കാശിനാഥൻ-2: ഭാഗം 3
Aug 19, 2024, 21:36 IST

രചന: മിത്ര വിന്ദ
അതിരാവിലെ തന്നെ പാർവതി ഉണർന്നു.. മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു അരികിലായ് കിടന്ന് ഉറങ്ങുന്ന വാവയെ... കുറച്ചു മാറി ചെരിഞ്ഞു കിടക്കുകയാണ് കാശി. കുഞ്ഞിന്റെ നൂല് കെട്ട് ആയതു കൊണ്ട് അവൾ വേഗം എഴുന്നേറ്റു. എന്നിട്ട് കാശിയെയും വിളിച്ചു ഉണർത്തി.. "ഏട്ടാ, ഞാൻ കുളിച്ചു ഫ്രഷ് ആയി വരാം കേട്ടോ, വാവയെ ശ്രെദ്ധിച്ചോണം ".. "ഹ്മ്.. പോയിട്ട് വാടാ മുത്തേ " അവൻ ചുണ്ടനക്കി. പാറു ഒരു ടോപ് എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി. കുഞ്ഞിവാവയെയും കെട്ടിപിടിച്ചു കാശി കിടന്നു. പെട്ടന്ന് തന്നെ അവൾ കുളിച്ചു ഇറങ്ങി വന്നിരുന്നു. അച്ഛനും മോളും സുഖമായ ഉറക്കത്തിൽ ആണ്. ശബ്ദം ഉണ്ടാക്കാതെ അവൾ വെളിയിലേക്ക് ഇറങ്ങി. അടുക്കളയിൽ ചെറിയ തട്ടും മുട്ടും കേൾക്കുന്നുണ്ട്. മായേച്ചി..... ആഹ് മോള് ഉണർന്നോ. ഹ്മ്മ്.... ആഹാ കുളിയും കഴിഞ്ഞല്ലോ, ഇനി സുന്ദരി ആവാൻ പോകണ്ടേ..? സ്റ്റോർ റൂമിൽ നിന്നും നാളികേരവും എടുത്തു കൊണ്ട് സാലമ്മ ചേച്ചി ഇറങ്ങി വന്നു. "സുന്ദരി ആവാൻ പോകുന്നില്ല... അവരോട് ഇങ്ങോട്ട് വരാൻ വിളിച്ചു പറഞ്ഞു... കുഞ്ഞു കരഞ്ഞാലോ ചേച്ചി.." അവൾ മറുപടി കൊടുത്തു. "അതാ മോളെ നല്ലത്... ഈ ദിവസം ആയിട്ട് എന്തിനാ അതിനെ വെറുതെ കരയിക്കുന്നത്... ബ്ലൗസ് ഒക്കെ അഴിച്ചു വിട്ട് എടുത്തു വെച്ചില്ലേ..." " അതൊക്കെ മായ ചേച്ചി ഇന്നലെ റെഡിയാക്കി വെച്ചിട്ടുണ്ട്, ഇപ്പൊ കറക്റ്റ് ആണെന്ന് തോന്നുന്നു, ഈ വലതുകൈയാണ് കയറാത്തത്" മായ ചേച്ചി കൊടുത്ത കാപ്പി വാങ്ങി കുടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്, മായ ചേച്ചിയും സാലമ്മ ചേച്ചിയും ആയിട്ട് നല്ലോരു ബന്ധം സ്ഥാപിച്ചിരുന്നു കല്ലുവും പാർവതിയും ഒക്കെ.. സ്വന്തം അമ്മയെപോലെ ആണ് പാറുവിനു മായ്ച്ചേച്ചി. യാതൊരു കുറവും വരുത്താതെ ആണ് അവർ പാറുവിനെ നോക്കുന്നത്. പിന്നെ കല്ലുവും കൂടി ഉള്ളത് കൊണ്ട് അവളെയും കുഞ്ഞിനേയും കുളിപ്പിക്കലും മറ്റും സാലമ്മ ചേച്ചിയാണ്. രണ്ടാളും കൂടി ഉള്ളത് കൊണ്ട് വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു. യാതൊരു പ്രശ്നങ്ങളും ഇല്ലാതെ കൊണ്ട് എല്ലാം നന്നായി മുന്നോട്ട് പോയി. ** കാശിയെ വിളിച്ചു ഉണർത്തി കുളിക്കാൻ വേണ്ടി പറഞ്ഞു വിട്ടിട്ട് പാറു വാവയുടെ അരികിൽ ഇരുന്നു. കുഞ്ഞ് അപ്പോൾ ഉണർന്ന് കിടക്കുകയാണ്. പാറു മുഖം കൊണ്ട് കാണിക്കുന്ന കോപ്രായം നോക്കി കൊണ്ട് അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആണ് വാവ കിടക്കുന്നത്. . "പേര് എന്നതാണെന്ന് കണ്ടു പിടിച്ചോ " പിന്നിൽ നിന്നും മായേച്ചിയുടെ ശബ്ദം. "കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്... ഒന്ന് പറയണ്ടേ ചേച്ചി...എപ്പോ ചോദിച്ചാലും Big സർപ്രൈസ് എന്ന് പറഞ്ഞു കണ്ണടച്ച് കാണിക്കും. പിന്നെ ഞാൻ എന്ത് ചെയ്യാനാ " "സാരമില്ല... ഇത്ര ദിവസം കാത്തില്ലേ.. ഇനി രണ്ട് മൂന്നു മണിക്കൂറിന്റെ കാര്യം അല്ലേ ഒള്ളു ... അല്ലേടാ ചുന്ദരികുട്ടാ " മായചേച്ചി വന്നു കുഞ്ഞിനെ എടുത്തു കൊണ്ട് ഇറങ്ങി പോയി. അപ്പോളേക്കും കേട്ട് അപ്പുറത്തെ മുറിയിൽ നിന്നു കല്ലുവിന്റെ വാവയുടെ നിലവിളി. അവൻ ആണെങ്കിൽ വിശപ്പ് ഒക്കെ മാറി ഇല്ലെങ്കിൽ ഉറക്കെ കിടന്നു കരയും.. കല്ലുവിനെ കൊണ്ട് ഇപ്പൊ തന്നെ ക്ഷ വരപ്പിക്കാൻ തുടങ്ങി കഴിഞ്ഞു എന്ന് പറഞ്ഞു എല്ലാവരും കളിയാക്കും. കല്ലുവിന് ഇടയ്ക്ക് ഒന്ന് പനി വന്നു... മെഡിസിൻ ഒന്നും എടുക്കേണ്ട, മാറും എന്ന് സാലമ്മ ചേച്ചി ഒക്കെ പറഞ്ഞത് ആയിരുന്നു. എന്നാലും കുഞ്ഞിന് പിടിച്ചാലോ എന്ന് ഭയന്ന് അവൾ ചെന്നു ഡോക്ടറേ കണ്ടു മരുന്ന് മേടിച്ചു കഴിച്ചു. പിന്നീട് എന്താണ് എന്ന് അറിയില്ല അവൾക്ക് പാല് കുറവായിരുന്നു. ആദ്യത്തെ മൂന്നാല് ദിവസം തീരെ പാല് വന്നില്ല.. പിന്നെ എന്തൊക്കെയോ ആയുർവേദ കൂട്ടുകൾ ഒക്കെ ചേർത്തു കഷായം വെച്ചു സാലമ്മ ചേച്ചി അവൾക്ക് കൊടുത്തു.. ശേഷം മെല്ലെ ശരിയായി വന്നത്.. കുഞ്ഞിന് വിശപ്പ് മാറാതെ വന്നപ്പോൾ ടിൻ ഫുഡ് കൊടുക്കാം എന്നൊക്കെ തീരുമാനിച്ചത് ആണ്.പക്ഷെ പാറു ഉള്ളത് കൊണ്ട് അതിന്റെ ആവശ്യം ഒന്നും വന്നില്ല. ഇടയ്ക്കു ഒക്കെ കല്ലു കുളിയ്ക്കാൻ കേറുമ്പോൾ കുഞ്ഞ് ഉണർന്ന് കരഞ്ഞാൽ പാറു ചെന്നു അവനു മുലയൂട്ടും.അങ്ങനെ അവൻ പാറുവിന്റെ പാല് കുടിച്ചാണ് കിടന്ന് ഉറങ്ങുന്നത്. കരച്ചില് കേട്ടു കൊണ്ട് പാറു വെളിയിലേയ്ക്ക് ഇറങ്ങി ചെന്നപ്പോൾ സാലമ്മ ചേച്ചി അവനെ എടുത്തു കുലുക്കുന്നുണ്ട് "എന്താ ചേച്ചി... എന്തിനാ വാവ കരയുന്നെ.. കല്ലു എവിടെ..." .അവൾ അകത്തേക്ക് നോക്കി. "കുളിയ്ക്കാൻ കേറിയപ്പോൾ എഴുന്നേറ്റു... ഇപ്പൊ ഇറങ്ങി വരും, അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് അർജുൻ ആണ് മറുപടി കൊടുത്തത്... ഇങ്ങു താ ചേച്ചി... ഞാൻ കൊടുക്കാ... " പാറു വന്നു അവളുടെ കൈലേക്ക് മേടിച്ചു കൊണ്ട് റൂമിലേക്ക് കയറി പോയി ഡോർ അടച്ചു. "ഹോ... ഈ മിൽമ ബൂത്തിൽ നിന്നും ഇനി ആർക്കെങ്കിലും കൊടുക്കാൻ ഉദ്ദേശം ഉണ്ടോ മാഡം..." പാല് കൊടുത്തു കൊണ്ട് കട്ടിലിന്റെ ക്രസയിൽ ചാരി ഇരിയ്ക്കുകയാണ് പാറു അപ്പോൾ ആണ് പിന്നിൽ നിന്ന് കാശിയുടെ ശബ്ദം കേട്ടത്. അവനെ നോക്കി പെണ്ണൊന്നു കണ്ണുരുട്ടി പേടിപ്പിച്ചു. "കാര്യമായിട്ട് ചോദിച്ചതാടി..." പറഞ്ഞു കൊണ്ട് അവൻ വന്നു അവളുടെ മടിയിൽ കിടക്കുന്ന കുഞ്ഞിന്റെ കവിളിൽ ഒന്നു തോണ്ടി. "അടങ്ങി ഇരിയ്ക്ക് ഏട്ടാ... അവനൊന്നു കുടിച്ചോട്ടെ..ഇല്ലെങ്കിൽ ഇപ്പൊ തന്നെ സൈറൺ മുഴക്കും . " അവൾ ചിരിച്ചു കൊണ്ട് ശബ്ദം താഴ്ത്തി. "ഞാൻ സൈറൺ മുഴക്കൻ തുടങ്ങിയിട്ട് എത്ര ദിവസം ആയി.. ഇനി എന്നാടി..." "ദേ.. മിണ്ടാതെ പൊയ്ക്കോണം കേട്ടോ...27ഡേയ്‌സ് ആയുള്ളൂ.. അപ്പോളേക്കും ഇളകാൻ തുടങ്ങി അല്ലേ " 27..... അത് ഇപ്പൊ അല്ലേ.... മൊത്തത്തിൽ വൺ ഇയർ കഴിഞ്ഞു. "എന്റെ പൊന്നു കാശിയേട്ടാ... വേണ്ടത്ത വർത്താനം പറയാതെ മാറി പോയെ... മനുഷ്യന്റെ മൂഡ് കളയാൻ ആയിട്ട് " "എനിക്ക് നല്ല മൂടാണ്.. അത് കൊണ്ട് അല്ലേ പൊന്നെ.... " പറഞ്ഞു കൊണ്ട് അവൻ പാറുവിന്റെ കവിളിൽ ഒരു കടി വെച്ചു കൊടുത്തു. "ആഹ്.... ശരിക്കും എനിക്ക് വേദനിച്ചു കേട്ടോ...." അവൾ ഇടം കൈയാൽ കവിളു തിരുമ്മി കൊണ്ട് അവനെ നോക്കി നെറ്റി ചുളിച്ചു. . അപ്പോളേക്കും വാതിൽക്കൽ കല്ലുവിന്റെ ശബ്ദം കേട്ടു. "ചെന്നു വാതിൽ തുറക്ക്.. അവള് കുളി കഴിഞ്ഞു വന്നതാ..." പാറു പറഞ്ഞതും കാശി ഒരു ടി ഷർട്ട് എടുത്തു ഇട്ടു കൊണ്ട് ചെന്നു വാതിലു തുറന്നു. "ഉറങ്ങിയോ ചേച്ചി..." "ഇല്ലടാ... ചുമ്മാ കണ്ണടച്ച് കിടക്കുവാ...." "ഞ്ഞൻ അങ്ങട് കയറിയത ഉള്ളയിരുന്നു.... അപ്പോളേക്കും ഉണർന്നു." കല്ലുവിന്റെ ശബ്ദം കേട്ടതും കുഞ്ഞ് പാല് കുടി മതിയാക്കി മുഖം വെട്ടിച്ചു. ശേഷം കല്ലു കുഞ്ഞിനെയും എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി. കാശി പെട്ടന്ന് ചെന്നു ഡോർ ലോക്ക് ചെയ്തു. എന്നിട്ട് പാറുവിന്റെ അടുത്തേക്ക് പാഞ്ഞു വന്നു. "എടി...പാറുട്ടാ " "അയ്യോ... വേണ്ടാത്ത പണി ഒന്നും കാണിക്കല്ലേ ചെക്കാ....പ്ലീസ് " അവൾ കൈ കൂപ്പി കാണിച്ചു കൊണ്ട് ടോപിന്റെ frontile സിബ്ബ് വലിച്ചു കേറ്റി ഇട്ടു. .....തുടരും.......