കനൽ പൂവ്: ഭാഗം 4
രചന: കാശിനാഥൻ
സബ് രജിസ്റ്റർ ആഫിസ്..
പാർവതിയുടെ നെറ്റി ചുളിഞ്ഞു.
ഇറങ്ങി വാടി….. ഇവിടെ ഒരു സീൻ ഉണ്ടാക്കാൻ ആണ് ഉദ്ദേശം എങ്കിൽ നീ വിവരം അറിയും…
അർജുൻ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി. ശേഷം പിന്നിൽ നിന്നും പാറുവിന്റെ ബാഗ് എടുത്തു വെച്ച്. എന്നിട്ട് അതിൽ നിന്നും അവളുടെ ആധാർ കാർഡ് എടുത്തു.
ഇത്… ഇത് എന്റെ ബാഗ് അല്ലേ…
പാറു പെട്ടന്ന് അവനോട് ചോദിച്ചു.
ചിലക്കാതെ വാടി ഇങ്ങോട്ട്..സമയം പോകുന്നു.
അവൻ ശബ്ദം ഉയർത്തിയപ്പോൾ പാർവതി ഒന്നും മിണ്ടാതെ അവന്റെ ഒപ്പം പോയി.
എല്ലാം റെഡി അല്ലേ സോമേട്ടാ…
ഉവ്വ്….. സൈൻ ചെയ്താൽ മാത്രം മതി സാറെ, നേരം വൈകി ട്ടോ.. പെട്ടന്ന് വേണം..
കഷണ്ടി കയറിയ നെറ്റിയിൽ പതിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു മാറ്റി കൊണ്ട് ഒരാൾ കസേരയിൽ ഇരുന്ന് പറഞ്ഞു..
ഹമ്…
അർജുൻ ഒന്ന് മൂളി.
അവനാണ് ആദ്യം സൈൻ ചെയ്തത്.
ശേഷം പാർവതിയേ നോക്കി.
അവൾ പകപ്പോടെ അവനെയും.
താലി മാത്രം ചാർത്തിയാൽ പോരാ, ലീഗൽ ആയിട്ട് കൂടി അംഗീകാരം വേണ്ടേ…. ഇതാ ഒപ്പ് ഇട്….
പേന അവളുടെ നേർക്ക് നീട്ടി കൊണ്ട് അർജുൻ പറഞ്ഞപ്പോൾ പാർവതി അവനെ ആദ്യം കാണും പോലെ നോക്കി നിന്നു.
മോളെ.. പെട്ടന്ന് വേണം, സമയം പോകുന്നു…
അയാൾ പറഞ്ഞതും അവൾ ഒരക്ഷരം പോലും മിണ്ടാതെ വന്നു ഒപ്പിട്ടു കൊടുത്തു.
കണ്ണൊക്കെ നിറഞ്ഞു തൂവിയിട്ട് അവൾക്ക് ഒന്നും കാണാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു.
സാക്ഷികൾ എവിടെ…
അർജുൻ ശബ്ദം ഉയർത്തിയപ്പോൾ രണ്ടുപേര് വെളിയിൽ നിന്നും കയറി വന്നു.
അവര് കൂടി ഒപ്പ് വെച്ചതും അർജുന്റെ മുഖത്ത് ഒരു വിജയ ചിരി മിന്നി.
“ഇനി എങ്ങോട്ടാ സാറെ, ഫാo ഹൌസിലേയ്ക്ക് ആണോ.. അതോ…”?
സാക്ഷിയായി നിന്നവരിൽ ഒരാൾ അവനെ നോക്കി.
“തറവാട്ടിലേയ്ക്ക്… അവിടെ ചെന്നിട്ട് ബാക്കി…”
“നാളെ.. അച്ഛന്റെയും കണ്ണന്റെയും ആണ്ടു ബലി ഉള്ളത് അല്ലേ മോനേ,, മറക്കല്ലേ…”
വീണ്ടും അയാൾ പറഞ്ഞു…
ഇല്ല… ഈ അർജുന്റെ ശ്വാസം നിലയ്ക്ക് വരെയും മറക്കില്ല…..
പറഞ്ഞു കൊണ്ട് അവൻ പാർവതിയുടെ കൈയിൽ പിടിച്ചു. ആഹ്ഹ… വേദന കൊണ്ട് അവൾ നിലവിളിച്ചപ്പോൾ അവൻ അവളെ ദേഷ്യത്തിൽ നോക്കി കൊണ്ട് വണ്ടി ഇട്ടിരുന്ന സ്ഥലത്തേക്ക് പോയി.
“”**–“””
ദേവമംഗലം തറവാട്ടിൽ എല്ലാവരും അറിഞ്ഞിരിക്കുന്നു അർജുന്റെ വിവാഹ വാർത്ത…
അതും പെൺകുട്ടി ആരാണ് എന്ന് അറിഞ്ഞതും അക്ഷരം പ്രതി എല്ലാവരും ഞെട്ടി.
അർജുൻ ഉടനെ തന്നെ ഇങ്ങോട്ട് വരും എന്നുള്ള വാർത്ത അറിഞ്ഞത് കൊണ്ട് എല്ലാവരും അവനെ കാണാൻ വേണ്ടി ഉമ്മറത്ത് ഉണ്ട്.
അർജുന്റെ അമ്മയായ അരുന്ധതി മാത്രം മുറിയിൽ നിന്നും പുറത്തു ഇറങ്ങാതെ ഇരുന്നു.
*
ഒന്നര ഏക്കറിൽ നില കൊള്ളുന്ന ദേവ മംഗലം തറവാട്.
മുരളി കൃഷ്ണനും ഭാര്യ അരുന്ധതിയും അവരുടെ നാല് മക്കളും കൂടി സന്തോഷം ആയിട്ട് കഴിഞ്ഞ അവരുടെ സ്വപ്നക്കൂട്.
മൂത്ത മകൻ കണ്ണൻ,
രണ്ടാമത്തെ മകൻ വിഷ്ണു
മൂന്നാമത്തെ മകൾ ആണ് കൃഷ്ണ പ്രിയ
നാലാമൻ ആയിരുന്നു അർജുൻ.
മൂത്ത മകനും അച്ഛനും ഒരു വണ്ടി അപകടത്തിൽ മരിച്ചിട്ട് 11വർഷം കഴിഞ്ഞു.
അന്ന് അർജുന് 17വയസ് ആയിരുന്നു പ്രായം..
കണ്ണന്റെ ഭാര്യ രേണു രണ്ടാമത് കുഞ്ഞ് ഉണ്ടയി ഹോസ്പിറ്റലിൽ ആയിരുന്നു. അവരെ കണ്ടു മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം.
കഥകൾ ഒരുപാട് ഉണ്ടെങ്കിൽ പോലും അതൊക്കെ എല്ലാവരും ഉള്ളിൽ ഒതുക്കി കഴിയുകയാണ്.
**
വിഷ്ണുവേട്ടാ… എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പോലും പറ്റുന്നില്ല കേട്ടോ, അർജുൻ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്.
നിഖില പതിയെ ശബ്ദം താഴ്ത്തി അരികിൽ നിന്ന ഭർത്താവിനോട് പറഞ്ഞു.
അവന്റെ കൈയിൽ ഒന്നര വയസ് ഉള്ള ചിഞ്ചൻ എന്ന് എല്ലാവരും കൊഞ്ചിച്ചു വിളിക്കുന്ന ചിരാഗ് എന്ന മകനും ഉണ്ട്.
ഭാര്യയെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം അവൻ കുഞ്ഞിനേയും കൊണ്ട് എഴുന്നേറ്റു.
അപ്പോളേക്കും കണ്ണന്റെ മൂത്ത മകൾ വിധു വന്നു വാവയെ മേടിച്ചു.
8ആം ക്ലാസ്സിൽ പഠിക്കുകയാണ് വിധു, അവളുടെ അനുജൻ കേശവ് എന്ന കേശു നാലിലും..
കൃഷ്ണപ്രിയയും ഭർത്താവും അവരുടെ മകൾ ശങ്കരിയും ബാംഗ്ലൂർ ആണ് താമസം.
***
എല്ലാവരും അക്ഷമയോടെ കാത്തു നിന്നപ്പോൾ കണ്ടു അർജുന്റെ കാർ ഗേറ്റ് കടന്നു വരുന്നത്.
എല്ലാവരും ഒരുപോലെ നോക്കി നിന്നപ്പോൾ അവൻ വണ്ടി കൊണ്ട് വന്നു പോർച്ചിലേക്ക്പിന്നെ
കയറ്റി.
ആദ്യം കാറിൽ നിന്ന് ഇറങ്ങിയത് അർജുൻ ആയിരുന്നു.
അല്പം കഴിഞ്ഞതും വെളുത്തു മെലിഞ്ഞ സുന്ദരിയായ ഒരു പെൺകുട്ടിയിം ഇറങ്ങി വന്നു.
അവൾക്ക് മുഖം ഉയർത്താൻ പോലും ഭയം ആയിരുന്നു.
രേണുവും നിഖിലയും പരസ്പരം ഒന്ന് നോക്കി.
വിധുവിന്റെ കൈയിൽ ഇരുന്ന ചിഞ്ചൻ അർജുനെ കണ്ടപ്പോൾ അവളുടെ കൈയിൽ ഇരുന്നു കുതറി ബഹളം കൂട്ടി.
അർജുൻ ഉമ്മറത്തേയ്ക്ക് വന്നു.
നിഖിലാ… അമ്മയോട് വിളക്ക് എടുത്തു കൊണ്ട് വരാൻ പറയു..
വിഷ്ണു പറഞ്ഞതും നിഖില അകത്തേക്ക് പോകാൻ തുനിഞ്ഞു.
“വേണ്ട ഏടത്തി… നിലവിളക്കും നിറ പറയും ഒക്കെ ആയിട്ട് ഇവളെ ഇവിടെ സ്വീകരിച്ചു കയറ്റിയിട്ട് കെട്ടിലമ്മ ആയിട്ട് വാഴിക്കാൻ ഒന്നും എനിക്ക് ഉദ്ദേശം ഇല്ലന്ന് അറിയാല്ലോ… പിന്നെ ഈ താലിയും രേഖകളും ഇല്ലെങ്കിൽ ഇവളുടെ തന്ത കളിക്കുന്ന ചീഞ്ഞ കളികളിൽ കൂടി എനിക്ക് നഷ്ടം ഉണ്ടാകരുത്.. അത്രമാത്രം..
ഒരു തരം പുച്ഛഭാവത്തിൽ അവൻ പാർവതിയേ നോക്കി.
പെട്ടന്ന് ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അരുന്ധതി ഇറങ്ങി വന്നത്..
അവരുടെ കൈയിൽ നിലവിളക്ക് ഉണ്ടായിരുന്നു.
അഞ്ചു തിരി ഇട്ടു കൊളുത്തിയ ആ നെയ്ത്തിരി നാളം നോക്കി ഒരു നിമിഷം അർജുൻ നിന്ന് പോയി……….തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…