കാശിനാഥൻ-2: ഭാഗം 24
രചന: മിത്ര വിന്ദ
ഉറങ്ങിയോ.. ആവോ…
എന്തായാലും ദേവേട്ടനെ വിളിക്കാം, ഇത്രയും തവണ തന്നെ ഇങ്ങോട്ട് വിളിച്ച് ആളല്ലേ, അതുകൊണ്ട് തത്കാലം ഇപ്പോൾ നേരവും കാലവും ഒന്നും നോക്കേണ്ട,.
മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ജാനി അവന്റെ നമ്പറിലേക്ക് കോൾ ചെയ്തു.
ഒന്നാമത്തെ ബെല്ല് മുഴുവൻ റിങ് ചെയ്യൂന്നതിനു മുന്നേ തന്നെ ദേവിന്റെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി..
“ജാനി…. എങ്ങനെയുണ്ട് തനിക്ക്, ക്ഷീണം കുറഞ്ഞോടോ ”
ഏറെ സങ്കടത്തോടെ അവൻ ചോദിക്കുന്നത് കേട്ടതും അവളുടെ ഉള്ളിൽ വല്ലാത്തൊരു അഭിനിവേശം പോലെ..
“ജാനി… കേൾക്കുന്നില്ലേ ”
“ഹ്മ്മ്.. ഉണ്ട് ദേവേട്ടാ…”
“ഞാൻ ഒരുപാട് തവണ വിളിച്ചു… എന്തെ എടുത്തില്ല “?
“ഉറങ്ങിപ്പോയി… നല്ല ക്ഷീണം ആയിരുന്നു…”
“ഹ്മ്മ്… ഇപ്പൊ എങ്ങനെ ഉണ്ട് ”
“മാറ്റം ഉണ്ടന്നേ .. ദേവേട്ടൻ എന്താ ഇത്രയും നേരം ആയിട്ടും കിടക്കാഞ്ഞത്, ”
“ഹേയ്… ഞാൻ വെറുതെ… എന്നാൽ ശരിടോ.. വെച്ചേക്കാം.. നാളെ ഓഫീസിൽ വെച്ചു കാണാം ”
“നാളെ ഞാൻ വരില്ല ദേവേട്ടാ.. ലീവ് എടുക്കാൻ അച്ഛൻ പറഞ്ഞു.”
അത് കേട്ടതും അവൻ പെട്ടെന്ന് നിശബ്ദൻ ആയി.
“അച്ഛനും അമ്മയും കല്ലുവാന്റിയുമൊക്കെ പറഞ്ഞു പോകണ്ടാന്നു…. അതുകൊണ്ട് വരാൻ പറ്റില്ലെന്ന് തോന്നുന്നു ”
“ഹ്മ്മ്…. എങ്കിൽ പിന്നെ കുറഞ്ഞിട്ടു വന്നാൽ മതി ജാനി… റസ്റ്റ് എടുക്ക് കേട്ടോ ”
“മ്മ്…”
“ശരിയെന്നാല്, ഉറങ്ങിക്കോ കേട്ടോ ”
“ദേവേട്ടന് ഉറക്കം വരുന്നുണ്ടോ…”
“എന്തേ…”
“ഹേയ് ഒന്നുല്ല.. വെറുതെ ”
“മ്മ്… വെച്ചോട്ടെ ”
“കുറച്ചു കഴിഞ്ഞിട്ട് പോരേ ദേവേട്ടാ ”
“ഹ്മ്മ്.. പറയെടോ, എന്താ…”
“ചുമ്മാ….. ഇനി കിടന്നാലും ഉറക്കം ഒന്നും വരില്ലെന്നേ..അതുകൊണ്ട് ”
“മ്മ്……”
“Sunday അല്ലേ ചെക്കന്റെ വീട്ടിൽ പോകുന്നത്,”
“മ്മ്….”
“എല്ലാം ഭംഗിയായി നടക്കട്ടെ അല്ലേ ”
“മ്മ്…”
“ഗൗരി ഭയങ്കര പാവം ആണ് കേട്ടോ.. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി അയാളെ…”
“മ്മ്….”
അവളുടെ പറച്ചിലിനു എല്ലം മറുപടിയായി ദേവ് മൂളി.
“ദേവേട്ടൻ ഉറങ്ങിയോ….”
അവൾക്ക് സംശയം ആയി.
അപ്പോളേക്കും അവന്റെ ശ്വാസംനിശ്വാസം ഉയർന്നു വരുന്നത് അവൾ കാതോരം കേട്ടു.
ദേവ് ഉറങ്ങി എന്ന് ജാനിയ്ക്ക് മനസിലായി.
അവൾ ഫോൺ കട്ട് ചെയ്തില്ല.
ആ ശ്വാസതാളം കേട്ട് കൊണ്ട് അവളും ചുവരിനോട് ചേർന്ന് ചെരിഞ്ഞു കിടന്ന
പനിയും ക്ഷീണവും ഒക്കെ ആയതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് ജാനിയെ ഓഫീസിലേക്ക് പോകാൻ കല്ലു അനുവദിച്ചില്ല.അച്ഛനും അമ്മയും കൂടെ എതിരായ സ്ഥിതിക്ക് അവൾ നിർബന്ധം പിടിച്ചുമില്ല.
അങ്ങനെ തിങ്കളാഴ്ച മുതൽ ഇനി പോകാം എന്ന് ജാനിയും തീരുമാനിച്ചു.
ദേവ് കാലത്തെ തന്നെ അവൾക്ക് മെസ്സേജ് ചെയ്യും, പനി എങ്ങനെ ഉണ്ട്, കുറവായോ, ക്ഷീണം ഉണ്ടോ, എന്നൊക്കെ ചോദിച്ചു കൊണ്ട്.
മെസ്സേജ് കാത്തിരിക്കുന്നത് കൊണ്ട് പെട്ടെന്ന് തന്നെ അവൾ റിപ്ലൈയും ചെയ്യും..
രാത്രിയിൽ ആണ് അവളെ ഫോൺ വിളിക്കുന്നത്.
ജസ്റ്റ് ഒരു മിനിറ്റ്… അതിൽ കൂടുതൽ ഒന്നും അവൻ ഫോണിലൂടെ സംസാരിക്കില്ല.
എന്നാലും ആ മനസ് നിറയെ താൻ ആണെന്ന് ജാനിയ്ക്ക് ബോദ്യം ആയിരുന്നു.
കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട്, അവൻ അത്രയും തവണ തന്റെ ആരോഗ്യ സ്ഥിതി തിരക്കി വിളിച്ചതും,താൻ തിരിച്ചു വിളിച്ചപ്പോൾ ആ പാതിരാ നേരത്തും ഒറ്റ ബെല്ലിന് ഫോൺ അറ്റൻഡ് ചെയ്തതും മറ്റും അതിനുള്ള ഉത്തമ സൂചന ആയിരുന്നു..
**
ഞായറാഴ്ച ആയിരുന്നു മൈഥിലിയുടെ വീട്ടിൽ നിന്നും ചെറുക്കൻ വീട്ടിലേക്ക് ദേവിന്റെ അച്ഛനും അമ്മയും പിന്നെ രണ്ടു അമ്മാവന്മാരും, ഒരു അപ്പച്ചിയും അവരുടെ ഭർത്താവും, ഒക്കെ ചേർന്ന് പോയത്.
അവിടെ ചെന്നതും എല്ലാവർക്കും ചെക്കന്റെ ചുറ്റുപാടും മറ്റും ഇഷ്ടം ആയി.
തരക്കേടില്ലാത്ത ഒരു വാർക്ക വീടും, അതിനോട് ചേർന്ന് 22സെന്റ് സ്ഥലവും ആയിരുന്നു അവർക്ക് ഉള്ളത്.
വീട്ടുകാരെയും പയ്യനെയും ഒക്കെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ട്ടം ആയിരുന്നു.
ഇരുകൂട്ടർക്കും ഇഷ്ട്ടം ആയ സ്ഥിതിക്ക് എല്ലാം താമസിപ്പിക്കാതെ നടത്തിയാലോ എന്നായി അടുത്ത ചർച്ച.
വിവാഹ നിശ്ചയം പതിനഞ്ച് ദിവസത്തിന് ഉള്ളിൽ വെയ്കാം എന്നും, ശേഷം വിവാഹത്തിനു ഒരു മാസവും..
കാരണവന്മാരുടെ തീരുമാനം ദേവ് അപ്പോൾ തന്നെ മൈധിലിയെ വിളിച്ചു അറിയിച്ചു.
അച്ഛനുമമ്മയും ഏട്ടനും കൂടി എല്ലം വേണ്ടത് പോലെ ചെയൂ എന്നാണ് അവൾ അറിയിച്ചത്.
അങ്ങനെ ചടങ്ങിനെ കുറിച്ചു ഒക്കെ ഒരു ധാരണ ആക്കിയ ശേഷം ആയിരുന്നു ഇരു കുടുംബവും പിരിഞ്ഞത്.
അന്നും പതിവ് പോലെ രാത്രിയിൽ ജാനി, ദേവിന്റെ ഫോണിൽ വിളിച്ചു.
വിവാഹകാര്യത്തെ കുറിച്ച് ഒക്കെ അവൻ അവളോട് പറഞ്ഞു.
നാളെ ഓഫീസിൽ വരുമോ എന്ന് പെട്ടന്ന് ദേവ് അവളോട് ചോദിച്ചു.
വരും എന്ന് ജാനി മറുപടിയും പറഞ്ഞു.
രാവിലെ എഴുന്നേറ്റപ്പോൾ പതിവില്ലാത്ത പ്രസരിപ്പും തുടിപ്പും ആയിരുന്നു ജാനിയ്ക്ക്.
കുളിയൊക്കെ കഴിഞ്ഞു മുടി നന്നായി ഉണക്കി ഇട്ട ശേഷം നേരെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വേണ്ടി ചെന്നു.
രണ്ട് ചപ്പാത്തിയും പീസ് കറിയും കഴിച്ചു ചായയും കുടിച്ചപ്പോൾ വയറു ഫുൾ ആയിരുന്നു.
ശേഷം റെഡി ആവാനയി റൂമിൽ വന്നു.
പീച് നിറം ഉള്ള ഒരു സാരി എടുത്തു നല്ല വൃത്തിയായ് ഉടുത്തു.
കണ്ണൊക്കെ എഴുതി കുഞ്ഞികല്ലു പൊട്ടും തൊട്ടു, സിംപിൾ ആയിട്ട് ഉള്ള സിൽവർnte ഇയറിങ്സ് എടുത്തു കാതിൽ അണിഞ്ഞു. നൂല് പോലുള്ള ഒരു മാല ആയിരുന്നു ഇട്ടത്. കൈയിൽ സിൽവർ nte വാച്ച് കെട്ടി കൊണ്ട് വന്നു കണ്ണാടിയിൽ നോക്കി.
ലിപ് ഗ്ലോസ് അല്പം എടുത്തു ഇട്ട ശേഷം ബാഗ് എടുത്തു തോളിലേക്ക് ഇട്ടു.
മുടി വെറുതെ അഴിച്ചു ഇടുകയാണ് ചെയ്തത്.
ഒരുങ്ങി ഇറങ്ങി വന്നപ്പോൾ കല്ലു പുഞ്ചിരിയോടെ അവളെ നോക്കി നിൽപ്പുണ്ട്…..തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…