കാശിനാഥൻ-2: ഭാഗം 25

കാശിനാഥൻ-2: ഭാഗം 25

രചന: മിത്ര വിന്ദ

ഒരുങ്ങി ഇറങ്ങി വന്നപ്പോൾ കല്ലു പുഞ്ചിരിയോടെ അവളെ നോക്കി നിൽപ്പുണ്ട്. കൊള്ളാമൊ ആന്റി... അവരുടെ നിൽപ്പ് കണ്ടതും ജാനി ചോദിച്ചു. പിന്നെ... സൂപ്പർ അല്ലേ,,, എന്റെ കൊച്ചിനെ ആരും കണ്ണ് വെയ്ക്കാതെ ഇരുന്നാൽ മാത്രം മതി.. ഓഹ് പിന്നെ . ചുമ്മാ കളിയാക്കാതെ ആന്റി... അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് നേരെ വണ്ടി എടുക്കാനായി പോയി. അന്നും ഓഫീസിൽ ആദ്യം എത്തിയത് ദേവ് ആയിരുന്നു.. സിസ്റ്റം ഓൺ ചെയ്തു വെച്ചിരിക്കുകയാണെങ്കിലും അവന്റെ മിഴികൾ വാതിലിന്റെ അടുത്തേക്ക് ആണ് നീളുന്നത്. വരേണ്ട സമയം കഴിഞ്ഞു, എന്നിട്ടും കാണുന്നില്ലാലോ. വാച്ചിലേക്ക് നോക്കി കൊണ്ട് അവൻ അക്ഷമയോടെ ഇരുന്നു. എന്നിട്ട് മെല്ലെ എഴുന്നേറ്റു. പ്രൈവറ്റ് റൂമിൽ നിന്ന് താഴേക്ക് നോക്കിയാൽ ജാനിയുടെ വണ്ടി വന്നിട്ടുണ്ടോ എന്ന് കാണാം. അതുകൊണ്ട് അവൻ അവിടേക്ക് ചെന്നു. ജനാലയുടെ ഗ്ലാസ്സിലൂടെ താഴേക്ക് നോക്കിയാപ്പോൾ ജാനിയുടെ കാർ കിടക്കുന്നത് അവൻ കണ്ടു. ഒരു നേർത്ത പുഞ്ചിരിയോട് കൂടി അവൻ തിരിഞ്ഞ വാതിൽ തുറക്കാനായി തുടങ്ങിയതും ജാനി അകത്തേക്ക് പ്രവേശിച്ചതും ഒരുമിച്ചു ആയിരുന്നു. തൊട്ട് മുന്നിൽ നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവന്റെ കിളി പോയി. കാരണം അത്രക്ക് മനോഹരി ആയിരുന്നു ജാനി. അവന്റെ നോട്ടം കണ്ടതും ജാനിയുടെ മുഖം താഴ്ന്നു. പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്തപ്പോൾ ആയിരുന്നു അവനു സ്ഥലകാല ബോധം പ്പോലും വന്നത്. ജാനി.. പനി ഒക്കെ കുറഞ്ഞോടോ.. ഫോൺ എടുത്തു കൊണ്ട് ദേവ് ചോദിച്ചു. ഹ്മ്മ്... ദേവ് അല്പം പിന്നിലേക്ക് മാറിയതും ജാനി റൂമിലേക്ക് കയറി. ബാഗ് ഊരി മാറ്റി വെച്ച ശേഷം അവൾ തന്റെ സീറ്റിൽ വന്നു ഇരുന്നു. ദേവ് ആ സമയത്ത് ആരെയോ ഫോൺ വിളിച്ചു സംസാരിക്കുകയാണ്. അവന്റെ അടുത്ത് ഇരുന്നപ്പോൾ ജാനിക്ക് വല്ലാത്ത ഫീൽ ആയിരുന്നു. രണ്ടു ദിവസം അവനെ കാണാതെ ഇരുന്നത് എങ്കിലും ഒരുപാട് നാളുകൾ ആയത് പോലെ അവൾക്ക് തോന്നി പോയി. ഫോൺ സംഭാഷണം അവസാനിപ്പിച്ച ശേഷം ദേവ് മുഖം തിരിച്ചു ജാനിയെ ഒന്ന് നോക്കി. അവൾ തിരിച്ചും. "നല്ല ഭംഗി ഉണ്ട് കേട്ടോടോ..ഈ സാരി നന്നായി ചേരുന്നുണ്ട് ഇയാൾക്ക് " . പറയാതിരിക്കാൻ ആവില്ലയിരുന്നു ദേവിന്.കാരണം അത്രയ്ക്ക് സുന്ദരി ആയിരുന്നു ജാനി. മറ്റൊരുത്തനും വിട്ട് കൊടുക്കില്ല നിന്നെ.... ദേവിന്റെ പെണ്ണാണ് നീയ്... മനസ് കൊണ്ട് ഒരായിരം ആവർത്തി അവൻ ഉറക്കെ പറഞ്ഞു. "തന്നെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന്.... " അവന്റെ നാവിൽ നിന്നും അങ്ങനെ കേട്ടപ്പോൾ ജാനിയുടെ മുഖം പനിനീർ മൊട്ടു വിരിഞ്ഞത് പോലെ പ്രകാശിച്ചു. "താങ്ക് യു ദേവേട്ടാ..." പുഞ്ചിരിച്ചു കൊണ്ട് ജാനി പറഞ്ഞു. "ഇഷ്ട്ടം ആണോ .." പെട്ടന്ന് അവൾ ചോദിച്ചതും ദേവ് നെറ്റി ചുളിച്ചു. "എന്താ....." "ഹേയ്.. ഒന്നുല്ല . വെറുതെ " "ജാനി എന്താണ് ഇപ്പൊ ചോദിച്ചത് " "എന്നേ ഇഷ്ടം ആണോന്ന് "സിസ്റ്റത്തിൽ കണ്ണും നട്ടു കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു. "ആണെങ്കിൽ " അവൻ തിരിച്ചു ചോദിച്ചതും ജാനി പകപ്പോടെ ദേവിനെ നോക്കി. "ങ്ങെ...." "ഇഷ്ട്ടം ആണെങ്കിലോന്നു " "സത്യം ആണോ ദേവേട്ടാ...." ശ്വാസം എടുത്തു വലിച്ചു കൊണ്ട് അവൾ കസേര അവന്റെ അടുത്തേക്ക് നീക്കി ഇട്ടു. "ജാനി ഉത്തരം പറയു.... നമ്മൾ തമ്മിൽ പരസ്പരം ഇഷ്ട്ടപ്പെട്ടാൽ....അത് ഒരു വിവാഹത്തിൽ അവസാനിക്കണം എന്നാണ് എന്റെ ആഗ്രഹം.. പക്ഷെ സാറ് സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ..." "അച്ഛൻ സമ്മതിക്കും ദേവേട്ടാ.. എന്റെ ഒരു കാര്യത്തിനും ഇന്ന് വരെ എതിർത്ത് ഒരു വാക്കു പോലും എന്റെ അച്ഛനും അമ്മയും പറഞ്ഞിട്ട് പോലും ഇല്ല.." "അത് പോലെയല്ലടോ ഈ കാര്യം... ഇത് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പാർട്ട്‌ അല്ലേ...അപ്പോൾ അവർക്ക് ഏറെ ആലോചിക്കാൻ ഉണ്ട്. താൻ ഉദ്ദേശിക്കുന്നത് പോലെ ആവില്ല കാര്യങ്ങൾ.." " അച്ഛൻ സമ്മതിച്ചാലോ, " " സാറ് പൂർണ്ണ മനസ്സോടുകൂടി  സമ്മതിക്കുകയാണെങ്കിൽ ഞാൻ ജാനിയെ വിവാഹം കഴിക്കാം " "ഉറപ്പാണോ " "ഹ്മ്മ്... ഉറപ്പ്.. പക്ഷെ അതിനു മുന്നേയുള്ള ഈ പ്രേമിച്ചു നടക്കുന്ന പരിപാടിക്ക് ഒന്നും എനിക്ക് താല്പര്യം ഇല്ല കെട്ടോ " "ഓഹ്.. ആയിക്കോട്ടെ..." അവൾ ചിരിച്ചു. "വാക്ക് തെറ്റിക്കല്ലേ... അത് എനിക്ക് ഉറപ്പ് താ...' പറഞ്ഞു കൊണ്ട് അവൾ വലം കൈ എടുത്തു അവന്റെ നേർക്ക് നീട്ടി. "കാശി സാർ സമ്മതിച്ചാൽ...... ഉറപ്പായും ഞാൻ എന്റെ ജീവിതത്തിൽ ജാനിയെ കൂടെ കൂട്ടും... അതിനു യാതൊരു മാറ്റവും ഇല്ല.... പക്ഷെ സാറിന് നമുടെ ബന്ധം അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരിക്കലും ഞാൻ ആയിട്ട് വരികയുമില്ല... " അവളുടെ കൈയിലേക്ക് തന്റെ കൈ വെച്ചു കൊണ്ട് ദേവ് ഉറപ്പോടെ പറഞ്ഞു....തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story