കാശിനാഥൻ-2: ഭാഗം 14
രചന: മിത്ര വിന്ദ
ഇവിടെന്താച്ചാ കുഴപ്പം അടിപൊളി അല്ലേ… ഞാൻ ഒരുപാട് എൻജോയ് ചെയ്തു കൊണ്ടാണ്,ഇവിടെ ഇരിക്കുന്നത്”
“ഹ്എം… ഗുഡ്, ആഹ് പിന്നെ അവിടെയുള്ള സ്റ്റാഫ് ഒക്കെ എങ്ങനെയുണ്ട് മോളെ, എല്ലാവരെയും നീ പരിചയപ്പെട്ട കാണില്ല അല്ലേ..”
” അങ്ങനെ പരിചയപ്പെടാനും മാത്രമുള്ള ടൈം ഒന്നും കിട്ടിയില്ലഛ…. ജസ്റ്റ് എല്ലാവരെയും ഒന്ന് കണ്ടു പോകുന്നു, ചിലരൊക്കെ പാവമാണ് ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു,പിന്നെ ചിലർക്കൊക്കെ ഒടുക്കത്തെ ജാഡയാണന്നെ… യാതൊരു റെസ്പെക്ടും എനിക്ക് തരുന്നില്ല, അവരെയൊക്കെ ഈ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാലോ എന്ന് പോലും ഞാൻ ആലോചിച്ചു പോയി..,
ആ സമയത്ത് ജാനി ദേവിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷമാണ് അച്ഛനോട് മറുപടി പറഞ്ഞത്.
അവളുടെ പറച്ചിൽ കേട്ടതും കാശി ഉറക്കച്ചിരിക്കുന്നത് അരികിലിരുന്ന ദേവും കേട്ടു.
“ഓഫീസിലേക്ക് ചെന്നതിന്റെ രണ്ടാമത്തെ ദിവസം,അവിടുത്തെ സ്റ്റാഫിനെ ഒക്കെ പിരിച്ചുവിടാനാണോ മോളെ നീ തീരുമാനിച്ചിരിക്കുന്നത്… അത് വല്ലാത്ത കഷ്ടം ആയിപ്പോയല്ലോ”
“ഹ്മ്മ്.. വരട്ടെ നോക്കാം… പക്ഷേ എന്നെ മൈൻഡ് ചെയ്യാത്ത ആരും ഇവിടെ വേണ്ട.. ഈ ജാനി ആരാണ് എന്ന് അവരെ ഒക്കെ അറിയിച്ചു കൊടുക്കും വൈകാതെ തന്നെ.
കുറുമ്പോട് കൂടി തന്റെ അരികിലിരുന്ന് സംസാരിക്കുന്ന ജാനിയെ ഇടയ്ക്ക് ഒരു തവണ ദേവ് ഒന്നു മുഖം ഉയർത്തി നോക്കി.
ആ സമയത്ത് ദേവിന്റെ ഫോണിലേക്ക് മറ്റൊരു കോൾ കയറി വരുന്നുണ്ടായിരുന്നു.
“അച്ഛാ… ദേവേട്ടന് കോൾ വരുന്നുണ്ട്, ഞാൻ വീട്ടിൽ ചെന്നിട്ട് വൈകിട്ട് വിളിക്കാം കേട്ടോ ”
“ഓക്കേടാ ബൈ….”
“ബൈ അച്ഛാ ”
.. പറഞ്ഞുകൊണ്ട് അവൾ സംഭാഷണം അവസാനിപ്പിക്കാൻ തുനിഞ്ഞതും ദേവ് പെട്ടെന്ന് അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു വാങ്ങി.
“കാശി സാറെ.. വെയ്ക്കല്ലേ.. പ്ലീസ്. ഒരു കാര്യം പറയാനുണ്ടായിരുന്നു”
എന്തുപറ്റി ദേവ്…?
” സാർ ഇന്ന് ഒരു മൂന്നുമണി ആകുമ്പോഴേക്കും എനിക്ക് വീട് വരെ പോകണം, കഴിഞ്ഞദിവസം പറഞ്ഞ ആ ചെക്കനും കൂട്ടരും ഇന്ന് എത്തുമെന്ന്, കുറച്ചു മുന്നേ വിളിച്ചു പറഞ്ഞു. ആദ്യം പറഞ്ഞത് ഞായറാഴ്ച വരാം എന്നായിരുന്നു, പക്ഷേ അന്ന് അവർക്ക് എന്തോ ഒരു ഫംഗ്ഷൻ ഉണ്ടെന്ന്, ഇന്ന് നാലുമണിയൊക്കെ ആകുമ്പോഴേക്കും, എത്തിക്കോട്ടെ എന്ന് ആ ബ്രോക്കർ സദാനന്ദൻ വിളിച്ചു ചോദിച്ചു, വന്നു കണ്ടിട്ട് പോകാൻ അച്ഛനും പറഞ്ഞു,അതുകൊണ്ട് എനിക്ക് വീട്ടിലേക്കൊന്നു പോകണമായിരുന്നു.
“ഓക്കേ ഓക്കേ, ദേവ് പൊയ്ക്കോളൂ, മൂന്നു മണിയാകുവാൻ നിൽക്കണമെന്ന് ഇല്ല, തന്റെ ഡ്യൂട്ടി പെട്ടെന്ന് കഴിയുകയാണെങ്കിൽ നേരത്തെ ഇറങ്ങിക്കോളു,നോ പ്രോബ്ലം ”
കാശിയുടെ അനുവാദം കിട്ടിയതും ദേവ്, ഫോൺ കട്ട് ചെയ്തു.
സമയം അപ്പോൾ ഏകദേശം രണ്ടു മണി കഴിഞ്ഞിരുന്നു.
അത്യാവശ്യം ചെയ്ത് തീർക്കേണ്ട കുറച്ചു വർക്കുകൾ മാത്രം കംപ്ലീറ്റ് ആക്കിയിട്ട്, ദേവ് പോകാൻ തയ്യാറായി.
” 3 മണിക്ക് എന്ന് അച്ഛനോട് പറഞ്ഞിട്ട് ഇപ്പോൾ സമയം രണ്ടരയാകുന്നതല്ലേ ഉള്ളൂ, ഇപ്പോഴേ പുറപ്പെടണോ ദേവേട്ടാ”
ജാനി പരിഭവത്തോടുകൂടി അവനെ നോക്കി ചോദിച്ചു.
” വർക്ക് കംപ്ലീറ്റ് ആണെങ്കിൽ പെട്ടെന്ന് പൊയ്ക്കോളാൻ സാറ് എന്നോട് പറഞ്ഞു, അതുകൊണ്ടാണ്, പിന്നെ എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ എന്നെ ഫോൺ വിളിച്ചാൽ മതി”
പറഞ്ഞുകൊണ്ട് അവൻ ഒരു കാർഡ് എടുത്ത് അവൾക്ക് നേരെ നീട്ടി.
വീണ്ടും അവന്റെ ഫോൺ ശബ്ദിച്ചപ്പോൾ അത് എടുത്തു നോക്കി,
“ഹെലോ ഗൗരി, ഹ്മ്മ്, ജിജോ സാറിനോട് ഞാൻ പറഞ്ഞോളാം നീ പെട്ടെന്ന് റെഡിയായി ഇറങ്ങി വരാൻ നോക്ക് കെട്ടോ.. ”
ഗൗരിയുടെ മറുപടി കാക്കാതെ ഫോൺ കട്ട് ചെയ്ത്, ദേവ് തന്റെ പോക്കറ്റിലേക്ക് ഇട്ടു..
” അതെന്തിനാ ഗൗരിയെയും കൂട്ടിക്കൊണ്ടുപോകുന്നത്, ദേവേട്ടന് ഒറ്റയ്ക്ക് പോയിക്കൂടെ”
” എന്റെ വീട്ടിൽ ആദ്യമായി നടക്കുന്ന ഒരു ചടങ്ങ് ആണിത്, അതുകൊണ്ട് എല്ലാവരും ഭയങ്കര ത്രില്ലിലാണ്, ഗൗരിയോട് കൂടെ വരാമോ എന്ന്, എന്റെ പെങ്ങള് വിളിച്ചു ചോദിച്ചു, അതുകൊണ്ടാണ്,
ദേവ്, പറഞ്ഞതും ജാനി തലകുലുക്കി കാണിച്ചുകൊണ്ട്, വീണ്ടും സിസ്റ്റത്തിലേക്ക് നോക്കിയിരുന്നു.
അവൻ പുറത്തേക്കിറങ്ങിപ്പോയി തന്റെ ബാഗും, മറ്റും എടുത്ത് വീണ്ടും ജാനിയുടെ അരികിലേക്ക് വന്നു.
” മേഡം എന്നാൽ പിന്നെ ഞാൻ ഇറങ്ങിക്കോട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി”
“ഹ്മ്മ്. ഇട്സ് ഓക്കേ,ദേവേട്ടൻ പൊയ്ക്കോളൂ ”
മുഖമുയർത്തി അവനെ നോക്കാതെ കൊണ്ട്, ജാനി പറഞ്ഞു.
ഓക്കേ താങ്ക് യു…
ദേവ് ഇറങ്ങി പോയെന്ന് കണ്ടതും ജാനി ഒന്നു നെടുവീർപെട്ടു.
പിന്നീട് അന്ന് ഓഫീസ് ടൈം കഴിയും വരേയ്ക്കും ജാനി അവിടെ ഇരുന്നു ഓരോ ഫയൽസ് ചെക്ക് ചെയ്തു. എല്ലാം തനിയെ പഠിക്കാൻ ശ്രെമിച്ചു. കുറച്ചു ഒക്കെ നാളെ ദേവിനോട് ചോദിക്കാൻ വേണ്ടി, അവൾ പ്രത്യേകം നോട്ട് ചെയ്തു വെച്ചു.
വളരെ കൃത്യമായി കാര്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ട് എങ്കിൽ പോലും അരികിൽ ദേവ് ഇല്ലാത്തത് കൊണ്ട് ജാനിയ്ക്ക് വല്ലാത്ത വിഷമം ഇടയ്ക്ക് ഒക്കെ സട കുടഞ്ഞു എഴുന്നേറ്റു വരുന്നുണ്ട്.
**—-*
ഒരു ഇടത്തരം വാർക്ക വീട്.
വിശാലമായ മുറ്റം നിറയെ പല തരത്തിൽ ഉള്ള ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽത്തന്നെ വളരെ വൃത്തിയും വെടിപ്പും ആയി ഇട്ടിരിക്കുകയാണ് വീടും പരിസരവും എല്ലാം.
ഉമ്മറത്തു സുന്ദരിയായ ഒരു പെൺകുട്ടി കുളിയൊക്കെ ഇളം പച്ച നിറം ഉള്ള ചുരിദാർ ഇട്ടു കൊണ്ട് നിൽപ്പുണ്ട്.അവളുടെ ഒരു കൈയിൽ ചീർപ്പ് ഇരിപ്പുണ്ട്. അതുകൊണ്ട് മുടി യിലെ കെട്ടു എറുക്കുകയാണ് അവള്..
നിത്യ.. ദേവിന്റെ നേരെ ഇളയ സഹോദരി.ഇനി ഒരാൾ കൂടി ഉണ്ട് മൈഥിലി..
“ആഹ് ചേട്ടായിയും ഗൗരിയും വന്നുല്ലോ ഉഷാമ്മേ…അവര് ബേക്കറിയിൽ നിന്ന് എന്തെങ്കിലും മേടിച്ചോ എന്നു ഞാൻ ഒന്നു ചോദിച്ചു നോക്കട്ടെ, എന്നിട്ട് തീരുമാനിക്കാം ബാക്കി.”
മുറ്റത്തു അഴയിൽ നിന്നും തുണികൾ പെറുക്കി എടുക്കുന്ന ഉഷയെ നോക്കി മകൾ വിളിച്ചു പറഞ്ഞു.
“ആഹ് അത് മതി, എന്നിട്ട് അച്ഛനെ വിളിച്ചു പറഞാൽ mമതി..”
മകളുടെ തീരുമാനം ശരി വെയ്ക്കുമ്പോൾ ദേവിന്റെ ബൈക്ക് കൊണ്ട് വന്നു മുറ്റത്തെ ഷെഢിലേയ്ക്ക് അവൻ കയറ്റി വെച്ചു.
അപ്പോളേക്കും ഗൗരി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.
“ദേ.. ഇതൊക്കെയാ വാങ്ങിയത്, നോക്കിക്കേ മതിയൊന്നു ”
തന്റെ കൈയിൽ ഇരുന്ന വലിയ ഒരു ബേക്കറി കവർ ഗൗരി,അപ്പച്ചിയെ ഏൽപ്പിച്ചു..
“നിത്യേച്ചി… മൈഥിലി (മാതു )വന്നില്ലേ ഇതേ വരെ ആയിട്ടും,?
ബേക്കറി പാക്കറ്റ് അഴിച്ചു നോക്കുന്ന അമ്മയുടെ അരികിലായി നിൽക്കുന്ന നിത്യയെ നോക്കി ഗൗരി ചോദിച്ചു…….തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…