കനൽ പൂവ്: ഭാഗം 34
രചന: കാശിനാഥൻ
നിങ്ങളുടെ കുടുംബത്തോട് ദ്രോഹം ചെയ്തവന്റെ ജീവൻ പോയില്ലേ. ഇനി എന്നേ വെറുത വിട്ടേയ്ക്ക്.എനിക്ക് ഒരു ജോലിയുണ്ട്, അത് വെച്ചു ഞാൻ എവിടെയെങ്കിലും എന്റെ അമ്മയും ആയിട്ട് കഴിഞ്ഞോളം.പറഞ്ഞുകൊണ്ട് അവൾ ഗേറ്റ് കടന്നു ഇറങ്ങി.
ചേച്ചി……അവിടെ നിന്നെ
ചക്കി ഓടിവന്നിട്ട് പാർവതിയുടെ കയ്യിൽ പിടിച്ചു.
വണ്ടിയിൽ കയറു. ഞങ്ങള് കൊണ്ട് പോയി വിടാം.. ചേച്ചി ആകെ ക്ഷീണിച്ചല്ലെ.. വരുന്നേ.
ചക്കി അവളെ ഒരുപാട് നിർബന്ധിച്ചു.
സാരല്ല്യ.. മോള് ചെല്ല്.. എന്റെ ശത്രുവിനെ കാലൻ വന്നിട്ട് തിരികെ യമപുരിയിലേയ്ക്ക് കൊണ്ട് പോയി. ഇനി എനിക്ക് ഈ ലോകത്തു പേടിയ്ക്കാൻ ഒന്നുമില്ല…..
അവളുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം ഒരു മന്ദഹാസത്തോടെ പാർവതി മുന്നോട്ട് നടന്നു.
അർജുൻ…. അവളെ വിളിക്ക് മോനേ, ഒറ്റയ്ക്ക് പോയിട്ട് അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ…..
അരുന്ധതി വന്നിട്ട് മകന്റെ കൈയിൽ പിടിച്ചു.
അവള് പോകട്ടെ, ആർക്കു വേണം ഇനി ആ സാധനത്തിനെ.. പാവം സിന്ധുചേച്ചി.. അവരുടെ ജീവിതം തകർന്നില്ലെ…ഇവളൊരുത്തി കാരണം ആണ് ഇന്ന് ഇങ്ങനെ ഒക്ക നടന്നെ..
പറഞ്ഞു കൊണ്ട് അർജുൻ വീടിന്റെ ഉള്ളിലേക്ക് കയറിപോയി.
അവൻ ഉച്ചത്തിൽ പറയുന്നത് കേട്ട് കൊണ്ട് പാർവതി ആ ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി.
ചേർത്ത് പിടിച്ച കൈകൾ കൊണ്ട് ഇന്ന് കാരണത്ത് അടിച്ചത്.
അവളുടെ ഉള്ളം വിങ്ങി.
ഈ അസമയത്തു തന്നേ പോലൊരു പെൺകുട്ടി ഇങ്ങനെ പോകുന്നത് ഒട്ടും സേഫ് അല്ലടോ.. വന്നു വണ്ടിയിൽ കയറു.. ഞങ്ങൾ കൊണ്ടുപോയി വിടാം.. എവിടെയാണെന്ന് വെച്ചാൽ…
അരുൺ പറയുന്നത് കേട്ട് കൊണ്ട് അവൾ മുഖം ഉയർത്തി അവനെയൊന്നു നോക്കി.
ഇനിയും മഴ പെയ്യുമെന്ന് തോന്നുന്നു… താൻ വാടോ..
പറഞ്ഞു തുടങ്ങിയതും വെള്ളത്തുള്ളികൾ അവരുടെ ദേഹത്തേക്ക് വീഴാൻ തുടങ്ങി.ചക്കിയും ലെച്ചുഅമ്മയും ഒക്കെ ഏറെ നിർബന്ധിച്ചു അവളെ വണ്ടിയിൽ കയറ്റി..
ഒന്ന് അലറികരയാൻ പാർവതിയുടെ ഉള്ളം വെമ്പി.
അത്രമേൽ അവൾ സങ്കടം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു…
ആരാണെന്നോ എവിടെയുള്ളവർ ആണെന്നോ അറിയില്ല… എന്നാലും എത്ര കണ്ടു തന്നെ അശ്വസിപ്പിക്കുന്നു.
ചക്കി അവളോട് ചേർന്ന് ഇരുന്ന്കൊണ്ട് ഓരോന്ന് പറയുന്നുണ്ട്.
ഇടയ്ക്കു ഒക്കെ വെറുതെ തല കുലുക്കിക്കൊണ്ട് പാർവതി ഇരുന്നു.
അപ്പോളേക്കും മഴ ശക്തിയാർജിച്ചു.
പല കൈത്തോടുകളും നിറഞ്ഞു ഒഴുകി തുടങ്ങി. റോഡിലേക്ക് ഒക്കെ വെള്ളം കയറുകയാണ്…
ഓഹ്.. മുൻപോട്ട് പോകാൻ പോലും കഴിയുന്നില്ലല്ലോ…
അരുൺ വണ്ടി ഒതുക്കി നിറുത്തി.
ശോ… ഇനി എന്താ ചെയ്കാ.. എന്റെ മഹാദേവാ എന്തൊരു പരീക്ഷണം ആണോ…
ലെച്ചുഅമ്മ വിഷമത്തോടെ പറഞ്ഞു.
കുറച്ചു സമയം നോക്കാം.. എന്നിട്ട് മാർഗം ഇല്ലെങ്കിൽ, നമ്മൾക്ക് ഇവിടെ എവിടെയെങ്കിലും ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്യാം.
അരുൺ പറഞ്ഞതും പിന്നീട് ആരും ഒന്നും മിണ്ടിയില്ല…
പ്രാർത്ഥനയോടെ എല്ലാവരും കഴിഞ്ഞു കൂടി.
ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മഴ ഒന്ന് തോർന്നു തുടങ്ങി.
ഹമ്… ഇത്തിരി ശമനം ഉണ്ട്. പോകാം അല്ലെമ്മേ..
ആഹ്, പോയി നോക്കാം മോനേ..
അങ്ങനെ വീണ്ടും അവൻ വണ്ടി സ്റ്റാർട്ട് ആക്കി.
യാതൊരു കാരണവശാലും ആ ഭാഗത്തേക്ക് പോകാൻ പറ്റില്ല.. നിറയെ വെള്ളം കേറി.. മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് റോഡെല്ലാം ബ്ലോക്ക് ആണേ..
ഒരു പോലീസ്‌കാരൻ അറിയിച്ചതിനെ തുടർന്നു പാർവതിയുടെ വീടിരിക്കുന്ന ഭാഗത്തേക്ക് പോകാതെ അരുൺ അവളെ ഒന്ന് നോക്കി.
മോനേ ആ സാറിനോട് ചോദിക്ക്, ഏതെങ്കിലും ഹോട്ടൽ കിട്ടുമോന്ന്. എന്നിട്ട് നമ്മൾക്ക് ഇന്ന് അവിടെ നിൽക്കാം. നാളെ കാലത്തെ ഈ കുട്ടിയേ കൊണ്ടുപോയി ആക്കാം. എന്നിട്ട് മടങ്ങാം..
അങ്ങനെ അയാളോട് അന്വേഷിച്ചു പെറുക്കി ഒരു പ്രകാരത്തിൽ എല്ലാവരും ച്ചേർന്നു ടൗണിൽ നിന്നും കുറച്ചു മാറി ഒരു ഹോട്ടലിൽ രണ്ട് മുറിയെടുത്തു.
ചക്കിയുടെ പിന്നാലെ കുനിഞ്ഞ മുഖത്തോടെ പാർവതി നടന്നു.വല്ലാത്ത കുറ്റബോധ, താൻ കാരണം ആണല്ലോ ഇവരും കൂടി ഇതിലേക്ക് ഉൾപ്പെട്ടത്. പ്രായമായ ആ അമ്മയെ കൂടെ നോക്കിയപ്പോൾ അവൾക്ക് നൊമ്പരം തോന്നി.
തണുത്തു വിറച്ചു എല്ലാവരും നടന്നു റൂമിലേക്ക് വന്നു.
ബുദ്ധിമുട്ട് അയീന്ന് അറിയാം, മാപ്പ് ചോദിക്കാൻ പോലും ഉള്ള അർഹതയും ഇല്ലാ, പക്ഷെ എന്റെ മുന്നിൽ വേറൊരു മാർഗവും ഇല്ലാണ്ട് ആയിപ്പോയി..
ചക്കിയുടെ കൈയിൽ പിടിച്ചു പാർവതി വിതുമ്പി.
ഹേയ്.. സാരമില്ല ചേച്ചി,ഈ മഴ ഇങ്ങനെ പെയ്ത കൊണ്ട് അല്ലെ, ഇല്ലെങ്കിൽ ചേച്ചിയേ ചേച്ചിടെ അമ്മേടെ അടുത്തു എത്തിച്ചേനന്നേ… ഇങ്ങനെ കരഞ്ഞു സങ്കടപ്പെട്ടിട്ട് എന്തേലും അസുഖം പിടിപ്പിക്കല്ലേ.
അപ്പോളേക്കും നിലമോള് എഴുന്നേറ്റ് ഉറക്കെ കരഞ്ഞു.
അച്ചോടാ.. പൊന്നേ, കരയല്ലേടാ വാവേ…
ചക്കി കുഞ്ഞിനെയും തോളത്തു ഇട്ടു കൊണ്ട് മുറിയിലൂടെ നടന്നു.
ചപ്പാത്തിയും എഗ്ഗ് റോസ്റ്റും പറയാം, അതേ ഒള്ളു, ബാക്കിയെല്ലാം തീർന്നു കേട്ടോ.
അരുണിന്റെ ശബ്ദം കേട്ട് കുഞ്ഞ് തല പൊക്കി നോക്കി. എന്നിട്ട് നിറയെ അലുക്കുകൾ തീർത്ത വെള്ളികൊലുസുകൊണ്ട് അവളുടെ കാലുകൾ ഇളക്കി ശബ്ദം പുറപ്പെടുവിച്ചു.
അത് കണ്ടതും അരുൺ പുഞ്ചിരിയോടെ അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ മേടിച്ചു..
നിലാ…. വാവയ്ക്ക് വിശക്കുന്നുണ്ടോടാ….എന്തിനാ എന്റെ പൊന്നൂസ് കരഞ്ഞത്, എന്താ പറ്റിയെന്നേ. ഈ പ്പെണ്ണ് വഴക്ക് കൂടിയോ…
ഓരോന്ന് ചോദിച്ചുകൊണ്ട് അവൻ കുഞ്ഞിനെയു കൂട്ടി വെളിയിലേക്ക് പോയി.
ചേച്ചിയ്ക്ക് കുളിച്ചു ഫ്രഷ് ആകണ്ടേ.. മൊത്തം നനഞ്ഞു കുളിച്ചു ഇരുന്നാൽ പനി പിടിക്കും..ഈ ബാഗിൽ ഡ്രസ്സ് വല്ലതും ഉണ്ടോന്നേ..
ഹമ്… ഉണ്ട്, ഞാൻ കുടിച്ചോളാം മോളെ..
ലച്ചുഅമ്മയും അച്ചമ്മയും തൊട്ടടുത്തു ഉള്ള റൂമിൽ ആയിരുന്നു.
ചക്കി അവിടേക്ക് പോയി, വേഷം ഒക്കെ ഒന്ന് മാറ്റി ഫ്രഷ് ആവാൻ വേണ്ടി.
ആ സമയം കൊണ്ട് പാർവതിയും കുളി കഴിഞ്ഞു ഇറങ്ങിവന്നു.
അരുൺ പുറത്തു നിൽക്കുന്നകണ്ടു അവൾ അവന്റെ അടുത്തേക്ക് പോയി.
സാർ… എനിക്ക് എന്റെ അമ്മയെ ഒന്ന് വിളിക്കാനാ, ആ ഫോണോന്ന് തരാമോ..
മടിച്ചു മടിച്ചു അവൾ ചോദിച്ചു .
ഹമ്… തരം, റൂമിൽ ഇരിപ്പുണ്ട്.ഒരു മിനുട്ട്.
പറയുന്നതിനൊപ്പം അവൻ അവിടേക്ക് നടന്നു കഴിഞ്ഞു.
എന്നിട്ട് അവന്റെ ഫോണും ആയി ഇറങ്ങി വന്നു.
പാർവതി അമ്മയുടെ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫ് ആയിരുന്നു അത്.
എന്ത് പറ്റി, കിട്ടുന്നില്ലേ.
ഓഫ് ആയിട്ടിരിക്കുവാ, കിട്ടുന്നില്ല സാറെ..
അവൾ ഫോണ് തിരികെ കൊടുത്തുകൊണ്ട് ദയനീയമായി അവനെനോക്കി പറഞ്ഞു.
ഹമ്….നാളെ അവിടെ വിട്ടിട്ട് ഞങ്ങൾ പോകുവൊള്ളൂ, താൻ ടെൻസ്ഡ് ആവാതെ….തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…