ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ കണ്ണൂര്‍ സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു
Feb 11, 2025, 21:11 IST

ജിദ്ദ: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദാ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി അന്തരിച്ചു. കൂത്തുപറമ്പ് പാനൂര്‍ ചെണ്ടയാട് സ്വദേശി ഇബ്രാഹിംകുട്ടി(74)യാണ് വിമാനത്താവളത്തില്‍ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ഉടന്‍ ഒബ്ഹൂര്‍ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.