കാശിനാഥൻ-2: ഭാഗം 30
രചന: മിത്ര വിന്ദ
ആദിയോട് 11.30ആകുമ്പോൾ മേത്തൻസ് മാളിൽ വരാൻ അവൾ മെസ്സേജ് അറിയിച്ചു.
അവൻ വരുമെന്നും ഉറപ്പ് കൊടുത്തു.
ആദിയേ കണ്ടു കാര്യങ്ങൾ പറയാൻ പോയവളുടെ ജീവിതം പിന്നീട് മാറ്റിമറിയ്ക്കുന്ന സംഭവങ്ങൾ ആയിരുന്നു പിന്നീട് ഉണ്ടായത്..
***
പറഞ്ഞ സമയത്ത് തന്നെ ആദി എത്തി ചേർന്നിരുന്നു എങ്കിലും, ജാനി വരുവാൻ വേണ്ടി വെയിറ്റ് ചെയ്തു അവൻ പാർക്കിങ്ങിൽ കിടന്നു.
വെറുതെ ഫോണിൽ നോക്കി കുറച്ചു നേരം കിടന്നു.
എങ്കിലും തന്റെ മനസ് ഇവിടെ ഒന്നും അല്ല എന്ന് അവനു തോന്നി..
കാരണം ജാനിയുടെ മനസ്സിൽ ആരോ ഉണ്ടെന്ന് ഉള്ളത് വ്യക്തമാണ്, അത് ഇന്നലെ അവളെ കണ്ടപ്പോൾ മനസിലായി താനും. ഇനി ഒരേ ഒരു കാര്യം അറിഞ്ഞാൽ മാത്രം മതി, അവരുടെ ബന്ധത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് ഉള്ളത് മാത്രം..
ഒരു നെടുവീർപ്പോട് കൂടി അവൻ അങ്ങനെ ഇരുന്നപ്പോൾ കണ്ടു ജാനിയുടെ ഫോൺ കാൾ വരുന്നത്.
ഹെലോ ജാനി എത്തിയോ.
എത്തില്ലോ, എവിടെയാണ്..
ഞാൻ പാർക്കിങ്ൽ ഉണ്ട്, താനോ..
ഞാനും ഉണ്ടെല്ലോ, ഏത് ബ്ലോക്ക് ആണ് എന്ന് ഒന്ന് പറയാമോ..
ഹ്മ്മ്… പറയാം….
അവൻ പറഞ്ഞു കൊടുത്തപ്പോൾ ജാനി, വണ്ടി പാർക്ക് ചെയ്തിട്ട് ആദിയുടെ അടുത്തേക്ക് നടന്നു വന്നു.
കരിനീല കരയുള്ള സെറ്റ് ഒക്കെ ഉടുത്തു വരുന്ന ജാനിയേ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആദിയ്ക്ക് വല്ലാത്ത ഒരു പ്രണയം തോന്നി പോയി.
അത്രയ്ക്ക് ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ.
ഒരു നനുത്ത ചിരിയോടെ അവൾ അരികിൽ വന്നപ്പോൾ ആദിയും മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.
“ഒരുപാട് നേരം ആയോ വന്നിട്ട് ”
“ഹേയ് ഇല്ലെടോ, just ഒരു 15മിനിറ്റ് ”
“ഹ്മ്മ്…. ഇവിടെ നമ്മൾക്ക് താമസിക്കാൻ പറ്റിയ ഒരു പ്രൈവസി ഉണ്ടോ ജാനി ”
സംശയത്തോടെ ആദി ചോദിച്ചു.
അപ്പോളാണ് സത്യത്തിൽ ആ കാര്യത്തെ കുറിച്ച് ജാനിയും ചിന്തിക്കുന്നത്.
“ഒരു കാര്യം ചെയ്യാം, നമ്മൾക്ക് കോൺവെൻറ് ജംഗ്ഷൻന്റെ അടുത്തുള്ള ആ പാർക്കിൽ പോയാലോ..”?
നിർദേശം വെച്ചത് ആദിയാണ്. അവൾ അത് സമ്മതിക്കുകയും ചെയ്തു.
രണ്ടു വണ്ടി എടുക്കേണ്ട കാര്യം ഇല്ലന്ന് പറഞ്ഞു അവൻ തന്റെ വണ്ടിൽ ജാനിയെ കൂടി കയറ്റി.
അരികിലായി ഇരിക്കുന്നവളെ അവൻ ഇടയ്ക്കു ഒക്കെ പാളി നോക്കുന്നുണ്ട്.
മനസാകെ കലുഷിതം ആണെന്നും അത് മുഖത്ത് നന്നായി പ്രതിഭലിക്കുന്നുണ്ടെന്നും അവനു അപ്പോൾ തോന്നി..
ടെൻഷൻ ആവണ്ടടോ, എന്ത് കാര്യം ആണേലും എന്നോട് തുറന്നു സംസാരിക്കാം കേട്ടോ…
അവന്റെ ശബ്ദം കേട്ടപ്പോൾ ജാനി മുഖം തിരിച്ചു.
അര മണിക്കൂറിൽ ഏറെയായി ഈ ഇരുപ്പ് തുടങ്ങിയിട്ട്, എന്നാൽ ഈ നിമിഷം വരെയും ഒന്നും മിണ്ടാതെ കൂട്ടി പിടിച്ച വിരലുകൾ അഴിച്ചും മുറുക്കിയും ഇരിക്കുകയാണ് ജാനി.
എങ്ങനെ പറയണം, എവുടെ തുടങ്ങണം, എന്നൊക്കെ ആകെ ഒരു കൺഫ്യൂഷൻ.
“ജാനി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ”
പെട്ടന്ന് അവൻ ചോദിച്ചപ്പോൾ അവളൊന്നു വല്ലാതെ ആയി.
എങ്കിലും അവൾ മെല്ലെ ഒന്ന് തലയാട്ടി “..
“ആരാണ് ആള്, വീട്ടിൽ പറഞ്ഞില്ലേ, അതോ അവര് സമ്മതിച്ചില്ലെ…”
“അച്ഛൻ സമ്മതിച്ചില്ല, ഒരിക്കലും സമ്മതിക്കുകയും ഇല്ല ”
“ഹ്മ്മ്… അതെന്താണ്, ആള് അത്രക്ക് മോശക്കാരൻ ആണോ ”
“അച്ഛന്റെ ദൃഷ്ടിയിൽ എങ്ങനെയാണെന്ന് അറിയില്ല, എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു, ഇപ്പോളും അങ്ങനെ തന്നെ “..
പറഞ്ഞപ്പോൾ തന്നെ അവളുടെ വാക്കുകൾ ഇടറി. പെട്ടെന്ന് അവനും സങ്കടം ആയി.
“ആരാണ് ആള് “?
“അത് ദേവ് കൃഷ്ണൻ എന്നാണ് പേര്, ഞങ്ങളുടെ കമ്പനിയിലെ സിഇഒയാണ്., ഞാന് കുറച്ചു നാളുകൾ കമ്പനിയിൽ പോയിരുന്നു, എംബിയെ കഴിഞ്ഞശേഷം ജസ്റ്റ് ഒരു പ്രാക്ടീസിന് വേണ്ടി,, അന്ന് അവിടെ വച്ച് പരിചയപ്പെട്ടതാണ് ദേവിനെ, ആള് ഒരുപാട് സംസാരിക്കുകയോ ഒന്നുമില്ല, അധികം ബഹളങ്ങളും ജാഡയോ ഒന്നുമില്ലാത്ത ഒരു തനി നാട്ടിൻപുറത്തുകാരൻ. എനിക്കെന്തോ അയാളുടെ ആ പേഴ്സണാലിറ്റി വളരെയധികം ഇഷ്ട്ടം തോന്നി. ഞാൻ തന്നെയാണ് ആദ്യം അത് തുറന്നു പറഞ്ഞതും, പക്ഷേ, പുള്ളിക്കാരന് എന്നോട് ഇഷ്ടമുണ്ടെങ്കിലും ഒരു ഡിമാൻഡ് വെച്ചു, ചുമ്മാ ഈ പൈകിളി പ്രണയകഥയിലെ നായകനെ പോലെയൊന്നും, അഴിഞ്ഞാടി നടക്കുവാൻ അദ്ദേഹത്തെ കിട്ടില്ലെന്നും, പ്രണയിക്കുകയാണെങ്കിൽ അത് വിവാഹത്തിൽ കലാശിക്കണമെന്നും,അങ്ങനെ അത് സാധിക്കണമെങ്കിൽ എന്റെ അച്ഛന്റെപൂർണ്ണ സമ്മതം,വേണമെന്നുമായിരുന്നു ഡിമാൻഡ്.
ഞാന് അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു, ഒരിക്കൽപോലും ഞാൻ ദേവേട്ടനും ആയിട്ട് ഒന്ന് കറങ്ങാനോ, അല്ലെങ്കിൽ മൂവി കാണുവാനോ,അങ്ങനെ യാതൊരു ഇടപാടിനും പോയിട്ടില്ല,അത് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ തന്നെ ദേവേട്ടൻ അതിന് സമ്മതിക്കില്ലായിരുന്നു, അച്ഛന്റെ സമ്മതമായിരുന്നു ദേവേട്ടന് പ്രധാനം.
എന്റെ അച്ഛൻ എന്റെ ആഗ്രഹം, കേൾക്കുമ്പോൾ അത് സാധിച്ചു തരും എന്നായിരുന്നു ഞാനും വിശ്വസിച്ചത്, പക്ഷേ,,,,,,
ഒരു നെടുവീർ കൂടി ജാനി, അങ്ങനെ ഇരുന്നു.
ദേവേട്ടൻ അച്ഛനോട് നേരിട്ട് പോയി സംസാരിച്ചതാണ്, പക്ഷേ അച്ഛൻ അംഗീകരിക്കാൻ തയ്യാറായില്ല, യാതൊരു കാരണവശാലും ഈ ബന്ധം അച്ഛൻ നടത്തി തരില്ലെന്ന് ദേവേട്ടനോട് ഉറപ്പിച്ചു പറഞ്ഞപ്പോൾ, ഞങ്ങൾ നിസ്സഹായരായി പോവുകയായിരുന്നു.
“അപ്പോൾ ഇനി എന്താണ് തന്റെ പ്ലാന്, ദേവിന്റെ ഒപ്പം ഇറങ്ങിപ്പോകുവാൻ ഉള്ള ധൈര്യം ഉണ്ടോ ”
“ധൈര്യം ഒക്കെ എനിക്കുണ്ട്,പക്ഷേ ഏട്ടൻ സമ്മതിക്കില്ല,”
“ഹ്മ്മ്.. അതെന്തേ….. ഇത്ര ആത്മാർത്ഥമായി പ്രണയിച്ചിട്ട്, നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കണ്ടേ”
“ഞാൻ ആദിയോട് പറഞ്ഞില്ലല്ലോ ദേവേട്ടന്റെ ഫാമിലി ബാഗ്രൗണ്ട്, അയാളുടെ അച്ഛൻ ഞങ്ങളുടെ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു, പിന്നെ ആൾക്ക് രണ്ട് സിസ്റ്റേഴ്സ് ഉണ്ട്, മൂത്ത കല്യാണം കഴിഞ്ഞിട്ട് അധിക നാളായില്ല, അവർ ഒരു അധ്യാപികയാണ്,ആ കുട്ടിക്ക് ജോലി വാങ്ങിക്കൊടുത്തത് അച്ഛൻ ആയിരുന്നു, പിന്നെ രണ്ടാമത്തെ കുട്ടിക്കും നമ്മുടെ കമ്പനി യിൽ ജോബ് കൊടുക്കാം എന്ന് അച്ഛൻ സംസാരിച്ചു,അതുപോലെതന്നെ ദേവേട്ടന്റെ അമ്മാവന്റെ മകൾ ഗൗരി എന്നൊരു കുട്ടി ജോലി ചെയ്യുന്നത് നമ്മുടെ കമ്പനിയിലാണ്, ദേവേട്ടനും കുടുംബത്തിനും ഒരുപാട് സഹായങ്ങൾ അങ്ങനെ അച്ഛൻ നൽകിയിട്ടുണ്ട്… അതെല്ലാം മറന്നു, അച്ഛനോട് ഇത്രയും വലിയൊരു ചതി ചെയ്യുവാൻ ദേവേട്ടൻ ഒരുക്കമല്ല, ആകെ കൂടിയുള്ള ഒരേയൊരു മകൾ, ഇഷ്ടപ്പെട്ട പുരുഷന്റെ ഒപ്പം ഇറങ്ങിപ്പോയെന്ന്, ആളുകളൊക്കെ അറിഞ്ഞാൽ പിന്നെ, ദി ഗ്രേറ്റ് കാശിനാഥൻ വെറുമൊരു സീറോ ആകും, അതുകൊണ്ട് ഞാനും എന്റെ ഉള്ളിലെ ഇഷ്ട്ടം അവിടെ തന്നെ കുഴിച്ചു മൂടി…
അവനെ നോക്കി ജാനി ചെറുതായൊന്നു മന്ദഹസിച്ചു..
ജാനിയുടെ ഓരോ ഭാവങ്ങളും, നോക്കി കണ്ടുകൊണ്ട് അരികിലായി ആദിയും ഇരുന്നു.
ചൂണ്ടുവിരൽ താടിമേൽ അമർത്തിക്കൊണ്ട്, അവൻ അങ്ങനെ അരികിലിരുന്നപ്പോൾ ജാനിക്ക് ഒരുതരം വല്ലായ്മ പോലെ തോന്നി.
ഇതൊക്കെ ആദിയോട് ജസ്റ്റ് ഒന്ന് പറയുവാനായി വന്നു എന്നേയുള്ളൂ, എന്നാൽ പിന്നെ നമ്മൾക്ക് പോയാലോ..
ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയവളെ അവൻ ഇടം കൈകൊണ്ട് പിടിച്ചു അരികിലേക്ക് ഇരുത്തി.
താൻ പോകാൻ വരട്ടെ, ഇതിന് ഒരു തീരുമാനം ഉണ്ടാക്കാ നമുക്ക്,
തന്റെ ദേവേട്ടനെ തനിക്ക് വേണ്ടേടോ , ഇത്രമാത്രം സ്നേഹിച്ചിട്ടും പ്രണയിച്ചിട്ടും, ആ ആളെ, കിട്ടുകയില്ല എന്നറിയുമ്പോൾ, ഉള്ള തന്റെ മനസ്സിന്റെ വേദന എത്രത്തോളം ആണെന്ന് എനിക്ക് ഊഹിക്കാം, അതുകൊണ്ട് നിങ്ങളുടെ, വിവാഹം നടത്തുവാനുള്ള എന്തെങ്കിലും ഒരു വഴി നമ്മൾക്ക് കണ്ടു പിടിക്കാടോ..
ആദി അത് പറയുകയും അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി…….തുടരും……
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…