കനൽ പൂവ്: ഭാഗം 35

കനൽ പൂവ്: ഭാഗം 35

രചന: കാശിനാഥൻ

അന്ന് രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാതെ പാർവതി വെറുതെ കിടന്നു. അർജുന്റെ പെട്ടന്ന് ഉണ്ടായ മാറ്റം.. അതെന്താണന്ന് എത്രയൊക്കെ ആലോചിച്ചു നോക്കിയിട്ടും പിടി കിട്ടുന്നില്ല. അമ്മയിപ്പോ എവിടെയാണോ,ഒറ്റയ്ക്ക് ഓരോന്ന് ആലോചിച്ചു കൂട്ടി യിരിക്കാവു.അയാളുടെ ബോഡി ഇനി നാളെ ആവും വീട്ടിൽ എത്തിയ്ക്കുന്നത്. അതിനു മുന്നെ താൻ അങ്ങട് ചെല്ലും. മഴ ഒന്ന് തോർന്നാൽ മതിയായിരുന്നു. ചക്കിയും കുഞ്ഞും തൊട്ടപ്പുറത്തുള്ള ബെഡിൽ കിടന്നു ഉറങ്ങുന്നുണ്ട്. നിലയില്ലാകയത്തിൽ മുങ്ങി ച്ചാവാൻ വേണ്ടി നിന്ന തന്നെ കൈ പിടിച്ചു കയറ്റിയവരാണ്‌. ദൈവദൂതർ... നാളെ കാലത്തെ തന്നെ പുറപ്പെടണം, ഇനി ഇവരെ ബുദ്ധിമുട്ടിക്കാൻ ഇട വരുത്തരുതു. *** രാവിലെ 8മണിയോടെ എല്ലാവരും ഫ്രഷ് ആയി ഇറങ്ങി. ലെച്ചുഅമ്മയും അച്ഛമ്മയുമൊക്കെ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നു. ചക്കി കുളിക്കാൻ കേറിയ നേരത്ത് താൻ ആയിരുന്നു കുഞ്ഞുവാവയെ പിടിച്ചിരുന്നത്. അപരിചിതയെ കണ്ടു ആദ്യം ഒന്ന് നിലവിളിച്ചുങ്കിലും പിന്നീട് കുഞ്ഞു ഓക്കേ ആയി മാറി. ഒരു ഇടിയപ്പം അല്പം ചെറു ചൂടുള്ള പാലും പഞ്ചസാരയും ചേർത്ത് കുഴച്ചു വെച്ചിട്ട് അതിൽ നിന്നും കുറേശെ എടുത്തു കൊടുക്കുകയാണ് പാർവതി. കുഞ്ഞു കഴിക്കുന്നുണ്ട്.. അതും കണ്ട്കൊണ്ടാണ് അരുൺ കയറി വന്നത്. പെട്ടന്ന് പാർവതി കുഞ്ഞിനേയും കൊണ്ട് എഴുന്നേറ്റു. ചക്കി എവിടെ? കുളിയ്ക്കുവാണോ. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് കൊണ്ട് അവൻ ചോദിച്ചു. അതെ... കുളിയ്ക്കുവാ സാറെ. അവളുടെ കൈയിൽ ഇരുന്ന വാവയെ മേടിക്കാൻ അവൻ കൈ നീട്ടി എങ്കിലും കുഞ്ഞു പിറകോട്ടു വലിഞ്ഞു, അവളുടെ തോളിൽ മുഖം പൂഴ്ത്തി. എടാ... വാടാ ചക്കരെ, അച്ഛഎടുക്കാം അവൻ ഒന്ന് രണ്ട് വട്ടം നിർബന്ധിച്ചു, പക്ഷെ അത് വെറുതെ ആയിപ്പോയ് ഇത്തിരി ഭക്ഷണം കൂടെ കഴിപ്പിക്കാം, എന്നിട്ട് തരാം സാറെ പെട്ടന്ന് പാർവതി അവനോട് പറഞ്ഞു. ചക്കി ഇറങ്ങി വന്നപ്പോൾ അരുൺ റൂമിലുണ്ട്. ഏട്ടന്റെ കൈയിലേക്ക് വന്നില്ലേ, ഞാൻ വിളിച്ചിട്ടും വരുന്നില്ലന്നെ.. പാർവതിയോട് ആദ്യം ഇത്തിരി വഴക്ക് കൂടിയതാ, പക്ഷെ പെട്ടന്ന് അടുത്ത്. മുടി മുന്നോട്ട് അഴിച്ചു ഇട്ടു,തോർത്ത്‌ കൊണ്ട് വെള്ളം ഒപ്പി അവൾ സഹോദരന്റെ അരികിലേക്ക് വന്നു. ഹ്മ്മ്... നിങ്ങളും food ഒക്കെ കഴിച്ചോളൂ, 9മണി ആകുമ്പോൾ ഇറങ്ങാം, മഴ ഇതുവരെ തോർന്നിട്ടില്ലന്നെ, എപ്പോ തുടങ്ങിതാ... പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങിപ്പോയ്. വയറു നിറയെ കുഞ്ഞിനെ ഭക്ഷണം കഴിപ്പിച്ച ശേഷം ആയിരുന്നു പാർവതി കഴിച്ചത്. ലെച്ചുമ്മ വന്നു ഒരുപാട് കൈ നീട്ടിയ ശേഷം മനസില്ല മനസോടെ കുഞ്ഞു അവരുടെ കൈയിൽ ചെന്നത്. ഇഷ്ടം ആയിപ്പോയോ പാർവതി ചേച്ചിയോട്.. എന്തെടാ കണ്ണാ... അവർ വാവയുടെ കവിളിൽ ഓരോ മുത്തം കൊടുത്തു. മ്മ.... മ്മ...... കുഞ്ഞു പറയുന്ന കേട്ട് അരുൺ തന്റെ അമ്മയെ ഒന്ന് നോക്കി. അമ്മ.... മ്മ.... ബാ.... നില പിന്നേം പറഞ്ഞു. അരുൺ പെട്ടന്ന് കുഞ്ഞിനെയും വാങ്ങി താഴേക്ക് പൊയ്. പാർവതിയും ചക്കിയും കൂടി ഇറങ്ങി വരുന്നത് കണ്ട് വാവ പിന്നെയും ബഹളം കൂട്ടി. അത് കണ്ടു കൊണ്ട് അവൾ ഓടി വന്നു കുഞ്ഞിനെ മേടിച്ചു. പാർവതിയുടെ മടിയിൽ ആയിരുന്നു കുഞ്ഞ് ഇരുന്നത്.. അവളോട് എന്തൊക്കെയോ പറയാൻ ശ്രെമിക്കുന്നുണ്ട് എല്ലാം കണ്ടു കൊണ്ട് അരികിലായ് ചക്കിയും ലെച്ചുമ്മയും. അവർ പരസ്പരം ഒന്ന് നോക്കി. പക്ഷെ ഒന്നും ഉരിയാടിയില്ല. ഇതെന്തൊരു മഴയാണല്ലേ...നോക്കിയേ എല്ലാടോം കര കവിഞ്ഞു.. അരുൺ പറയുന്ന കേട്ടപ്പോൾ പാർവതി മുഖം ഉയർത്തി നോക്കി. ശരിയാണ്, വല്ലാത്ത മഴ. അവൾ പറഞ്ഞു കൊടുത്ത വഴികളിലൂടെ അരുൺ തന്റെ വണ്ടി ഓടിച്ചു മുന്നോട്ട് പൊയ്. ഒരു മണിക്കൂർ എടുത്തു കാണും പാർവതിയുടെ വീട്ടിൽ എത്തിയപ്പോൾ. രാജ ശേഖരന്റെ മരണ വാർത്ത അറിഞ്ഞു കുറെ ആളുകൾ ഒക്കെ എത്തിയിട്ടുണ്ട്. പാർവതി വന്നു ഇറങ്ങുന്ന കണ്ടതും ഗൗതം പാഞ്ഞു വന്നു. . എടി.... എന്റെ അച്ഛനെ കൊലയ്ക്ക് കൊടുത്തിട്ട് വന്നതാ അല്ലേടി നീയ്. ഇറങ്ങേടി, ഇറങ്ങി പ്പോകാൻ. അവൻ പാർവതി യെ പിടിച്ചു പിന്നിലേക്ക് തള്ളി. അരുൺ പിടിച്ചില്ലാരുന്നെങ്കിൽ അവളു വീണു പോയേനെm ഞാന് ഇവിടെ സ്ഥിര താമസത്തിനു വന്നതൊന്നുമല്ല,എന്റെ അമ്മയെ കൂട്ടി കൊണ്ട് പോണം,എനിയ്ക് സ്വന്തം എന്ന് പറയാൻ ആകെക്കൂടി അമ്മയെ ഒള്ളു.. എന്റെ അമ്മയെയും ആയിട്ട് എനിക്ക് ഈ പടി ഇറങ്ങണം..അതിനു വേണ്ടി മാത്രമാ ഈ മണ്ണിൽ കാലു കുത്തിയെ.. പാർവതി അവനോട് പറഞ്ഞപ്പോൾ ഗൗതം ഒന്ന് അകത്തേക്ക് നോക്കി. ജയശ്രീ ഇറങ്ങി വരുന്നുണ്ടായിരുന്നു. എന്റെ മോള് പൊയ്ക്കോളൂ. ഇവിടെ നിന്നാൽ ആപത്താ മോളെ, വേഗം പൊയ്ക്കോളു.. അമ്മേ... ഒന്നും ഓർക്കേണ്ട, എന്റെ ഒപ്പം പോരേ, നമ്മൾക്ക് രണ്ടാൾക്കും എവിടെയെങ്കിലുംപോയി ജീവിക്കാം. അമ്മ വരാo, എന്റെ കുട്ടി ഇപ്പൊ ചെല്ല്. ഇന്ന് ഈ അവസ്ഥയിൽ എനിക്ക് ഇറങ്ങി വരാൻ പറ്റുല്ല,, അവർ കുറേയേറെ തവണ പറഞ്ഞപ്പോൾ പാർവതി വിഷമത്തോടെ അവിടുന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. അരുണിന്റെ വണ്ടി കിടന്നത് കുറച്ചു മാറി ആയിരുന്നു, അതുകൊണ്ട് ആരാണ് വന്നതെന്നൊന്നും ജയശ്രീ കണ്ടില്ല. ***** കേരളത്തനിമ വിളിച്ചോതുന്ന ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടി വന്നു നിറുത്തിയപ്പോൾ പാർവതി ഉറക്കം തെളിഞ്ഞു എഴുന്നേറ്റത്. തന്റെ മടിയിൽ കിടന്നുറങ്ങുന്ന നിലമോളെ അവളൊന്ന് നോക്കി.. അരുൺ സീറ്റ് ബെൽറ്റ് ഊരി മാറ്റിയ ശേഷം കാറിന്റെ ഡോർ തുറന്നു മുറ്റത്തേയ്ക്ക് ഇറങ്ങി. അച്ഛമ്മയെ പിടിച്ചു ഇറക്കാൻ സഹായിച്ചത് ചക്കി ആയിരുന്നു. മോളെ.... ഇതാ കേട്ടോ ഞങ്ങളുടെ വീട്, ഐശ്വര്യം ആയിട്ട് കേറി വാന്നേ... ലെച്ചുമ്മ പാർവതിയേ നോക്കി നിറ പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ മേടിച്ചു കൊണ്ട് അരുണും മുന്നേ നടന്നു. ചക്കിയാണ് വാതിൽ തുറന്നത്. പാർവതിയ്ക്ക് സത്യം പറഞ്ഞാൽ വല്ലാത്തൊരു മനോഭാവം ആയിരുന്നു.. വേറെ ഒരു നിവർത്തിയുമില്ല.. അതുകൊണ്ടാണ് ഇന്ന് ഇവരുടെ ഒപ്പം പോരേണ്ടി വന്നത്. മോൾക്ക് മുകളിലെ മുറി കൊടുക്കാം അല്ലെ... ചക്കി,,,,, ദ വരുന്നമ്മേ.... ഒരു മിനിറ്റ്.. കാറിന്റെ ഡിക്കി തുറന്നു ബാഗുകൾ ഒക്കെ എടുത്തു പുറത്തേക്ക് വെയ്ക്കുകയാണ് ചക്കി. പാർവതിയും സഹായിക്കാൻ ഇറങ്ങി ചെന്നുവെങ്കിലും ചക്കി അതെല്ലാം എടുത്തു കൊണ്ട് കേറി വന്നിരുന്നു.....തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story