കനൽ പൂവ്: ഭാഗം 29
രചന: കാശിനാഥൻ
പാർവതിയാണെങ്കിൽ അമ്മയെക്കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു.ഒരു പ്രകാരത്തിൽ ആയിരുന്നു ജയശ്രീ അവളെ തന്നിൽ നിന്നും ഒന്ന് അടർത്തിമാറ്റിയത്.
മോൾടെ മുഖം ഒക്കെ എന്താ വല്ലാണ്ട് ഇരിക്കുന്നെ, സുഖം ഇല്ലെടാ….
അവർ വാത്സല്യത്തോടെ മകളെനോക്കി.
ചെറിയ പനി ഉണ്ടായിരുന്നു, പിന്നെ ഉച്ചയ്ക്ക് ഹോസ്പിറ്റലിൽ പോയി,മരുന്ന് വാങ്ങി, ഡ്രിപ് ഇട്ടിരുന്നു. അതൊക്കെ കൊണ്ട് ആശ്വാസം ആയിരുന്നു.
എന്റെ മോള് സൂക്ഷിക്കണേ, പനിയൊന്നും പിടിപ്പിക്കരുത് കേട്ടോ. വയ്യാണ്ടായാൽ എന്ത് ചെയ്യും കണ്ണാ..
ആ സമയത്തു സിന്ധുചേച്ചിയും എത്തി ച്ചേർന്നു.
അവരോട് കോഫി എടുക്കാൻ പറഞ്ഞ ശേഷം അർജുൻ പുറത്തേക്ക് ഇറങ്ങിപ്പോയി.
അമ്മേ, എനിക്ക് ഒരു ജോലി ഉണ്ട്, നമ്മൾക്ക് രണ്ടാൾക്കും കൂടി അന്തസ് ആയിട്ട് കഴിയാനുള്ളത് അവിടെ നിന്നും കിട്ടും. എന്റെയമ്മ ഇനി എവിടേക്കും പോകണ്ട. എന്റെ കൂടെ നിന്നോ..
വേണ്ട മോളെ, അതൊന്നും ശരിയാവില്ല, നീ ഇവിടെ സേഫ് ആയിട്ട് കഴിയു.അയാളുടെ ഒരു ശല്യവും നിനക്ക് ഇനി ഉണ്ടാവില്ല,എന്റെ മോൾക്ക് മനഃസമാദാനം കിട്ടണം,അത് മാത്രമേയൊള്ളു അമ്മയുടെ ഒരേയൊരു പ്രാർത്ഥന.
ജയശ്രീ കുറച്ചു സമയം കൂടെ മകളോട് സംസാരിച്ചു ഇരുന്നു.എന്നിട്ട് അവിടെ നിന്നും അവരോട് ഒക്കെ യാത്ര പറഞ്ഞു ഇറങ്ങി.
അർജുന്റെ മുന്നിൽ വന്നു നിന്ന് അവർ കൈകൂപ്പി തൊഴുതു പിടിച്ചു.
സാർ, എന്റെ മകളെ ഉപേക്ഷിക്കരുത്, അവൾ പാവമാണ്..
പെട്ടന്ന് അർജുൻ അവരുടെ കൈയിൽ കയറി പിടിച്ചു.
അമ്മ ടെൻഷൻ ആവാതെ പോയിട്ട് വരൂ,പിന്നെ എപ്പോ വേണമെങ്കിലും പാർവതിയെ കാണാൻ ആഗ്രഹം തോന്നുമ്പോൾ ഇവിടേക്ക് വരാം.. ആരെയും പേടിക്കണ്ട, അഥവാ എന്തേലും പ്രശ്നം ഉണ്ടായാൽ ബാക്കി കാര്യം ഞാൻ നോക്കികോളം..
അമ്മ പോകുന്നതും നോക്കി പാർവതി മുറ്റത്തു ഇറങ്ങി നിന്നു.അവളെ കൈ വീശി കാണിച്ചു കൊണ്ട് അവരുടെ കാറ് ഗേറ്റ് കടന്നു പോയി.
ഇരു മിഴികളും അമർത്തി തുടച്ചുകൊണ്ട് പാർവതി ഉമ്മറത്തേക്ക് കയറി വന്നപ്പോൾ അർജുൻ അവിടെ നിൽപ്പുണ്ട്
വേറെ ഹോസ്പിറ്റലിൽ പോണോ പാർവതി, പനി കുറവായോ..?
വേണ്ട …ഇപ്പൊ കുറവുണ്ട്,ആന്റി ബയോട്ടിക് തന്നു, അതു കഴിക്കുമ്പോൾ കുറഞ്ഞോളും..
അവൾ മറുപടിയും നൽകി.
സിന്ധുചേച്ചി പാചകം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. അവൾ അവരുടെ അടുത്തേക്ക് ചെന്നു.
ചേച്ചി, വീട്ടിൽപോയിട്ട് എന്തൊക്കെയുണ്ട് വിശേഷം, എല്ലാവരും സുഖമായിരിക്കുന്നോ.
ഉവ്വ് മോളെ, സുഖം… മോൾക്ക് പനിപിടിച്ചു ല്ലെ..
ആഹ്,, ക്ലൈമറ്റ് മാറുന്ന കൊണ്ടാ ചേച്ചി, ഞാനേ ഒന്ന് പോയി ദേഹം ഒക്കെ കഴുകി വരാം, ചേച്ചി എനിക്ക് ഒരു കട്ടൻ ചായ കൂടെ എടുത്തു വെയ്ക്കാമോ.
ആഹ് ശരി മോളെ,,,
അവൾ മുകളിലെ റൂമിലേക്ക് ചെന്നു.
ഇളം ചൂട് വെള്ളത്തിൽ ഒന്ന് ദേഹം ഒക്കെ കഴുകി ഇറങ്ങി വന്നപ്പോൾ വല്ലാത്ത ഒരു സമാധാനം പോലെ.
പാവം അമ്മ, തന്നേ തിരക്കി വന്നത് ഓർത്തപ്പോൾ അവൾക്ക് ഒരുപാട് സങ്കടം തോന്നി.എങ്ങനെയെങ്കിലും അയാളിൽ നിന്നും അമ്മയെ രക്ഷപ്പെടുത്തണം.അവൾ എന്തൊക്കെയോ കണക്ക്കൂട്ടലുകൾ ഒക്കെ നടത്തി.
പാർവതി……
അർജുന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി.
എടോ…. എനിക്ക് അറിയില്ലാരുന്നു, ഈ കാര്യങ്ങളൊന്നും, അതുകൊണ്ടാ തന്നോട് അങ്ങനെയൊക്കെ പെരുമാറിയത്, സോറി ടൊ….
അർജുൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.
എല്ലാം പറയണമെന്ന് കരുതിയതാ, പക്ഷെ എന്തോ, പിന്നീട് വേണ്ടന്ന് വെച്ചു..
പിന്നെയും എന്തൊക്കെയോ പറയാൻ തുടങ്ങിയത് ആയിരുന്നു അവള്. പക്ഷെ സങ്കടം വന്നു തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കുന്നു. മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ..
ദയനീയമായി അവനെയൊന്നു നോക്കി.
മോളെ.. പാർവതി,,
സിന്ധുചേച്ചി അവൾക്കായുള്ള കാപ്പിയും ആയിട്ട് വന്നത് ആയിരുന്നു.
ചേച്ചി… ഞാൻ താഴേക്ക് ഇറങ്ങി വന്നേനെല്ലോ….
അത് സാരമില്ല, മോള് ഇത് കുടിക്ക്. എന്നിട്ട് കുറച്ചു സമയം കിടക്കാൻ നോക്ക്. മുഖം ഒക്കെ വല്ലാണ്ട് ആയിരിക്കുവാ.
പറഞ്ഞ ശേഷം അവര് താഴേക്ക് ഇറങ്ങി പോയി.
പാർവതി…
വീണ്ടും അർജുന്റെ ശബ്ദം.
താൻ റെഡി ആവൂ, ഇപ്പോളത്തെ പനിയൊന്നും വെച്ചോണ്ട് ഇരിക്കാൻ പറ്റില്ല.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോയി ഒന്ന് കാണിക്കാം..
അവളുടെ ക്ഷീണിച്ച മുഖം കണ്ട് അർജുൻ വീണ്ടും പറഞ്ഞു.
ഇന്നൂടെ നോക്കാം, എന്നിട്ട് നാളെ പോയി കാണിക്കാം.
തലവേദന കൂടുതൽ ഉണ്ടോടോ….
അതു ചോദിക്കുമ്പോൾ അവ്നിൽ വല്ലാത്ത കുറ്റബോധം നിറഞ്ഞു
ഹേയ്.. കുഴപ്പമില്ലന്നേ…മെഡിസിൻ ഉണ്ടല്ലോ ഇപ്പൊ.
കോഫി കുടിക്ക്.. ഞാൻ ഇപ്പൊ വരാം..
തന്റെ ഫോണിൽ കാൾ വന്നതും അർജുൻ അതെടുത്തു ബാൽക്കണിയിലേ യ്ക്ക് പോയി.
അമ്മ ആയിരുന്നു ലൈനിൽ. അവൻ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു കേൾപ്പിച്ചു.
എന്റെ മോനേ സത്യമാണോടാ ഇതൊക്കെ.
അതെയമ്മേ… പാർവതിയുടെ അമ്മയാണ് ഈ വിവരം ഒക്കെ എന്നോട് പറഞ്ഞത്. അവളുടെ അച്ഛൻ അല്ല രാജശേഖരൻ.
ഈശ്വരാ… ആ കുട്ടി. അവളോട് അങ്ങനെ ഒക്കേ പെരുമാറിയല്ലോ മോനേ.. എന്നിട്ടും ഒരക്ഷരം പോലും പറയാതെ എല്ലാം സഹിച്ചു നിന്നല്ലോ പാർവതി.
അമ്മ പറയുന്നത് കൂടി കേട്ടപ്പോൾ അർജുൻ ആകെ തളർന്നു. അവനെ ഏറ്റവും വിഷമിപ്പിച്ചത്, അവളുടെ തല വേദന ആയിരുന്നു. താനും പല തവണ അവളെ അടിച്ചു. ബെഡിലേക്ക് തള്ളിയപ്പോൾ ഒക്കെ തല പോയി ഇടിച്ചു. വേദനയോടെ തന്റെ അരികിലായി ഇരുന്ന് കരഞ്ഞവളെ ഓർക്കും തോറും അർജുന് തന്റെ ചങ്ക് പിടയുകയായിരുന്നു.
എത്രമാത്രം അവൾ എല്ലാം സഹിച്ചു, ഈ സ്ഥാനത്തു വേറെ ഏതൊരു പെൺകുട്ടി ആണേലും
അവൾ തന്നോട് എല്ലാം തുറന്നു പറഞ്ഞേനെ.. പക്ഷെ പാർവതി….
അവൾക്ക് അത്രമാത്രം ഭയം ആയിരുന്നു രാജ ശേഖരനെ.. അതുകൊണ്ട് മാത്രം ആണെല്ലാം തന്നിൽ നിന്നും ഒളിച്ചത്..
എന്റെ മകളെ ഉപേക്ഷിയ്ക്കരുതേ സാറെ….
പാർവതിയുടെ അമ്മ തന്റെ കാലിൽ വീഴാൻ തുടങ്ങിയ നിമിഷം…
അതിനേക്കാൾ ഒക്കെ ഉപരിയായി രാജശേഖരനെ കാണുന്ന അവസരങ്ങളിൽ ഒക്കെ തന്നോട് ചേർന്ന് തന്റെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് തന്റെ പിന്നിലായി ഒതുങ്ങിയ പാർവതിയെ ആയിരുന്നു അവൻ ഓർത്തത്.
അയാൾ ചേർത്തു പിടിക്കാൻ വരുമ്പോളൊക്കെ അവൾ തന്നിലേക്ക് അടുത്തു നിൽക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങി വരും വഴി അതിന്റെ പേരിൽ താൻ അവളെ ഓരോന്ന് പറഞ്ഞു. നിന്റെ അവിടോമിവിടോം എന്റെ നേർക്ക് മുട്ടിയ്ക്കുകയാണെന്ന് വരെ പറഞ്ഞു അധിക്ഷേപിച്ചു..
ഗുരുവായൂരപ്പനാണേൽ സത്യം, താൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല എന്ന് പറഞ്ഞു അരികിൽ ഇരുന്ന് കരഞ്ഞവൾ..
എത്രയൊക്കെ അനുഭവിച്ചു അയാളിൽ നിന്നും.. ആ ദുഷ്ടന്റെ
ഭാവം വേറെ ആണെന്ന് അറിയാവുന്നത് കൊണ്ട് അവൾ തന്നോട് ച്ചേർന്നു നിന്നത്.
അർജുൻ കുറേ ഏറെ നേരം ബാൽക്കണിയിൽ നിന്നു.
വീണ്ടും ആരോ ഫോണിൽ വിളിച്ചപ്പോൾ അവൻ അതും അറ്റൻഡ് ചെയ്തു കൊണ്ട് എഴുന്നേറ്റു.
അകത്തേക്ക് കയറി വന്നപ്പോൾ ഡ്രസിങ് റൂമിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന പാർവതിയെ ആയിരുന്നു കണ്ടത്….തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…