കാശിനാഥൻ-2: ഭാഗം 2
Aug 18, 2024, 22:21 IST

രചന: മിത്ര വിന്ദ
കല്ലു..... നിന്റെ ചേച്ചിയുടെ സ്ഥാനത് നിന്ന് കൊണ്ടാണ് പറയുന്നത്, മര്യാദക്ക് ഇപ്പൊ ഈ നിമിഷം ഞങ്ങളുടെ ഒപ്പം പോരെ..അത്രയും വിശാലമായ വീട് ഉള്ളപ്പോൾ നീ എന്തിനാ ഇവിട നിൽക്കുന്നത്... പെട്ടെന്ന് റെഡി ആയിക്കെ... നമ്മൾക്ക് പോകാം.ഇനി നിങ്ങളു രണ്ടാളും കൂടി അവിടെ കഴിഞ്ഞാൽ മതി....അതിനു യാതൊരു മാറ്റവും ഇല്ല കെട്ടോ "... പറഞ്ഞു കൊണ്ട് പാറു ചെന്നു കുഞ്ഞിനെ എടുത്തു കഴിഞ്ഞിരുന്നു. "അർജുൻ,നിങ്ങൾ ഇപ്പൊ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ട, തത്കാലം ഞങ്ങളുടെ ഒപ്പം പോരേ.. ബാക്കി ഒക്കെ വരുന്നിടത്തു വെച്ചു കാണാം " "കാശി, അത് വേണോടാ," "ഹ്മ്മ്... വേണം, നിങ്ങള് വേഗം ഇറങ്ങാൻ നോക്ക്, കുഞ്ഞുവാവയെ ഉറക്കി കെടത്തിയിട്ട് പോന്നതാ.. എഴുന്നേറ്റോ ആവോ.. ഈ പാറു ആണെങ്കിൽ കേട്ട പാതി ചാടി പുറപ്പെട്ടു,മായച്ചേച്ചി ആണെങ്കിൽ നല്ല വഴക്കും കൂടി പറഞ്ഞത് ആണ് കേട്ടോ...പെട്ടന്ന് ആവട്ടെ..." കാശി ദൃതി കാട്ടി.. "കല്ലു, ഇറങ്ങാൻ നോക്കിക്കേ, വാവ ഉണർന്നാൽ കരയും കേട്ടോ, ഇല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ, നിങ്ങൾ രണ്ടാളും ഇവിടെ നില്ക്കു, ഞാനും ഏട്ടനും കൂടി വാവയെ കൊണ്ട് പോയ്കോളാം, " ഒടുവിൽ കല്ലുവും അർജുന്നും കൂടി അവരുടെ ഒപ്പം പോകാൻ തയ്യാറായി ഇറങ്ങി. ** ഫ്ലാറ്റിൽ എത്തിയപ്പോൾ മായചേച്ചി വാവയെയും എടുത്തു കൊണ്ട് സെറ്റിയിൽ ഇരിക്കുന്നു. ഒപ്പം പാറുവിനെ കുളിപ്പിക്കാൻ വേണ്ടി വന്ന ചേച്ചിയും അടുത്ത് ഉണ്ട്. പാറു ഓടി വന്നു കുഞ്ഞിനെ മേടിച്ചു, "വാവ കരഞ്ഞാരുന്നോ ചേച്ചി "? "ഇല്ല മോളെ.. ഉറക്കം തന്നെ ആയിരുന്നു. ഇപ്പൊ ഒരഞ്ചു മിനിറ്റ് ആയതേ ഒള്ളു, ഉണർന്നിട്ട് " "ഹ്മ്മ്... " അവൾ കുഞ്ഞിന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു. അപ്പോളേക്കും കല്ലുവും അർജുനും കാശിയും ഒക്കെക്കൂടി അകത്തേക്ക് കയറി വന്നിരുന്നു. "എന്റെ പൊന്ന് മോളെ പ്രസവിച്ചു കിടക്കുക എന്നാണ് പണ്ടുള്ളവർ പറയുന്നത് കേട്ടോ, ഇതിപ്പോ ഈ കൊച്ചു പ്രസവിച്ചു കഴിഞ്ഞു ആകെ തിരക്ക് ആയി .... സ്റ്റെപ്സ് ഒക്കെ ചാടി ഇറങ്ങി പോകുന്നത് നോക്കിക്കേ, ഒരു കൂസലും ഇല്ലാണ്ട്... ഇങ്ങനെ ഒക്കെ നടക്കുന്ന ആളെ വേത് വെള്ളത്തിൽ, കുഴമ്പ് തേച്ചു കുളിപ്പിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ലന്നേ.." . സാലമ്മ എന്നായിരുന്നു പാറുവിനെ കുളിപ്പിക്കാൻ വേണ്ടി വന്ന ചേചിയുടെ പേര്. ഒപ്പം അവരെ സഹായിക്കുവാൻ വേണ്ടി മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. നന്നായി റസ്റ്റ് എടുത്തു കിടന്നോളാം എന്ന് ആദ്യം തന്നെ പാറു സമ്മതിച്ച ശേഷം ആണ് സാലമ്മ ചേച്ചി, അവൾക്ക് കുളിയ്ക്കുവാൻ ഉള്ള മരുന്നു ഒക്കെ റെഡി ആക്കിയത് പോലും.. കാരണം അവര് വന്ന ദിവസം പാറു ആണെങ്കിൽ കല്ലുവിനെയും കുട്ടിയേയും കാണാൻ വേണ്ടി ഹോസ്പിറ്റലിൽ പോയത് ആയിരുന്നു.. പിന്നീട് ഒരു ദിവസം പാറുവിന് ചെക്ക്അപ്പ് ഉണ്ടായിരുന്നു. അങ്ങനെ ഒന്നു രണ്ട് ദിവസം പുറത്തൊക്കെ ചുറ്റാൻ പോയപ്പോൾ സാലമ്മ ചേച്ചി അവളെ കുറേ വഴക്ക് ഒക്കെ പറഞ്ഞിരുന്നു. അതിനു ശേഷം ഇന്നാണ് പാറു വീണ്ടും പോയതു. അവര് പാറുവിനെ വഴക്ക് പറയുന്നത് കേട്ടു കൊണ്ട് കല്ലു അവിടക്ക് വന്നു. "ചേച്ചി, ഇത് എന്റെ അനിയത്തികുട്ടിയാണ്, ഇവളെ കാണാൻ വേണ്ടി പോയതാണന്നേ... സോറി, ഈ ഒരു തവണത്തേയ്ക്ക്... പ്ലീസ് " പാറു പറഞ്ഞതും സാലമ്മ , ഒന്നു തലയാട്ടി.കുറച്ചു മുന്നേ മായ ചേച്ചി പറഞ്ഞതിൻ പ്രകാരം ഏകദേശം ഒരു ധാരണ ഒക്കെ അവർക്ക് കിട്ടിയിരുന്നു. സാലമ്മ കല്ലുവിന്റെ അടുത്തേക്ക് വന്നു.. "എത്ര ദിവസം ആയി കുഞ്ഞേ പ്രസവം കഴിഞ്ഞിട്ട് " "9 ദിവസം..." "നടുവിന് വേദനയും പുറം വേദനയും ഒക്കെ ഉണ്ടല്ലേ..." . "ഹ്മ്മ് " . "നന്നായി സൂക്ഷിയ്ക്കണം കുഞ്ഞേ... ഇത് ചുമ്മാ ഉപ്പാപ്പ കളിയൊന്നും അല്ല....." പറഞ്ഞു കൊണ്ട് അവര് കല്ലുവിന്റെ ഇരു കണ്ണുകളുടെയും പോള പിടിച്ചു താഴ്ത്തി. "വെള്ളം കുടിക്ക് കേട്ടോ, നന്നായിട്ട് കുടിയ്ക്ക്... ഇല്ലെങ്കിൽ ഉള്ള മുലപ്പാലും കൂടി പറ്റി പോകും" അവരത് പറയുകയും കല്ലുവും അർജുന്നും പരസ്പരം ഒന്നു നോക്കി. രണ്ട് ദിവസം ആയിട്ട് കുഞ്ഞിന് പാല് തികയുന്നുണ്ടോ എന്ന് പോലും അവൾക്ക് സംശയം ആയിരുന്നു. അത് അർജുനോട് പറയുകയും ചെയ്തിരുന്നു. മായച്ചേച്ചി കൊണ്ട് വന്നു കൊടുത്ത ചായ, കല്ലു പെട്ടന്ന് കുടിക്കുകയാണ്. "ചേച്ചി, ഇവർക്ക് രണ്ടാൾക്കും ചോറു കൂടി വിളമ്പാമോ...ഒന്നും കഴിച്ചില്ലന്നേ " കാശി പറഞ്ഞു. "അതെയോ, എന്നാൽ പിന്നെ രണ്ടാളും കൈ കഴുകി ഇരുന്നോളു, ഞാൻ പെട്ടന്ന് ഊണ് എടുക്കാമേ " മായ്ച്ചേച്ചി വേഗം അടുക്കളയിലേക്ക് പോയി. കുഞ്ഞിന് പാല് കൊടുത്തു കൊണ്ട് കിടന്ന പാറുവിന്റെ അടുത്തേക്ക് കാശി വന്നു ഇരുന്നു. "കല്ലു ആകെ ക്ഷിണിച്ചു അല്ലേ ഏട്ടാ " "ഹ്മ്മ്... പാവം അല്ലേ, എനിക്കും തോന്നിടാ... അവർക്ക് രണ്ടാൾക്കും ഭയങ്കര ടെൻഷൻ ആണെന്ന് തോന്നുന്നു..." "ആഹ്, എന്ത് ചെയ്യാനാ, കഷ്ടം, അതുങ്ങളും നമ്മളെ പോലെയാ, ആരും ഇല്ലാത്ത അവസ്ഥയല്ലേ " "സാരമില്ല... ഇനി അവര് ഇവിടെ നിന്നോളും, കല്ലു ഓക്കെ ആയി കഴിഞ്ഞു പറഞ്ഞു വിട്ടാൽ മതി, " "അതേ കാശിയേട്ടാ, അത് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചത് ആണ് " അപ്പോളേക്കും കുഞ്ഞാവ ഒന്നു ചിണുങ്ങി എഴുന്നേറ്റു. "അച്ചോടാ... അമ്മേടെ പൊന്നിന്റെ വാവവോ ഒക്കെ കഴിഞ്ഞോ... ദേ... ഇത് ആരാ, വാവച്ചിടെ ആരാ ഇത്.. ഒന്നും നോച്ചിച്ചേ..... തന്റെ അരികിലായി വന്നു നിൽക്കുന്ന കാശിയെ നോക്കി അവൾ പറഞ്ഞു. വായോ വായോ... അച്ചേടെ സുന്ദരിപ്പെണ്ണു വായോ.. ഒന്നെടുക്കട്ടെയോ... പൊന്നിനെ ഒന്നു എടുക്കട്ടെ പാറുവിന്റെ കൈയിൽ നിന്നും കുഞ്ഞിനെ മേടിച്ചു കൊണ്ട് കാശി പതിയെ റൂമിലോടെനടന്നു.. ** .ദിവസംങ്ങൾ പെട്ടന്ന് കടന്നു പോയി. പാറുവിനും കല്ലുവിനും ഒരുപോലെ ആയിരുന്നു പ്രസവ രക്ഷ നടത്തിയത്. ആദ്യം മരുന്നും, കഷായവും, കുളിയും ഒക്കെ കഴിഞ്ഞത് പാറുന്റെ ആയിരുന്നു. 15ദിവസത്തെ കുളി ഒക്കെ കഴിഞ്ഞപ്പോൾ പാറു നല്ല മിടുക്കി ആയിരുന്നു. കല്ലുവും മോശം ഒന്നും അല്ലായിരുന്നു. മായ്ച്ചേച്ചി ആണെങ്കിൽ പാറുവിനു കൊടുത്തത് പോലെ അവൾക്ക് വയറു നിറയെ എല്ലാം ഉണ്ടാക്കി കൊടുത്തു. ധാരാളം വെള്ളവും ഭക്ഷണവും ഫ്രൂട്ട്സും ഒക്കെ കഴിച്ചപ്പോൾ അവളും മെല്ലെ പുഷ്ടി പ്പെട്ടു വന്നaP. എപ്പോളും കളിചിരികളും തമാശയും ആയിട്ട് പാറുവും കുഞ്ഞുo കല്ലുവിന്റെ അടുത്ത് ക്കാണും. സാലമ്മ ചേച്ചി വഴക്ക് പറയുമ്പോൾ മാത്രം ആയിരുന്നു പാറു റൂമിലേക്ക് പോകുന്നത് പോലും. *** ik അങ്ങനെ കുഞ്ഞിന്റെ നൂല് കെട്ടു ചടങ്ങ് ന് ഉള്ള ദിവസം വന്നത്തി.. മറ്റന്നാൾ ആണ് ആ സുദിനം. പാറുവും കാശിയും ഒക്കെ ആകെ ത്രില്ലിൽ ആണ്. കുഞ്ഞിന്റെ ആദ്യത്തെ ചടങ്ങ് ആയതു കൊണ്ട് ഗംഭീരം മായിട് നടത്താൻ ആയിരുന്നു ഇരുവരുടേയും പ്ലാന്. ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏൽപ്പിച്ചു കാര്യങ്ങക്കൊക്കെയും. കാശി ആണെങ്കിൽ . തന്റെ അച്ഛനെയും അമ്മയെയും ഒക്കെ ജസ്റ്റ് ഒന്നു വിളിച്ചു അറിയിച്ചിട്ടുണ്ട്. അത്രമാത്രം.. വരുവാൻ ഒട്ട് പറഞ്ഞതും ഇല്ല... പാറു അവനെ വഴക്ക് പറഞ്ഞപ്പോൾ അവൻ തിരികെ അവളെ നന്നായി ശക കാരിച്ചു......തുടരും.......