Novel

കാശിനാഥൻ-2: ഭാഗം 26

രചന: മിത്ര വിന്ദ

കാശി സാർ സമ്മതിച്ചാൽ…… ഉറപ്പായും ഞാൻ എന്റെ ജീവിതത്തിൽ ജാനിയെ കൂടെ കൂട്ടും… അതിനു യാതൊരു മാറ്റവും ഇല്ല…. പക്ഷെ സാറിന് നമുടെ ബന്ധം അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരിക്കലും ഞാൻ ആയിട്ട് വരികയുമില്ല… ”

അവളുടെ കൈയിലേക്ക് തന്റെ കൈ വെച്ചു കൊണ്ട് ദേവ് ഉറപ്പോടെ പറഞ്ഞു.

ഹ്മ്മ്.. ഓക്കേ ഓക്കേ, ഈ വാക്കുകൾ ഞാൻ വിശ്വസിക്കുകയാണ്.. അച്ഛൻ ഇനി നാട്ടിലേക്ക് വരുന്ന ദിവസം തന്നെ ഞാൻ നമ്മുടെ കാര്യങൾ പറയുന്നുണ്ട്. സമ്മതിക്കും എന്നാണ് എന്റെ പ്രതീക്ഷയും.

അവന്റെ കൈവെള്ളയിലേക്ക് ഒന്നു ആഞ്ഞു അടിച്ചു കൊണ്ട് ജാനി പറഞ്ഞു നിറുത്തി.

“ഇത് നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി, തത്കാലം വേറെ ആരോടും താൻ ഷെയർ ചെയ്തേക്കരുത് കേട്ടോ ”

ഹ്മ്മ്.. പറയില്ല..

ജാനി തലയാട്ടി.

അന്ന് ഉച്ച വരേയ്കും ഇരുവരും നല്ല തിരക്കിൽ ആയിരുന്നു.
ജാനിയും പതിയെ ഓഫീസ് കാര്യങ്ങൾ ഒക്കെ പഠിച്ചു വന്നപ്പോൾ ദേവിനു അതൊരു വലിയ സഹായം ആയിരുന്നു.

ദേവേട്ടാ, അത് ഇങ്ങനെ ആണോ, ഇതിങ്ങനെ ആണോ.. അവര്ക് അങ്ങനെ അയച്ചാൽ പോരേ എന്നൊക്കെ ഫുൾ ടൈം സംശയം ചോദിച്ചു കൊണ്ട് ഇരുന്നവൾ ആണ്.. പക്ഷെ ഇപ്പൊൾ എല്ലാത്തിനും അവൾക്ക് അവളുടേതായ തീരുമാനം ഉണ്ട്.

ഉച്ചയ്ക്ക് ലഞ്ച് കഴിക്കുന്ന ടൈമിൽ ആയിരുന്നു അവർ ഫ്രീ ആയതു.

ദേവ് ഭക്ഷണം തുറന്നപ്പോൾ ആണ് കുറുകിയ നല്ല അസ്സല് കണ്ണി മാങ്ങാ അച്ചാറ് ഏറ്റവും മുകളിലായി ഇരിക്കുന്നത് ജാനി കണ്ടത്.

Wow…. സൂപ്പർ ആണല്ലോ.
പറഞ്ഞു കൊണ്ട് ഒരെണ്ണം എടുത്തു അവൾ ഒന്നു കടിച്ചു.

ഓഹ്…. എന്റമ്മേ ഒരു രക്ഷ ഇല്ല… കിടിലം…
ചക്കകുരു നാളികേരം ഇട്ട് കൊത്തിയ മെഴുക്കുവരട്ടിയും, തേങ്ങ ചമ്മന്തിയും കണ്ണിമാങ്ങാ അച്ചാറും ആയിരുന്നു അവന്റെ അന്നത്തെ കറികൾ.

എല്ലാം ജാനിയ്ക്ക് പ്രിയപ്പെട്ടതും.
ദേവേട്ടാ, എനിക്ക് കുറച്ചു കറി തന്നെ, എന്നിട്ട് ദേവേട്ടൻ ഇത്‌ എടുത്തോ.

അവൾ തന്റെ മത്തൻ എരിശേരിയും, കോവയ്ക്കാ ഫ്രൈയും, ഗോബി മസാലയും ഒക്കെ അവനു നേർക്ക് നീട്ടി കൊടുത്തു.

അവൻ പക്ഷെ അതിൽ നിന്നും ആകെ ഇത്തിരി കോവയ്ക്ക ഫ്രൈ മാത്രം എടുത്തൊള്ളൂ.

ജാനി ആണെങ്കിൽ അന്ന് ആസ്വദിച്ചു ഇരുന്ന്, കഥകൾ ഒക്കെ പറഞ്ഞു ഇരുന്നു കഴിക്കുന്നത്..

കണ്ണിമാങ്ങാ അച്ചാറ് സൂപ്പർ ആണ് ദേവേട്ടാ… അമ്മയോട് ഇത്തിരി എനിക്ക് മേടിച്ചോണ്ട് തരണേ…

അത് എല്ലാം തീർന്നെടോ, ഇനി അടുത്ത വർഷം ആവണം,,അന്നേരം ഞാൻ കൊണ്ട് വന്നു തരാം..

അടുത്ത വർഷമോ,
ശോ… കഷ്ട്ടം ആയല്ലോ ഏട്ടാ,

ദേവ് ആണെങ്കിൽ ഒരു ഉരുള ഉരുട്ടി വായിലേക്ക് വെയ്ക്കാൻ തുടങ്ങിയതും ജാനി പെട്ടന്ന് അത് അവന്റെ കൈയിൽ നിന്നും വാങ്ങിയിട്ട് അങ്ങ് കഴിച്ചു.

ചുളിഞ്ഞ നെറ്റിയോടെ അവൻ ജനിയെ സൂക്ഷിച്ചു നോക്കി.

പെട്ടന്ന് അവൾ അവനെ ഒന്നു കണ്ണിറുക്കി കാണിച്ചു കൊണ്ട് കഴിപ്പ് തുടർന്നു.

ജാനി, ഞാൻ കുറച്ചു മുന്നേ തന്നോട് പറഞ്ഞത് എന്താണ്,ചുമ്മ പൈങ്കിളി പരിപാടിയും ആയിട്ട് ഓരോന്ന് കാട്ടി കൂട്ടരുത് കേട്ടോ..

ആള് ഗൗരവത്തിൽ വഴക്ക് പറഞ്ഞപ്പോൾ അവളുടെ മുഖം താണ് പോയി.

പെട്ടെന്ന് ആ മിഴികളും നിറഞ്ഞു
.
സോറി ദേവേട്ടാ..

പതിയെ അവൾ പിറു പിറുത്തു.

ആ മുഖം വാടിയപ്പോൾ ചെക്കന്റെ നെഞ്ച് പിടഞ്ഞു എങ്കിലും കുറച്ചു ബോൾഡ് ആയിട്ട് ഇവളുടെ മുന്നിൽ നിൽക്കണം എന്ന് അവൻ തീരുമാനിച്ചു ഉറപ്പിച്ചു.

കൈ കഴുകി വന്ന ശേഷം അവൻ കുറച്ചു സമയം കണ്ണുകൾ അടച്ചു കസേരയിൽ ചാരി കിടന്നു.

ജാനി ഫോണിൽ സംസാരിക്കുകയാണ്.
പാർവതി ആയിരുന്നു.

മകളുടെ ആരോഗ്യകാര്യം ആണ് അവർ തിരക്കുന്നത്.

മോളെ ദേവ് എവിടെ?

ഇടയ്ക്ക് പാറു ചോദിച്ചു.

അപ്പുറത്ത് ഉണ്ടമ്മേ, ആളു ബിസിയാണ്.

“ഹ്മ്മ്… അച്ഛൻ പറഞ്ഞത്, ദേവിന്റെ സിസ്റ്ററുടെ മാര്യേജ് ഡേറ്റ് ഫിക്സ് ചെയ്തു കഴിഞ്ഞു ഞങ്ങളെ ഒന്നു അറിയിക്കാൻ ആണ് കേട്ടോ,, ”

“ഹ്മ്മ്… പറയാം,വരുന്നുണ്ടോ അമ്മേ രണ്ടാളും ”

“മ്മ്… അങ്ങനെ കരുതി ഇരിക്കുവാ, ഞാൻ ഇല്ലെങ്കിൽ പോലും അച്ചൻ കാണും, അത് ഉറപ്പ് ”

അത് കേട്ടതും സന്തോഷം കൊണ്ട് ജാനി തുള്ളിച്ചാടി.

അമ്മ ഫോൺ വെച്ച ശേഷം അവൾ ഈ കാര്യം ദേവിനെ അറിയിച്ചു

രണ്ടു മാസത്തിനു ഉള്ളിൽ വിവാഹം കാണും എന്ന് അവൻ മറുപടി പറഞ്ഞു.

അത് കേട്ടപ്പോൾ അവൾക്ക് പെരുത്തു സന്തോഷം ആയി.

എന്റെ ദേവേട്ടന്റെ പെണ്ണായി എന്നാണോ ഇനി ആ കുടുംബത്തിലേക്ക് ചെല്ലുന്നത്.
ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൊണ്ട് അവൾ ഒരു പുഞ്ചിരിയോടെ ഇരുന്നു.

***

ഇന്ത്യൻ സമയം രാത്രി 9മണി ആയപ്പോൾ കാശിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്.

അവൻ അത് അറ്റൻഡ് ചെയ്ത് കാതിലേക്ക് ചേർത്തു.

ഹലോ മിസ്റ്റർ കാശിനാഥൻ..

മുഴക്കം ഉള്ള ഒരു ശബ്ദം..

യെസ്… കാശിനാഥൻ ഹിയർ…Who are you.?

എടോ, ഞാൻ രവിശങ്കർ ആണ്, തന്റെ കൂടെ എം ബി എ യ്ക്ക് പഠിച്ച രവി…

ഓഹ് മൈ ഗോഡ്…. രവി… ഇത് ഒരു ബിഗ് സർപ്രൈസ് ആയി പോയല്ലോടാ…

ഹ്മ്മ്… നിന്റെ നമ്പർ കണ്ടു പിടിക്കാൻ ഇത്തിരി പാട് പെട്ടു..എന്തൊക്കെ ഉണ്ട് വിശേഷം, സുഖം അല്ലേടാ…

ഓഹ് നല്ല വിശേഷം, ഇങ്ങനെ ഒക്കെ പോകുന്നു….. നീ ഇപ്പൊ നാട്ടിൽ ആണോ.

അതേടാ… ആറു വർഷം ആയി നാട്ടിൽ വന്നിട്ട്,,ഇപ്പൊ ഇവിടെ ഉണ്ട്

വൈഫ്‌, മക്കൾ ഒക്കെ എവിടെ?

“വൈഫ്‌ കിച്ചണിൽ ഉണ്ട്, പിന്നെ മൂത്ത മോള് ഡോക്ടർ ആണ്,അവന്തിക, അവളുടെ വിവാഹ ഒക്കെ കഴിഞ്ഞു. രണ്ടാളും അമേരിക്കയിൽ… പിന്നെ രണ്ടാമത്തെ മകൻ ബാംഗ്ലൂറിൽ ആണ്.. നീ കേട്ടിട്ടുണ്ടോ,വ്യാസ് എന്നൊരു മൾട്ടി നാഷ്ണൽ കമ്പനിയേ കുറിച്ച്..

ഓഹ് യെസ്.. കേട്ടിട്ടുണ്ട് കുറേ തവണ കേട്ടിട്ടുണ്ട്..

ഹ്മ്മ്… അവിടുത്തെ ചീഫ് ആണ് മോൻ… ആദിനാരായൺ.

ഓഹ് ഗ്രേറ്റ്‌….

കാശിയും ആയിട്ട് കുറേ ഏറെ നേരം രവി ഫോണിൽ സംസാരിച്ചു ശേഷം ഫോൺ വെച്ചത്.

നാട്ടിൽ വരുമ്പോൾ കാണാം എന്നുള്ള തീരുമാനം ഇരുവരും എടുത്തിരുന്നു.

മകളെ കുറിച്ച് കുറെ ഏറെ തവണ രവി ഓരോരോ കാര്യങ്ങൾ ചോദിച്ചപ്പോൾ കാശിയുടെ മനഃസൽ എന്തൊക്കെയോ തോന്നി.

അവൻ ഉടനെ തന്നെ പാറുവിനെ വിളിച്ചു ഈ മാറ്റർ ധരിപ്പിച്ചു.

കല്യാണ ആലോചന വല്ലതും ആണോ കാശിയേട്ടാ…

പാറു പെട്ടെന്ന് ചോദിച്ചു..

എനിക്കും അങ്ങനെ തോന്നി പാറു, ആഹ് വരട്ടെ നോക്കാം അല്ലെ.

ഹ്മ്മ്.. നമ്മൾക്ക് ചേർന്ന ആളുകൾ ഒക്കെ തന്നെയാണ്. പിന്നെ പയ്യന്റെ സ്വഭാവം എങ്ങനെ ആണെന്ന് അറിയില്ലല്ലോ..

അതേ… ആദ്യം അവരുടെ പ്ലാൻ അറിയട്ടെ, എന്നിട്ട് അവനെ കുറിച്ച് തിരക്കാം അല്ലേ..

ആഹ്….. അതേ.. തത്കാലം ഇത് മോള് അറിയണ്ടല്ലെ… നാട്ടിൽ വന്ന ശേഷം രവിയോട് സംസാരിക്കാം.എന്നിട്ട് കാര്യങ്ങൾ തീരുമാനിക്കാം.

കാശിയും പാറുവും കുറേ ഏറെ നേരം രവിയുടെ ഫാമിലിയേ കുറിച്ച് സംസാരിച്ചു ഇരുന്നു.

ഈ ബന്ധം നടക്കുകയാണെങ്കിൽ നമ്മുടെ മോൾടെ ഭാഗ്യം ആണ് എന്ന് കാശി പറഞ്ഞപ്പോൾ പാറുവും മനസ് കൊണ്ട് ആശിച്ചു അത് നടക്കണേ എന്ന്.

ഇതൊന്നും അറിയാതെ ഒരുവൾ തന്റെ ദേവേട്ടനെ മാത്രം മനസ്സിൽ ധ്യാനിച്ചു കൊണ്ട് കിടക്കുകയാണ്.

അവനും ഒത്തുള്ള ഒരു സുന്ദരജീവിതം സ്വപ്നം കാണുകയാണ് അവൾ…..തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button