" "
Novel

കനൽ പൂവ്: ഭാഗം 32

രചന: കാശിനാഥൻ

പാർവതിയേ ഒരാൾ വന്നു തട്ടാൻ തുടങ്ങിയതും അർജുൻ പെട്ടെന്ന് അവളെ തന്നിലേക്ക് ചേർത്തു നിറുത്തി.എന്നിട്ട് അകത്തേക്ക് പോയതും.

പെട്ടെന്ന് അവൻ അങ്ങനെ തോളിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചപ്പോൾ പാറു ഒന്ന് ഞെട്ടിയിരുന്നു.

നല്ല തിരക്ക് ആണ്, പക്ഷെ ഫുഡ്‌ ഒക്കെ സൂപ്പറാ, അതാണ് ഇങ്ങോട്ട് പോന്നത്..
അവൻ അവളോട് മന്ത്രിച്ചു.

ഒരുപാട് ഏരിയ തിരിച്ചുള്ള വലിയൊരു റസ്റ്റ്‌റെന്റ്.
പാർവതി എല്ലാം നോക്കിക്കൊണ്ട് അർജുന്റെ അടുത്തായി ഇരുന്നു.

അപ്പോളാണ് അവളുടേ ഒരു ഫ്രണ്ട്നേ കണ്ടത്.

നിഹാൽ മേനോൻ.

ഹലോ പാറുസ് …
ഒരാൾ പേരെടുത്തു വിളിക്കുന്നത് കേട്ട് കൊണ്ട്, പാർവതിയും അർജുനും ഒരുപോലെ തിരിഞ്ഞു നോക്കി.

സിനിമ നടനെ പോലെ ഒരുവൻ. അവളുടെ മിഴികളും ഒരുപോലെ വിടർന്നു.

നിഹാൽ…
അവൾ എഴുന്നേറ്റതുമയാൾ അവളുടെ അടുത്തേക്ക് വന്നു.

എത്ര നാളായി പെണ്ണേ കണ്ടിട്ട്, നിന്റെ ഒരു വിവരോം ഇല്ലാലോ…

ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ട്.തനിക്ക് സുഖം അല്ലെ..

ഹമ്… സുഖം, അങ്ങനെ പോകുന്നു… നിഹാൽ ഒറ്റയ്‌ക്കെ ഒള്ളു..

അല്ലടോ..വൈഫും അമ്മയും ഉണ്ട്. അവർ വാഷ് റൂമിലേക്ക് പോയതാ .പറഞ്ഞു കൊണ്ട്
അവൻ അർജുനേ നോക്കി ഒന്ന് പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു.

എന്റെ ഫ്രണ്ട് ആണ്, ഞങ്ങൾ ഒരുമിച്ചു ആയിരുന്നു പഠിച്ചത്, പ്ലസ് ടു മുതൽക്കേ…

അവൾ പറഞ്ഞതും അർജുൻ അവനു ഷേക്ക്‌ഹാൻഡ് നൽകി.

പിന്നീട് നിഹാലിന്റെ ഭാര്യയെയും മകളെയും ഒക്കെ അർജുൻ പരിചയപ്പെട്ടു..

തിരികെ ഇരുവരും വീട്ടിൽ എത്തിയപ്പോൾ നേരം മൂന്നു മണി കഴിഞ്ഞിരുന്ന്.
വന്ന പാടെ അർജുൻ വേഷം മാറ്റി യൂണിഫോം ഇട്ടു കൊണ്ട് സ്റ്റേഷനിലേക്കും പോയി.
പനിയും ക്ഷീണവും ഒക്കെ ഉള്ളത് കാരണം പാർവതി കിടന്ന് ഉറങ്ങിപ്പോയി.

7മണി ആയിട്ടും അവൾ എഴുന്നേൽക്കാതെ വന്നപ്പോൾ സിന്ധുചേച്ചി വന്നാണ് അവളെ വിളിച്ചു ഉണർത്തിയത്.

ടാബ്ലറ്റ് ആണോന്ന് അറിയില്ല ചേച്ചി, ഉറങ്ങിപ്പോയി.

അവൾ ബെഡിൽ എഴുന്നേറ്റു ഇരുന്നു കൊണ്ട് അവരോടായി പറഞ്ഞു.
സാരമില്ല മോളെ… ഞാൻ അതാണ് മോളെ വിളിക്കാഞ്ഞതും.. സാറ് എപ്പോ വരും. അറിയാമോ?

അറിയില്ല ചേച്ചി, എന്നോട് ഒന്നും പറഞ്ഞില്ല…എന്താ, ആരെങ്കിലും കാണാൻ വന്നോ…?

ഇല്ല മോളെ, വെറുതെ ചോദിച്ചതാ.പിന്നെ ഏതോ മന്ത്രി വരുന്നുണ്ട്, അതുകൊണ്ട് പോയതാണെന്ന് ജോസേട്ടൻ പറഞ്ഞു.പുറത്തു ഭയങ്കര മഴയാ മോളെ..ഇന്ന് തോരുന്ന ലക്ഷണം ഇല്ലാ

അതെയോ… ഒരുപാട് നേരം ആയോ തുടങ്ങിട്ട്..

അഞ്ച് മണിക്ക് ആരംഭിച്ചതാ.. ഇത്‌ വരെ തോന്നില്ല

എനിക്ക് ഒരു കപ്പ് കോഫി തരാമോ ചേച്ചി, വല്ലാത്ത പരവേശം പോലെ..
അവൾ ചോദിച്ചതും സിന്ധു ചേച്ചി വേഗം താഴേക്ക് ഇറങ്ങിപ്പോയി.

പാർവതി എഴുന്നേറ്റു പോയി ചൂട് വെള്ളത്തിൽ ദേഹമൊക്കെ കഴുകി വന്നു..

സിന്ധുചേച്ചി കോഫി എടുത്തു വെച്ചിരുന്നു. അത് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ ഒന്ന് ഉഷാറായി.

കാളിംഗ് ബെൽ ശബ്ധിച്ചതും സിന്ധു ചെന്നു വാതിൽ തുറന്നു.

അർജുൻ സാർ ഇല്ലേ ഇവിടെ.

ശബ്ദംകേട്ട ഭാഗത്തേക്ക്‌ പാർവതി നോക്കി.
രാജ ശേഖരൻ തമ്പി.
അയാളെ കണ്ടതും അവൾക്ക് തല കറങ്ങി.

സാർ സ്റ്റേഷനിൽ ആണല്ലോ… നിങ്ങൾ ആരാണ്.പുറത്തു വെയിറ്റ് ചെയ്താൽ മതി..
അവർ ഒച്ച വെച്ചു, എങ്കിലും രാജ ശേഖരൻ അകത്തേക്ക് കയറി വന്നു.

പാർവതിയേ കണ്ടു ഒരു വഷളൻ ചിരിയോടെ അവളുടെ നേർക്ക് നടന്നു വന്നു.

വിട്… വിടെന്നേ…. മാറിക്കെ… ചേച്ചി… അർജുനേട്ടനെ വിളിക്ക്…
പാർവതി ശബ്ദം ഉയർത്തി.

പക്ഷേ ഒരു അട്ടഹാസത്തോടെ രാജ ശേഖരൻ അവളുടെ അടുത്തേക്ക് വന്നു.

സെക്യൂരിറ്റി……
സിന്ധു ചേച്ചി ഉറക്കെ വിളിക്കുന്നുണ്ട്. പക്ഷെ ആ വിളി കേൾക്കാൻ അയാൾ പുറത്ത് ഇല്ലായിരുന്നു.
പുറത്ത് പെയ്യുന്ന ശക്തമായ മഴ….. ആ വലിയ വീട്ടിൽ നിന്നും അവര് ഉറക്കെ ബഹളം കൂട്ടിയെങ്കിലും അതൊന്നും ആരും കേട്ടില്ല.

രാജശേഖരന്റെ കൈയിൽ ആഞ്ഞു കടിച്ചിട്ട് പാർവതി പിന്നിലൂടെയുള്ള വഴിയേ ഇറങ്ങി ഓടി.

കോരിചൊരിയുന്ന മഴയത്തു ആ പെൺകുട്ടിയുടെ പാദങ്ങൾ വേഗത്തിൽ ചലിച്ചു.
ഏതെങ്കിലും ഒരു വാഹനം ഒന്ന് വന്നിരുന്നെകിൽ….. അവൾ പ്രാർത്ഥിച്ചു കൊണ്ട് ഓടി…തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"