" "
Novel

കനൽ പൂവ്: ഭാഗം 37

രചന: കാശിനാഥൻ

അമ്മയും അച്ഛമ്മയുമൊക്കെ ഉള്ളംക്കയ്യിൽ ആയിരുന്നു ചേച്ചിയെ കൊണ്ട് നടന്നത്…
ഏട്ടനും ചേച്ചിയെ ജീവന്റെ ജീവനായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന് ചെറിയൊരു നെഞ്ചു വേദന.. എല്ലാവരും പറയുമ്പോലെ ഗ്യാസ് ആണെന്ന് പറഞ്ഞു നിസാരമട്ടിൽ ഇരുന്നു. വായുഗുളികയൊക്കെ കഴിഞ്ഞു അല്പം ചൂട്വെള്ളവും കുടിച്ചു. പക്ഷെ ക്ഷീണം കുറഞ്ഞില്ല.. ഏട്ടൻ ജോലി കഴിഞ്ഞു വന്നിട്ട് ഞങ്ങൾ നേരെ ഹോസ്പിറ്റലിൽ പോയി. അവിടെയെത്തി ഇ സി ജി ഒക്കെയെടുത്തു നോക്കി. കുറച്ചു ക്രിട്ടിക്കൽ ആണെന്ന് ഡോക്ടർ പറഞ്ഞു.. ഞങ്ങൾക്കൊക്കെ പേടിയായി. നേരം പിന്നീടുംതോറും അച്ഛനു ക്ഷീണം കൂടിക്കൂടി വന്നു.വെളുപ്പിനെ അഞ്ചു മണിയായപ്പോൾ അച്ഛൻ ഞങ്ങളെയെല്ലാം വിട്ടു പോയി.
സന്തോഷംകൊണ്ട് മതി മറന്നു ജീവിച്ച ഞങ്ങൾ എല്ലാവരും തകർന്നു പോയ ദിനങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്. അമ്മയാണെങ്കിൽ ആരോടും മിണ്ടാതെ മുറിയിൽത്തന്നെയിരിക്കും, ഭക്ഷണം ഒന്നും കഴിക്കാതെയായി, പിന്നീട് അമ്മയ്ക്ക് ഓരോ വയ്യഴിക ആയിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽകേറിയിറങ്ങാൻ തുടങ്ങി.
ആ നേരത്തു ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ ആയിരുന്നു.പ്രിയേച്ചിയെ അവരുടെ വീട്ടുകാര് വന്നു ഏഴാം അവിടേക്ക് കൂട്ടിക്കൊണ്ട് പോയി
ചേച്ചിയെല്ലാ ദിവസവും വിളിയ്ക്കും സംസാരിക്കും, പിന്നെ അമ്മയ്ക്ക് കൂടി വയ്യാത്തത് കൊണ്ട് ചേച്ചിടേ വീട്ടുകാര് ഇങ്ങോട്ട് പറഞ്ഞു അയച്ചതുമില്ല.
മാസങ്ങൾ വേഗത്തിൽ മുന്നോട്ട് പോയി.
അങ്ങനെ നിലമോള് വരുന്നു. ഞങ്ങളുടെയൊക്കെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പ്.
അച്ഛന്റെ മരണശേഷം ലെച്ചുമ്മ ചിരിച്ചത് മോളുട്ടിയെ കൈയിലെടുത്തപ്പോൾ ആണ്.

കുഞ്ഞിന്റെ 28കെട്ടിക്കഴിഞ്ഞു ചേച്ചിയെ ഞങ്ങൾ വീട്ടിലേക്ക് കൂട്ടികൊണ്ട് പോരുകയും ചെയ്തു..
കളിയും ചിരിയും കരച്ചിലുമൊക്കെയായ് നില മോൾ ഈ വീടുണർത്തി.
അരുണേട്ടനെ മതിയായിരുന്നു കുഞ്ഞിന്.ആരൊക്കെ എടുത്തു കൊഞ്ചിച്ചാലും ശരി ഏട്ടനൊന്നു വന്നു നോക്കിയില്ലെങ്കിൽ ആള് മുഖം വീർപ്പിച്ചു കിടക്കും. കുഞ്ഞാണെൽ പോലും അതിനു അതൊക്കെ അറിയാമായിരുന്നു. അങ്ങനെയിരിക്കെ ചേച്ചിയ്ക്ക് ജോലിക്ക് പോകേണ്ടതായി വന്നു. ആഴ്ച്ചയിൽ മൂന്നു ദിവസംവെച്ചു അവിടെ ഡ്യൂട്ടി..
കുഞ്ഞിനെ ഞങ്ങളെ ഏൽപ്പിച്ചു ചേച്ചി ജോലിക്ക് പോയി തുടങ്ങി.

അവിടെയാണേലുംശരി ഒരു നൂറു തവണയെങ്കിലും ഞങ്ങളെ വിളിച്ചു ചേച്ചി കുഞ്ഞിന്റെ കാര്യം തിരക്കും.ഏട്ടൻ പലപ്പോഴും വഴക്ക് പറയുന്നത് വരെക്കേട്ടിട്ടുണ്ട്. എന്തിനാ ഇങ്ങനെ വിളിയ്ക്കുന്നേയെന്ന് ചോദിച്ചുകൊണ്ട്.

തിങ്കളാഴ്ച മുതൽ ബുധൻവരെയാണ് അവിടെ ഡ്യൂട്ടി. അത് കഴിഞ്ഞ് അന്ന് രാത്രിയിൽ ചേച്ചി മടങ്ങിഎത്തും. അതായിരുന്നു പതിവ്.
രണ്ട് മൂന്നു മാസങ്ങൾ അങ്ങനെ മുന്നോട്ട് പോയി. പിന്നീട് ചേച്ചിടേ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം പോലെ ഞങ്ങൾക്ക് തോന്നിതുടങ്ങി.

മീറ്റിംഗ് ആയിരുന്നു, വണ്ടി കിട്ടിയില്ല, തല വേദന…. ഇങ്ങനെയൊക്ക ഓരോരോ കാരണം പറഞ്ഞുകൊണ്ട് ചേച്ചി വരാതായി..
ആദ്യമൊന്നും ആർക്കും യാതൊരു സംശയവും തോന്നിയില്ല, പക്ഷെ അരുണേട്ടന് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തു. ചേട്ടൻ ചേച്ചി അറിയാതെ തിരക്കി ചെന്നു, അവിടെ ചേട്ടന്റെ ഒന്നു രണ്ട് ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവരോട് പോയി ചോദിച്ചപ്പോൾ അവരാണ് പറഞ്ഞത് ചേച്ചിക്ക് കൂടെ വർക്ക്‌ ചെയ്യുന്ന ഒരു പയ്യനും ആയിട്ട് റിലേഷൻ ഉണ്ടെന്നുള്ള കാര്യം.
പാവം ഏട്ടൻ, തകർന്നു പോയ നിമിഷമായിരുന്നു.
ആ വീക്കേന്റിൽ ചേച്ചി വരുന്നതും കാത്തു ഏട്ടൻ ഇരുന്നു. ബുധനാഴ്ച വരുന്നയാള് ഒരു പേരിനെന്നപോലെ ശനിയാഴ്ച വൈകുന്നേരം വരും. എന്നിട്ട് ഞായറാഴ്ച തിരിച്ചും പോകും. കുഞ്ഞാവയെ പോലുമൊന്നും നോക്കില്ലരുന്നു
അന്ന് ചേച്ചി വന്ന ദിവസം കുഞ്ഞിന് നല്ല പനിയാരുന്നു. ഞാനും അമ്മേം കൂടി ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവര് കുഞ്ഞിനെ അഡ്മിറ്റ്‌ ചെയ്തു. ചേച്ചി വന്നിട്ട് കൂട്ടിക്കൊണ്ട് വരാമെന്ന് പറഞ്ഞു ഏട്ടൻ വീട്ടിലേയ്ക്കും പോന്നു.

രാത്രിയായപ്പോൾ അന്ന് പ്രിയേച്ചി വന്നത്. കുഞ്ഞിന് തീരെ വയ്യാ, ഹോസ്പിറ്റലിൽ കിടത്തി, നമ്മൾക്ക് ഉടനെ അങ്ങോട്ട് പോണം എന്നൊക്കെ ചേട്ടൻ പറഞ്ഞു.

പക്ഷെ തനിക്ക് തലവേദനയാണെന്ന് പറഞ്ഞു ചേച്ചി ഒഴിഞ്ഞു മാറിപ്പോയി റൂമിൽ കേറി കതകടച്ചു.

ശരി, എങ്കിൽ ഒരു കാര്യം ചെയ്യാം, നീയ് ഈ ജോലി നിർത്തിക്കോ, എന്നിട്ട് വേറെ എവിടെയെങ്കിലും കേറാം എന്നൊക്കെ ചേട്ടൻ പിന്നീട് പറഞ്ഞു. പക്ഷെ അതിന്റെ പേരിൽ രണ്ടാളും ഉടക്കായി.

ചേട്ടനോട് മോശമായ രീതിയിൽ ചേച്ചി സംസാരിക്കുകയൊക്കെ ചെയ്തു.

ചേച്ചിടേ വീട്ടിൽ നിന്നും എല്ലാവരേം വിളിച്ചു വരുത്തി ചേട്ടൻ കാര്യങ്ങൾ ഒക്കെ ധരിപ്പിച്ചു.

ചേച്ചിടേ കൂടെയുള്ള ആളാരാണ് എന്നൊക്കെ ചോദിച്ചു ചേട്ടൻ വയലന്റ് ആയി,എന്താണ് ആയാളും ആയിട്ട് ഇടപാടന്ന് ചോദിച്ചു.. മകളെ സംശയിച്ചു എന്നും പറഞ്ഞു അവരുടെ അച്ഛനും അമ്മേം ആ പക്ഷം ചേർന്നപ്പോൾ അരുണേട്ടൻ ഇവിടെ ഒറ്റപ്പെട്ടു. ഞങ്ങൾ ഇതൊന്നുമറിയാതെ ഹോസ്പിറ്റലിൽ ആയിരുന്നു.

പിറ്റേ ദിവസം ഞായറാഴ്ച, കാലത്തെ 8മണിക്ക്, ഇവിടെന്ന് എല്ലാം വാരിക്കെട്ടി ഇറങ്ങിപോയതാണ്. പിന്നെ ഇന്ന് വരെ തിരിച്ചു വന്നിട്ടില്ല….
കുഞ്ഞിന് ഒരു വയസ് ആയിരുന്നു അപ്പോൾ പ്രായം..
പാവം എന്റെയേട്ടൻ തകർന്നു പോയ നിമിഷമായിരുന്നു അത്..എന്നിട്ടും മനുഷ്യരല്ലെ തെറ്റ് സംഭവിക്കും എന്ന് പറഞ്ഞുകൊണ്ട് ഞാനും അമ്മേം ഒക്കെ ചെന്ന് അവരെ തിരിച്ചു വിളിച്ചു…. ആട്ടിയൊടിക്കുകയായിരുന്നു ഞങ്ങളെ.ഈ കുഞ്ഞിന്റെ മുഖം പോലും ഒന്നോർത്തില്ലല്ലോ അവര്..

മൂന്നു മാസങ്ങൾക്ക് മുന്നേ അറിഞ്ഞു, പുള്ളിക്കാരീടെ കല്യാണംമൊക്കെ കഴിഞ്ഞുന്ന്..
എന്ത് ചെയ്യാനാ… പാവം എന്റെയേട്ടനും കുഞ്ഞും.. ഒക്കെ അവരുടെ വിധി. അല്ലാണ്ട് എന്ത് പറയാനാ ചേച്ചി..
ചക്കിയിരുന്നു കണ്ണീർ തുടച്ചുമാറ്റി.

സാരമില്ല, അമ്മയില്ലെങ്കിലും ശരി, ഞങളുടെ പൊന്നോമനയെ ഏട്ടനും ഇവിടെ എല്ലാവരും അത്രയ്ക്ക് കാര്യമായിട്ട് നോക്കുന്നുണ്ട്.

ഇട്ടെറിഞ്ഞു പോയവൾ ഒരിക്കലെങ്കിലും ഓർത്തു പശ്ചാത്തപിയ്ക്കിം… ഇല്ലെങ്കിൽ കണ്ടോ..

മോളെ ചക്കി..
അരുൺ വിളിക്കുന്ന കേട്ട് കൊണ്ട് ഇപ്പോൾ വരാമെമെന് പറഞ്ഞു ചക്കി അകത്തേയ്ക്ക് ഓടി.

എല്ലാം കേട്ട് കൊണ്ട് സ്തംഭിച്ചു ഇരിക്കികയാണ് പാർവതി.

നിലമോളുടെ അരുമയാർന്ന മുഖം ഓർത്തപ്പോൾ അവളുടെ കവിളിലൂടെ കണ്ണുനീർ മുത്തുകൾ പൊഴിഞ്ഞു വീണു.

ഈശ്വരാ…. എങ്ങനെ മനസ്വന്നു.. ഒന്നുല്ലെൻകിലും പത്തു മാസം നൊന്ത് പ്രസവിച്ചതല്ലേ.

മാതാപിതാക്കൾ ഇല്ലാത്ത വേദന, അത് എത്രത്തോളം ആണെന്ന് അവൾ ചിന്തിച്ചു. തന്റെ അച്ഛൻ ഉണ്ടായിരുന്നുങ്കിലെന്നു എത്രയോ തവണ ഓർത്തിട്ടുണ്ട്. എന്തൊക്കെയായിരുന്നു തന്റെയും അമ്മയുടെയും ജീവിതത്തിൽ സംഭവിച്ചത്… അച്ഛന്റെ വേർപാട് ആയിരുന്നു ഇതിനൊക്കെ കാരണം… രണ്ടാനച്ചൻ ആയിവന്നവന്റെ ക്രൂരതകൾ..

മോളെ… ഇങ്ങട് വരുന്നേ, എന്തിനാ ഒറ്റക്ക് ഇരിക്കുന്നെ.
അച്ഛമ്മ വന്നു വിളിച്ചതും പാർവതി പിടഞ്ഞെഴുന്നേറ്റു

പേടിച്ചുല്ലോ കുട്ടി നീയ്
അവര് അവളുടെ കൈത്തണ്ടയിൽ തഴുകി.
.
ഹേയ് ഇല്ലന്നെ…ഞാൻ ചുമ്മാ ഇരുന്നപ്പോൾ വെറുതെ.

അവൾ അച്ഛമ്മയോടൊപ്പം കയറി വന്നപ്പോൾ
നിലമോള് അരുണിന്റെ കൈയിൽ ഇരിക്കുന്നത്  കണ്ടു..

മ്മാ….
പാർവതിയെ കണ്ട് കുഞ്ഞു കൈയും കാലുമിളക്കി.
കൈ നീട്ടിയതും കുഞ്ഞാവ അവളുടെ അടുത്തേക്ക് ചാടി വന്നു…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"