Novel

കാശിനാഥൻ-2: ഭാഗം 11

രചന: മിത്ര വിന്ദ

അല്പം മുൻപ് എന്തെങ്കിലും സഹായം വേണോ എന്ന് താൻ ചോദിച്ചപ്പോൾ നിരസിച്ച വ്യക്തിയാണ്, ഇപ്പോൾ ഗൗരിയെ വിളിച്ചു വരുത്തിയിരിക്കുന്നു..

ഓർത്തപ്പോൾ ജാനിയുടെ ഉള്ളിൽ ഒരു കുഞ്ഞി കുശുമ്പ് ഉണർന്നു വന്നു.

“ഹ്മ്മ്.. അപ്പോൾ ശരി, നടക്കട്ടെ.. ഗൗരി ഉണ്ടല്ലോ സഹായത്തിനു,,”

ജാനി എഴുന്നേറ്റു മെല്ലെ ടേബിളിൽ വിരലുകൾ കൊണ്ട് ഒന്ന് ഞൊട്ടി.

ശേഷം പ്രൈവറ്റ് റൂമിലേക്ക് പോയി.
മേക്കപ്പ് പ്രൊഡക്ടസ് വെച്ചിട്ടുള്ള പൗച് എടുത്തു,വെളിയിലേക്ക് വെച്ചു.
മുടി ഒന്ന് അഴിച്ചു കോമ്പ് ചെയ്തു,ലിപ് സ്റ്റിക്ക് എടുത്തു ലൈറ്റ് ആയിട്ട് ഒന്ന് ചുണ്ടിൽ പുരട്ടി, കാജൽ കൊണ്ട് കണ്ണും ഒന്നെഴുതി..
ശേഷം ബാഗ് എടുത്തു തോളിലേയ്ക്ക് ഇട്ടു കൊണ്ട് വണ്ടിയുടെ ചാവിയും എടുത്തു വെളിയിലേക്ക് വന്നപ്പോൾ ഗൗരിയോട് എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്ന ദേവിനെ ആണ് കണ്ടത്.

“ഓക്കേ… ബൈ, നാളെ കാണാം കേട്ടോ ”

അവരുടെ അടുത്തേക്ക് ചെന്ന ശേഷം ദേവിനെയും ഗൗരിയെയും നോക്കി അവൾ പറഞ്ഞു.

എന്നിട്ട് പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്തു.

“എന്തൊരു ഗ്ലാമർ ആണ് അല്ലേ ദേവേട്ടാ, അവരെ കാണാൻ… ആ കണ്ണും, മൂക്കും ചുണ്ടും ഒക്കെ നോക്കി ഇരുന്നു പോകും ”

ജാനി പോയത് നോക്കിക്കൊണ്ട് ഗൗരി ഇരുന്നു പറഞ്ഞു..

“ആഹ്, നീ എന്തിനാ അവരുടെ സൗന്ദര്യം നോക്കി കൊണ്ടിരിക്കുന്നത്,  അതിനാണോ കാശി സാർ  നിനക്ക് ശമ്പളം തരുന്നത്”

“എന്നാലും പറയാണ്ടിരിക്കാൻ വയ്യ, അതും സാരിയൊക്കെ ഉടുത്ത് വന്നത് കണ്ടോ,  സാധാരണ വലിയ വീട്ടിലെ പെൺകുട്ടികളൊക്കെ നല്ല മോഡേൺ ഡ്രസ്സ് ഇട്ടല്ലേ വരുന്നത്”

“ഇതാണീ പെണ്ണുങ്ങളുടെ കുഴപ്പം,ഏതെങ്കിലും ഒരെണ്ണത്തിനെ കണ്ടാ പിന്നെ പരദൂഷണം പറച്ചിലു മാത്രമാകും ബാക്കി, എന്റെ പൊന്നു ഗൗരി അവരെങ്ങനെയെങ്കിലും വരുവോ പോകുകയോ ചെയ്യട്ടെ, നമ്മൾക്ക് നമ്മുടെ കാര്യം നോക്കിയാൽ മതി,”

“ശോ… അതിന് ഞാൻ എന്തെങ്കിലും പരദൂഷണമോ കുറ്റമോ പറഞ്ഞോ ദേവേട്ടാ, ആ കൊച്ചിനെ കാണാൻ നല്ല സുന്ദരി ആണെന്നല്ലേ പറഞ്ഞത്, അതിന് എന്നെ ഇത്രമാത്രം ശാസിക്കാൻ ഇപ്പോൾ എന്താ ഉണ്ടായത്, അവര് ദേവേട്ടനോട് മോശമായിട്ട് എന്തെങ്കിലും പറയുകയോ പെരുമാറുകയോ ചെയ്തോ,”?

” ഞാനതിന് അവരോട് അത്രയ്ക്ക് സംസാരിക്കാൻ ഒന്നും പോയില്ല, എന്നോട് എന്തെങ്കിലും ചോദിച്ചാൽ അതിന്റെ ബാക്കി മാത്രം പറയും, ”

“ഓഹ്… ശരി ശരി… ആയിക്കോട്ടെ,”

ഗൗരി അവനെ നോക്കി മുഖം വീർപ്പിച്ചു കാണിച്ചു.

ഈ സമയത്ത് ജാനി ഗ്രൗണ്ട് ഫ്ലോറിൽ എത്തിയപ്പോൾ, കുറച്ച് സ്റ്റാഫ് ഒക്കെ ജോലി കഴിഞ്ഞ ശേഷം ഇറങ്ങി വരുന്നുണ്ടായിരുന്നു, എല്ലാവരും വളരെ ബഹുമാനത്തോടുകൂടിയാണ് അവളെ നോക്കി പുഞ്ചിരിച്ചത്, തിരിച്ച് ജാനിയും അങ്ങനെ തന്നെയായിരുന്നു.

സെക്യൂരിറ്റി ചേട്ടൻ വണ്ടി എടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞുവെങ്കിലും,ജാനി അത് വിലക്കി.

“അതൊന്നും സാരമില്ല ചേട്ടാ, ഞാൻ എടുത്തോളാം ”

പറഞ്ഞു കൊണ്ട്
പാർക്കിങ്ങിലേക്ക് ചെന്ന്, തന്റെ വണ്ടിയെടുത്ത്, ഇറക്കിയശേഷം ജാനി വേഗത്തിൽ ഓടിച്ചു പോയി

**കൈലാസം

മടങ്ങിവരുന്ന വഴിക്ക്,ഒരു ബേക്കറിയുടെ മുന്നിൽ വണ്ടി നിർത്തി,കുറച്ച് സ്നാക്സും,ചോക്ലേറ്റ്സും ഒക്കെ മേടിച്ചാണ് ജാനി, വീട്ടിലെത്തിയത്.

കല്ലു ആന്റി ആണെങ്കിൽ അവളെ നോക്കി ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.

ഇടയ്ക്കൊരു തവണ കല്ലൂ ഫോൺ വിളിച്ചു നോക്കിയപ്പോൾ 15 മിനിറ്റിനുള്ളിൽ എത്തുമെന്ന് ജാനി അവരോട് അറിയിച്ചിരുന്നു. അതിൻ പ്രകാരം ആണ് ഈ ഇരുപ്പ്.

“ആന്റി, ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചോന്നെ.. ഈ മുഖം കാണുമ്പോൾ അറിയാം, എന്നേ വല്ലാണ്ട് മിസ് ചെയ്തുന്നു….”

കല്ലുവിന്റെ കൈയിലേക്ക് താൻ മേടിച്ചു കൊണ്ട് വന്ന സ്വീറ്റ്സ് പാക്കറ്റ് ഏൽപ്പിച്ച ശേഷം ആ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് ജാനി പറഞ്ഞു.

ഹ്മ്മ്.. സത്യം ആണ് മോള് പറഞ്ഞത്, രണ്ടു മൂന്ന് മാസം ആയിട്ട് ഇവിടെ ആളും അനക്കവും ഒക്കെ ആയിരുന്നു, എന്റെ ജാനിക്കുട്ടി ഇങ്ങനെ പാറി പറന്നു നടന്നത് അല്ലേ, പെട്ടന്ന് ഇപ്പൊ മോള് പോയപ്പോൾ ആകെ വീട് എല്ലാം ഉറങ്ങിയ പോലെ ആയി.പിന്നെ എങ്ങനെ ഉണ്ട് മോളെ, അവിടെ ചെന്നിട്ട് ഇഷ്ട്ടം ആയോ ”

“ആഹ് കുഴപ്പമില്ല ആന്റി, ഞാൻ ആകെ കൂടി കണ്ടതും സംസാരിച്ചതും രണ്ടു പേരോടാ… സി ഇ ഒ, ദേവ് കൃഷ്ണൻ and ഗൗരി… ബാക്കി എല്ലാവരും താഴെ ഉള്ള ഫ്ലോറിൽ ഒക്കെയാണ്, ഞാൻ ആണെങ്കിൽ തേർഡ് ഫ്ലോറിൽ ആണ്, അവിടെ ഉള്ളത് ഈ രണ്ട് പേര് മാത്രം ആയിരുന്നു.”

“ആഹാ, വീട്ടിൽ ഇരുന്നു ബോറടിച്ചിട്ടല്ലേ ജോലിക്ക് പോയത്,അതിപ്പോ അതിനേക്കാൾ പ്രോബ്ലം ആയോ കുട്ടി ”

“ഹ്മ്മ്.. വരട്ടെ നോക്കാം, ഏത് വരെ പോകും എന്നൊന്നും എനിക് അറിയില്ല, എന്നാലും പോകുന്നിടത്തോളം പോട്ടെ അല്ലേ ആന്റി ”

കല്ലു കൊടുത്ത ചായ മേടിച്ചു കൊണ്ട് വന്നു ഒരു കസേരയിലേക്ക് അമർന്നു ഇരുന്ന് കൊണ്ട് ജാനി പറഞ്ഞു..

“ഇതെന്തിനാ മോളെ, സ്വീറ്റ്സ് ഒക്കെ വാങ്ങി കൂട്ടിയത്, ശോ, എന്ത് മാത്രം ആണെന്ന് നോക്കിയേ ”

കല്ലു ഉറക്കേ പറഞ്ഞു.

“വെറുതെ ഇരിക്കുമ്പോൾ ദേ ആ മിക്സ്ചറും, കായ ഉപ്പേരിയും ഒക്കെ എടുത്തു കൊറിച്ചു കൊണ്ട് ഇരുന്നു യൂട്യൂബ് ഒക്കെ കാണു പെണ്ണേ, അപ്പൊ തീരാവുന്ന പ്രശ്നം അല്ലേ ഒള്ളു ”

കല്ലുവിനോട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ജാനിയുടെ ഫോണിലേക്ക് പാർവതി വിളിച്ചു.

“അമ്മയാണ് വിളിക്കുന്നത്,ഓഫീസിലേ വിശേഷം ഒക്കെ തിരക്കാൻ ആവും ”

ജാനി കാൾ അറ്റൻഡ് ചയ്തു, കാതിലേക്ക് ചേർത്തു..

പിന്നീട് കുറേ നേരം അമ്മയോട് സംസാരിച്ചു കൊണ്ട് അങ്ങനെ നടന്നു.

ശേഷം റൂമിലേക്ക് പോയ്‌,
കുളി ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി ഇറങ്ങി.

മുട്ടൊപ്പം ഇറക്കത്തിൽ ബേബി പിങ്ക് നിറം ഉള്ള ഒരു ടോപ് ആണ് വേഷം..

ഫോൺ എടുത്തു കൊണ്ട് വന്നു ബെഡിലേക്ക് ഇരുന്നു.

എന്നിട്ട് വെറുതെ ഇൻസ്റ്റയിൽ കൂടി ഓടി നടന്നു.

അതും മടുത്തപ്പോൾ കുറച്ചു മേലടഡി സോങ്‌സ് പ്ലേ ചെയ്തു കൊണ്ട്,മിഴികൾ അടച്ചു ഒന്ന് relax ആവാൻ നോക്കി. പക്ഷെ സാധിക്കുന്നില്ല.

മനസ്സിൽ ഒരേ ഒരു മുഖം മാത്രം അങ്ങനെ മായാതെ നില കൊള്ളുന്നു.

അത് മാറ്റരുമല്ല…

ദേവ് കൃഷ്ണൻ ആയിരുന്നു.

ആദ്യം ആയി അവനെ കണ്ട നിമിഷം ഓർത്തപ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മധുരമേറിയത് ആയിരുന്നു.

അവന്റെ നെഞ്ചിൽ തട്ടി നിന്നതും നിറയെ രോമരാജികൾ തീർത്ത ആ ബലിഷ്ഠമായ കൈകൾ തന്റെ ഇടുപ്പിൽ അമർന്നതും, ഒക്കെ ഓർത്തപ്പോൾ നാണത്താൽ ചാലിച്ച പൂനിലാവ് ഉദിച്ചത് പോലെ അവളുടെ മുഖം തുടുത്തു.

എത്രയോ മുഖങ്ങൾ കണ്ടു മറഞ്ഞു പോയിരിക്കുന്നു.

എത്രയോ പേര് ഇഷ്ട്ടം ആണെന്ന് പറഞ്ഞു പിന്നാലെ വന്നിരിക്കുന്നു.

സ്റ്റാൻഡേർഡ് ഉള്ള ആഷ് പുഷ് ചുള്ളൻമാർ ആയിരുന്നു ഓരോരുത്തരും..

എന്നാൽ ഇന്ന് കാലത്തെ ദേവിനെ കാണുന്ന ആ നിമിഷം വരേയ്ക്കും ഒറ്റ ഒരാൾ പോലും തന്റെ മനസിന്റെ കോണിൽ പോലും ഇടo നേടിയിരുന്നില്ല..

പക്ഷെ ദേവ്……..തുടരും…….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button