കാശിനാഥൻ-2: ഭാഗം 22
രചന: മിത്ര വിന്ദ
പിന്നിൽ നിന്നും ഒരാൾ വന്നു തോളിൽ പിടിച്ചപ്പോൾ ദേവ് ഞെട്ടി തിരിഞ്ഞു നോക്കി.
എന്നിട്ട് വേഗം എഴുന്നേറ്റു.
നോക്കിയപ്പോൾ തന്റെ ഒരു സ്നേഹിതൻ ആണ്
കിരൺ..അവൻ പൂനെയിൽ ഒരു ഐ ടി കമ്പനിയിൽ വർക്ക് ചെയ്യുകയാണ്
“ആഹ് എടാ കിരൺ, എന്തൊക്കെ ഉണ്ട് വിശേഷം, കുറേ ആയല്ലോ കണ്ടിട്ട്..”
“ഞാൻ ഇന്നലെ നാട്ടിൽ വന്നത് ആടാ, മൂന്നു ദിവസത്തെ ലീവ് എടുത്തു, വല്യമ്മച്ചിക്ക് വയ്യാ.. എന്നേ കാണണം എന്ന് പറഞ്ഞു ഭയങ്കര ബഹളം ആയിരുന്നു ”
“ഹ്മ്മ്… അമ്മച്ചിക്ക് ക്ഷീണം ആണോടാ..”
“ആഹ്.. തീരെ വയ്യാണ്ടായി, പ്രായം 91കഴിഞ്ഞു, ”
ഇരുവരും കൂടി സംസാരിച്ചു കുറേ നേരം അവിടെ ഇരുന്നു.
ചെറുപ്പകാലവും, കളിയും, തല്ലും, ഓണവും, ക്രിസ്മസ് കരോളും,വേനൽ അവധിയും,… അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ….
എട്ടു മണി കഴിഞ്ഞപ്പോൾ മൈഥിലിയുടെ ഫോൺ കാൾ ദേവിനെ തേടി എത്തി.
കിരണും ആയിട്ട് ഒരു ചായ കുടിക്കാൻ കയറിയത് ആയിരുന്നു അവൻ.
കാര്യങ്ങൾ പറഞ്ഞു വെച്ച ശേഷം വേഗം ചായ ഒക്കെ കുടിച്ചിട്ട് ഇരുവരും യാത്ര പറഞ്ഞു പിരിഞ്ഞു.
അന്നത്തെ ദിവസവും അങ്ങനെ സാധാരണ പോലെ കടന്നു പോയി എങ്കിലും ദേവിന്റെയും ജാനിയുടെയും മനസ് ആകെ കലുഷിതം ആയിരുന്നു.
ഓഫീസിൽ നിന്നും വന്നപ്പോൾ തുടങ്ങിയ തല വേദയയാണ് അവൾക്ക്.
ബാം തേച്ചു നോക്കിയിട്ടും, ടാബ് കഴിച്ചിട്ടും ഒന്നും ഒരു രക്ഷയും ഇല്ലായിരുന്നു.
ഹോസ്പിറ്റലിൽ പോകാം എന്നൊക്കെ കല്ലു ഏറെ നിർബന്ധിച്ചു എങ്കിലും ജാനി ഒഴിഞ്ഞു മാറി.
ഒന്നുറങ്ങി കഴിഞ്ഞാൽ ശരിയാകും എന്ന് പറഞ്ഞു അവൾ നേരത്തെ കിടക്കാനായി പോയി.
വെറുതെ കിടന്നത് അല്ലാതെ ഒന്ന് കണ്ണടയ്യ്ക്കാൻ പോലും അവൾക്ക് സാധിച്ചില്ല എന്ന് വേണം പറയാൻ.
ദേവേട്ടന്റെ അച്ഛൻ ഓഫീസിലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു എന്ന് ഒക്കെ ഉള്ളത് അവൾക്ക് പുതിയ അറിവ് ആയിരുന്നു. ഒപ്പം തന്റെ അച്ഛൻ അവരെ അത്രത്തോളം സഹായിച്ചു എന്ന് കൂടി കേട്ടപ്പോൾ, ആ ഒരു നന്ദിയും സ്നേഹവും എന്നും ദേവേട്ടനും അവരുടെ ഫാമിലിയ്ക്കും അച്ഛനോടു കാണും എന്നൊക്കെ ഉള്ള ദേവേട്ടന്റെ തുറന്നു പറച്ചില്.
എല്ലാം മാറി മാറി അവളുടെ മനസിലേയ്ക്ക് വന്നു.
അച്ഛനോട് ഈ കാര്യം ഒന്ന് തുറന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട്, പക്ഷെ അച്ഛൻ സമ്മതിക്കില്ല അവൾക്ക് തോന്നി.
ആഹ്, എന്തായാലും വെയിറ്റ് ചെയ്യാം, ഏത് വരെ പോകുമെന്ന്..
തനിക്ക് ദേവേട്ടനോട് ഉള്ള സ്നേഹത്തിനു ഒരിക്കലും ഒരു കുറവും ഉണ്ടാവില്ല… ആ ഒരു കാര്യം ജാനിയ്ക്ക് ഉറപ്പ് ആയിരുന്നു.ഇനി തിരിച്ചു ആൾക്ക് എങ്ങനെ ആണെന്ന് നോക്കാം…
പോസിറ്റീവ് ആയിട്ട് കാര്യങ്ങൾ ചിന്തിക്കാനും തീരുമാനിക്കാനും ആയിരുന്നു അവൾക്ക് ഏറെ താല്പര്യവും.
കടുത്ത തല വേദനയിലും അവൾ പ്രത്യാശ കൈ വിടാതെ അങ്ങനെ കിടന്നു.
**
കാലത്ത് എഴുന്നേറ്റപ്പോൾ ജാനിയ്ക്ക് ചെറിയ തോതിൽ വേദന ഉണ്ടെങ്കിലും, തലേ ദിവസത്തെക്കാൾ ബെറ്റർ ആയിട്ട് തോന്നി.
എന്നാലും ശരീരത്തിന് ഒക്കെ അവിടെവിടെ ഒരു വേദനയും പിടിത്തവും.
പനി ഉണ്ടോ എന്ന് ഒന്ന് പരിശോദിച്ചു നോക്കി..
പക്ഷെ ചൂടൊന്നും ഇല്ല.
വാഷ് റൂമിൽ ചെന്നു ഫ്രഷ് ആയി ഇറങ്ങി വന്നു.
നേരെ ആന്റിയുടെ അടുത്തേക്ക് വന്നു.
“ആഹ് മോളെ എങ്ങനെ ഉണ്ട് ഇപ്പൊ, കുറവില്ലെങ്കിൽ ഇന്ന് ഒരു ദിവസം ലീവ് എടുക്ക് ”
“മാറ്റം ഉണ്ട് ആന്റി, ലീവ് എടുക്കുന്നില്ല, പോയി നോക്കാം, എന്നിട്ട് കൂടുവാണേൽ തിരിച്ചു പോരാം, ജസ്റ്റ് ഹോസ്പിറ്റലിൽ ഒന്ന് കേറി കാണിക്കുകയും ചെയ്യാം ”
“ആഹ്, എന്തായാലും മോളുടെ ഇഷ്ട്ടം പോലെ ചെയ്യ്, ഇപ്പൊ എന്തെങ്കിലും ഒന്ന് കഴിച്ചേ, ഇന്നലെ ഡിന്നർ പോലും കഴിക്കാതെ കേറി കിടന്നത് അല്ലേ ”
കല്ലു പറഞ്ഞപ്പോൾ ജാനി ഹോട് ബോക്സ് ഓപ്പൺ ചെയ്തു നോക്കി.
ചൂട് ദോശയും ചമ്മന്തിയും ഒക്കെ റെഡി ആയിട്ട് ഇരിപ്പുണ്ട്.
.
ഒരെണ്ണം എടുത്തു പ്ലേറ്റിലേക്ക് ഇട്ടിട്ടു ആന്റി കൊടുത്ത കട്ടൻ ചായയും വാങ്ങി നേരെ ഡൈനിംഗ് റൂമിൽ വന്നു ഇരുന്നു.
എങ്ങനെ ഒക്കെയോ ഒരെണ്ണം കഴിച്ചുന്നു വരുത്തി എഴുന്നേറ്റു..
എന്നിട്ട് വീണ്ടും റൂമിൽ ചെന്നിട്ട് വേഷം ഒക്കെ മാറി റെഡി ആയി..
ഇടയ്ക്ക് ഒക്കെ കുത്തുന്നത് പോലെ തലവേദന വരുന്നുണ്ട്.
എങ്കിലും അവൾ അത് അത്ര കാര്യം ആയിട്ട് എടുത്തില്ല.
8.30ആയപ്പോൾ കല്ലുവിനോട് യാത്ര പറഞ്ഞു കൊണ്ട് നേരെ ഓഫീസിലേക്ക് പുറപ്പെട്ടു.
ദേവ് ആയിരുന്നു അന്ന് നേരത്തെ എത്തിയത്.
ജാനിയേ കണ്ടതും അവന്റെ മുഖം ഒന്ന് പ്രകാശിച്ചു.
എന്തിനെന്നറിയാതെ കൊണ്ട്.
അവൾ ബാഗ് കൊണ്ട് പോയി വെച്ചിട്ട് നേരെ തന്റെ സീറ്റിൽ വന്നിരുന്നു
“എന്ത് പറ്റി, മുഖം വല്ലാണ്ട് ഇരിക്കുന്നെ, തനിക്ക് സുഖം ഇല്ലേ ജാനി?
അരികിൽ വന്നു ഇരുന്നവളോട് പെട്ടന്ന് ദേവ് ചോദിച്ചു.
“That s non of your business ”
പെട്ടന്നു ഉള്ള അവളുടെ പറച്ചിൽ കേട്ടതും ദേവിന് സങ്കടം വന്നു.
പിന്നീട് രണ്ടാളും പരസ്പരം ഒന്നും സംസാരിക്കാൻ ശ്രെമിച്ചില്ല.
സിസ്റ്റത്തിൽ നോക്കി ഇരിക്കും തോറും ജാനിയ്ക്ക് ക്ഷീണം കൂടി കൂടി വന്നു.
ഇടയ്ക്ക് ഒരു തവണ മുഖം തിരിച്ചു നോക്കിയാപ്പോൾ ദേവും അവളെ ശ്രദ്ധിച്ചു.
ജാനി.. നിനക്ക് എന്താ പറ്റിയേ, പനി ഉണ്ടോ…
ചോദിച്ചു കൊണ്ട് അവൻ കസേര അല്പം ജാനിയുടെ അടുത്തേയ്ക്ക് നീട്ടി തന്റെ വലത് കൈപത്തി എടുത്തു അവളുടെ നെറ്റിയിൽ വെച്ചു നോക്കി..
ആ സമയത്ത് അവളെ നന്നായി പനീയ്ക്കുന്നുണ്ടയിരുന്നു.
“നല്ല ചൂട് ഉണ്ടല്ലോ, എന്നിട്ട് ആണോ താൻ ഇത്ര നേരം മിണ്ടാതെ ഇരുന്നേ ”
ചോദിച്ചു കൊണ്ട് അവൻ എഴുന്നേറ്റ് അവളുടെ അരികിൽ വന്നു നിന്നു.
“വാ എഴുന്നേൽക്ക്, നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം ജാനി ”
ദേവ് പറഞ്ഞതും മറുപടിയായി അവനെ ഒന്ന് കലിപ്പിച്ചു നോക്കുകയായിരുന്നു പെണ്ണ്.
“എഴുന്നേറ്റു വാ ജാനി, ഇപ്പോളത്തെ ഈ പനി ഒന്നും വെച്ചോണ്ട് ഇരുന്നാൽ ശരിയാവില്ല… തുടക്കത്തിൽത്തന്നേ മരുന്ന് മേടിച്ചാൽ തീരാവുന്ന പ്രശ്നം ഒള്ളു..”
അവൻ ഏറെ നിർബന്ധിച്ചു എങ്കിലും അവൾ അനങ്ങാതെ അതേ ഇരുപ്പ് തുടർന്നു.
ഒടുവിൽ ദേവിനും ദേഷ്യം വന്നു.
“പറയുന്നത് അനുസരിക്കാൻ പറ്റില്ലെങ്കിൽ അനുഭവത്തിൽ നിന്നും പഠിക്ക്.. അല്ല പിന്നെ…”
അവൻ ജാനിയുടെ അടുത്ത് നിന്നും ഇറങ്ങി നേരെ വെളിയിലേക്ക് പോയി.
അപ്പോളേക്കും അവൾക്ക് ക്ഷീണം കൂടി കൂടി വന്നു.മേശമേൽ മുഖം ചേർത്ത് വെച്ചു അവൾ കണ്ണുകൾ അടച്ചു.
കുറച്ചു കഴിഞ്ഞതും ഗൗരിയും മറ്റൊരു പെൺകുട്ടിയും കൂടി ദേവിന്റെ ഒപ്പം കയറി വരികയും ചെയ്തപ്പോൾ ജാനി മുഖം ഉയർത്തി.
മാഡം… എന്ത് പറ്റി, പനിയാണോ.?
ഗൗരി ചോദിച്ചതും അവൾ തല കുലുക്കി.
“മെഡിസിൻ വല്ലതും ഉണ്ടോ, ഇല്ലെങ്കിൽ നമ്മൾക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം ”
“ആഹ് പോകാം,..”
പതിയെ ജാനി ഒന്ന് എഴുന്നേറ്റതും പെട്ടന്ന് അവൾ ഒന്ന് വേച്ചു പോയി.
“ജാനി സൂക്ഷിച്ചു..വീഴല്ലേ ”
എന്ന് പറഞ്ഞു കൊണ്ട് ദേവ് പെട്ടന്ന് അവളുടെ ഇടുപ്പിലേക്ക് കൈ ചേർത്തു…..തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…