കനൽ പൂവ്: ഭാഗം 24
രചന: കാശിനാഥൻ
രാത്രി ഏറെ ആയി. പാർവതി ഉറങ്ങാതെ കിടക്കുകയാണ്. അർജുൻ തലവേദന ആയിട്ട് കിടക്കുക ആയിരുന്നു. അവൻ ഇടയ്ക്കു ഒന്ന് ഞരങ്ങുന്നത് പോലെ പാർവതിയ്ക്ക് തോന്നി.
പെട്ടന്ന് അവൾ എഴുന്നേറ്റു. എന്നിട്ട് അവൻ കിടക്കുന്ന റൂമിലേക്ക് ചെന്നു. അർജുൻ ഉറങ്ങുകയായിരുന്നു.
തനിക്ക് തോന്നിയത് ആവും എന്ന് അവൾ കരുതി. പനി ഉണ്ടോ എന്ന് അറിയുവാൻ വേണ്ടി പതിയെ തന്റെ കൈത്തലം എടുത്തു അവന്റെ നെറ്റിയിൽ വെച്ചു നോക്കി. അപ്പോളേയ്ക്ക് അർജുൻ കണ്ണ് തുറന്നു.അവളുടെ കൈ തണ്ടയിൽ പിടിച്ചു
എന്താടി…
ചാടി എഴുന്നേറ്റ് അവൻ ചോദിച്ചു.
ഞാൻ
. പനി ഉണ്ടോ എന്ന് നോക്കുവാൻ വേണ്ടി.
ജീവൻ പോകുന്ന വേദന ആയിരുന്നു അവൾക്ക് അപ്പോൾ. അർജുൻ ഒന്നൂടെ ബലത്തിൽ പിടിച്ചപ്പോൾ പാർവതി വാവിട്ട് കരഞ്ഞു.
അർജുനേട്ടാ… എന്റെ കൈ… ആഹ്, വിട്…
അപ്പോളാണ് അവൻ പോലും ആ കാര്യം ഓർത്തത്. പെട്ടെന്ന് പിടുത്തം വിടുവിച്ചു.
എന്റെ സുഖ വിവരങ്ങൾ തിരക്കുവാനും ശുശ്രുഷിയ്ക്കുവാനും ഞാനും നീയും തമ്മിൽ പ്രേത്യേകിച്ചു ബന്ധം ഒന്നുമില്ല.. അതുകൊണ്ട് മേലാൽ ഇത് ആവർത്തിക്കരുത്… കേട്ടോടി പറഞ്ഞത്.
അവൻ ശബ്ദം ഉയർത്തിയപ്പോൾ പാർവതി തല കുലുക്കി. എന്നിട്ട് പെട്ടന്ന് പിന്തിരിഞ്ഞു നടന്നു പോയി.
ഡ്രസിങ് റൂമിൽ ചെന്നു വാതിൽ ചാരി. എന്നിട്ട് നിലത്തേക്ക് ഇരുന്നു.
**
അടുത്ത രണ്ടു ദിവസങ്ങൾ വേഗത്തിൽ കടന്ന് പോയി. പാർവതി യുടെ അമ്മയുടെ കാൾ പ്രതീക്ഷിച്ച അർജുന് പക്ഷെ നിരാശൻ ആവേണ്ടി വന്നു. ഒരിയ്ക്കൽ പോലും ആ സ്ത്രീ വിളിച്ചില്ല.
അർജുൻ ആണെങ്കിൽ രാജ ശേഖരനേ പൂട്ടാൻ ഉള്ള ചരട് വലിച്ചു കൊണ്ട് ഇരുന്നു.
ഒപ്പം പാർവതിയോട് ഉള്ള വെറുപ്പും അവ്നിൽ ആളിക്കത്തി. അരുന്ധതി, സിന്ധുവിന്റെ ഫോണിൽ വിളിച്ചു എന്നിട്ട് പാർവതിയോട് സംസാരിക്കും.
നാളെ മുതൽ ജോലിക്ക് പോകണം. അതിന്റെ ഒരു ടെൻഷൻ ഉണ്ട് അവൾക്ക്.
അർജുൻ അന്ന് എത്തിയപ്പോൾ നേരം രാത്രിയായി.
അവൻ ചെന്നു വേഷം മാറി കുളിച്ചു ഇറങ്ങി വന്നപ്പോൾ സിന്ധു ഭക്ഷണം എടുത്തു മേശമേൽ വെച്ചു.
ചേച്ചി… നാളേ അല്ലെ വീട്ടിൽ പോകുന്ന ദിവസം.
കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അർജുൻ സിന്ധുവിനെ നോക്കി ചോദിച്ചു.
അതേ സാറെ.. കുഴപ്പമില്ല, ഞാൻ അടുത്ത ആഴ്ച പോയ്കോളാം..
അവർ തിരുത്തി.
എല്ലാ മാസവും പോകുന്ന ഡേറ്റ് നാളെ അല്ലെ. അതുകൊണ്ട് നാളെ ഇറങ്ങിക്കോ. എന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു എത്തിയാൽ മതി.
അവൻ പറഞ്ഞതും സിന്ധു തല കുലുക്കി.
അടുക്കളയിൽ നിന്നു പാർവതി എല്ലാം കേൾക്കുന്നുണ്ട്.
ഈശ്വരാ ചേച്ചി നാളെ പോയാൽ പിന്നെ.. ഞാൻ ഒറ്റയ്ക്ക്..
കഷ്ട്ടം ആയല്ലോ.. കൃത്യ സമയത്ത്…
ചേച്ചിയോട് ഒരുപാട് നേരം സംസാരിക്കാനൊന്നും അവൾക്ക് കഴിഞ്ഞില്ല.അർജുൻ വഴക്ക് പറയും. ഇരുവരും മിഴികൾ കൊണ്ട് എന്തൊക്കെയോ കാണിച്ചു.
അന്ന് രാത്രിയിൽ കിടക്കാൻ വന്നപ്പോൾ പാർവതി മടിച്ചു മടിച്ചു അർജുനോട് താൻ നാളെ പോകുന്ന കാര്യം അവതരിപ്പിച്ചു. അവൻ പക്ഷെ അതൊന്നും മൈൻഡ് ചെയ്യാനേ പോയില്ല.
അടുത്ത ദിവസം കാലത്തെ അവൾ ഉണർന്നു.. തന്റെ അച്ഛനെയും അമ്മയെയും ഒക്കെ മനഃസൽ ധ്യാനിച്ചു കൊണ്ട് വേഗം എഴുന്നേറ്റു. കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ അർജുൻ ഉറക്കത്തിൽ ആയിരുന്നു. അവൾ താഴേക്കു ഇറങ്ങി പോയി. പൂജാ മുറിയിൽ വിളക്ക് കൊളുത്തി. സാധാരണ ചേച്ചിയാണ് വിളക്ക് തെളിയ്ക്കുന്നത്. ഇന്ന് എന്തായാലും പാർവതിയ്ക്ക് സ്വന്തം ആയി ചെയ്യണം എന്ന് തോന്നി..
വിളക്ക് കൊളുത്തി കുറേ നേരം ഇരുന്നു പ്രാർത്ഥിച്ചു.
ലളിത സഹസ്ര നാമം മുഴുവൻ കാണാതെ ചൊല്ലിയ ശേഷം എഴുന്നേറ്റു തിരിഞ്ഞതും അർജുന്റെ മുന്നിലേക്ക്.
ആദ്യം ആയിട്ട് ജോലിക്ക് പോകുന്നത് കൊണ്ട്…
അവൾ സാവധാനം പറഞ്ഞു.
അവൻ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി പോയി.
അടുക്കളയിൽ ചെന്നപ്പോൾ സിന്ധു ചേച്ചി പാചകം ഒക്കെ കഴിഞ്ഞു.
ചേച്ചി….
ആഹ് മോളെ. ഞാൻ ഇന്ന് പോയിട്ട് മറ്റന്നാൾ എത്തും. രണ്ടു ദിവസത്തെ ഫുഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട്.ബീൻസ് തോരൻ വെയ്ക്കാൻ അരിഞ്ഞു വെച്ചേ, പിന്നെ ഉള്ളിയും സവാളയും തൊലി കളഞ്ഞു വെച്ചിട്ടുണ്ട്. നാളികേരം ചിരകിയതും ഫ്രിഡ്ജിൽ ഇരിപ്പുണ്ട്.
മറ്റന്നാളു ഉച്ച ആകുമ്പോൾ ഞാൻ വരും കേട്ടോ.
ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു നിറുത്തി.
എന്തിനാ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്തേ, ഞാനും കൂടി ഹെല്പ് ചെയ്യാമായിരുന്നു.
സാരമില്ല മോളെ…. ജോലിക്ക് പോകാൻ ഉള്ള കാര്യങ്ങൾ നോക്കിക്കോ. സാറിന്റെ കൂടെ ഇറങ്ങാൻ ആണോ..
അറിയില്ല ചേച്ചി… എന്നോട് ഒന്നും പറഞ്ഞില്ല.
മോളും പോയി ഒരുങ്ങിയ്ക്കോ, എന്നിട്ട് കൂടെ പോകാൻ നോക്ക്. ആഹ് പിന്നെ മോൾടെ കൈയിൽ കുട ഉണ്ടോ, ഒരെണ്ണം തരാമോ. എനിക്ക് ബസ് ഇറങ്ങി കുറച്ചു നടന്നു വേണം വീട്ടിലേക്ക് പോകേണ്ടത്, അതുകൊണ്ട് ആണേ..
ഒരു കുട ഇരിപ്പുണ്ട്. ഇന്നലെ അരുന്ധതിയമ്മ വാങ്ങി തന്നത് ആണ്. ഞാൻ അത് എടുത്തിട്ട് വരാം
പാർവതി റൂമിൽ ചെന്നു.അർജുൻ കുളിക്കുകയാണ്. പെട്ടന്ന് ഒരു ചുരിദാർ എടുത്തു ഇട്ടു. ചെറുതായി മേക്കപ്പ് ചെയ്തു. നെറുകയിൽ അല്പം സിന്ദൂരം എടുത്തു ഇട്ടു. അപ്പോളേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ അർജുൻ കേറി വരുന്നത് ആയിരുന്നു.
പാർവതി പിന്നിലേക്ക് മാറി.
കുട കൊണ്ട് പോയി സിന്ധു ചേച്ചിയ്ക്ക് കൊടുത്തു. അവരും പോകാൻ ഒരുങ്ങി നിൽക്കുകയാണ്..
അർജുനോടും യാത്ര പറഞ്ഞു സിന്ധു വൈകാതെ ഇറങ്ങി.
പാർവതി ആയിരുന്നു അർജുന് ഭക്ഷണം എടുത്തു കൊടുത്തത്.
ചായ കൊണ്ട് പോയി ടേബിളിൽ വെച്ചപ്പോൾ അവൻ വന്നു ഇരുന്നത്. പെട്ടെന്ന് ഹോട്ട് ബോക്സ് തുറന്നതും അവളുടെ കൈ തട്ടി ചായ മറിഞ്ഞു അവന്റെ ദേഹത്തേക്ക് വീണു.
ഡീ….
അലർച്ചയോടൊപ്പം അവന്റെ കൈ വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി.
പാർവതിയ്ക്ക് കരണം പുകഞ്ഞു. കണ്ണൊക്കെ കുഴിഞ്ഞു പോകും പോലെ തോന്നി.
നിനക്ക് എന്താടി കണ്ണ് കാണില്ലേ…
അവൻ പിടിച്ചു പാർവതിയെ ഉലച്ചു.
ഒന്നും പറയാതെ അവൾ കരഞ്ഞു കൊണ്ട് നിന്നു.
എന്ത് പറഞ്ഞാലും ഈ നാശം പിടിച്ചവൾ നിന്ന് മോങ്ങിക്കോളും.. ഏത് നശിച്ച നേരത്ത് ആണോ ഇതിനെ എടുത്തു തലേൽ വെയ്ക്കാൻ തോന്നിയത്. ഒക്കെ എന്റെ കഷ്ട്ടകാലം..എവിടെയെങ്കിലും പോയി തുലയെടി പുല്ലേ…
അവൻ ദേഷ്യം കൊണ്ട് എന്തൊക്കെയോ വിളിച്ചു കൂവി.
മനഃപൂർവം ചെയ്തത് അല്ല… പെട്ടെന്ന് കണ്ടില്ല.. സോറി..
പാർവതി വിങ്ങിപ്പൊട്ടി…..തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…