കാശിനാഥൻ-2: ഭാഗം 10

കാശിനാഥൻ-2: ഭാഗം 10

രചന: മിത്ര വിന്ദ

ദേവേട്ടാ എന്നുള്ള ജാനി യുടെ വിളി കേട്ടപ്പോൾ സത്യത്തിൽ അവനു എന്തോ ഒരു വല്ലായ്മ തോന്നി.. പേര് വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ട് പോലും അവൾ അത് മൈൻഡ് ചെയ്തില്ല.അതാണ് ദേവിനെ കൂടുതൽ വലച്ചതും. ജാനി പോയതിന്റെ പിന്നാലെ, അവനും അല്പം മടിച്ചു ആണെങ്കിൽ പോലും തന്റെ സീറ്റിൽ പോയിരുന്നു. "ദേവേട്ടൻ എത്ര മണിയ്ക്ക് ഇറങ്ങും " ജാനി ചോദിച്ചതും അവന്റെ നെറ്റി ചുളിഞ്ഞു. "സമയം ഒന്നും കൃത്യം ആയിട്ട് പറയാൻ പറ്റില്ല മാഡം, വർക്ക്‌ തീരും പോലെ " "ഹ്മ്മ്.. എനിക്ക് എപ്പോൾ പോകാൻ പറ്റും " "അത് മാഡം, കാശി സാറിനെ വിളിച്ചു തീരുമാനിച്ചാൽ മതി " അവൻ സിസ്റ്റത്തിൽ കണ്ണും നട്ടു ഇരുന്നു കൊണ്ട് അവളോട് പറഞ്ഞു. "ഓക്കേ...." ഫോൺ എടുത്തു എന്തോ വോയിസ്‌ ക്ലിപ്പ് അയക്കുന്നുണ്ട് ജാനി.. "മോള് ദേവിനോട് ചോദിച്ചു തീരുമാനിച്ചോളൂ " അച്ഛൻ തിരിച്ചു അപ്പോൾ തന്നെ അവൾക്ക് റിപ്ലൈ കൊടുത്തത് ജാനി ഉറക്കെ പ്ലേ ചെയ്തു അടുത്തിരുന്നവനെ കേൾപ്പിച്ചു കൊടുത്തു. "ഹ്മ്മ്.. നിങ്ങൾ രണ്ടാളും കൂടി ഇങ്ങനെ പരസ്പരം പറഞ്ഞു കൊണ്ട് ഇരുന്നാൽ ഞാൻ എന്ത് ചെയ്യും..." ജാനി ആരോടെന്നല്ലാതെ പറയുകയാണ്. "മാഡം 5pm നു ഇറങ്ങിക്കോളു, വേറെ പ്രശ്നം ഒന്നും ഇല്ലാലോ.." "ഇതങ്ങു ആദ്യമേ പറഞ്ഞു കൂടെ ദേവേട്ട.. അതിനു ഇത്രക്ക് ജാഡ ഇടണോ " ചിരിയ്ക്കുമ്പോൾ നുണക്കുഴി തെളിയുന്ന അവളുടെ കവിളിലേക്ക് ഒന്ന് നോക്കിയ ശേഷം ദേവ് ഒന്നും പറയാതെ കൊണ്ട് തന്റെ ജോലി തുടർന്ന്. അവളുടെ ഈ വിളി.. അത് അവനെ വളരെ അധികം വിഷമിപ്പിച്ചു. ഒന്നും തിരിച്ചു പറയാനും സാധിക്കില്ല. കാരണം, തന്റെ ബോസ്സിന്റെ മകൾ ആണ്. അവർക്ക് എന്തെങ്കിലും ഇഷ്ടക്കേട് വന്നിട്ടുണ്ട് എങ്കിൽ തന്റെ ജോലി കൂടി നഷ്ടപ്പെടും, അതുകൊണ്ട് നിശബ്ദത പാലിക്കുന്നതാണ് നല്ലതെന്ന് അവൻ കരുതി. " ഇടയ്ക്കൊക്കെ കുഞ്ഞു കുഞ്ഞു സംശയങ്ങൾ ചോദിച്ചുകൊണ്ട് ജാനി അവന്റെ അരികിൽ തന്നെ ഇരുന്നു " " മാഡം ഫൈവ് ഓ ക്ലോക്ക് ആയി, എങ്കിൽ പിന്നെ താമസിയാതെ ഇറങ്ങിക്കോളൂ കേട്ടോ, " കറക്റ്റ് അഞ്ചു മണിയായപ്പോൾ തന്നെ,ദേവ് ജാനിയെ നോക്കി പറഞ്ഞു. " ദേവേട്ടൻ എത്ര മണിക്കാണ് ഇറങ്ങുന്നത്"? "ഇന്നെന്തായാലും എട്ടു മണിയാകും,ഒരു കോൺഫറൻസ് കോൾ കഴിയാനുണ്ട്.." "ഹ്മ്മ്.... എനിക്ക് തിരക്കൊന്നുമില്ല,  എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ" "ഇറ്റ്സ് ഓക്കേ മാഡം,,, നോർമൽ ടൈം 5pm ആണ്, പിന്നെ വർക്ക് തീരാനുള്ളവർ, മാത്രം കുറച്ച് സമയം കൂടി ഇരിക്കും എന്നേയുള്ളൂ " "ഹ്മ്മ്..... എനിക്കും പോയിട്ട് ഇപ്പൊ ധൃതി ഒന്നുമില്ല, വെറുതെ ഒറ്റയ്ക്ക് വീട്ടിൽ അങ്ങനെ, ചടഞ്ഞുകൂടി ഇരിക്കാൻ മടിയാണ്,  അതുകൊണ്ട് അച്ഛനോട് വാശി പിടിച്ചാണ് ഓഫീസിലേക്ക് വന്നത്" പുഞ്ചിരിയോടുകൂടി ജാനി അങ്ങനെയിരുന്ന് പറയുകയാണ് മറുപടിയൊന്നും പറയാതെ തല കുലുക്കിക്കൊണ്ട് ദേവ് അപ്പോഴും സിസ്റ്റത്തിൽ നോക്കിയിരുന്നു. "ദേവേട്ടൻ എങ്ങനെയാ പോകുന്നത്," "ഞാൻ ബൈക്കിൽ ആണ് പോകുന്നത് ...മാഡം കുറച്ചു ബിസി ആണ്, ഒന്ന് നോക്കട്ടെ " അവൻ പറഞ്ഞതും ജാനി പെട്ടന്ന് സൈലന്റ് ആയി. തന്നോട് ഒന്നു മിണ്ടാതെ ഇരിയ്ക്കാൻ ആണ് ഇൻ ഡയറക്റ്റ് ആയിട്ട് ദേവ് ഉദ്ദേശിച്ചത് എന്ന് ജാനിയ്ക്ക് മനസിലായി. പെട്ടെന്നായിരുന്നു ഡോർ ഓപ്പൺ ചെയ്ത് സുന്ദരിയായ ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നത്. അവളെ കണ്ടതും ദേവ് വെളുക്കനെ ഒന്ന് ചിരിച്ചു. "മാഡം ഇത് ഗൗരി,എന്റെ അമ്മാവന്റെ മകളാണ്, ആറുമാസമായി ഇവിടെ ജോലിക്ക് കയറിയിട്ട്,  താഴെ അക്കൗണ്ട് സെക്ഷനിൽ ആണ് ഗൗരി വർക്ക് ചെയ്യുന്നത്" വളരെ താല്പര്യത്തോടെ കൂടി,ദേവ് അവളെ പരിചയപ്പെടുത്തുന്നത് നോക്കി,ജാനി ഇരുന്നു. ഗൗരിയെ നോക്കി ചെറുതായി ഒന്നു മന്ദഹസിക്കുവാനും അവൾ മറന്നില്ല. "ഗൗരി കാശിനാഥൻ സാറിന്റെ മോളാണ്, ജസ്റ്റ് എക്സ്പീരിയൻസിനു വേണ്ടി കയറിയതാണ് ഇവിടെ," "ഞാൻ അറിഞ്ഞായിരുന്നു, താഴെ രോഹിത് പറഞ്ഞു " ഗൗരിയും തിരിച്ച് ജാനിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. " ഗൗരിയുടെ വീട് എവിടെയാണ്" "എന്റെ സ്വന്തം വീട് കായംകുളത്താണ്,ഇപ്പോൾ ഈ ജോലി കിട്ടിയതിൽ പിന്നെ ദേവേട്ടന്റെ വീട്ടിൽ നിന്ന് ആണ് ഞാൻ വരുന്നത്," "ഓക്കേ...." ജാനി,ദേവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. വളരെ സന്തോഷത്തോടുകൂടിയാണ് ആളിന്റെ ഇരിപ്പ് എന്ന് അവൾക്ക് തോന്നി. "മാഡം, ഞാനും ഗൗരിയും ഒരുമിച്ചാണ് വരുന്നതും പോകുന്നതും ഒക്കെ, ഇവളുടെ ഡ്യൂട്ടി തീർന്നു കഴിയുമ്പോൾ, കയറി വരുന്നതാണ്, പിന്നെ എന്തെങ്കിലും, പെന്റിംഗ് വർക്ക് ഉണ്ടെങ്കിൽ എന്നെ ഹെൽപ്പ് ചെയ്യും, ഞാൻ വിളിച്ചിട്ടാണ് ഗൗരി ഇപ്പോൾ കയറിവന്നത്, ഒരു വർക്ക്‌ കൂടി തീരാൻ ഉണ്ട് " "ഹ്മ്മ്.. ഓക്കേ ഒക്കെ..." ജാനി തല കുലുക്കി. .....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story