Kerala
കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വൺ വിദ്യാർഥിനി രക്തസ്രാവത്തെ തുടർന്ന് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കാസർകോട് വെള്ളരിക്കുണ്ട് 16 വയസുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിനിയാണ് കുട്ടി.
രാവിലെ രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാൽ ഇവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മംഗലാപുരത്തേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. കുട്ടിക്ക് എങ്ങനെയാണ് രക്തസ്രാവമുണ്ടായത് എന്നതടക്കം പോലീസ് അന്വേഷിക്കുകയാണ്.