കാശിനാഥൻ-2: ഭാഗം 12

കാശിനാഥൻ-2: ഭാഗം 12

രചന: മിത്ര വിന്ദ

എന്താണെന്ന് അറിയില്ല,, ആളോട് വല്ലാത്ത ഒരു ഇഷ്ട്ടം... കാരണം ഒന്നും ഇല്ലെങ്കിൽ പോലും അയാളോട് മിണ്ടി കൊണ്ട് ഇരിയ്ക്കാൻ പിന്നെയും ആഗ്രഹം തോന്നുന്നു. എങ്ങനെ എങ്കിലും നാളെ ഒന്ന് നേരം വെളുത്തു ഓഫീസിൽ എത്താൻ ആയിരുന്നു അവൾക്ക് അപ്പോൾ തിടുക്കം. ജാടയാണോ, അതോ ബോസ്സിന്റെ മകൾ ആണല്ലോ എന്നുള്ള തോന്നൽ ആണോ എന്നറിയില്ല, തന്നോട് അല്പം അകൽച്ച ഒക്കെ ഉണ്ട്, അല്പം എന്നല്ല, നന്നായിട്ട് തന്നെ അകൽച്ച ഉണ്ട്.. ഒന്ന് ചിരിച്ചു പോലും കണ്ടില്ലലോ എന്നോർത്തപ്പോൾ ആയിരുന്നു ഗൗരിയുടെ മുഖം തെളിഞ്ഞു വന്നത്. അവളെ കണ്ടപ്പോൾ ദേവിന്റെ മുഖം ഒന്ന് തെളിഞ്ഞതു പോലും. അമ്മാവന്റെ മകൾ... എന്തെങ്കിലും ഹെല്പ് വേണോ എന്ന് ദേവ് ചോദിച്ചിട്ട് പോലും തന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല, പക്ഷെ ഗൗരിയെ താഴെ നിന്നും വിളിച്ചു വരുത്തിയിരിക്കുന്നു.. ആ ഓർമയിൽ ഒരു കുഞ്ഞ് നൊമ്പരം വന്നു വിങ്ങി. ഹ്മ്മ്... വരട്ടെ നോക്കാം..ഏത് വരെ പോകും എന്ന്.. "ജാനികുട്ടി....." കല്ലുവാന്റി വിളിച്ചതും ജാനി എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി. പിന്നീട്, അത്താഴം കഴിഞ്ഞ് ആയിരുന്നു അവൾ മടങ്ങിയെത്തിയത്. ആ നേരത്താണ് അച്ഛന്റെ വിളി. അച്ഛനോട് കഥകളൊക്കെ പറഞ്ഞ് അവൾ കുറച്ചു സമയം ചിലവഴിയ്ക്കും.,അത് മിക്കവാറും പതിവുള്ളതാണ്,,  ഉറക്കം വരും വരേയ്ക്കും, കലു പിലാന്നു എന്തെങ്കിലുമൊക്കെ പറയും. പിന്നീട് ഗുഡ് നൈറ്റ്‌ പറഞ്ഞു ഫോൺ വെച്ചിട്ട് ഒരൊറ്റ ഉറക്കം ആയിരിക്കും.. അന്നും പതിവ് തെറ്റിക്കാതെ, അങ്ങനെ തന്നെ ജാനി ഉറങ്ങി *** കാലത്തെഴുന്നേറ്റപ്പോൾ പതിവിലും വിപരീതമായി വല്ലാത്ത ഉന്മേഷം. നേരെ ചെന്ന്,വാഷ് റൂമിൽ കയറി ഫ്രഷായി ഇറങ്ങിയശേഷം, കബോർഡ് മുഴുവൻ തിരഞ്ഞു, ഏത് ഡ്രസ്സ് ആണ് ഇന്ന് ഇടേണ്ടത് എന്നുള്ള വലിയൊരു കൺഫ്യൂഷനിൽ ആയിരുന്നു  ജാനി. സൽവർ സെറ്റും കുർത്തയും സാരിയും ഒക്കെ എടുത്ത് അവൾ ബെഡിലേക്ക് നിരത്തി. പക്ഷേ ഒന്നും അങ്ങോട്ട് മനസ്സിൽ പിടിക്കുന്നില്ല. ജീൻസും ടോപ്പും ഇട്ടാലോ എന്ന് പിന്നീട് ചിന്തിച്ചു. ഒടുവിൽ ആ പ്ലാനും മാറ്റി. അവസാനം,ഡാർക്ക് ഗ്രീൻ നിറമുള്ള, ഒരു ഡിസൈനർ ക്രോപ്ടോപ്പും, ഒരു ഫുൾ ലെങ്ത് മിഡിയും എടുത്തു ഇട്ടു കണ്ണാടിയുടെ മുമ്പിൽ ചെന്നു നിന്നു. അത്യാവശ്യം നല്ല രീതിയിൽ മേക്കപ്പ് ചെയ്ത്. എന്നാൽ ഒട്ടും ഓവർ അല്ലായിരുന്നു താനും. കണ്ണൊക്കെ എഴുതി പൊട്ടും കുത്തി, ലിപ്സ്റ്റിക് ഒക്കെ ഇട്ടു നല്ല സുന്ദരി ആയിട്ട് ആണ് അവൾ ഇറങ്ങി വന്നത്. ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ, ഇന്ന് എന്ത് പറ്റി, ഇങ്ങനെ ഒക്കെ നല്ല ബുദ്ധി തോന്നിയത്.. അവളെ കണ്ട പാടെ കല്ലു ഉറക്കെ ചോദിച്ചു. അത് പിന്നെ ആന്റി, ഇന്നലെ ഓഫീസിൽ ചെന്നപ്പോഴാണ് ഞാൻ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്, അവിടെ ഉള്ള സ്റ്റാഫ് ഒക്കെ എന്ത്, അടിപൊളിയായിട്ടാണ് മേക്കപ്പ് ചെയ്തു വരുന്നത്, ഞാൻ മാത്രം ഒരു കഞ്ഞി ലുക്കിൽ ആയിരുന്നു. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് എന്റെ നെഞ്ച് പൊട്ടിപ്പോയി ആന്റി. അതുകൊണ്ട് ഇന്നലെ തന്നെ ഞാൻ തീരുമാനിച്ചിരുന്നു, വെൽ ഡ്രസ്സ്‌ ആയിട്ട് ഒന്ന് മേക്കപ്പ് ഒക്കെ ചെയ്തു വേണം ഇനി മുതൽ ഓഫീസിലേക്ക് പോകാനെന്ന്. നല്ല തീരുമാനം ഇപ്പോഴെങ്കിലും എന്റെ കുട്ടിക്ക് ഇതൊക്കെ ഒന്ന് തോന്നിയല്ലോ... " അവൾക് കഴിക്കുവാൻ ആയിട്ട് ഫുഡ്‌ എടുത്തു കൊണ്ട് വന്നു ടേബിളിൽ വെച്ച ശേഷം കല്ലു പറഞ്ഞു. പൂരിയും പൊട്ടറ്റോ ബാജിയും, ആയിരുന്നു അന്ന് ബ്രേക്ഫാസ്റ്റിന്. ഒരെണ്ണത്തിന്റെ പാതിയാണ് അവൾ കഴിച്ചത്. അതിന്റെ പേരിൽ കല്ലു,ശരിക്കും ജാനിയെ ശകാരിക്കുകയും ചെയ്തു. എന്നാൽ കല്ലുവിനെ നോക്കി ഒന്ന് കണ്ണിറുക്കിയ ശേഷം ജാനി കഴിച്ച പ്ലേറ്റ് കൊണ്ട് പോയ്‌ കഴുകി വെച്ചു. എന്നിട്ട് അവൾ എടുത്തു വെച്ച ചോറും പൊതി എടുത്തു ബാഗിലെക്ക് വെച്ചു. കല്ലുവിന്റെ കവിളിൽ കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്ത ശേഷം വേഗം ഓഫീസിലേക്ക് പോകാനായി ഇറങ്ങി. ആകെ കൂടി  വല്ലാത്ത ഒരു ത്രില്ല് ആയിരുന്നു അന്ന് അവൾക്കു ഡ്രൈവ് ചെയ്യാൻ... എത്തും തോറും വല്ലാത്ത പരവേശം.. ഗേറ്റ് കടന്നു പാർക്കിങ്ങിലേക്ക് എത്തുമ്പോൾ ആയിരുന്നു ദേവിന്റെ ബൈക്ക് അവളുടെ വാഹനത്തെ മറികടന്നു പോയതു. അവന്റെ പിന്നിലായി ഗൗരിയും ഉണ്ട്. വലത് കൈ എടുത്തു ദേവിന്റെ വയറ്റിൽ ചുറ്റി പിടിച്ചു ഇരിക്കുന്ന ഗൗരി യെ കണ്ടതും ജാനിയുടെ മുഖത്ത് കാർമേഘം ഉരുണ്ടു കൂടി. അത് വരെ ഉണ്ടായിരുന്ന എല്ലാ ആവേശവും ഒരു നിമിഷം കൊണ്ട് അവളിൽ നിന്നും വിട്ടകന്നു പോയ്‌.......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story