കനൽ പൂവ്: ഭാഗം 25
രചന: കാശിനാഥൻ
മനഃപൂർവം ചെയ്തത് അല്ല… പെട്ടെന്ന് കണ്ടില്ല.. സോറി..
പാർവതി വിങ്ങിപ്പൊട്ടി.
അർജുൻ മുകളിലേയ്ക്ക് പോയി. എന്നിട്ട് വീണ്ടും ഡ്രസ്സ് മാറി വന്നു.
ഭക്ഷണം കഴിയ്ക്കാൻ നിൽക്കാതെ പെട്ടന്ന് സ്റ്റേഷനിലേക്ക് പോയി.
തന്റെ വിധിയെ പഴിച്ചു കൊണ്ട് കരഞ്ഞു കൊണ്ട് അവിടെ നില്ക്കാനേ പാർവതിയ്ക്ക് അപ്പോൾ കഴിഞ്ഞുള്ളു..
തറ എല്ലാം ക്ലീൻ ചെയ്ത ശേഷം അവൾ തുടച്ചു വൃത്തിയാക്കി ഇട്ടു. എന്നിട്ട് സെക്യൂരിറ്റിയുടെ അടുത്ത് ചെന്നു, പോകേണ്ട വഴി ഒക്കെ ചോദിച്ചു മനസിലാക്കി.
ബസ് വരുന്ന സ്ഥലത്തേക്ക് 20മിനുട്ട് നടക്കാൻ ഉണ്ട്,
അതുകൊണ്ട് വേഗം ഇറങ്ങി.
ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു.ഭാഗ്യത്തിന് ബസ് പെട്ടെന്ന് കിട്ടി.
ബാങ്കിൽ ചെന്നപ്പോ കുറച്ചു സ്റ്റാഫ് ഒക്കെ എത്തി. ന്യൂ അപ്പോയ്ന്റ്മെന്റ് ആണെന്ന് അറിഞ്ഞു അവരൊക്കെ അവളെ നോക്കി പുഞ്ചിരിച്ചു. ഒരുപാട് വിഷമവും ബുദ്ധിമുട്ടും ഒക്കെ ഉണ്ടെങ്കിൽ പോലും പാർവതി അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ happy ആയിരുന്നു.. ശ്രേയ
പുതിയ , ഒരു കൂട്ടുകാരിയെയും കിട്ടി.അവർ ആയിരുന്നു പാർവതിയെ അസ്സിസ്റ്റ് ചെയ്യുന്നത്. ഇരുവരും പെട്ടന്ന് കമ്പനി ആയി. താൻ വിവാഹിത ആണെന്ന് ഉള്ള കാര്യം പാർവതി പറഞ്ഞു എങ്കിലും ആളാരാണ് എന്നൊന്നും ആരോടും അവൾ സൂചിപ്പിച്ചില്ല.അർജുൻ ഏത് നിമിഷം വേണേലും തന്നെ ഇറക്കി വിടും എന്നുള്ളത് അവൾക്ക് വ്യക്തമായിരുന്നു..
അന്ന് മുഴുവൻ നേരോം പാർവതിയ്ക്ക് ട്രെയിനിങ് ആയിരുന്നു.മൂന്നു മണി ആയപ്പോൾ മഴ തുടങ്ങി. കനത്ത മഴ നിന്നു പെയ്യുന്നുണ്ട്.
ശ്രേയ ആയിരുന്നു പാർവതിയെ ബസ് സ്റ്റാൻഡിൽ കൊണ്ട് ചെന്നു ആക്കിയത്. ഒരു പ്രകാരത്തിൽ അവൾ വണ്ടിയിൽ കയറി ഇരുന്നു.
മഴ ഇപ്പോൾ ഒന്നും തോരുന്ന ലക്ഷണം ഇല്ലെന്ന് അവൾക്ക് തോന്നി.
കുറച്ചു ആളുകൾ മാത്രം ആയിരുന്നു ബസിൽ ഉള്ളത്. പത്തു ഇരുപത് മിനിറ്റ് കൊണ്ട് പാർവതി ഇറങ്ങുന്ന സ്റ്റോപ്പ് എത്തി.
ഈശ്വരാ ഈ നശിച്ച മഴ…കുടയുമില്ല… ഒരു ഓട്ടോ കിട്ടാൻ അവൾ ചുറ്റിനും നോക്കി. അപ്പോളാണ് അർജുന്റെ വാഹനം വരുന്നത് പാർവതി കണ്ടത്.. അവൾ അവൻ കാണാൻ പാകത്തിന് റോഡിലേക്ക് ഇറങ്ങി നിന്നു. മഴ നനഞുകൊണ്ട്.
പക്ഷെ അർജുൻ വണ്ടി നിറുത്താതെ ഓടിച്ചു പോയി.
അവൾക്ക് ആണെങ്കിൽ അത് കണ്ട് കണ്ണു നിറഞ്ഞു ഒഴുകി.
നേരം ഇരുട്ട് വ്യാപിക്കാൻ തുടങ്ങി.
പാർവതി പിന്നീട് മഴ നനഞ്ഞു നടന്നു പോരുകയാണ് ചെയ്തത്.
നനഞ്ഞു ഒലിച്ചു അവൾ വീട്ടിൽ വന്നു കേറിയപ്പോൾ അർജുൻ ഹാളിൽ ഇരുന്നു ചായ കുടിക്കുന്നു.
പാർവതിയ്ക്ക് അവളുടെ നീയന്ത്രണം നഷ്ടമായി.
അർജുനേട്ടാ….
പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് വന്നപ്പോൾ അർജുൻ ഒന്ന് മുഖം തിരിച്ചു നോക്കി.
സ്ത്രീ സുരക്ഷയും, നീയമവും ഒക്കെ അറിയാവുന്ന ആളല്ലേ.. മഴയത്തു കുട ഇല്ലാതെ ഞാൻ വരുന്നത് നിങ്ങൾ കണ്ടത് അല്ലെ.എന്തൊരു ഇടിയും മിന്നലും ആയിരുന്നു.എന്നിട്ട് വണ്ടി ഒന്ന് നിറുത്താൻ ഉള്ള സന്മസ് എങ്കിലും കാട്ടിയോ….രാജശേഖരനോട് ദേഷ്യം ഉണ്ടെങ്കിൽ അത് തീർക്കേണ്ടത് എന്നോട് അല്ല,നേരിട്ട് ചെന്നു പക വീട്ടണം.ഇത് ഒരു മാതിരി തരം താഴ്ന്ന നാടകം ആയി പോയില്ലേ….. എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതി,എന്ത് തെമ്മാടിത്തരവും ഇറക്കാമെന്ന് കരുതിയല്ലേ….
ചീറിക്കൊണ്ട് വായിൽ വന്നത് എല്ലാം അവൾ വിളിച്ചു കൂവി.പക്ഷെ അർജുൻ അതൊന്നും മൈൻഡ് ചെയ്തില്ല.എന്നിട്ട് അവൻ ചായ കുടിക്കുന്നത് തുടർന്നു.
ജയിച്ചെന്ന് കരുതിയല്ലേ… പക്ഷെ… പക്ഷെ തോറ്റുപോയി നിങ്ങൾ… അത് എന്നെങ്കിലും ഒരിക്കൽ അറിയും.ഒരുപക്ഷെ അന്ന് ഈ പാർവതി ഭൂമിയിൽ ജീവനോടെ കാണില്ലരിക്കും,എന്നാലും ഈശ്വരൻ തെളിയിക്കും… അങ്ങനെ ഒരു ശക്തി ഈ ഭൂമിയിൽ ഉണ്ടെങ്കിൽ നിങ്ങൾ എല്ലാം മനസിലാക്കും….നെഞ്ച് പൊട്ടി പറയുകയാണ് ഞാൻ.
ഒരുപക്ഷെ ഞാൻ മരിച്ചു എങ്ങാനും പോയാൽ എന്റെ ശല്യം അതോടെ തീരുമെന്ന് കരുതിയാവും അങ്ങനെ പെരുമാറിയത്. എനിക്ക് ഉറപ്പുണ്ട്..
കിതപ്പോടെ പറഞ്ഞു കൊണ്ട് പാർവതി തിരിഞ്ഞതും അർജുൻ അവളെ വിളിച്ചു.നനഞ്ഞു നിൽക്കുന്ന അവളെ അർജുൻ ഒന്ന് നോക്കി. എന്നിട്ട് അവളുടെ അടുത്തേയ്ക്ക് വന്നു.
എടി…. അറിയണോ നിനക്ക് നിന്റെ തന്ത ചെയ്ത തെണ്ടിത്തരം. ഇത്രേംപറഞ്ഞ സ്ഥിതിക്ക് അത് കൂടി കേട്ടിട്ട് പോകാം..
തഞ്ചാവൂര് നിന്നും കച്ചവടം ചെയ്യാൻ വേണ്ടി ഉള്ളത് എല്ലാം വിറ്റ് പെറുക്കി വന്ന ഒരു പാവം മനുഷ്യൻ ഉണ്ടായിരുന്നു. ദേവ മംഗലം വീട്ടിൽ വിശ്വ നാഥൻ. ഭാര്യ അരുന്ധതി. മൂത്ത മകൻ കണ്ണൻ. അവനു 24വയസ്.. ബാക്കികുട്ടികൾ ഒക്കെ പറക്കമുറ്റത്ത പ്രായം ആയിരുന്നു.
നാട്ടിൽ വന്നു എന്തേലും കച്ചവടം തുടങ്ങാം എന്ന് പറഞ്ഞു വന്ന അയാൾ അയൽ വീട്ടിലെ ഒരുവനെ അതിയായി വിശ്വസിച്ചു. അവന്റെ പേര് രാജ ശേഖരൻ എന്നായിരുന്നു.ഭാര്യയും രണ്ടു മക്കളും തിരുവനന്തപുരത്ത് ആയിരുന്നു താമസം. അയാൾ ഒര് ജോലി തേടി വന്നത് ആണെന്നും, ഒരു തുണി ഫാക്ടറിയിൽ ആണ് ഇപ്പൊ വർക്ക് ചെയ്യുന്നത് എന്നും ഒക്കെ വിശ്വനാഥനോട് അറിയിച്ചു.
അവനും കച്ചവടത്തിൽ പങ്കാളി ആയി. കാശൊന്നും മുടക്കൻ ഇല്ലാ. എന്നാലും ജോലി ചെയ്തോളാം. സ്റ്റോക്ക് എടുക്കാൻ ഒക്കെ വെളിയിൽ പോകാം, അങ്ങനേയൊക്കെ പറഞ്ഞു ആയിരുന്നു അവന്റെ നീക്കം.ആദ്യം തുണി കച്ചവടം, ചെറിയ രീതിയിൽ, പിന്നീട് അത് ഉയർന്നു ഉയർന്നു, അയൽ സംസ്ഥാങ്ങളിൽ വരെ വ്യാപിച്ചു. വിശ്വ നാഥനും മൂത്ത മകൻ കണ്ണനുംകൂടി എല്ലാം നോക്കി നടത്തി. അവരുടെ ബുദ്ധി, തന്ത്രം, കഷ്ടപ്പാട്, അർപ്പണ മനോഭാവം… അതിലോടെ വളർന്ന വന്ന ബിസിനസ്. രാജ ശേഖരനെ അവർ തള്ളി കളയാതെ കൂടെ നിറുത്തി. എന്നാൽ ആ ചെറ്റയുടെ കുബുദ്ധിയിൽ തെളിഞ്ഞത് വേറെകാര്യങ്ങൾ ആയിരുന്നു.. 26ആമത്തെ വയസിൽ കണ്ണൻ ചേട്ടൻ കല്യാണം കഴിക്കുന്നു. രേണു ഏടത്തി ഞങ്ങളുടെ വീട്ടിൽ എത്തുന്നു.ക്രിത്യം ഒരു വർഷം കഴിഞ്ഞു അവർക്ക് കുഞ്ഞ് ജനിക്കുന്നു.പിന്നീട് വീട് ഒരു സ്വർഗമായി മാറി… എല്ലാവർക്കും സന്തോഷം. ഒപ്പം ബിസിനസ് അടിക്കടി വളരുന്നു.. എല്ലാ രീതിയിലും കുടുംബം പച്ച പിടിച്ചു വന്നു. പിന്നെയും രണ്ടു വർഷം കഴിഞ്ഞു പോയി. ഏടത്തി വീണ്ടും ഒരു കുഞ്ഞിന്റെ അമ്മയാവാൻ പോകുന്നു. അറിഞ്ഞതും എല്ലാവരും പുതിയ വാവയെ വരവേൽക്കൻ നോക്കി ഇരുന്നു.
അങ്ങനെയിരിക്കെ രാജ ശേഖരനെ കുറിച്ച് ചില സ്റ്റാഫ്സ് ഒക്കെ പരാതി പറയുന്നു. അയാളുടെ പണമിടപാട്… കണ്ണൻ അത് ശ്രദ്ധിക്കാൻ തുടങ്ങി. വൈകാതെ അവന്റെ കള്ളത്തരം പിടിയ്ക്കപ്പെട്ടു.
മര്യാദക്ക് കമ്പനിയിൽ നിന്നും ഇറങ്ങിപോയ്ക്കോണം എന്ന് പറഞ്ഞു കണ്ണൻചേട്ടനും അച്ഛനും താക്കീത് കൊടുക്കുന്നു.
രാജാശേഖരൻ കാല് പിടിച്ചു മാപ്പ് പറഞ്ഞു. പക്ഷെ അവർ കേട്ടില്ല. വഴക്ക് ഉണ്ടാക്കി ഇറക്കി വിട്ടു..
ഒരാഴ്ചയ്ക്ക് ശേഷം ഒരു ബുധനാഴ്ച. രേണു ഏടത്തിയ്ക്ക് pain ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ടൈം ആയത് കൊണ്ട് പെട്ടന്ന് തന്നെ ഡെലിവറി ആയി. കുഞ്ഞു ഉണ്ടായ സന്തോഷത്തിൽ അച്ഛനും ഏട്ടനും കൂടി ഓഫീസിൽ നിന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു.
എന്നാൽ അവിടെ എത്തും മുന്നേ ഏട്ടൻ ഓടിച്ച വാഹനത്തിൽ ഒരു ലോറി വന്നു ഇടിച്ചു,സ്പോട്ടിൽ വെച്ച് തന്നെ…..
അത് പറയുകയും അർജുന്റെ മിഴികൾ നിറഞ്ഞു….
വാക്കുകൾ കിട്ടാതെ തന്റെ മുന്നിൽ വിഷമിച്ചു നിൽക്കുന്ന അർജുനേ പാർവതി നോക്കി നിന്നു.
ഇതൊക്ക ചെയ്യിച്ചത് ആരാണെന്നോ… നിന്റെ തന്ത…. രാജ ശേഖരൻ…
അവൻ പിന്നീട് എന്റെ അമ്മയെ കാണാൻ വന്നു.. ഈ നാട് വിട്ട് പോയില്ലെങ്കിൽ ബാക്കി മക്കളെയും അവൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ അമ്മ ഞങ്ങളെ ഒക്കെ കൂട്ടി തിരിച്ചു പോകുകയായിരുന്നു.. എല്ലാം ഉപേക്ഷിച്ചു കൊണ്ട്… വമ്പൻമാരെ സ്വാധീനിച്ചു കൊണ്ട് അയാൾ എല്ലാം കൈക്കൽ ആക്കി.. പാവം എന്റെ അമ്മ പേടിച്ചു ഒപ്പിട്ട് കൊടുത്തു. അമ്മയ്ക്ക് വലുത് സ്വന്തം മക്കൾ ആയിരുന്നു…
പക്ഷെ… എടി… അവന്റെ കാലൻ എന്റെ രൂപത്തിൽ ഇവിടെ പുനർ ജനിച്ചു… വിടില്ല ആ പട്ടിയെ… ഈ അർജുൻ ഇഞ്ചിഞ്ചായി കൊല്ലും. അതിന്റ ഇടയ്ക്ക് ഒരു അപശകുനം ആയി വന്നത് ആണ് നീയ്.. വേണ്ടി വന്നാൽ നിന്നേം ……തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…