കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇങ്ങനെ പോയാൽ അന്വേഷണം സിബിഐക്ക് വിടുമെന്ന് ഹൈക്കോടതി
Apr 10, 2025, 12:28 IST

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാല് വർഷമായിട്ടും അന്വേഷണ പുരോഗതിയില്ലെന്ന് കോടതി വിമർശിച്ചു. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് വിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ നാല് വർഷമായി അന്വേഷണം നടത്തിയിട്ടും ഒരു കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സർക്കാരുമായും സിപിഎമ്മുമായും ബന്ധമുള്ളവരാണ് അന്വേഷണം നേരിടുന്നതെന്നും ഇതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ രേഖകൾ ഇഡിയുടെ പക്കലാണെന്നും ഇതിനാലാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നും സർക്കാർ മറുപടി നൽകി.