Novel

കാശിനാഥൻ-2: ഭാഗം 16

രചന: മിത്ര വിന്ദ

ഇന്നലെ പോയിട്ട് വന്ന പോലെയുള്ള പ്രസരിപ്പും ചുറുചുറുക്കും ഒന്നും ഇന്നെന്തേ എന്റെ കുട്ടിക്ക് ഇല്ലാത്തത്, ഒരുപാട് ജോലി വല്ലതും ചെയ്യിപ്പിച്ചോ നിന്നെക്കൊണ്ട്  അവര്?

ജാനിക്ക് കുടിക്കുവാനുള്ള ചായയും പലഹാരങ്ങളും, ഒക്കെ ആയിട്ട്, വന്നത് ആണ് കല്ലു.

ഓഫീസിൽ നിന്നും എത്തിച്ചേർന്നപ്പോൾ മുതൽ അവൾ ആകെ ഒരു മൗനം ആയിട്ടായിരുന്നു.

“ദേവേട്ടൻ,ഇന്ന് നേരത്തെ പോയി ആന്റി,പുള്ളിയുടെ സിസ്റ്ററിന്റെ പെണ്ണുകാണൽ ചടങ്ങ് ആയിരുന്നു, അതുകൊണ്ട് ഞാൻ ഒറ്റയ്ക്കായിരുന്നു കുറച്ചു വർക്കൊക്കെ ചെയ്തത്, അതിന്റെ ഒരു തലവേദന, അല്ലാണ്ട് വേറെ പ്രശ്നം ഒന്നുമില്ല ”

“ഹ്മ്മ്….. ദേവ് ആൾ എങ്ങനെയുണ്ട് മോളെ ഫ്രണ്ട്‌ലി ആണോ,”

” ഒരു ജാഡ ടീമാണ്  ആന്റി, ഒട്ടും ഫ്രണ്ട്‌ലി അല്ല., z ഞാൻ ചോദിക്കുന്നതിനു മറുപടി മാത്രം തരും, അല്ലാതെ ഫുൾ ടൈം ആള് സൈലന്റ് ആണ്  ”

” അത് മോളോട് ആയതുകൊണ്ടാണ്,  കമ്പനിയുടെ ഓണറിന്റെ മകളോട് ഒരു റെസ്പെക്ട് ഒക്കെ വേണ്ടേ, അതാണ്, ഓവർ ആയിട്ട് ഒന്നും സംസാരിക്കാത്തത്”

” അതിന് ആന്റിക്ക് ദേവിനെ പരിചയമുണ്ടോ ”

“ഹേയ് ഇല്ലില്ല…. ദേവിനെ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ, അല്ലാണ്ട് നേരിട്ട് പരിചയമൊന്നുമില്ല”

“ഹ്മ്മ്…. ഭയങ്കര ഇന്റലിജന്റ് ഒക്കെയാണ്, അതുകൊണ്ടല്ലേ ഇത്ര ചെറുപ്പത്തിൽ തന്നെ നമ്മുടെ കമ്പനിയുടെ സി ഇ ഓ ആയത്, പക്ഷേ പെരുമാറാൻ അറിയില്ലെന്ന് എനിക്ക് ഇടയ്ക്കൊക്കെ തോന്നും ”

“അതൊക്കെ വെറും തെറ്റിദ്ധാരണയാണ് മോളെ, അത്രയും ഇന്റലിജനായ സി ഇ ഒയ്ക്ക് ആളുകളോട് പെരുമാറാൻ അറിയില്ലെങ്കിൽ പിന്നെ, കാശിയേട്ടൻ,  അയാളെ ഒക്കെ പിടിച്ച് ഇത്രയും വലിയ ഉത്തരവാദിത്തം ഏൽപ്പിക്കുമോ കുട്ടി ”

“ഹ്മ്മ്… വരട്ടെ നോക്കാം.. ഞാൻ എന്തായാലും ഒന്ന് രണ്ട് വർഷം ഇവിടെ തുടരും, അങ്ങനെയാണ് അച്ഛൻ പറഞ്ഞത്, ദേവേട്ടൻ. എങ്ങനെ ഉണ്ടെന്ന് അപ്പോൾ അറിയാം  അല്ലേ ആന്റി ”

“മ്മ്…. അതെ… അത് എന്തെങ്കിലും ആകട്ടെ മോളെ, അയാൾ ഏതു തരക്കാരൻ ആണെന്ന് തോന്നുന്നു നമ്മൾക്ക് സെർച്ച് ചെയ്യേണ്ട കാര്യമില്ല, മോള് പോകുന്നു, ഓഫീസ് കാര്യങ്ങൾ നോക്കുന്നു,തിരിച്ചുവരുന്നു, അതിനിടയ്ക്ക് ദേവിന്റെ ക്യാരക്ടർ ഇങ്ങനെയുള്ളതാണെന്ന് പഠിക്കേണ്ട കാര്യം ഒന്നും ഇല്ല ”

കല്ലു പറഞ്ഞതും,ജാനി ഒന്ന് തലയാട്ടി..

ചായ കുടിച്ചു തീർത്ത ശേഷം അവൾ, എഴുന്നേറ്റ് റൂമിലേക്ക് പോയി.

ജാനി വളരെ നല്ലൊരു പെൺകുട്ടിയാണ്, നല്ല അടക്കവും ഒതുക്കവും ഒക്കെയുള്ള  ഒരു പാവമാണ് അവൾ, ഏതൊരു അമ്മയ്ക്കും, ഒരു മകൻ ഉണ്ടെങ്കിൽ, ജാനിയെപ്പോലെ ഒരു പെൺകുട്ടിയെ മരുമകളായി ലഭിക്കണമെന്ന്, ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും.  അതുതന്നെയാണ് കല്ലുവും പ്രാർത്ഥിക്കുന്നത്. ഭഗത്തിനേക്കാൾ നാലു ദിവസത്തെ മൂത്തത് ആണ് ജാനി. എങ്കിലും അത് ഒന്നും അത്ര പ്രശ്നം ആയിട്ട് അവർക്ക് തോന്നിയിട്ടില്ല.. ഉള്ളിന്റെ ഉള്ളിൽ, തന്റെ ആഗ്രഹം, താഴിട്ട് പൂട്ടി വച്ചിരിക്കുകയാണ് കല്ലു. സമയമാകുമ്പോൾ, കാശിയോടും പാറുവിനോടും, അനുവാദം ചോദിക്കാന്…

***

ജാനി രാവിലെ ഓഫീസിൽ എത്തിയപ്പോൾ, ദേവ് വന്നിട്ടില്ല.

തലേ ദിവസം ചെയ്തു തീർക്കാൻ ഉള്ള വർക്ക്‌ ഒക്കെ ഒന്നൂടെ ഒന്നു ചെക്ക് ചെയ്തു.

അപ്പോളേക്കും ദേവ് വാതിൽ കടന്നു വന്നിരുന്നു.

“ഗുഡ് മോണിംഗ് മാഡം ”

“ഗുഡ് മോണിംഗ്, അനുജത്തിയുടെ പെണ്ണുകാണൽ ചടങ്ങ് ഒക്കെ എങ്ങനെ നടന്നു, രണ്ടാൾക്കും പരസ്പരം ഇഷ്ടമായോ ”

തന്റെ അരികിലായി വന്നിരിക്കുന്ന ദേവിനെ നോക്കി ജാനി ചോദിച്ചു.

” ആഹ് കുഴപ്പമില്ല മാഡം, ഓക്കേ ആയി, പിന്നെ ഈ സൺഡേ ചെറുക്കന്റെ വീട്ടിലേക്ക് പോകാനാണ്, അവിടെ ചെന്ന് എല്ലാം ഇഷ്ടപ്പെടുകയാണെങ്കിൽ ഇത് ഉറപ്പിക്കാം എന്ന് കരുതിയാണ്  ”

“ഹ്മ്മ്… അയാൾക്ക് എന്താണ് ജോലി”

” ഫെഡറൽ ബാങ്കിൽ വർക്ക് ചെയ്യുന്നു”

“ഓക്കേ….  ദേവേട്ടന്റെ സിസ്റ്റർ ഹാപ്പി ആയോ ”

“ഉവ്വ്‌… ആഹ് പിന്നെ മാഡം, ഒരു കാര്യം പറഞ്ഞോട്ടെ,  മുൻപും പറഞ്ഞതാണ്”

അവൻ ചോദിച്ചതും ജാനി സിസ്റ്റത്തിൽ നിന്നും മുഖം തിരിച്ചു അവനെ നോക്കി…

” മാഡം പ്ലീസ്, എന്നെ ദേവേട്ടാ എന്നൊന്നും വിളിക്കേണ്ട, എന്റെ പേര് വിളിച്ചാൽ മതി, എനിക്കതാണ് ഇഷ്ടം, പിന്നെ ഇവിടെ ആരെങ്കിലും ഒക്കെ കേട്ടാൽ തന്നെ മോശമാണ് മാഡം.. So..”

” അത് സാരമില്ലന്നെ..എനിക്കിഷ്ടം ദേവേട്ടാ എന്ന് വിളിക്കാനാണ്, അതുകൊണ്ട് ഞാൻ ഇനി അങ്ങനെ മാത്രം വിളിക്കുവൊള്ളൂ, മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് നോക്കി, മുന്നോട്ടു ജീവിക്കുവാൻ നമ്മളെക്കൊണ്ട് സാധിക്കില്ലന്നേ, ”

അവനെ നോക്കി പുഞ്ചിരിയോടുകൂടി പറഞ്ഞശേഷം ജാനി വീണ്ടും തന്റെ മുന്നിലിരിക്കുന്ന ലാപ്പിലേക്ക് തിരിഞ്ഞു..

പിന്നീട് ദേവ് അവളോട് കൂടുതൽ ഒന്നും പറയുവാൻ മെനക്കെട്ടില്ല.

ഇടയ്ക്കൊക്കെ കോൺഫറേൻസ് കോളിൽ കാശിയും പാർവതിയും വന്നിരുന്നു.

ദേവിനോട് എന്തോ സംസാരിക്കുവാൻ വേണ്ടി, ഫോൺ അവന് ഒന്ന് കൈമാറുവാൻ, കാശി ആവശ്യപ്പെട്ടപ്പോൾ, ജാനീ പെട്ടന്ന് തിരിഞ്ഞു വന്നതും, അവളുടെ ഇടം കൈ അവന്റെ ദേഹത്തേക്ക് ചെന്നു ഇടിച്ചു.
രണ്ടുദിവസത്തേക്ക് അത്യാവശ്യമായി ഒന്ന് ബാംഗ്ലൂർ വരെ പോകുവാൻ, ആയിരുന്നു കാശി, ദേവി നോട് പറഞ്ഞത്.

അത് കേട്ടതും, അവൻ പെട്ടെന്ന് സമ്മതം മൂളുകയും ചെയ്തു.

എങ്ങനെയൊക്കെ ആയാലും വെള്ളിയാഴ്ചയോടുകൂടി മടങ്ങി വരാമെന്നും, വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ തിരക്കുകൾ ഒക്കെ ആയിരിക്കുമെന്നും, അതുകൊണ്ട് ഇന്ന് വൈകുന്നേരം ബാംഗ്ലൂരിലേക്ക് തിരിക്കാം എന്നുമൊക്കെ ദേവ്, കാശിയെ അറിയിച്ചു..അങ്ങനെയാണെങ്കിൽ ഇന്ന്, എമർജൻസി ആയിട്ട് ചെയ്ത് തീർക്കുവാനുള്ള വർക്ക് ഒക്കെ കഴിഞ്ഞ ശേഷം പെട്ടെന്ന് വീട്ടിലേക്ക് മടങ്ങി പൊയ്ക്കോളാൻ, കാശി ദേവിനോട് പറഞ്ഞു.

ഓക്കേ സാർ,, 11 മണിയോടുകൂടി വർക്കൊക്കെ കംപ്ലീറ്റ് ആകുമെന്നും, ശേഷം താൻ വീട്ടിലേക്ക് പൊയ്ക്കോളാം എന്നും  അവൻ മറുപടി പറഞ്ഞു……തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button