടച്ചു കൊണ്ട് നിൽക്കുകയാണ്.
മോളെ…. കരയണ്ട, പോട്ടെ.. സാറിന് എന്തേലും ദേഷ്യം ആയിരിക്കും. അതാണ്.
അവർ തോളിൽ തട്ടിയതും പാർവതി പിന്നെയും കരഞ്ഞു.

കണ്ണ് തുടയ്ക്ക്, സാറ് കണ്ടാൽ പിന്നെ അത് മതി..
അവർ പിറു പിറുത്തു.

പാർവതി…
അപ്പോളേക്കും കേട്ടു അർജുന്റെ ഉറക്കെ ഉള്ള വിളിയൊച്ച.

വിറയ്ക്കുന്ന കാലടികളോടെ അവൾ അവന്റെ അടുത്തേയ്ക്ക് ചെന്നു.

അർജുൻ എഴുന്നേറ്റു നിൽപ്പുണ്ട് അവിടെ.
കുനിഞ്ഞ മുഖത്തോടെ വരുന്ന പാർവതിയെ കണ്ടതും അവനു ദേഷ്യം ഇരച്ചു കയറി.

അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു കൊണ്ട് അർജുൻ സ്റ്റെപ്പ്സ് കയറി പോയി. അവൾക്ക് ആണെങ്കിൽ കയ്യൊക്കെ ഒടിഞ്ഞു നുറുങ്ങുന്ന വേദന തോന്നി.

വാതിൽ തുറന്നു വന്നിട്ട് അവൻ പാർവതിയെ ബെഡിലേക്ക് കൊണ്ട് വന്നു ആഞ്ഞു തള്ളി.

പെട്ടന്ന് അവൾ വേച്ചു പോയി.അവളുടെ കൈ ചെന്നു ശക്തിയിൽ ചുവരിലേക്ക് ഇടിച്ചു.

അമ്മേ…..
അവൾ കരഞ്ഞു കൊണ്ട് നിലവിളിച്ചു.
വേദനകൊണ്ട് ആ പാവത്തിന് തല കറങ്ങുന്ന പോലെ തോന്നി.

നിനക്ക് എന്തെങ്കിലും വേണമെങ്കിൽ അത് എന്നോട് പറഞ്ഞാൽ മതി. കേട്ടോടി.
അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ പാവം പാർവതി പേടിയോടെ തല കുലുക്കി.
അവന്റെ ദേഷ്യത്തിന്റെ കാരണം അതാണ് എന്ന് പാർവതിക്ക് മനസിലായി…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button