Novel

കനൽ പൂവ്: ഭാഗം 23

രചന: കാശിനാഥൻ

നിനക്ക് എന്തെങ്കിലും വേണമെങ്കിൽ അത് എന്നോട് പറഞ്ഞാൽ മതി. കേട്ടോടി.
അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ പാവം പാർവതി പേടിയോടെ തല കുലുക്കി.
അവന്റെ ദേഷ്യത്തിന്റെ കാരണം അതാണ് എന്ന് പാർവതിക്ക് മനസിലായി..

തുടരും

വേദന ഒരുപാട് ഉണ്ടെങ്കിലും പാർവതി എല്ലാം സഹിച്ചു കൊണ്ട് അർജുന്റെ അരികിൽ നിന്നും അപ്പുറത്തെ മുറിയിലേക്ക് നടന്നു പോയി..
അർജുൻ കിടക്കയിലേക്ക് ഇരുന്നു. വേഷം ഒന്നും മാറ്റിയിട്ടില്ല അവൻ അപ്പോളും.

ഉയർന്നു താഴുന്ന തേങ്ങൽ അടക്കുവാൻ പാട് പെട്ട് കൊണ്ട് പാർവതി വാ പൊത്തി പിടിച്ചു ഡ്രസിങ് റൂമിൽ നിന്നു.

നെഞ്ചിലൊക്കെ വലിയൊരു ഭാരം വന്നു തിങ്ങി നിൽക്കും പോലെ.ഈ നിമിഷം തന്റെ ശ്വാസം നിലയ്ക്കുമെങ്കിൽ അത്രയും നന്ന്. അവൾ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും ഒക്കെ അത് മാത്രം ആയിരുന്നു.

മരിയ്ക്കും മുന്നേ ഒരൊറ്റ ആഗ്രഹം മാത്രം ബാക്കിയൊള്ളു… അമ്മയെ ഒന്ന് കാണണം. ആ കവിളിൽ കുറേ ഏറെ മുത്തം കൊടുക്കണം. ആ നെഞ്ചിൽ കിടന്ന് ഒന്ന് പൊട്ടിക്കരയണം……
ചുട്കണ്ണീർ ഉരുകിയൊലിച്ചു അവളുടെ കവിളിലൂടെ…

അർജുൻ അപ്പോളും കുറച്ചു മുന്നേ തന്റെ ഫോണിലേക്ക് വന്ന കോൾ എടുത്തു പരിശോധിക്കുകയാണ്.ഒപ്പം റെക്കോർഡ് ചെയ്ത ഓഡിയോ വീണ്ടും കേട്ട് നോക്കി

മോനേ…. ഞാൻ.. പാർവതിയുടെ അമ്മയാണ്…
……
ഫോണും ആയിട്ട് അവൻ എഴുന്നേറ്റ് അടുത്ത റൂമിലേക്ക് ചെന്നു. പാർവതി നിലത്തു ഇരിപ്പുണ്ട്.

ശബ്ദം പുറത്തേക്ക് വരാതെ ഇരിക്കുവാൻ ഷോൾ എടുത്തു വായിൽ തിരുകി വെച്ച് കരയുന്നവളെ അവൻ ഒന്ന് നോക്കി.

അർജുനെ കണ്ടതും പാവം ചാടി എഴുന്നേറ്റു.
കൈത്തണ്ട ആണെങ്കിൽ കരിനിലിച്ചു കിടപ്പുണ്ട്. കൈ കുത്തി എഴുന്നേറ്റതും അവൾ ഉറക്കെ നിലവിളിച്ചുപോയി.
എല്ലൊടിഞ്ഞു നുറുങ്ങുന്ന വേദന ആയിരുന്നു അവൾക് തോന്നിയത്.

അർജുൻ അവളുടെ അമ്മയുടെ ഫോൺ നമ്പർ ചോദിച്ചതു പാർവതി അത് പറഞ്ഞു കൊടുത്തു

അവൻ തന്റെ കൈയിൽ ഇരുന്ന ഫോണിൽ നോക്കി, അല്പം മുൻപ് വിളിച്ചത് അവരാണെന്ന് ഉറപ്പിച്ചു.

അപ്പോളേക്കും അരുന്ധതിയുടെ കാൾ വന്നു.
അർജുൻ മുറി വിട്ടു ഇറങ്ങി പോയി.

മോനേ… നേരാണോ നീ പറയുന്നത്, പാർവതിയുടെ അമ്മ വരുമോ ഇന്ന്.

ഹമ്… അങ്ങനെ അവർ എന്നോട് പറഞ്ഞത്. അമ്മയും വരണം. അവരെ കണ്ടു സംസാരിക്കണം.. 6മണിക്ക് ശേഷം അവർ എത്തും.

ഞാൻ ഇവിടുന്നു പുറപ്പെട്ടു.. എനിക്കും അംബികയെ കാണണം.. അവളോട് നാല് വാക്ക് സംസാരിക്കണം. Ente കുടുംബം ഈ നിലയിൽ ആക്കിയത് അല്ലെ,.
അത് പറയുകയും അരുന്ധതിയുടെ വാക്കുകൾ ഇടറി.

അമ്മേ…. അവളെ ഇനി ഇവിടെ നിറുത്തുന്നതിന്റെ ആവശ്യം ഇല്ല. അവരുടെ ഒപ്പം പറഞ്ഞു അയക്കാം..എനിക്ക് ഒരു വലിയ തെറ്റ് പറ്റി പോയി, മണ്ടത്തരം ആണ് ഞാൻ കാണിച്ചേ ..പറഞ്ഞിട്ട് കാര്യം ഇല്ലാ..

ഒക്കെ ആലോചിച്ചു നീ ചെയ്‌താൽ മതി.
അവരുടെ ഫോൺ സംഭാഷണം മുറിഞ്ഞു.

കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ അർജുൻ അത് പാർവതിയുടെ അമ്മയാണെന്ന് കരുതി.
പക്ഷെ ഒരു സ്ത്രീ കാണാൻ വന്നത് ആയിരുന്നു..
എന്തോ പരാതിയുമായിട്ട്.

സ്റ്റേഷനിൽ വരാൻ പറഞ്ഞപ്പോൾ അവർക്ക് പേടി. പിന്നീട് അർജുൻ ചെന്നു സംസാരിച്ചു.

ആ സമയത്തു അരുന്ധതിയുംവന്നു.
പാർവതി ഇറങ്ങി വരുന്നത് കണ്ടു അവർ അവളെ ഒന്ന് നോക്കി. ഒരുപാട് കരഞ്ഞു എന്ന് ഉള്ളത് കണ്ടാൽ അറിയാം.
എന്തോ, അത് കണ്ടതും അവർക്ക് ഉള്ളിൽ എവിടെയൊ ഒരു നീറ്റൽ.

ഇവളുടെ വീട്ടുകാരോട് മുഴുവൻ പകയാണ്. പക്ഷെ എന്തോ ഈ മുഖം കാണുമ്പോൾ അരുന്ധതിക്ക് നെഞ്ചിൽ എവിടെയോ ഒരു വാത്സല്യം.

അവൾ അരികിൽ വന്നതും അവർ കൈയിൽ പിടിച്ചു.

എന്ത് പറ്റി, നിനക്ക് വയ്യേ.
വേദന അമർത്തി പിടിച്ചു കൊണ്ട് അവൾ കുഴപ്പമില്ലന്ന് അവരോട് പറഞ്ഞു..

സുഖമില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാം. നീ റെഡി ആവുന്നുണ്ടോ പാർവതി.

വേണ്ട… കുഴപ്പമില്ല.
അവൾ അത് തന്നെ ആവർത്തിച്ചു.
അരുന്ധതി കൈ വിട്ടതും അവളുടെ മുഖത്ത് ആശ്വാസം പടർന്നു.

അന്ന് 8മണി വരെ അരുന്ധതിയും അർജുനും അവരെ നോക്കി ഇരുന്ന് എങ്കിലും പാർവതിയുടെ അമ്മ വന്നില്ല.

മോനേ… ഞാൻ ഇനി മടങ്ങുവാ, അവര് ഇന്ന് വരുമെന്ന് തോന്നുന്നില്ല.ഡിന്നർ ഒക്കെ ഉണ്ടാക്കി ആ പാവം പിള്ളേര് നുങ്ങളെ കാത്ത് ഇരുന്നത് ആയിരുന്നു. ആഹ് ഇനി പറഞ്ഞിട്ട് എന്താ കാര്യം.

അർജുന് കേൾക്കാവുന്ന രീതിയിൽ ശബ്ദം താഴ്ത്തി പറഞ്ഞ ശേഷം അരുന്ധതി അവിടെ നിന്നും പോയി..

അർജുൻ ഒന്നു ദേഹം കഴുകി വന്ന ശേഷം, നേരെ പോയി കിടന്നു. അവനു ചെറിയ തല വേദനയും ക്ഷീണവും ഒക്കെ ഉണ്ടായിരുന്നു.

അമ്മ എന്തിനാണ് വന്നത് എന്നൊന്നും പാർവതിയ്ക്ക് അറിയില്ല. ഡിന്നർ അവിടെ ആണെന്നും രണ്ടാളും കൂടി വരണമെന്നും ഒക്കെ പറഞ്ഞു പോയ അമ്മയാണ്… പിന്നീട് എന്താണ് നടക്കുന്നത് എന്നൊന്നും അവൾ എത്ര ആലോചിച്ചു നോക്കിയിട്ടും പിടി കിട്ടിയില്ല…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button