കാശിനാഥൻ-2: ഭാഗം 20
Sep 5, 2024, 22:29 IST

രചന: മിത്ര വിന്ദ
മാഡം... സോറി " ദേവ് സാവധാനം പറഞ്ഞു, പക്ഷെ അവൾ അത് കേട്ടതായി പോലും ഭാവിച്ചില്ല. തങ്ങളുടെ ഫ്ലോറിൽ എത്തി ലിഫ്റ്റ് നിന്നപ്പോൾ ജാനി ആദ്യം ഇറങ്ങി, എന്നിട്ട് നേരെ റൂമിലേക്ക് കയറി പോയി. വല്ലാത്ത ഒരു നൊമ്പരത്തോടെ അവളുടെ പിന്നാലെ ദേവും തങ്ങളുടെ ചെയറിൽ പോയി ഇരുവരും ഇരുന്നു. രാവിലേ കുറച്ചു ഏറെ തിരക്കുകൾ ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് അവന്റെ ശ്രെദ്ധ ജോലിക്കാര്യങ്ങളിൽ മാത്രം ആയി. എല്ലം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ പന്ത്രണ്ട് മണി ആയിരുന്നു നേരം. മെല്ലെ ഒന്ന് ഒളി കണ്ണാൽ ജാനിയെ നോക്കി. പക്ഷെ അവൾ ഗൗനിക്കുന്നില്ലയിരുന്നു. ദേവിന് ആണെങ്കിൽ വല്ലാത്ത അസ്വസ്ഥത പോലെ, അവളുടെ മുഖത്തേക്ക് നോക്കാൻ പോലും പറ്റുന്നില്ല.. ആകെ മരവിച്ച അവസ്ഥ. ലഞ്ച് ടൈം ആയിട്ടും ജാനി എഴുന്നേറ്റ് പോകാതെ കൊണ്ട് ഇരുന്നത് കണ്ടപ്പോൾ ദേവ് അവളെ ഒന്ന് വിളിച്ചു. "ഭക്ഷണം കഴിക്കുന്നില്ലേ, o 1.15കഴിഞ്ഞുല്ലോ.." അവൻ ചോദ്യം ഒരിക്കൽ കൂടി ആവർത്തിച്ചു എങ്കിലും ജാനി മൈൻഡ് ചെയ്തില്ല. "Can't you hear me "? പിന്നെയും അവൻ വിടുന്ന ലക്ഷ്ണം ഇല്ല.. ഒന്ന് നോക്കി പേടിപ്പിച്ച ശേഷം പെണ്ണ് ചാടി എഴുന്നേറ്റു. ദേവിന്റെ കാല് ആണെങ്കിൽ അവളുടെ ചെയറിന്റെ ഒരു വശത്തേക്ക് നീങ്ങി ഇരുന്നത് ജാനി ഒട്ട് കണ്ടതും ഇല്ല.. എന്റമ്മേ..... ആഹ്.. ദേവ് ഉറക്കെ നിലവിളിച്ചപ്പോൾ ആണ് ജാനിയ്ക്ക് താൻ തിടുക്കത്തിൽ എഴുന്നേറ്റു വന്നപ്പോൾ അവന്റെ കാലിൽ കയറി ചവിട്ടി എന്ന് മനസിലായത്. ഓഹ്...സോറി.. ഞാൻ കണ്ടില്ല, സോറി സാർ.. അവൾ ക്ഷമാപണം നടത്തി. അപ്പോളേക്കും ദേവിന്റെ കണ്ണിൽ കൂടി വെള്ളം വരുന്നുണ്ടയിരുന്നു. "ഓഹ് അത്രയ്ക്ക് വേദനിക്കാൻ ഒന്നും പറ്റിയില്ലലോ, ചുമ്മാ ജാഡ വേണ്ട കേട്ടോ " പറഞ്ഞു കൊണ്ട് അമ്മാളു പ്രൈവറ്റ് റൂമിലേക്ക് പോയി. ടിഫിൻ ബോക്സ് എടുത്തു വെച്ചപ്പോൾ ദേവും പതിയെ നടന്നു വന്നു. "ഇന്നലെ ഒരു മെസ്സേജ് എങ്കിലും അയച്ച കൂടായിരുന്നോ, വെറുതെ എത്ര നേരം ഞാൻ അവിടെ കാത്തു നിന്നു..." പറയുമ്പോൾ ജാനിയ്ക്ക് സങ്കടം വന്നു. "അത് പിന്നെ മാഡം, ഈഡൻ റെസ്റ്റോറന്റ് ലേ ആളുകൾ എന്നെയും കാശി സാറിനെയും ഒക്കെ നന്നായി അറിയുന്നത് ആണ്.വെറുതെ എന്തിനാ ആളുകളെ കൊണ്ട് അതും ഇതുമൊക്കെ പറയിക്കുന്നത് " "നമ്മൾ രണ്ടാളും കൂടെ ഒരുമിച്ചു അവിടെ ചെന്നു എന്ന് കരുതി, ഒരു നേരത്തെ ഫുഡ് കഴിച്ചു എന്ന് കരുതി, ഗോസിപ്സ് ഉണ്ടാക്കാൻ നിൽക്കുവാണോ അവിടുത്തെ മുതലാളിയും പിള്ളേരും, ചുമ്മാ ഓരോരോ വർത്താനം പറയാതെ സാറെ " ജാനി അവനെ ഒന്ന് അടിമുടി നോക്കി. "സാറ് ഒരുപാട് കമ്പനിസ്ന്റെ മീറ്റിംഗ്ന് പോകുന്നത് അല്ലേ,ലേഡീസും ആയിട്ട് സംസാരിക്കില്ലേ, ഒരുമിച്ചു ഒരു ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കില്ലേ, a, അതിന്റെ പേരിൽ ആരെങ്കിലും ഇങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടോ,അതോ അവരോട് ഒക്കെ, ഡിസ്റ്റൻസ് കീപ് ചെയ്യുമോ, ജാനി വീണ്ടും ചോദിച്ചു. ദേവ് കൈ കഴുകിയ ശേഷം അവളുടെ അടുത്തായി വന്നു ഇരുന്നു. "മാഡം കഴിക്കാൻ നോക്ക്, എന്തിനാ ഇങ്ങനെ ആവശ്യം ഇല്ലാത്ത സംസാരം." "ഹ്മ്മ്.. അതേ.. എന്തിനാണ് അല്ലേ ഞാൻ ഇങ്ങനെ ഒക്കെ പറയുന്നത്,, സ്മാർട്ട്‌നെസ് കൂടി പോയത് കൊണ്ട് ഉള്ള കുഴപ്പം ആകും, ആഹ് പോട്ടെ, മറന്ന് കള " പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു. "ഫുഡ് കഴിച്ചില്ലല്ലോ "? നെറ്റി ചുളിച്ചു കൊണ്ട് ദേവ് ചോദിച്ചു. "കഴിക്കണോ വേണ്ടയോ എന്നുള്ളത് ഒക്കെ എന്നേ ബാധിക്കുന്ന കാര്യം അല്ലേ.... സാറിരുന്നു കഴിക്ക് " ", ഇരുന്ന് ഭക്ഷണം കഴിക്കു, വെറുതെ ആരോഗ്യം മോശമാക്കേണ്ട " "എന്റെ ആരോഗ്യം മോശമാക്കനണോ നല്ലത് ആക്കണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം, " പറഞ്ഞു കൊണ്ട് അരികിൽ നിന്നും നടന്നു നീങ്ങാൻ തുടങ്ങിയവളുടെ വലം കൈ തണ്ടയിൽ ദേവ് പെട്ടന്ന് പിടിച്ചു. ഒരു വേള ജാനി മുഖം ഉയർത്തി അവനെ നോക്കി. ഒരു തരം നിസംഗ ഭാവം ആയിരുന്നു അവനു അപ്പോള്. "ഇരുന്ന് കഴിക്കാൻ നോക്ക്, എന്നിട്ട് നമ്മൾക്ക് സംസാരിക്കാം " ചെറുതായ് ഒന്ന് അവളെ പിടിച്ചു മുന്നോട്ട് വലിച്ചപ്പോൾ പെണ്ണ് വന്നു കസേരയിൽ ഇരുന്നു. "എനിക്ക് വിശപ്പില്ല, അതുകൊണ്ട് ആണ് " "കഴിച്ചു തുടങ്ങുമ്പോൾ വിശപ്പ് ആകും ടോ," "എനിക്ക് വേണ്ടാഞ്ഞിട്ട് ആണ്,പ്ലീസ് " അവൾ ഒരുപാട് ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും ദേവ് സമ്മതിച്ചില്ല. ഭക്ഷണം മുഴുവൻ കഴിപ്പിച്ച ശേഷം ആയിരുന്നു അവൻ അവളെ എഴുന്നേൽപ്പിച്ചു വിട്ടത്. ഇരുവരും കൂടി വന്നു തങ്ങളുടെ സീറ്റിൽ ഇരുന്നു. "ജാനി....." അവൻ വിളിച്ചതും അവൾ മുഖം തിരിച്ചു നോക്കി. "ഇയാളെ ഉപദേശിക്കാനും വിമർശിക്കാനും ഒന്നും ഉള്ള അധികാരം എനിക്ക് ഇല്ല കേട്ടോ, ജസ്റ്റ് സംസാരിക്കുന്നു എന്ന് മാത്രം " ദേവ് പറഞ്ഞു തുടങ്ങി "തനിക്ക് എന്താടോ പറ്റിയെ,അച്ഛനും അമ്മയും ഒക്കെ അത്രയും ബോൾഡ് ആയിട്ട് ഉള്ള പേർസണാലിറ്റി ആണ്, ആ സ്ഥിതിക്ക് താനും അങ്ങനെ അവണ്ടേ ജാനി, അതുനു പകരം ഇങ്ങനെ കൊച്ച് കുട്ടികളുടെ സ്വഭാവം കാണിച്ചാല്. പറഞ്ഞു കൊണ്ട് അവൻ ജാനിയെ വീണ്ടും നോക്കി. അപ്പോള് ആ മുഖം താഴ്ന്നു ഇരുന്നു. "എന്താടോ ഒന്നും പറയാത്തത്,ദേഷ്യം ആയോ " മൗനം പൂണ്ടിരുന്നവളെ നോക്കി ദേവ് ചോദിച്ചു. "എനിക്ക് ദേവേട്ടനെ ഇഷ്ട്ടം ആയത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ പെരുമാറുന്നത്, അല്ലാണ്ട് ദേഷ്യം ഒന്നും ഇല്ല " ഒട്ടും പതർച്ച ഇല്ലാതെ അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞു. "ജാനി, തനിക്ക് എന്നോട് തോന്നുന്നത് ഏത് തരം ഇഷ്ട്ടം ആണെന്ന് ഉള്ളത് എനിക്ക് അറിഞ്ഞു കൂടാ, പക്ഷെ ഒന്നുണ്ട്, ഒരിക്കലും ചേരേണ്ടവർ അല്ല നമ്മള്, അത് വ്യക്തമായി തന്നെ എനിക്ക് അറിയാം " "ചേരണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മൾ രണ്ടാളും അല്ലേ"? "അല്ല ജാനി, അങ്ങനെ സ്വയം തീരുമാനിക്കേണ്ട കാര്യം ഒന്നും അല്ല ഇത്, നമ്മളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ ഇല്ലെ, അവർക്ക് ഒരു സ്ഥാനം നൽകണ്ടെ " "അതൊക്കെ സെക്കന്റ് റീസൺ ആണ്, ആദ്യം ദേവേട്ടന് എന്നോട് ഇഷ്ട്ടം ഉണ്ടോ എന്ന് പറയു..." പെട്ടെന്ന് ഉള്ള അവളുടെ ചോദ്യം കേട്ട് ഇക്കുറി അവൻ ഒന്ന് പതറി. "എന്തായാലും എനിക്ക് ഇയാളെ ഇഷ്ട്ടം ആണെന്ന് ഉള്ളത് മനസിലായി കാണുമല്ലോ അല്ലേ " അവൾ വീണ്ടും പറഞ്ഞു. "വെറുതെ ഓരോന്ന് പറയാതെ ജാനി, തനിക്ക് ഒരു നിലയും വിലയും ഒക്കെ ഉള്ളത് ആണ്," "ആയിക്കോട്ടെ, അതൊന്നും അല്ലെന്ന് ഒട്ട് ഞാൻ പറയുന്നുമില്ലന്നേ.. " "ജാനി, ഇതൊക്കെ പ്രായത്തിന്റെ പക്വത ഇല്ലായ്മ മാത്രം ആണ്, ഈ പ്രേമം എന്ന് പറയുന്നത് ഒക്കെ ചോരത്തിളപ്പിൽ തോന്നുന്ന വികാരം ആണെടോ.. അല്ലാതെ അതിൽ വേറൊരു അർഥം ഇല്ലന്നേ ഞാൻ പറയു കേട്ടോ " അവൻ വളരെ ആലോചിച്ചു സൂക്ഷിച്ചു ആണ് അവളോട് സംസാരിക്കുന്നത്. " ഓക്കേ... ശരി, എനിക്ക് ചോരത്തിളപ്പിൽ തോന്നുന്ന വികാരം ആണെന്ന് വെച്ചോ, അത് തിരിച്ചു ദേവേട്ടനും എന്നോട് ഉണ്ടോ, അതാണ് എനിക്ക് ഇപ്പൊ അറിയേണ്ടത് " ജാനി അവനെ സൂക്ഷിച്ചു നോക്കി......തുടരും......