Novel

കനൽ പൂവ്: ഭാഗം 45

രചന: കാശിനാഥൻ

അടുക്കളജോലികൾ ഒക്കെ ഒതുക്കിയ ശേഷം പാർവതി വീണ്ടും അമ്മയുടെ മുറിയിലേക്ക് ചെന്നു. അപ്പോളേക്കും ജയശ്രീ ഉറക്കം പിടിച്ചിരുന്നു.

ഗുളിക കഴിച്ചകൊണ്ട് വേഗം ഉറങ്ങി മോളെ…
അംബികചേച്ചി പറഞ്ഞതും അവള് തല കുലുക്കി.
മോള് പോയി കിടന്നോളു,, സാറിന് കിടക്കണ്ടേ…
ഹമ്… ഒന്ന് മൂളിയ ശേഷം പാർവതി പിന്തിരിഞ്ഞു ഹോളിലേക്ക് പോയിരിന്നു..വെറുതെ ഫോൺ ഓൺ ചെയ്തു.
ചക്കിയോട് കുഞ്ഞ് ഉറങ്ങിയോന്ന് ചോദിച്ചു മെസ്സേജ് അയച്ചു.
അപ്പോൾ തന്നേയവൾ നിലമോള് ഉറങ്ങികിടക്കുന്ന ഒരു ഫോട്ടോ അയച്ചു.
അരുണേട്ടനും തൊട്ടപ്പുറത്തായി ഉണ്ട്ന്ന് പാർവതിയ്ക്ക് ഫോട്ടോ കണ്ടപ്പോൾ മനസിലായി..
അവരോട് ഗുഡ് നൈറ്റ്‌പറഞ്ഞു കഴിഞ്ഞു വീണ്ടും ഫോണിൽ നോക്കി അതേയിരുപ്പ് തുടർന്ന്.
അങ്ങനെ ഇരുന്ന് ഉറങ്ങിപോയത് പോലും അവൾ അറിഞ്ഞില്ല..

അർജുൻ ആണെങ്കിൽ എന്തൊക്കെയോ ഫയൽസ് ചെക്ക് ചെയ്യുകയായിരുന്നു. നേരം പതിനൊന്നര കഴിഞ്ഞു അവൻ ഒന്ന് ഫ്രീ ആയപ്പോൾ..
പാർവതി അവളുടെ അമ്മയുടെ ഒപ്പം കിടന്ന് കാണുമെന്നവൻ ഊഹിച്ചു.

വെറുതെയൊന്നു പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ കണ്ടത് സെറ്റിയിൽ കിടന്ന് ഉറങ്ങുന്ന പാർവതിയെ..

കുറച്ചു സമയം അവനാ കിടപ്പ് നോക്കി നിന്നു.

പാവം…. ഇന്ന് ഒരുപാട് സങ്കടം ആയി. അമ്മയെ ഈ ഒരവസ്ഥയിൽ ഒട്ടും പ്രതീക്ഷിച്ചതല്ല, എന്ത് ചെയ്യാനാ, എന്നും പ്രശ്നങ്ങൾ മാത്രമാണ്.. അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.
കുനിഞ്ഞു ആ കൈകളിൽ കോരിഎടുത്തതും പാർവതി ഞെട്ടികൊണ്ട് കണ്ണു തുറന്നു.

ഞാനാണ്.. പേടിക്കണ്ട…
അർജുൻ പറഞ്ഞതും അവളൊന്നു കുതറി ഇറങ്ങാൻ ശ്രെമിച്ചു..
പക്ഷെ അർജുൻ അവളെ തന്റെ റൂമിലെത്തിയ ശേഷം ഇറക്കിയത്

ഞാൻ… ഞാൻ അപ്പുറത്ത് കിടന്നോളാം.
പാർവതി ഇറങ്ങിപോകാൻ തുടങ്ങിയതും അർജുൻ അവളുടെ കൈയിൽ പിടിച്ചു.അവളെ തനിയ്ക്ക് അഭിമുഖമായി നിറുത്തി.

എന്നോട് ദേഷ്യമാണെന്ന് അറിയാം…..ഒരുപാട് വേദനിപ്പിച്ചു, എല്ലാം എന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു… അന്ന് ഞാൻ വീട്ടിലെത്തിയപ്പോൾ, സിന്ധു ചേച്ചി,,,, ആ ഒരു സാഹചര്യത്തിൽ അവരെ കണ്ടതും നിനക്ക് എന്ത് പറ്റിഎന്നാണ് ആദ്യം ഞാൻ ഓർത്തത്… ചേച്ചിയോട് ചോദിച്ചപ്പോൾ ഒന്നും അറിയില്ലെന്ന് പറഞ്ഞു. അത് കൂടി കേട്ടതും, നിന്നെ കാണാഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലാരുന്നു…. പെട്ടെന്ന് പോലീസ്നെയൊക്കെ വിളിച്ചു നിറുത്തി ഞാനാ മഴയത്തു ഓടി നടന്നു… അതിന്റെടയ്ക്ക് വീട്ടിലെ കാര്യം കൂടി ഓർത്തപ്പോൾ, എനിക്ക് എന്നേ തന്നേ നിയന്ത്രിക്കാൻ പറ്റിയില്ല.. അതാണു അങ്ങനെയൊക്കെ പറഞ്ഞത്… സോറി പറയാൻ പോലുമുള്ള അർഹത ഇല്ലെന്ന് അറിയാം, എന്നാലും താനൊന്ന് എന്റെ ഭാഗത്തു നിന്നു ചിന്തിച്ചു നോക്കിക്കെ..
പക്ഷെ താനാ താലി പൊട്ടിച്ചു തരുമെന്ന് ഞാൻ ഓർത്തില്ല കേട്ടോ..

അത് പറയുമ്പോൾ അവനു വല്ലാത്ത സങ്കടം ആയിരുന്നു. അത് പാർവതി യ്ക്ക് മനസിലായി.

ഒരു തവണ ക്ഷമിയ്ക്കുമോ… ഇനി അങ്ങനെയൊന്നുമുണ്ടാവില്ല… ഉറപ്പ്.

അർജുൻ അപേക്ഷ പോലെ അവളെ നോക്കി.

എനിയ്ക്ക് സ്വസ്ഥമായിട്ട് ഒന്ന് ജീവിയ്ക്കണം അർജുനേട്ടാ, എന്റെ അമ്മയ്ക്ക് ഞാൻ മാത്രമൊള്ളു.. അമ്മ ഇത്ര കാലം കാത്തിരുന്നത് എനിക്ക് ഒരു ജോലി കിട്ടി ഞാൻ സ്വന്തം കാലിൽ നിൽക്കുന്നത് കാണാനാ.. ഒരുപാട് പ്രതീക്ഷകൾ ഒന്നും ഇല്ലേലും ചെറിയ ചെറിയ സ്വപ്നങ്ങൾ ഞങ്ങളും കാണുന്നുണ്ട്…ഞങ്ങൾക്ക് കൂടുതലൊന്നും വേണ്ട, ഒരു കൊച്ച് വീട് മാത്രം മതി, അവിടെ സമാധാനമായിട്ട് ഒന്ന് ജീവിക്കണം. അത്രമാത്രം… അതിനാണ് ഞാനും കാത്തിരിക്കുന്നത്..
ഒരിക്കലും അർജുനേട്ടന് ചേർന്ന ഒരു പെണ്ണല്ല ഞാന്. നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഏട്ടന് ചേർന്ന നല്ലോരു പെൺകുട്ടിയെ കിട്ടും, അത് അരുന്ധതിയമ്മ തന്നെ കണ്ടെത്തി തരും.. അതുകൊണ്ട് നമ്മൾക്ക് പിരിയാം. അതല്ലേ നല്ലത്.

അവൾ ചോദിച്ചതും അർജുൻ ഒന്ന് പതറി.

ആലോചിച്ചു നോക്ക്.. ഞാൻ പറഞ്ഞത് ശരിയല്ലേ ഏട്ടാ… എന്തിനാ വെറുതെ നമ്മുടെ രണ്ടാളുടെയും ലൈഫ് വേസ്റ്റ് ആക്കുന്നത്. ഏട്ടനെ പോലെ ഇത്രയുംവലിയൊരു പ്രൊഫഷനിൽ ഇരിക്കുന്ന ആളല്ലേ… എന്നേപോലെയൊരാൾ… അത് വേണ്ട….

അവൾ വീണ്ടും അത് തന്നേ അവനോട് ആവർത്തിച്ചു പറഞ്ഞു.

തന്റെ സങ്കല്പത്തിലുള്ള ആളല്ല ഞാനെങ്കിൽ പാർവതിയുടെ ഇഷ്ട്ടം പോലെ ചെയ്യാം…. ഒരിക്കലും ഞാനൊരു ശല്യം ആകില്ലടോ..

ഒരു നിമിഷം ആലോചിച്ച ശേഷം അവൻ മറുപടി കൊടുത്തു…..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button